*കർക്കിടക വാവ് 2020ജൂലൈ 20 [ 1195 കർക്കിടകം 5 ] നാണ്*
*ഇത്തവണ കർക്കിടക വാവുബലി ഇടാൻ കോവിഡ് മഹാമാരി കാരണം അമ്പലങ്ങളിൽ സാധിക്കില്ലല്ലോ*.
*പക്ഷെ നമുക്ക് വീട്ടിൽ ഇരുന്ന് എങ്ങനെ ബലിതർപ്പണം ചെയ്യാം എന്നുനോക്കാം*
*ബലി തർപ്പണം ചെയ്യേണ്ട വിധം മന്ത്രം സഹിതം*
*ബലി തർപ്പണം ചെയ്യേണ്ട വിധം*
------------------------------------------------------
ചാണകം കൊണ്ട് ബലിയിടാൻ ഉദ്ദേശിക്കുന്ന സ്ഥലം മെഴുകുക. ചാണകം കിട്ടാനില്ലെങ്കിൽ ജലം കൊണ്ട് തെളിച്ച് ശുദ്ധിവരുത്തിയാലും മതി.
ഒരു നിലവിളക്ക് കൊളുത്തി വെയ്ക്കുക. രണ്ടു തിരി മാത്രമെ പാടുകയുള്ളു.
ഒരു തിരി തെക്കോട്ടും ഒരു തിരി വടക്കോട്ടുമായി കത്തിക്കണം. മെഴുകിയ സ്ഥലത്ത് ഒരു നാക്കില വെയ്ക്കുക. അതിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്ത് കുഴച്ചു വെയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത് ചെറൂള എന്ന ചെടിയുടെ ഇലയും പുഷ്പവും പറിച്ചത് വെയ്ക്കുക. വലതുവശത്ത് പച്ച മഞ്ഞൾ അരച്ചതും വെയ്ക്കുക.
ബലിയിടുന്ന ആൾ തെക്കോട്ട് തിരിഞ്ഞിരിക്കണം.
ഇരു കിണ്ടിയിൽ വെള്ളവും വെയ്ക്കുക. 10-15 കറുകപുല്ലുകൾ ഇരു അഗ്രങ്ങളും കിണ്ടിയിലെ ജലത്തിൽ. മുക്കി ശുദ്ധിവരുത്തി നാക്കിലയുടെ വടക്കുഭാഗത്ത് വെയ്ക്കുൽ (നാക്കിലയിലല്ല വെക്കേണ്ടത്).
തുടർന്ന് പച്ചരിയും എള്ളും കൽർത്തി വെച്ചതിൽ നിന്ന് കുറച്ചെടുത്ത് ഒരു ഉരുളയാക്കി ഹൃദയത്തോട് ചേർത്ത് വെച്ച് മരണപെട്ട ബന്ധുക്കളെ മനസ്സിൽ സ്മരിച്ച് കറുകയുടെ മധ്യഭാഗത്ത് വെയ്ക്കുക, അൽപം പുഷപവും (ചെറൂള) മഞ്ഞളും കിണ്ടിയിൽ നിന്ന് ജലവും എടുത്ത് പിണ്ഡത്തിനു സമർപ്പിക്കുക.
എന്നിട്ട് താഴെ പറയുന്ന മന്ത്രം ചൊല്ലുക:
ആബ്രാഹ്മണോ യേ പിതൃവംശജാതോ
മാതുസ്ഥതാ വംശ ഭവാമദീയ:
വംശദ്വയേസ്മിൻ മമ ദാസഭൂതാ
ഭൃത്യാ തഥൈവാശ്രിത സേവകാശ്ച
മിത്രാണി സഖ്യ പരവശ്ച വൃക്ഷ
ദൃഷ്ടാശ്ച പൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരേ യേ മമ സംഗതാശ്ച
തേബ്യ സ്വദാ പിണ്ഡമഹം ദദാമി
എന്നിട്ട് നമസ്കരിച്ച്
വീണ്ടും ഇതു പോലെ ഒരു ഉരുളയുണ്ടാക്കി ആദ്യവെച്ച പിണ്ഡത്തിന്റെ വലതുവശത്തുവെച്ച് നേരത്തേ ചെയ്തപോലെ പൂവും, നീരും മഞ്ഞളും കൊടുക്കുക, എന്നിട്ട് താഴെ പറയുന്ന മന്ത്രം ചൊല്ലുക
*പിതൃവംശോ മൃതായേ ച*
*മാതൃവംശേ തഥൈവച*
*ഗുരു ശ്വശുരാ ബന്ധൂനാം*
*യേ ചാന്യേ ബാന്ധവാം മൃത*
*യേ മേ കുല ലുപ്തപിണ്ഡാ*
*പുത്രദാരാ വിവർജ്ജിത*
*ക്രിയാലോപാഹതാശ്ചൈവ*
*ജാത്യാന്തപം ഗവസ്തഥാ*
*വിരൂപ ആമഗർബാശ്ച*
*ജ്ഞാതാ ജ്ഞാതാ കുലേ മമ*
*ധർമ്മപിണ്ഡോമയാദത്താ*
*അക്ഷയ്യമുപതിഷ്ടറ്റ്നു*
എന്നിട്ട് നമസ്കരിക്കുക
വീണ്ടും ഒരു ഉരുളയുണ്ടാക്കി ഇടതുവശത്ത് വെച്ച് നേരത്തെ ചെയ്തതു പോലെ പൂവും നീരും കൊടുക്കുക. എന്നിട്ട് ഈ മന്ത്രം ചൊല്ലുക
*അസിപത്രവനോ ഘോരെ*
*കുംഭീ പാകേ ച രൗവേ*
*തേഷാമുദ്ധാരാണാർത്ഥായ*
*ഇമം പിണ്ഡം ദദാമ്യഹം*
നമസ്കരിക്കുക
വീണ്ടും ഒരു ഉരുളയുണ്ടാക്കി നേരത്തെ ചെയ്തതുപോലെ ചെയ്യുക എന്നിട്ട് ഈ മന്ത്രം ചൊല്ലുക.
*ഉൽ സന്ന കുല കോടീനാം*
*ഏഷാ ദാതാ കുലേനഹി*
*ധർമ്മ പിണ്ഡോ മയാദത്ത*
*അക്ഷയ്യമുപതിഷടതു*
നമസ്കരിക്കുക.
വീണ്ടും ശേഷിക്കുന്ന അരിയും എള്ളും എല്ലാ ചേർത്ത് ഒരു ഉരുളയുണ്ടാകി നേരത്തേ ചെയ്തതുപൊലെ പൂവും നീരും നൽകി ഈ മന്ത്രം ചൊല്ലുക
*യേ ബന്ധവോ യേ ബാന്ധവാ*
*അന്യജന്മനി ബാന്ധവാ*
*തേഷമുദ്ധരാണാർത്ഥായ*
*ഇമാം പിണ്ഡം ദദാമ്യഹ*
നമസ്മരിക്കുക,
എന്നിട്ട് തൊഴുതുകൊണ്ട്
*പിണ്ഡാനാമുപരി* *പിണ്ഡശേഷം നമ:*
ഒരിക്കൽ കൂടി പൂവും നീരും കൊടുക്കുക.
എന്നിട്ടെ ഈ ഇല പിണ്ഡത്തിനു മുകളിൽ കമഴത്തി വെയ്ക്കുക.
ഇലയുടെ നാക്ക് തെക്കോട്ടായിരിക്കണം.
നമസ്കരിച്ച് കൈകഴുകി പ്രാർത്ഥിച്ച് ഇരുകൈകളും പിണച്ചുപിടിച്ച് ഇലയുടെ മുകൾ ഭാഗം ഒരു ഇഞ്ചു നീളത്തിക് കീറുക.
എന്നിട്ട് നമസ്കരിക്കുക.
ശേഷം ഇല നിവർത്തി വലതുവശത്ത് വെയ്ക്കുക.
എല്ലാ ദർഭപുല്ലും പിണ്ഡത്തിനടിയിൽ നിന്ന് വലിച്ചെടുത്ത് രണ്ടായി മടക്കുക, എന്നിട്ട് ഒരു തവണ മണത്ത ശേഷം തലക്കു മുകളിലൂടെ പിറകിലേക്കിടുക.
കീണ്ടിയിൽ നിന്ന് വെള്ളവെടുത്ത കൈകഴുകി പിണ്ഡവും പൂവുമെല്ലാം വാരി ഇലയിലാക്കുക. കൈകൊണ്ട് വെള്ളം ഒഴിച്ച് അവിടം വൃത്തിയാക്കുക.
വീണ്ടും കൈകഴുകി ഇടത്തേകയ്യിൽ ഇലയും വലത്തേകയ്യിൽ കിണ്ടിയുമെടുത്ത കാക്ക വരുന്ന ഭാഗത്ത് പോയി കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് അവിടം തെളിച്ച് ശുദ്ധിയാക്കി ഇല തെക്കോട്ടാക്കി വെച്ച് ഒന്നു കൂടി വെള്ളം കൊടുത്ത് നമസ്കരിച്ച് കൈകൊട്ടി കാക്കയെ വിളിക്കുക.
ശ്രദ്ധികുക: ഇതുപോലെ ചെയ്യാൻ ആവുമെങ്കിൽചെയ്യുക. അല്ലാത്ത പക്ഷം ഒരു ആചാര്യന്റെ നേതൃത്വത്തിൽ ചെയ്യുക.
______________________________
*ശ്രാദ്ധ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് വളരെ ശ്രേഷ്ഠമാണ്*
*ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് ഈ മെസ്സേജ് പരമാവധി ജനങ്ങളിൽ എത്തിക്കുകയും ഈ പ്രാവശ്യം സ്വന്തം വീടിന് മുറ്റത്ത് വെച്ച് ശ്രാദ്ധം അനുഷ്ഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുക*
*ബലിക്ക് ഒരുക്കേണ്ടുന്ന സാധനങ്ങൾ*
എള്ള് – 1പിടി
ചെറൂള’ 1പിടി
അക്ഷതം1പിടി
( നെല്ലും അരിയും ചേർന്ന മിശ്രിതം )
ചന്ദനം. – കുറച്ച്
കിണ്ടി – 1
തുളസി 1പിടി
കവ്യം – 1 ഉരുള
കൂർച്ചം
( 3 ദർഭപുല്ല് എടുത്ത് തല ചേർത്തുവച്ച് കെട്ടുക )
പവിത്രം ( രണ്ട് ദർഭപുല്ല് എടുത്തു നടു മടക്കി തലയും കടയും ചേർത്ത് കെട്ടുക ഒരു മോതിരം പോലെ കൈവിരലിൽ ഇടാൻ പാകത്തിന്)
കുറുമ്പുല്ല് ( കുറച്ചു ദർഭപ്പുല്ല് ഒരു ചാണ് നീളത്തിൽ മുറിച്ച് വെക്കുക )
*ദേശ കാല സങ്കല്ലം*
കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലുക
“മമ ഉപാത്ത സമസ്ത ദുരിത ക്ഷയ ദ്വാരാ പിതൃ പരമ്പരാ പ്രീത്യർത്ഥം പാർവണ ശ്രാദ്ധം അഹം കരിഷ്യേ”
*തീർത്ഥം* *ഉണ്ടാക്കുക*
കൈകഴുകി വലതു കൈ മോതിര വിരലിൽ പവിത്രം ഇട്ട് പുഷ്പാ ക്ഷതങ്ങൾ കൈയിലെടുത്ത്
“ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു”
എന്ന മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക
*പീഠം സങ്കൽപിക്കുക*
നേരത്തെ തയ്യാറാക്കിവെച്ച ദർഭപുല്ല് തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വിരിക്കുക
*പിതൃക്കളെ ആവാഹിക്കുക*
കൂർച്ചം, ചന്ദനം ,ചെറൂള പൂവ്, എള്ള് , അക്ഷതം, തീർത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് താഴെപ്പറയുന്ന മന്ത്രം ചൊല്ലി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക
“വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹഃ
മാതൃ മാതാമഹ മാതൃ പിതാമഹഃ മാതൃ പിതാമഹിനാം ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൃന് ആവാഹയാമീ സ്ഥാപയാമീ പൂജയാമി”
ശേഷം
കൈകൂപ്പി
“മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമ”
എന്ന് ചൊല്ലുക
ശേഷം
“ഓം നമോ നാരായണായ “
എന്ന മന്ത്രം കൊണ്ട് 3 തവണ വീതം തീർത്ഥം, ചന്ദനം, പുഷ്പം എന്നിവ അർച്ചിക്കുക
ശേഷം
ഒരു പൂവെടുത്ത്
“ആദിപിതൃൻ ആവാഹയാമീ സ്ഥാപയാമീ പൂജയാമീ ”
എന്ന് ചൊല്ലി ആദി പി തൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിക്കുക
*പിണ്ഡ സമർപ്പണം*
നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലി പീഠത്തിൽ സമർപ്പിക്കുക
*”മാതൃ വംശേ മൃതായേച പിതൃ വംശേ തഥൈവച ഗുരു ശ്വശുര ബന്ധൂ നാം യേചാന്യേ ബാന്ധവാ മൃത തിലോദകം ച പിണ്ഡം ച പിതൃനാം പരിതുഷ്ടയേൽ സമരപ്പയാമീ ഭക്ത്യാഹം പ്രാർത്ഥയാമീ പ്രസീദ മേ “
*തിലോദകം*
ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് വലതുകൈയിൽ എള്ള് വാരിയെടുത്ത് വലതുകൈയുടെ ചൂണ്ടുവിരൽ മാത്രം നിവർത്തി പിടിച്ച് വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ താഴെപ്പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ കുറയാതെ ചൊല്ലി പിണ്ഡത്തിൽ വീഴ്ത്തുക
“ഓം തിലോദകം സമർപ്പയാമീ”
ശേഷം
ഒരു പൂവെടുത്ത് താഴെ പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രക്കളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമർപ്പിക്കുക
“ശ്രീ കാശി പുരുഷോത്തമം ബദരികാ അയോദ്ധ്യാ ഗയ ദ്വാരക ഗോകർണ്ണാമല കാളഹസ്തി മധുര ശ്രീരംഗം രാമേശ്വരം ശ്രീ കുംഭകോണാധിതം ശ്വേതാരണ്യ പുരം ചിദംബര സഭാം മോക്ഷയ”
പിതൃ സ്മരണ പുഷ്പങ്ങൾ വലതു കൈയിൽ എടുത്ത് ഹൃദയത്തോടു ചേർത്തുവച്ച നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വച്ച് നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ മാതാപിതാക്കളെ പിതൃപരമ്പര വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് ക്ഷമ പറയുകയും ചെയ്യുക
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും
അങ്ങേയറ്റം നന്ദി പറയുക
പ്രദക്ഷിണം പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്തു സമർപ്പിച്ച് നമസ്കരിക്കുക
*പ്രതിജ്ഞ*
പുഷ്പാ ക്ഷതങ്ങൾ കയ്യിലെടുത്തു പ്രതിജ്ഞ ചെയ്യുക
ഞാൻ ഭാരതീയ സംസ്കാരമനുസരിച്ച് ജീവിക്കുകയും അത് അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യും ധർമ്മമനുസരിച്ച് ജീവിക്കും നമ്മുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തും വളരെ അഭിമാനത്തോടു കൂടി ജീവിക്കും തുടങ്ങി പ്രതിജ്ഞയെടുക്കുക
നിമഞ്ജനം ചെയ്യൽ
നേരത്തെ ആവാഹിച്ചു വെച്ച കൂർച്ചം അതിൻറെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക
ശേഷം
ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കൾ കൂട്ടിയെടുത്ത് ഒരു ഇലയിൽ വച്ചുകൊണ്ട് നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ കാക്കകൾക്ക് കൊടുക്കുകയോ ഉചിതമായ രീതിയിൽ സൗകര്യമനുസരിച്ച് വൃത്തിയുള്ള സ്ഥലത്ത് സമർപ്പിക്കുകയോ ചെയ്യാം
ശേഷം
ഭസ്മം നനച്ച് കുറിയിട്ട് 108 ഒരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക
--------------------------------------------
ഇന്നു കര്ക്കിടക വാവ്
ബലി തര്‍പ്പണം :
--------------------------
എന്ത് ?എന്തിനു? ആര്? എപ്പോള്‍? എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?
നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു ,
തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു .
സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത്
മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി
തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി ...
നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ cell ഇല്‍ നിന്നാണല്ലോ
അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും ...
ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ വരെ ഉള്ള
ജീനുകള്‍ ഉണ്ട് എന്ന് , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും
നമ്മള്‍ ബലി ഇടുന്നത് 7 തലമുറക്കും ...
മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം
തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത്
എന്താണ് ബലി തര്‍പ്പണ ക്രിയ ?
ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ്
അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത്
സ്വന്തം ബോധത്തെ അല്ലെ ....
ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???
ഈശ്വരനില്‍ ലയിപ്പിക്കുന്നു ...അപ്പൊ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും
പ്രപഞ്ചം ത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം ....
ഇത് തന്നെ അല്ലെ എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും
ആരാണ് ബലി ഇടേണ്ടത് ????
എല്ലാവരും ബലി ഇടണം , മാതാ പിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല .
കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ്
എന്ത് കൊണ്ട് കര്‍ക്കിടക വാവ് നു പ്രാധാന്യം ?
ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ,
ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക
ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്
എന്ത് കൊണ്ട് വാവിന് ബലി ഇടണം .???
ഗ്രഹണ സമയത്ത് പോലെ അലെങ്കിലും , ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമി യുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് ..
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു
ഇട pingala സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു
പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം , സ്വ ശരീരത്തിലും ഉണ്ടാകുന്നു , Macrocosm പോലെ തന്നെ ആണല്ലോ microcosm ...
ഈ സമയത്ത് സുഷുമ്ന യിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു , ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ സ്വാധീനിക്കുന്നു .
മാത്രം അല്ല ചന്ദ്രന് മനസ്സുമായ് ബന്ധം ഉണ്ട്
ചന്ദ്രമോ മനസ്സോ ജാത എന്നാണല്ലോ ,
ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍ ,
ബോധ തലത്തില്‍ സ്വാധീനം ചെലുത്തുന്നു .
ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ് ,
ബലിതര്‍പ്പണം;
നിങ്ങള്‍ ഒരു ഹിന്ദുവോ, നിരീശ്വരവാദിയോ ആരുമായിക്കൊള്ളട്ടെ, നാളെ ഒരു അഞ്ചു മിനിറ്റ് നിങ്ങളുടെ പൂര്‍വികര്‍ക്ക് വേണ്ടി (ബന്ധുക്കള്‍ ആയവര്‍ക്കും, അല്ലാത്തവര്‍ക്കും) ഒരു സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം ആത്മാര്‍ഥമായി അര്‍പ്പിക്കുക. ലോകത്തിന്റെ ഏത് ഭാഗത്തും ആയിക്കൊള്ളട്ടെ, നിശബ്ദമായി ഈ പ്രാര്‍ത്ഥന ചൊല്ലി, കുറച്ചു ജലവും, പുഷ്പവും അര്‍പ്പിക്കുക. നിങ്ങളെ നിങ്ങള്‍ ആക്കിയവര്‍ക്ക് വേണ്ടി, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്നവര്‍ക്ക് വേണ്ടി....
പിതൃബലി പ്രാര്‍ത്ഥന:
----------------------------------
ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരേ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായേശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു:
അര്‍ത്ഥം:-
--------------------------
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും എന്നെ സഹായിച്ചവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഞാനുമായി സഹകരിച്ചവര്‍ക്കും ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ജന്തുക്കള്‍ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു. എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും,
ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്ത്തുന്നതിനായി സമര്‍പ്പിക്കുന്നു
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടിയും ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!
അതിനാല്‍ ഓര്‍ക്കുക, നാമൊരു കര്‍ക്കിടക ബലി സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ പിതൃക്കള്‍ക്ക് മാത്രമല്ല, സമസ്ത ജീവജാലങ്ങള്‍ക്കുമായി അത് സമര്‍പ്പിക്കപ്പെടുന്നു. അത്ര ഉദാത്തമാണ് പിതൃബലി സങ്കല്‍പം!!.
ഇന്നലെ പോയവരുടെ ഓർമയിലേക്ക് നാളത്തെ പുലരി ..........കർക്കിടക വാവ് ബലിയെ കുറിച്ചു ശ്രീ മനോജ്മനയിൽ തയ്യാറാക്കിയ ജനോപകാരപ്രദമായ പോസ്റ്റ് താഴെ..
വാവുബലിക്ക് മധ്യസ്ഥൻ വേണ്ട
---------------------------------------------------
പണ്ട്മുതൽ കർക്കിടക വാവുബലി മലയാളികൾക്ക് പുണ്യദിനമാണ് . അന്നേദിവസം ബലിയിടുക എന്നത് പണ്ടേക്കു പണ്ടേ മലയാളികൾ ചെയ്തു പോരുന്നതുമാണു. പക്ഷേ അക്കാലങ്ങളില്‍ മധ്യസ്ഥനായി പൂജാരിയോ, ക്ഷേത്ര സന്നിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതിന്‍റെ ആവശ്യവും ഉണ്ടായിരുന്നില്ല. വീടായിരുന്നു ക്ഷേത്രം. ഗൃഹസ്ഥനായിരുന്നു പൂജകനും പൂജാരിയും.
അന്നു ഗൃഹങ്ങളില്‍ നടത്തിയിരുന്ന ബലി കര്‍മം എങ്ങനെ ആയിരുന്നു എന്ന് നോക്കാം.
(ബലിയിടാൻ വേണ്ട വസ്തുക്കൾ: അരി, എള്ള്, പൂവ് -
തുളസിയിലയും പൂവും - കറുക, വെള്ളം, വാഴയില).
വീട്ടുമുറ്റത്തെ ഒരു കോണിൽ വൃത്തത്തിൽ ചാണകം മെഴുകി ഒരു സ്ഥലം ശുദ്ധമാക്കും. കര്‍ക്കിടക വാവിന്‍റെ തലേ ദിവസം ഗൃഹനാഥന്‍ മത്സ്യ-മാംസ-മൈഥുനാദികൾ ഉപേക്ഷിക്കും. വാവുദിനം ഗൃഹനാഥൻ അതിരാവിലെ എഴുന്നേറ്റ് തൊട്ടടുത്തുള്ള തോട്ടിലോ പുഴയിലോ പോയി കുളിക്കും. തിരിച്ചു വരുമ്പോൾ പുഴക്കരയിൽ വളർന്നു നിൽക്കുന്ന കറുകപ്പുല്ല് ഒരു പിടി പറിയ്ക്കും.
(നമ്മുടെ തോട്ടിൻ കരയിലും പുഴക്കരയിലും സമൃദ്ധമായി കണ്ടുവരുന്നതാണു കറുക). വീട്ടിലെത്തിയ ഗൃഹനാഥൻ, തലേന്നു എടുത്തുവെച്ച ഉണക്കലരി മുറ്റത്തു വെച്ച് സ്വയം അടുപ്പു കൂട്ടി പാത്രത്തിലിട്ട് വെള്ളം വറ്റിച്ച് വേവിക്കും. വേവിച്ച അന്നം തൊടിയിൽ നിന്നും വെട്ടിയെടുത്ത വാഴയിലയിൽ എടുത്തു വെക്കും.
കൂടെ തലേന്നു കരുതിവെച്ച എള്ളും മുറ്റത്തെ തുളസിച്ചെടിയിൽ നിന്ന് ഇലയും പൂവും നുള്ളിയെടുത്തതും എടുക്കും. ഇവയൊക്കെക്കൊണ്ട് ചാണകം മെഴുകി ശുദ്ധമാക്കിയ സ്ഥലത്തെത്തും. ഈറന്‍ മുണ്ട് താറുടുക്കും. ഒന്നോ രണ്ടോ കറുക കൂട്ടി വലതു കൈയിലെ മോതിരവിരലിൽ പവിത്രമായി (മോതിരം പോലെ വളച്ച് കെട്ടിയിടും) അണിയും.
തുടർന്ന് ചാണകം മെഴുകിയ തറയിൽ കറുകപ്പുല്ലു വിരിയ്ക്കും. കിണ്ടിയിൽ നിന്നും മൂന്നു തവണ വെള്ളം തളിയ്ക്കും. ഇലയിൽ ചോറു മൂന്നു ഉരുളയാക്കി ഉരുട്ടി വെക്കും. മരണമടഞ്ഞ സകല പൂർവികരേയും മനസ്സിൽ ധ്യാനിച്ച് ഒരു ഉരുള കറുകയിൽ വെക്കും. അതിനു മുകളിൽ ഒരു പിടി എള്ളും രണ്ടോ മൂന്നോ തുളസിയിലയും വെക്കും. കിണ്ടിയിൽ നിന്നും മൂന്നു തവണ തീർത്ഥം തളിക്കും. അടുത്ത ഉരുള ആദ്യത്തേതിന്റെ അടുത്തും മൂന്നാമത്തെ ഉരുള നേരത്തെ വെച്ചതിന്റെ മുകളിലും വെക്കും. അപ്പോഴൊക്കെ എള്ളും പൂവും വെക്കുകയും തീർത്ഥം തളിക്കുകയും ചെയ്യും. ഒടുവില്‍, വാഴയില നെടുകെ രണ്ടായി കീറി ബലിയിട്ടതിനു ഇരു ഭാഗത്തുമായി കമിഴ്ത്തി ഇടും. തുടർന്ന് കിണ്ടിയിൽ നിന്ന് വെള്ളം തളിച്ച് പവിത്രം ഊരി ബലിയിൽ ഇട്ട് നമസ്കരിച്ച് എഴുന്നേൽക്കും.
ബലിയിട്ടു കഴിഞ്ഞാല്‍, കിണ്ടിയിലെ വെള്ളമെടുത്ത് ബലിയ്ക്ക് നേരെ അല്പ്പം ദൂരെ മാറി നിന്ന്‍ വെള്ളം കൂട്ടി കൈമുട്ടും (ഈ ചടങ്ങിനല്ലാതെ വെള്ളം ചേർത്ത് കൈമുട്ടരുത് എന്നൊരു വിശ്വാസം നാട്ടിൻ പുറത്തുണ്ട്). അൽപ നേരം കൈമുട്ടിക്കഴിഞ്ഞാൽ നമ്മെ അല്ഭുതപ്പെടുത്തിക്കൊണ്ട് എവിടെ നിന്നെന്നറിയാതെ ഒന്നോ രണ്ടോ കാക്കകൾ വന്നെത്തി ബലിയെടുക്കും.
ഇനി കാക്ക ബലിയെടുക്കാൻ വന്നില്ലെങ്കിൽ ആ അന്നമെടുത്ത് തോട്ടിലോ പുഴയിലോ ഒഴുക്കും (മീനുകൾക്ക് ഭക്ഷിക്കാൻ എന്നു സങ്കല്പ്പം).
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബലിയിടാം. ആര്‍ക്കും അയിത്തമൊന്നുമില്ല. ബലിയിടുമ്പോള്‍ പുരുഷനാണെങ്കില്‍ തെക്കോട്ട് തിരിഞ്ഞും സ്ത്രീയാണെങ്കില്‍ കിഴക്കോട്ട് തിരിഞ്ഞും ഇരിക്കണമെന്ന് പൂര്‍വികര്‍ പറയുന്നു.
മരിച്ചു പോയ എല്ലാ മുതു മുതു മുത്തച്ഛന്‍മാരേയും മുതു മുതു മുത്താച്ചിമാരേയും സങ്കല്‍പ്പിച്ചു കൊണ്ട് വേണം ബലിയിടാന്‍. ഈ സങ്കല്‍പ്പത്തിനൊന്നും പരിധിയില്ല.
ഇനി വീട്ടില്‍ (ഫ്ലാറ്റോ മറ്റോ ആണെങ്കില്‍) സൗകര്യമില്ലെങ്കില്‍ തൊട്ടടുത്തുള്ള പുഴക്കരയിലൊ കടല്‍ക്കരയിലോ പോയി ചെയ്യാം.
എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്?
ആരും വീടുകളിൽ ബലിയിടുന്നില്ല. അതൊക്കെ അമ്പലങ്ങളിലോ അല്ലെങ്കിൽ പുരോഹിതന്മാർ നേതൃത്വം നല്കുന്ന പുഴ/കടൽക്കരകളിലോ വേണമെന്നാണ് ആളുകളുടെ മിഥ്യാധാരണ. ബലിയിടുമ്പോൾ ഇടയ്ക്കിടയ്ക്ക് സംസ്കൃത ശ്ലോകം വേണമെന്നു കരുതുന്നവരും കുറവല്ല.
സംസ്കൃതം പറഞ്ഞാലൊന്നും ആത്മാക്കള്‍ പ്രീതിപ്പെടില്ല. അത് ചെയ്യുന്ന ആളുടെ മാനസിക സമര്‍പ്പണം പോലെ ഇരിക്കും. തന്നെയുമല്ല, പണ്ടുകാലത്ത് കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ പൂര്‍വികര്‍ക്ക് സംസ്കൃതം പറഞ്ഞാല്‍ മനസ്സിലാവുകയും ഇല്ല.
അതിനാല്‍ ബലിയിടുമ്പോള്‍ ''എന്‍റെ അപ്പനപ്പൂപ്പന്മാരേ, മുതുമുതുമുത്താച്ചിമാരേ ഇതു സ്വീകരിച്ചാലും'' എന്ന് മനസ്സില്‍ പ്രാര്‍ഥിക്കുക. അത്രയും മതി.
ശുദ്ധമായ മനസ്സോടെ നമ്മുടെ വീട്ടുമുറ്റത്ത് ബലിയിടുന്നതിനപ്പുറം ഒരു പുണ്യവും ഇപ്പറഞ്ഞ ക്ഷേത്രങ്ങളിലിട്ടാൽ കിട്ടില്ല.
അതിനാൽ, അർത്ഥമറിയാത്ത സംസ്കൃത വാക്കു പറഞ്ഞ്, പുരോഹിതൻ നേതൃത്വം നല്കുന്ന ബലിക്ക് കാത്തു നിൽക്കാതെ നമുക്ക് ഇതിലെങ്കിലും സ്വയം പൂജകനും പൂജാരിയുമാവാം.
(വിദേശത്തുള്ളവര്‍ക്ക് അവിടുത്തെ നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ കടല്‍ തീരത്ത് ചെന്ന് ബലിയിടാം. ആത്മാക്കള്‍ക്ക് വന്‍കരയും ഭൂഖണ്ഡവും വിഷയമല്ല).ഈ പ്രപഞ്ചത്തിലെ ഏറ്റവും വലുത് എന്ത്?
ത്രിലോക ജ്ഞാനിയായ നാരദമുനിക്കുണ്ടായതാണ് ഈ സംശയം.
സംശയ നിവൃത്തിക്കായി നാരദർ ദേവേന്ദ്രനെ കണ്ടു.
" ഞാൻ തന്നെയാണ് " എന്ന ദേവേന്ദ്രന്റെ മറുപടി നാരദർക്ക് സ്വീകാര്യമായില്ല.
"ദേവൻമാരുടെ അധിപനായ അങ്ങയെ രക്ഷിക്കാൻ ത്രിമൂർത്തികൾ വേണമല്ലോ."
നാരദർ ബ്രഹ്മ സദസ്സിലെത്തി.
"നിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഒരു പക്ഷേ മഹേശ്വരന് കഴിഞ്ഞേക്കും"..
സൃഷ്ടി കർത്താവിന്റെ ഉപദേശം നാരദരെ മഹേശ്വര സമീപം എത്തിച്ചു.
"നാരദാ ' - ഈ ചോദ്യവുമായി നീ സമീപിക്കേണ്ടതു് എന്നെയല്ല. നിന്റെ ഇഷ്ട ദൈവമായ ശ്രീമത് നാരായണനെയാണ്. നിന്റെ സംശയങ്ങൾ നാരായണൻ ദൂരീകരിക്കുമ്പോൾ അത് സൃഷ്ടിക്കാകമാനം നൻമയേകും." മഹേശ്വരന്റെ ഉപദേശം സ്വീകരിച്ച് നാരദർ വൈകുണ്ഠത്തിലെത്തിച്ചേർന്നു.
"നാരദാ ഈ ലോകമാണ് ഏറ്റവും വലുതെന്ന് പറഞ്ഞാൽ നീ ഉടനേ ചോദിക്കും. ലോകം കടൽ കൊണ്ട് ചുറ്റപ്പെട്ടതല്ലേ എന്ന്
അപ്പോൾ ലോകത്തെക്കാൾ വലുതാകുമോ കടൽ? ആ സമുദ്രത്തെ രൂപത്തിൽ കുറുകിയ മുനിശ്രേഷ്ഠനായ അഗസ്ത്യർ കുടിച്ച് വറ്റിച്ചില്ലേ.? അപ്പോൾ സമുദ്രത്തെക്കാൾ വലുത് അഗസ്ത്യനാകില്ലേ.?
ഭൂമിയേക്കാൾ സമുദ്രവും സമുദ്രത്തേക്കാൾ ആഗസ്ത്യ മുനിയും വലുതാകുമ്പോൾ ഇവയ്ക്കൊക്കെ മേൽക്കൂര പോലെ വിരിഞ്ഞ് വിസ്തരിച്ച് കിടക്കുന്ന ആകാശം അതിലും വലുതല്ലേ. അപ്പോൾ ലോകത്തേറ്റവും വലുത് ആകാശമാണെന്ന് പറഞ്ഞാൽ നീ സമ്മതിക്കമോ?
മാത്ര നേരം ചിന്തിച്ച നാരദമുനി ഭഗവാന്റെ ചോദ്യത്തിന് ഉത്തരം നൽകി.
" ഒരിക്കലുമില്ല. ആയിരം കോടി നക്ഷത്രങ്ങളും സൂര്യചന്ദ്രൻ മാരും അണ്ഡകടാഹങ്ങളും താങ്ങി നിൽക്കുന്ന ഈ ആകാശത്തെ അങ്ങ് തൃപാദം കൊണ്ട് മാത്രം അളന്നു. അങ്ങയുടെ പാദത്തിന്റെ വലിപ്പം മാത്രമുള്ള ആകാശം എങ്ങനെ പ്രപഞ്ചത്തിലെ ഏറ്റവും വലുതാകും. ആ തൃപ്പാദമല്ലേ വലിപ്പമേറിയതു്. എന്റെ ചോദ്യം തന്നെ അർത്ഥശൂന്യമാണ്.
" പരബ്രഹ്മമായ അങ്ങാണ് ഈ പ്രപഞ്ചം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അങ്ങയിലടങ്ങുന്നു. അങ്ങ് തന്നെയാണ് എന്റെ ചോദ്യത്തിന്റെ ഉത്തരവും".
ഒരിക്കലുമല്ല. നീ നിന്റെ ഹൃദയത്തിൽ തൊട്ട് പറയൂ. നിന്റെ ഹൃദയത്തിൽ നിത്യവാസം കൊള്ളുന്ന എന്റെ വലിപ്പം എത്രമാത്രമാണ്.? ഒരു ചെറു മാമ്പഴത്തിന്റെ വലിപ്പമുള്ള നിന്റെ ഹൃദയത്തിൽ ഞാൻ വസിക്കണമെങ്കിൽ എന്റെ വലിപ്പം അതിലും ചെറുതല്ലേ
പ്രപഞ്ചത്തിലെ ഏറ്റവും വലുതെന്ന് നീ വിശ്വസിക്കുന്ന ഞാൻ വസിക്കുന്നത് നിന്റെ ഹൃദയത്തിലല്ലേ അപ്പോൾ നീയല്ലേ ഏറ്റവും വലുത് ..
നിസ്വാർത്ഥ ഭക്തിയാണ് ലോകത്ത് ഏറ്റവും വലുത്. ജ്ഞാനത്തിന്റെമാർഗ്ഗം തെളിക്കുന്ന ദീപമാണ് ഭക്തി .ദീപ നാളങ്ങൾക്ക് അതിരുകളില്ല .ആ പ്രഭയോളം വലിപ്പം പ്രപഞ്ചത്തിൽ മറ്റൊന്നുമില്ല......
"
No comments:
Post a Comment