Sunday, October 25, 2020

നവരാത്രി_ഒൻപതാം_ദിവസം

#നവരാത്രി_ഒൻപതാം_ദിവസം 
#സിദ്ധിദാത്രി 
നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും  സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.
മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം..

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി 
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക്  സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.
നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം
.നവരാത്രിയുടെ ഒൻപതാം നാൾ ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. "സിദ്ധി ദാനംചെയ്യുന്നവൾ" എന്നാണ്  സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ  ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട് . 

ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ  അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ  ദേവി ദാനപ്രിയയും  അഷ്ടൈശ്വര്യപ്രദായനിയുമാണ് . നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.
ഒൻപതാം ദിനം (ഇളം നീല )

നവമി അഥവാ ഒൻപതാം ദിനത്തിൽ ദേവി 'സിദ്ധിധാത്രി 'എന്ന രൂപത്തിലാണ് വരുന്നത്.അന്ന് ഇളം നീലനിറത്തിലുള്ള വസ്ത്രം ദേവി ധരിക്കുന്നു.ഈ രൂപത്തിൽ ദേവിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കരുതുന്നു.പ്രകൃതി സൗന്ദര്യത്തോടുള്ള ആദരവാണു ഇളം നീലനിറം സൂചിപ്പിക്കുന്നത്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Friday, October 23, 2020

നവരാത്രി - എട്ടാം ദിനം

നവരാത്രി - എട്ടാം ദിനം (ദുർഗ്ഗാഷ്ടമി )
മഹാഗൗരി

വെള്ളി ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവളും, വെളുത്ത പൂമാലകൾ അണിഞ്ഞവളും, തൻറ നാല് കൈകളില്‍ അഭയമുദ്ര, ത്രിശൂലം, വരദമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമായ ഈ ദേവിയെ  നവരാത്രികളിൽ എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളില്‍ ആരാധിക്കുന്നു.  ഈ ദേവതാ സങ്കൽപ്പത്തെ സ്തുതിച്ചു കൊണ്ട് നാട്ടക്കുറുഞ്ചി രാഗത്തിൽ മിശ്ര ചാപ്പ് താളത്തിലുള്ള പൂർണ്ണത്രയീ ജയപ്രകാശ കൃതിയായ "മഹാഗൗരി മഹേശ്വരി ഗൗര വർണ്ണിനി മാമയി മമ സഖി യോഗീന്ദ്രേർ വർണ്ണിനീ ദേവീ" എന്ന പല്ലവിയിൽ ആരംഭിക്കുന്ന നവരാത്രി കൃതി ഇതിന് ഉദാഹരണമാണ്. 

ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ ദുർഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന എട്ടാം ദിവസം.   രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്.  മഹാഗൗരിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു. ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു.  നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്.  ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

 ഗൗരി എന്നാൽ അത്യന്തം വെളുത്തവള്‍; അതിശുദ്ധയായവള്‍ എന്നർത്ഥം. അഷ്ടമി തിഥിയിൽ  ജന്മംകൊണ്ട് കാലാതിവർത്തിയായി എന്നും ''വയസ്സെട്ടായ'' ബാലികാഭാവം.. . കാലകേയ വധത്തിനായി അവതരിച്ച ദേവീഭാവം. 
ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാം നാള്‍. എന്നും എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൌരീ ദേവിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു.
കാലത്തെ നിലയ്ക്ക് നിര്‍ത്താന്‍ കെല്‍പ്പുള്ള കാലകേയനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മ്മശക്തികൂടും. മഹാഗൌരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം വച്ചതിനു ശേഷമാണ് യുദ്ധത്തിനായി തിരിച്ചത്‌. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങള്‍ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധ പുസ്തക പൂജയായി മാറുന്നത്. കളങ്കമറിയാത്തൊരു സൃഷ്ടിയാൽ വധിക്കപ്പെടണമെന്ന അസാധാരണമായ വരം നേടിയ കാലത്തെ തന്റെ അധീനതയിലാക്കാൻ  വൈഭവമുള്ള അസുരൻ കാലകേയൻ. മറ്റൊരു അസുരനുമില്ലാത്ത വൈഭവം!  നിഷ്കളങ്കയായ ബാലികാ ജന്മമെടുത്ത്‌ അസുരനിഗ്രഹം നടത്തിയവൾ മഹാഗൗരി. ആ ദുർഗ്ഗമനെ വധിച്ചതുമൂലം ''ദുർഗ്ഗ''യെന്ന നാമത്താലും  പ്രകീർത്തിത. 

''യാ ദേവീ സർവ്വഭൂതേഷു 
ഛായാരൂപേണ സംസ്ഥിതാ 
നമസ്തസ്യൈ നമസ്തസ്യൈ 
നമസ്തസ്യൈ നമോ നമ:

Thursday, October 22, 2020

നവരാത്രി_ഏഴാം_ദിവസം

#നവരാത്രി_ഏഴാം_ദിവസം
#ദേവി_കാളരാത്രി

നവരാത്രി ദിനങ്ങളില്‍ സപ്തമി പൂജയ്ക്ക് വണങ്ങുന്ന ദേവിയാണ് ദേവി കാളരാത്രി.

ദുര്‍ഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമാണ് കാളരാത്രി ദേവി.

നവദുര്‍ഗ്ഗകളിലെ ഏറ്റവും കുപിതയും.

വലിയ ചുവന്ന മൂന്ന് കണ്ണുകള്‍, നീളത്തില്‍ നീണ്ടുകിടക്കുന്ന ചുവന്ന നാക്ക് ദുഷ്ടനിഗ്രഹത്തിനായി കൈയ്യില്‍ വാളുമേന്തി ഘോരരൂപത്തോടു കൂടിയാണ് ദേവിയുടെ രൂപം.

കാളിയമ്മ എന്നാണ് ദേവിയുടെ മറ്റൊരു നാമം.

വിദ്യുച്ഛക്തി പ്രവാഹം ഒഴുകിയെത്തുന്നതു പോലെ ശക്തിയുടെ പ്രതിബിംബമായി ഒരു മാല പോലെയാണ് ദേവിയുടെ ആഭരണം.

കഴുതവാഹിനിയായ ദേവിയുടെ കൈകളില്‍ ആയുധങ്ങള്‍ക്കൊപ്പം അഭയമുദ്രയും, വരമുദ്രയും ദൃശ്യമേകുന്നു.

ദേവിഭക്തരുടെ മനസ്സില്‍ നിന്നും ഭയവും ഭീതിയും അകറ്റുന്ന ശക്തിയാണ് കാളിയമ്മ.

ദീര്‍ഘായുസ്സും ദേവിസംരക്ഷണവുമാണ് ഫലം. രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത്
അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.
ദേവി ഉപാസനക്കായി ഉപയോഗിക്കേണ്ട മന്ത്രം..

"ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ |
ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ ||
വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ |
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||"#നവരാത്രി, ഏഴാം ദിവസം 
#കാളരാത്രി ദേവി* :-

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.
കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.
ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.
കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.
ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാലാണിത്.
യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കെപ്പെടും.
നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക്‌ നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

*🚩🕉️നവരാത്രി ആറാം ദിവസം കാത്യായനി

*🚩🕉️നവരാത്രി ആറാം ദിവസം  കാത്യായനി🚩*

*നവരാത്രിയുടെ ആറാംദിവസമായ ഇന്ന്, ക്രിയാശക്തിയുടെ അവസാനദിനവുംകൂടിയാണ്. ഈ ദിവസത്തെ ആരാധ്യദേവീനാമം കാത്യായനിയെന്നാണു്! ശ്രദ്ധിക്കുക,* *കാത്യായനിയെന്നാണു് നാമം;* *കാർത്ത്യായനിയല്ലാ!*

*അതിവിശിഷ്ടമായ മറ്റൊരാഖ്യാനത്തിലേക്കാണ് നാമിന്നു പ്രയാണം ചെയ്യുന്നത്; കുലത്തിന്റെ പുത്രിയായി അറിയപ്പെടാനാഗ്രഹിച്ച ദേവീചൈതന്യത്തിന്റെ കഥ!*
*കാത്യവംശത്തിലെ അവസാനകണ്ണിയായ മഹർഷി കാത്യായനനും പത്നി ഹൈമവതിയും അനപത്യതാദു:ഖത്തിൽ നീറുന്ന കാലം..* *ബാലാദേവിയുടെ അകമഴിഞ്ഞ ഭക്തരായിരുന്ന ആ ദമ്പതികൾ, തങ്ങളുടെ ദുഃഖം പക്ഷേ ഭക്തിയോടു കാണിച്ചില്ലാ. അതനുദിനം ജ്വലിച്ചുകൊണ്ടേയിരുന്നു! വേദാദ്ധ്യയനം ദാനമായി ചെയ്തായിരുന്നു അവർ ആ പർണ്ണശാലയിൽ വസിച്ചിരുന്നത്.* *കാലംചെല്ലേ വയസ്സും അവശതയുമെല്ലാം അനുഭവപ്പെടാൻതുടങ്ങിയപ്പോൾ അവർ അവരുടെ ശിഷ്ടകാലം ഹിമാലയസാനുക്കളിൽ ചെലവഴിക്കാൻനിശ്ചയിച്ചു. തദനന്തരം തങ്ങളുടെ വസ്തുവകകളെല്ലാം ദാനംചെയ്ത് പോകാൻതുനിയുമ്പോഴതാ ഹൈമവതി തന്റെ ഉദരത്തിലെ ആ തുടിപ്പറിയുന്നു!!*
*കാലനിർണ്ണയം ആരാനും അറിഞ്ഞതുണ്ടോ, ആരാനും തഴഞ്ഞതുണ്ടോ!*
*പിന്നീടവർക്ക് ആനന്ദത്തിന്റെ നാളുകളായിരുന്നു! അങ്ങനെ കോടിസൂര്യപ്രഭയോടെ അവർക്കൊരു മകളവതരിച്ചു; ലാവണ്യത്തിടമ്പായ ആ പൊന്നുമോൾക്ക് കാത്യായനി എന്നു നാമകരണം നിർദ്ദേശിച്ചത് ഹൈമവതിയാണ്. കാത്യായനി ഏവരുടെയും അരുമയായി അവളങ്ങനെ വളർന്നുവരുകയാണ്. സകലചരാചരങ്ങളോടും രമ്യതയോടെയാണു് അവളുടെ നീക്കം.*

*ഇതേ അവസരത്തിലാണ് ദനുപുത്രനായ കാലകേയന്റെ ദുർവാഴ്ച അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയത്! മൂന്നുലോകങ്ങളും ശ്വസിക്കാൻപോലും അനുവാദം ആരായേണ്ട ഗതികേടിൽ!*
*ഒരിക്കൽ ആ ദാനവൻ ഇവിടെയുമെത്തി! വേദാദ്ധ്യയനം നടത്തുന്ന മുനിമാരെ, രക്തച്ചൊരിച്ചിലിലേർപ്പെടാതെ തന്റെ മന്ത്രശക്തിയുടെ അധീനതയിലാക്കുകയായിരുന്നു അയാൾ ചെയ്തത്! അതിൽ കാത്യായനർഷിയും പെട്ടുപോയി! പിന്നീടെല്ലാം കീഴ്മേൽമറിഞ്ഞു. മുനിമാരും നികൃഷ്ടരായിമാറി! തന്റെ പിതാവിന്റെ ആ മാറ്റം കാത്യായനിക്ക് സഹിക്കാനാവുമായിരുന്നില്ലാ! അവളിലെ ദൈവികത്വം ഉണർന്നു. ചന്ദ്രഹാസം കൈയിലേന്തി അവൾ അസുരന്മാരെ നേരിട്ടു. അവളെ സഹായിക്കാൻ സമാനകളായ അനവധി പെൺകുട്ടികളും ഒന്നുചേർന്നു. ആ ദൈവികത്വത്തിൽ കാലകേയന്റെ നീചശക്തികൾ പരാജയം സമ്മതിക്കാതെതരമില്ലല്ലോ! പ്രജ്ഞയിലേക്കു തിരിച്ചുവന്ന മഹർഷിമാർ തങ്ങൾക്കു സംഭവിച്ച ഭാവമാറ്റമോർത്ത് വിഹ്വലരായ്!*

*കാലകേയൻ അറ്റകൈക്ക് മാറാവ്യാധിദായകനായ ജ്വരാസുരനെ അവതരിപ്പിച്ചു; വസൂരിഎന്ന ഭീകരവ്യാധിയുടെ അധിപൻ!!* *അന്നുമുതലാണത്രേ വസൂരിയുടെ അണുക്കൾ തങ്ങളുടെ ആസുരികശക്തികളുമായി ജൈത്രയാത്ര തുടങ്ങിയത്! പക്ഷേ ദേവി വിടുമോ.. ഉടനേ പ്രതിവിധിയും കണ്ടെത്തി.*
 *തന്റേതന്നെ മറ്റൊരു അംശത്തെ സൃഷ്ടിച്ചായിരുന്നു പ്രതിവിധി; ശീതളാദേവി!* 
*ശീതളാദേവിയാണ് വസൂരിനിർമ്മാർജ്ജനത്തിനായവതരിക്കുന്നത്.* *അതിന്റെ സിദ്ധൌഷധമായ ആര്യവേപ്പെന്ന വൃക്ഷത്തിന്റെ പിറവിയും ഈ സമയത്തുതന്നെ!* *കഴുതവാഹനയാണ് ശീതളാദേവി.* *അദ്ധ്വാനത്തിന്റെ പ്രതീകമാണ് കഴുത. മാത്രവുമല്ല രോഗപ്രതിരോധശേഷി ഏറ്റവും കൂടുതലുള്ള മൃഗവും കഴുതതന്നെ.* 
*പിന്നെ കാലകേയനെ നിഗ്രഹിക്കുന്നത്, ഈ വസൂരിവ്യാധി അയാൾക്കുതന്നെ തിരിച്ചുകൊടുത്താണ്!!* *'വാളെടുത്തവൻ വാളാൽ' എന്നത് ഇവിടെ അന്വർത്ഥമായിബ്ഭവിച്ചു!*

*കാര്യങ്ങളിങ്ങനെ മംഗളമായിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ കാത്യായനർഷി ആകെ തകർന്നുപോയിരുന്നു!!* *ഒരു മുനിയായിരുന്നിട്ടും താൻ അധമനായ ഒരു ദാനവന്റെ മായാജാലത്തിൽ അകപ്പെട്ടുപോയത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്! കാത്യായനർഷിയെ ഉദ്ധരിക്കുന്ന കർമ്മം പിന്നെ ആ മകളേറ്റെടുത്തു!*
*അന്നേരം അദ്ദേഹം തന്റെ മകളെ അറിയുകയായിരുന്നു..* *ആ ചൈതന്യത്തെ സ്വാംശീകരിക്കുകയായിരുന്നു..*
*ജ്ഞാനത്തിന്റെ പാരമ്യത്തിൽ തൊണ്ടയിടറിക്കൊണ്ട് വിറയാർന്ന ഹൃത്തോടെ അദ്ദേഹം മകളിലെ ആ ചൈതന്യത്തെ സ്തുതിച്ചു.. അദ്ദേഹവും പത്നിയും അങ്ങനെ മോക്ഷഗതിപ്രാപിക്കുന്നനേരം, അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി താൻ ആ കുലപ്പേരിൽത്തന്നെ ജഗത്തിൽ പൂജിതയാകുമെന്ന് ദേവി അരുളിച്ചെയ്തു! ആ കൌമാരാവസ്ഥയിൽത്തന്നെ ദേവി അന്തർധാനംചെയ്‌തുവത്രേ!*

*ഇങ്ങനെയാണ് കാത്യായനീദേവിയുടെ ധ്യാനശ്ലോകം:*
*ചന്ദ്രഹാസോജ്ജ്വലകരാ ശാർദ്ദൂലവരവാഹനാ।*
*കാത്യായനീ ശുഭം ദദ്യാദ് ദേവീ ദാനവഘാതിനീ॥*

*അർത്ഥം:- ഉജ്ജ്വലമായ ചന്ദ്രഹാസം കൈയിലേന്തിയ, ദാനവന്മാരെ ഹനിച്ച സിംഹവാഹനയായ കാത്യായനിദേവി ശുഭമരുളട്ടേ!*   

*ഈ ദേവിയെ പിന്നെ കാണുന്നത് വിന്ധ്യാചലത്തിലാണ്;* *മഹിഷവാഴ്ച അതിന്റെ ഉച്ചകോടിയിലെത്തിയസമയം, ചിതറിമാറിപ്പോയ ദേവകളുടെ ഒന്നുചേർന്ന പ്രാർത്ഥനയാലും സാധനയാലും കാത്യായനി വിന്ധ്യാചലത്തിൽ ബ്രഹ്മവിഷ്ണുരുദ്രാദി ദേവചൈതന്യത്തിൽ നിന്നുരുവപ്പെട്ട് പൂർണ്ണദർശനയാകുന്നു! അനന്തരം മഹിഷാസുരവധത്തിനായി പുറപ്പെടുന്ന ദേവിക്ക് സമസ്തദേവകളും ചേർന്നാണ് ആയുധങ്ങളും വാഹനവും സമ്മാനിക്കുന്നത്.*
*അത്യധികം സാധനയാലും തപ:ശക്തിയാലും രംഭാസുരന് ജനിച്ച പുത്രനാണ് മഹിഷൻ. ശക്തിമാനായിരുന്നിട്ടും ആ മഹിഷൻ തപസ്സിനുപോയി;* *എന്തിനെന്നോ? മരണമില്ലാത്ത അവസ്ഥ നേടാൻ! പക്ഷേ ജനിച്ചാൽ മരിക്കണമെന്ന തത്ത്വമുദ്ഘോഷിച്ച് വിധാതാവ്‌ അവനെ കൈയൊഴിഞ്ഞു.*
*അവൻ നിരാശനായില്ലാ, ഉടനേതന്നെ ബുദ്ധിപൂർവ്വം(അതോ ബുദ്ധിശൂന്യതയോ?) മറ്റൊന്നു വരമായാവശ്യപ്പെട്ടു. അതെന്താണെന്നോ..'യുദ്ധത്തിലാവണം അന്ത്യമെന്നും, ആണായിപ്പിറന്നൊരു വർഗ്ഗവും തന്നെ കൊല്ലുവാൻപ്രാപ്തരാവരുതുമെന്നായിരുന്നു ആ വരം!' അന്നു സ്ത്രീകള്‍ ആയുധമെടുത്ത ചരിത്രമില്ലല്ലോ.. സസന്തോഷം വിധാതാവ്‌ അതു നല്കുകയുംചെയ്തു.*

*ദേവീമഹിഷസംവാദം അത്യന്തം രസകരമാണ്;* 
*തന്റെ സൈന്യങ്ങളെല്ലാം നാമാവശേഷമായിട്ടും ദേവിയെ കണ്ടപ്പോൾ, ആ സൗന്ദര്യത്തിൽ മറ്റെല്ലാം മറന്നുപോകുന്ന വിടനായ മഹിഷനെക്കാണാം!* *കർമ്മങ്ങൾ മറന്ന ആ മഹിഷം പിന്നീട് തന്റെ മഹേന്ദ്രജാലത്തിലൂടെ ദേവിയോട് പൊരുതാൻ ബാദ്ധ്യസ്ഥനാകുകയും ചെയ്യുന്നു!* 
*അപ്പോഴും "അബലേ..അബലേ.."* *എന്നുവിളിച്ച് അപഹസിക്കുന്നു..*

*അപ്പോഴാണ് മധുപാനം മധുരമായി നടത്തി ദേവി മൊഴിയുന്നത്*
*"മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻമാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ!" പറയലും പ്രവൃത്തിയും ഒരുമിച്ചുകഴിഞ്ഞു!!* 
*തന്റെ കപടമായാവേഷത്തിൽനിന്ന് പൂർവ്വസ്ഥിതിയിലാവാൻപോലും ആ പോത്തിനു കഴിഞ്ഞില്ലാ, അപ്പോഴേക്കും അറുക്കപ്പെട്ടു ആ തല!!*

*ഇതിന്റെയെല്ലാം സത്തകൾ അനിർവ്വചനീയമാണ്; എല്ലാം ഓരോരോ ഗുപ്തതത്ത്വങ്ങള്‍! വിസ്താരഭയത്താൽ ഓരോന്നും എടുത്തെടുത്തു പ്രസ്താവിക്കുന്നില്ലാ. എന്നിരുന്നാലും സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി ഈ കഥകളെ കാണാം!*

*കാത്യായനി:- കാത്യ എന്നാൽ ശുദ്ധമെന്നർത്ഥം. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ കാത്യായനീദേവിയും അനുഗ്രഹദായിനി! കന്യകമാരുടെ സ്വയംവരദേവതകൂടിയാണ് കാത്യായനി. വൃശ്ചികമാസത്തിലെ കാത്യായനീവ്രതം പ്രസിദ്ധമാണല്ലോ!*

*ക്രിയാശക്തിയുടെ ഈയവസാനദിനത്തിൽ അനവധി ചിന്തകൾ സരണികളായി ഒഴുകുന്നുണ്ട്..*
*'താൻ കുഴിച്ച കുഴിയിൽ താൻതന്നെ' എന്ന ബോധം, അറിവില്ലായ്‌മയുടെമേല്‍ തിരിച്ചറിവുകള്‍ നേടുന്ന വിജയം. മൂഢതയാകുന്ന മഹിഷത്തിനുമേല്‍ ജ്‌ഞാനമാകുന്ന സിംഹത്തിന്റെ വിജയം; സ്വാര്‍ത്ഥതയെന്ന തിന്മയുടെ മീതെ നിസ്വാര്‍ത്ഥതയെന്ന നന്മയുടെ ഉയർച്ച; ചിതറിമാറപ്പെട്ടവയിൽനിന്ന് ഒരുമിച്ചുനിന്നവയുടെ മഹത്ത്വം..* *അങ്ങനെയങ്ങനെ പോകുന്നു.*
*ഇതിൽനിന്നെല്ലാം ചിതറിത്തെറിച്ച ദേവകളെല്ലാം* *ദേവീസൃഷ്ടിക്കായി ഒന്നുചേർന്ന ചിന്തയാണ്* *ഞാൻ സ്വാംശീകരിക്കുന്നത്!*
*യാ ദേവീ സർവ്വഭൂതേഷു* *വിഷ്ണുമായേതി ശബ്‌ദിതാ*
*നമസ്തസ്യൈ നമസ്തസ്യൈ* *നമസ്തസ്യൈ നമോ നമ:*

*ഒരുമയുടെ മൂല്യമറിയുന്നതിലാവട്ടെ ഈ ദിവസത്തിന്റെ മേന്മ!*
*ഔത്സുക്യപൂർവ്വം.*
🙏🙏🙏🙏🙏🙏🙏🙏🙏🙏

Tuesday, October 20, 2020

വ്യാഴത്തിൻറെ രാശി മാറ്റ ഫലം*🎀🎀🎀🎀🎀🎀🎀

🌍🌍🌍🌍🌍🌍

*വ്യാഴത്തിൻറെ രാശി മാറ്റ ഫലം*
🎀🎀🎀🎀🎀🎀🎀
*ഈ വരുന്ന 2020 നവംബർ മാസം 20 ന് (കൊല്ലവർഷം 1196 വൃശ്ചികം 5ന് ) വെള്ളിയാഴ്ച , ഉച്ചയ്ക്ക് 1.20ന് വ്യാഴം ധനു രാശിയിൽ  നിന്നും തൻ്റെ നീചരാശിയായ മകരത്തിലേക്ക് രാശി  മാറുന്നു.*

*വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽ നിൽക്കുന്നത് . അതായത് നവംബർ 20 മുതൽ അടുത്ത ഒരു വർഷക്കാലം വ്യാഴം മകരം രാശിയിലായിരിക്കും*

*കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ 2021 നവംബർ 20 ന് രാത്രി 11.27 വരെയാണ് വ്യാഴം മകരം രാശിയിൽ നിൽക്കുക  ഇടയ്ക്ക് 2021 ഏപ്രിൽ 6 ന് കാലത്ത് 12.21 ന് കുംഭ രാശിയിൽ അതിവേഗ വക്രത്തിൽ കടന്ന് 202 l സെപ്തംമ്പർ 14 ന് തിരികെ മകരത്തിലെത്തും*

*വ്യാഴത്തിൻറെ  ഈ രാശിമാറ്റം വിവിധ നക്ഷത്രക്കാർക്ക് എന്തൊക്കെ ഗുണങ്ങളും, എന്തൊക്കെ ദോഷങ്ങളുമാണ് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം.*

*ഇതിൽ ഏറ്റവും കൂടുതൽ ദോഷം മിഥുനക്കൂറുകാരായ മകീര്യം 3, 4 പാദങ്ങളിലും, തിരുവാതിര , പുണർതം ഒന്ന് ,രണ്ട്, മൂന്ന് ,പാദങ്ങളിലും ദോഷഫലങ്ങൾ കൂടും*

*മകരക്കൂറിൽ ഉൾപ്പെടുന്ന ഉത്രാടം  2,3,4 പാദങ്ങൾ , തിരുവോണം , അവിട്ടം ഒന്ന് രണ്ട് പാദക്കാർക്കും ഫലം നല്ലതല്ല*

*കുംഭക്കൂറിൽ ജനിച്ച അവിട്ടം മൂന്ന് ,നാല് പദങ്ങൾ , ചതയം, പൂരുരുട്ടാതി  1,2,3 പാദങ്ങളിൽ ജനിച്ച നക്ഷത്രക്കാർക്കുമാണ് കൂടുതൽ ദോഷം*
*കാരണം  ഇവർക്കൊക്കെ വ്യാഴം അനിഷ്ട സ്ഥാനത്ത് വന്നതിനു പുറമേ നിലവിൽ ശനിയും  ദു:സ്ഥാനത്താണ് അതായത് ഇടിവെട്ടേറ്റവൻ്റെ  തലയിൽ പാമ്പ് കടിച്ച അവസ്ഥ*

*അതേസമയം ഇടവക്കൂറുകാർക്കു൦, ധനുക്കൂറുകാർക്കും ആശ്വസിക്കാം.*

*മേടം*

(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)

വ്യാഴം പത്താം ഭാവത്തിലേക്കാണ് വരുന്നത്. ചാരവശാൽ മേടക്കൂറ്കാർക്ക് വ്യാഴം പത്തിൽ വരുന്നത് കർമ്മ മേഖലയ്ക്ക് വലിയ ഗുണം ചെയ്യില്ല .ഇതിന് പ്രധാനപ്പെട്ട കാരണം ഭാഗ്യാധിപൻ കൂടിയായ വ്യാഴം പത്താം ഭാവത്തിൽ നീചനായി വരുന്നു എന്നതുകൊണ്ടു
തന്നെ. മാത്രമല്ല നിലവിൽ കണ്ടകശ്ശനി കൂടിയുണ്ട് .അതുകൊണ്ടുതന്നെ തൊഴിൽ രംഗത്ത് വലിയ പുഷ്ടി കാണുകയില്ല. പ്രവർത്തികൾ വേണ്ടത്ര ഫലം കാണുകയില്ല .
നിലവിലുള്ള ജോലിയിൽ തന്നെ തുടരുക .

*എടവം*

(കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)

വ്യാഴത്തിൻറെ  ഈ രാശി മാറ്റം ഇടവക്കൂറുകാർക്ക് ആശ്വാസമാണ് .കാരണം അഷ്ടമത്തിൽ ആയിരുന്ന വ്യാഴം ഇപ്പോൾ ഭാഗ്യസ്ഥാനത്ത് വരാനിരിക്കുന്നു. അത് തൻറെ നീചരാശിയാണെങ്കിൽ കൂടിയും സ്ഥാനബലമുണ്ട് ധനലാഭം, സാമ്പത്തിക ലാഭം ദാമ്പത്യസുഖം, പുത്രലാഭം , കാര്യസാധ്യം , കർമ്മ പുരോഗതി എന്നിവയൊക്കെ പ്രതീക്ഷിക്കാവുന്നതാണ്

*മിഥുനം*

(മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)

നിലവിൽ അഷ്ടമശ്ശനി കൊണ്ടുള്ള ദുരിതങ്ങൾ അനുഭവിക്കുന്നതിനിടയിലാണ് വ്യാഴം കൂടി അഷ്ടമത്തിലേക്ക് വരുന്നത് .ഈ ഒരു വർഷം ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരിക്കും .പ്രത്യേകിച്ച് തൊഴിൽ നഷ്ടപ്പെടാം. അതേസമയം മറ്റൊരു ഒരു ജോലി കിട്ടുകയുമില്ല . തൊഴിൽ സ്വയം വിടാതിരിക്കുക .ധനനഷ്ടം , ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ദുരിതങ്ങളും ഉണ്ടാകും . മിഥുനക്കൂറുകാർക്ക് ഏഴാം ഭാവാധിപനായ വ്യാഴം ചാരവശാൽ അഷ്ടമത്തിൽ വരുന്നത് വിവാഹ തടസ്സം ഉണ്ടാകും .മാത്രമല്ല ദമ്പതിമാർക്കിടയിൽ കലഹങ്ങൾ ഉടലെടുക്കും .ബിസിനസ് മേഖലയിൽ സ്തംഭനാവസ്ഥയായിരിക്കും ഭാര്യക്കോ ഭർത്താവിനോ രോഗദുരിതങ്ങൾ ഉണ്ടായേക്കാം .

*കർക്കടകം*

(പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം) 

നിലവിൽ കണ്ടകശ്ശനി നടക്കുന്ന സമയമാണ് . കഴിഞ്ഞ ഒരു  വർഷമായി വ്യാഴം ആറിൽ ആയിരുന്നുവെങ്കിൽ ഈ രാശി മാറ്റം അല്പം ആശ്വാസം ആയിരിക്കും .കാരണം വ്യാഴം ആറിൽ നിന്ന് ഏഴിലേക്ക് മാറി . ഇത് പ്രധാനമായും ഗുണം ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കാണ് . പ്രത്യേകിച്ച് രോഗശാന്തി ലഭിക്കും . ചികിത്സകൾ ഫലം കാണും . ഏഴര ശ്ശനി ദോഷം കൊണ്ടുള്ള ദുരിതങ്ങൾക്ക് വ്യാഴത്തിൻറെ  അനുകൂലസ്ഥിതി ഗുണകരമായിരിക്കും .പൊതുവെ ബുദ്ധിസാമർത്ഥ്യം വർദ്ധിക്കും  വാക്സാമർത്ഥ്യം , ക്രയവിക്രയ ലാഭം ,തൊഴിൽ ഗുണം ,ധനലാഭം എന്നിവ പ്രതീക്ഷിക്കാം  വിവാഹം നോക്കുന്നവർക്ക് വിവാഹം നടക്കും . സാമ്പത്തിക ലാഭവും ദാമ്പത്യസുഖവും പ്രതീക്ഷിക്കാവുന്നതാണ് 

*ചിങ്ങം*

(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)

വ്യാഴം ആറിലേക്ക് വന്ന സമയമാണ് .
പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടെങ്കിലും അവസാനം ദുഃഖവും ഉണ്ടാവും . ആരോഗ്യം ശ്രദ്ധിക്കുക .തൊഴിൽരംഗത്ത് സമ്മിശ്രമായ ഫലം ആയിരിക്കും .നിലവിൽ ജോലി ഉള്ളവ൪ പെട്ടെന്ന് എടുത്തുചാടി ഉപേക്ഷിക്കാൻ നിൽക്കരുത് . 

*കന്നി*

(ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)

ചാരവശാൽ നല്ല സമയമാണ് .വ്യാഴം അഞ്ചിലേക്ക് വരാനിരിക്കുന്നു . വാഹനലാഭം , സന്താനലാഭം , മക്കളെ കൊണ്ട് മന:സന്തോഷം , കാര്യലാഭം , തൊഴിൽ പുരോഗതി , ഈശ്വരഭക്തി , ധനലാഭം, ബുദ്ധി വർദ്ധനവ് തുടങ്ങിയ എല്ലാ ഗുണങ്ങളും ഉണ്ടാവും .

*തുലാം*

(ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 15 നാഴിക)

നിലവിൽ കണ്ടകശ്ശനി നടക്കുന്ന സമയമാണ് . വ്യാഴം അനുകൂല ഭാവത്തിലേക്ക് വരുന്നത് കണ്ടകശ്ശനിയുടെ ദോഷത്തെ കുറയ്ക്കും . പൊതുവേ നല്ല സമയമാണ് .പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നും പറയാനില്ല .അതേസമയം ഗുണാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും 
 

*വൃശ്ചികം*

(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)

വ്യാഴം ചാരവശാൽ മൂന്നിലേക്ക് വരുന്നത് ശുഭകരമല്ല .എന്നാൽ വലിയ ദോഷവും ഉണ്ടാവില്ല .കാര്യങ്ങൾ നടക്കാൻ വൈകും . അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും മരണം സംഭവിച്ചേക്കാം .'മൂന്നിലെ വ്യാഴം മുറവിളി കൂട്ടും' എന്നാണ് ചൊല്ല് . ഏതൊരു കാര്യവും തൊട്ടു തൊട്ടില്ല എന്ന അവസ്ഥ വരെ എത്തി അത് കയ്യിൽ നിന്ന് പോകും . ഭാഗ്യപരീക്ഷണത്തിന് മുതിരരുത്.

*ധനു*

(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)

നിലവിൽ 
ഏഴരശ്ശനിയാണെങ്കിൽ കൂടിയും ഏഴരശ്ശനിയുടെ  അവസാനകാലമായതുകൊണ്ട് കാഠിന്യം കുറഞ്ഞ സമയമാണ് .കഴിഞ്ഞ രണ്ടു വർഷമായി വ്യാഴം പിഴച്ചകാലമായിരുന്നു .അതിന് ഒരു ആശ്വാസം ലഭിക്കുകയാണ് . കാരണം വ്യാഴം പന്ത്രണ്ടിലും ജന്മത്തിലും ആയിരുന്നത് ഇപ്പോൾ രണ്ടിലേക്ക് വന്നിരിക്കുന്നു .ധനലാഭം ശത്രുക്ഷയം, വിദ്യാഗുണം , വാക്ക് ഗുണം , കർമ്മഗുണം  തുടങ്ങി എല്ലാ ഭാഗ്യ അനുഭവങ്ങളും ഉണ്ടാവും .

*മകരം*

(ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)

ഏഴരശനികാലത്തെ കാഠിന്യമായ സമയം -ജന്മശനിയും, മാത്രമല്ല വ്യാഴം 12 ലായിരുന്നത്  ഇപ്പോൾ ജന്മത്തിലേക്കുമായി . ഒരു വർഷം പൊതുവേ ദുരിതങ്ങളുടെ പെരുമഴയായിരിക്കും. സർവ്വത്രനാശം.  പേരുദോഷം , കാര്യ പരാജയം , ധനനാശം , കടം പെരുകുക, വിദ്യക്ക് തടസ്സം , കുടുംബ ക്ലേശം , സ്വസ്ഥത കുറയുക , ബുദ്ധിഹീനമായി പ്രവർത്തിച്ച് പല അബദ്ധങ്ങളിലു൦ ചെന്നുചാടുക, ആരോഗ്യത്തിന് പ്രശ്നങ്ങൾ ,സാമ്പത്തിക ക്ലേശം , ഭാഗ്യഹാനി തുടങ്ങിയ എല്ലാ ദുരനുഭവങ്ങളും ഉണ്ടാകാം . ഇതിനെല്ലാം പുറമേ തൊഴിൽനഷ്ടം , സ്ഥാനചലനം ഇവയും ഉണ്ടാവും . വിദേശത്ത് ജോലി ഉള്ളവർ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരും . മത്സര പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കില്ല.

*കുംഭം*

(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)

ഏഴരശനി തുടങ്ങിയ സമയം പക്ഷേ വ്യാഴം അനുകൂലത്തിലായിരുന്നുവെങ്കിൽ ഇപ്പോൾ 12ലേക്ക് വന്നതോടെ വ്യാഴംപിഴച്ചകാലവും തുടങ്ങുകയായി . മകരക്കൂറുകാർക്കെന്നപോലെ സമാനമായ അനുഭവം തന്നെയായിരിക്കും . കാര്യ പരാജയം , ധനനാശം , കടം പെരുകുക, വിദ്യക്ക് തടസ്സം , കുടുംബ ക്ലേശം , സ്വസ്ഥത കുറയുക , ബുദ്ധിഹീനമായി പ്രവർത്തിച്ച് പല അബദ്ധങ്ങളിലു൦ ചെന്നുചാടുക, ആരോഗ്യത്തിന് പ്രശ്നങ്ങൾ ,സാമ്പത്തിക ക്ലേശം , ഭാഗ്യഹാനി തുടങ്ങിയ എല്ലാ ദുരനുഭവങ്ങളും ഉണ്ടാകാം . ഇതിനെല്ലാം പുറമേ തൊഴിൽനഷ്ടം , സ്ഥാനചലനം ഇവയും ഉണ്ടാവും . വിദേശത്ത് ജോലി ഉള്ളവർ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരും . മത്സര പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കില്ല. എങ്കിലുo  പരിശ്രമിച്ച് വിജയമുണ്ടാക്കാം'

*മീനം*

(പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)

നല്ല സമയമാണ് . കാരണം വ്യാഴവും ശനിയുമെല്ലാം അനുകൂല ഭാവത്തിലാണ് . ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും സാധിക്കും . ധനലാഭം , സാമ്പത്തികഭദ്രത , തൊഴിൽലാഭം , കുടുംബസുഖം, മന:സുഖം, സന്താനലാഭം , ദാമ്പത്യ ഐക്യം , വിവാഹം , പുതിയ വീട് , വാഹനങ്ങൾ തുടങ്ങി എല്ലാം കൊണ്ടും നല്ല സമയമാണ് 
🎀🎀🎀🎀🎀🎀🎀
*ദൈവജ്ഞൻ:* 
*കല്ലുവളപ്പിൽ സൂരജ്*
__________________
 *Note:*
-------------------
 *ഇത്‌ പൊതുഫലമാണ്  ഓരോരുത്തരുടേയും ജാതകപ്രകാരമുള്ള ഇപ്പോഴത്തെ ദശാപഹാരങ്ങളുടെ അനുകൂല-*
*പ്രതികൂലാവസ്ഥ, അവരവരുടെ ജാതകത്തിൽ വ്യാഴത്തിനുള്ള  ബലം, മകരത്തിൽ വ്യാഴത്തിന് ലഭിച്ചിട്ടുള്ള അക്ഷസംഖ്യ എന്നിവയനുസരിച്ചായിരിക്കും* 
*അനുഭവം വ്യാഴപ്രീതിക്കായി ഗുരുപൂജ വിഷ്ണു പൂജ ഇവ മാസത്തിൽ നടത്തി ദോഷങ്ങൾ കുറയ്ക്കാം*

നവരാത്രി #അഞ്ചാം #ദിവസം

#നവരാത്രി #അഞ്ചാം #ദിവസം 

#സ്കന്ദമാതാ

 " ദുഃഖമൊക്കെയകറ്റീടാന്‍
സിംഹവാഹിനിയാം ദേവീ
സ്കന്ദമാതാവിനു വന്ദനം "

ഒരു മാതാവിന്റെ പൂർണ്ണഭാവം. എന്നും പുത്രന് തുണയായി അവന്‍റെ പേരില്‍ അറിയപ്പെടാൻ ആഗ്രഹിക്കുന്ന മാതൃഭാവം.
സ്കന്ദമാതാ - സ്കന്ദന്‍റെ അമ്മ ---സുബ്രഹ്മണ്യന്‍റെ അമ്മ.
ബാലസുബ്രഹ്മണ്യനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി. സ്കന്ദൻ അഥവാ സുബ്രഹ്മണ്യന്‍റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുര്ഭുജയും തൃനേത്രയുമാണ്‌ ഈ ദേവി. രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ  പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു. 
.
ശിവശക്തിക്ക് യോഗശക്തിയാല്‍ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സ്കന്ദന്‍ ഊർജ്ജരൂപത്തിലവതരിച്ച സമയം ശിവശക്തി പ്രഭാവമറിയാതെ താരകാസുരനില്‍നിന്നു രക്ഷിക്കാനായി അഗ്നി ആ ഊർജ്ജത്തെ ആവാഹിച്ചു; പക്ഷേ താപം താങ്ങാനാവാതെ ആ ഊർജ്ജത്തെ ഗംഗയില്‍ നിക്ഷേപിച്ചു. ഗംഗയ്ക്കും ആ താപം ഉൾകൊള്ളാൻ സാധിച്ചില്ല. ഗംഗ അത് ശരവണ പൊയ്കയിലൊഴുക്കി. അവിടെ നിന്നാണ് ആറ് താമര പൂക്കളിൽ ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും. 

ഈ സമയം ധ്യാനത്തിലായിരുന്ന പാർവ്വതി ധ്യാനസമാപ്തിയില്‍ തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ആ ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. അതിനുശേഷമത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം ചാരവുമായി ഭവിക്കാന്‍ തുടങ്ങിയത്. പിന്നീട് ദേവീ ദർശനത്താല്‍ ആ ആറു കുമാരന്മാരും ഒന്നായി സ്കന്ദനായി തീർന്നു. ആറ് താമരപ്പൂക്കളിലെ ശക്തികൾ ഒരേ ക്ഷണത്തിൽ ഒന്നായതു കൊണ്ട് സ്കന്ദ നാമം.
 
ഒരമ്മവാത്സല്യത്തിനു തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ സാധിക്കുന്നത്ര മറ്റൊരു വാത്സല്യത്തിനും സംരക്ഷിക്കാൻ സാധിക്കുകയില്ലെന്നും അതുപോലെ അമ്മ നല്കുന്ന പ്രാഥമിക ശിക്ഷണമാണു മറ്റേതു ശിക്ഷണത്തിന്റെയും അടിത്തറയെന്ന പരമമായ സത്യം ഈ അവസരത്തിലാണ് പാർവ്വതീദേവി അഗ്നിയേയും മറ്റു ദേവകളേയും ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്.
ശേഷം തന്റെ പുത്രനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ തയ്യാറാക്കുന്നിടത്ത് സ്കന്ദജനനീ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്താസനസ്ഥയായാണ്‌ സ്കന്ദമാതാരാധന. ഈ ആറു മുഖങ്ങള്‍ ആറു ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആറു ഗുണങ്ങള്‍.  കുഞ്ഞുങ്ങള്‍ക്കു സമ്മാനിക്കുന്ന മാതാവു പരാശക്തി തന്നെ.

ദേവിയെ സ്കന്ദമാതാ  ഭാവത്തിൽ പ്രാർത്ഥിക്കുവാനുള്ള മന്ത്രം

“സിംഹാസനഗതാ നിത്യം 
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ 
സ്കന്ദമാതാ യശസ്വിനീ “

ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ക്ക് ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹം ലഭിക്കും. ജീവിതത്തിലെ ദുഃഖങ്ങളും യാതനകളും ഉപേക്ഷിച്ച് പരമമുക്തി പ്രാപിക്കുവാനായി സ്കന്ദമാതയെ ഭജിക്കാം. മോക്ഷപ്രദയാനിയായ ശക്തിസ്വരുപിണി നിർവൃതിയും സമാധാനവും പ്രധാനം ചെയ്യുന്നു...
.
"യാ ദേവി സർവ്വ ഭൂതേഷു 
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ 
നമസ്തസ്യൈ നമോ നമഃ"

നവരാത്രി_വ്രതം_നാലാം_ദിവസം

#നവരാത്രി_വ്രതം_നാലാം_ദിവസം                  
#മാതാ കൂഷ്മാണ്ഡ 
🙏🙏🙏🙏🙏🙏🙏🙏
  നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു.പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ ദേവി.
കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് ദേവിയുടെ നാമം ഉദ്ഭവിച്ചിരിക്കുന്നത്.
 കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയുമാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ പദം ജഗദ്വിഷയകമായ അണ്ഡത്തെ സൂചിപ്പിക്കുന്നു. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്.
പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും പ്രവേശിച്ച് ശോഭിച്ച് തിളങ്ങി . മഹാ തേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.
ഇന്ന് ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം:-
“സുരാസമ്പൂര്‍ണ കലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”
നവരാത്രി നാലാം ദിവസമായ ഇന്ന് കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം…
രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം…
“അണിമാദി ഗുണാധാരാ
മ:കാരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”
🙏🙏🙏🙏🙏🙏🙏🙏🙏🙏

Sunday, October 18, 2020

നവരാത്രി_മൂന്നാം_ദിനം

#നവരാത്രി_മൂന്നാം_ദിനം

#മാതാ_ചന്ദ്രഘണ്ട 

ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ(മണി ) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയില് ധരിച്ചിട്ടുള്ളതിനാല് ചന്ദ്രഘണ്ട എന്ന് പറയുന്നു. പ്രശാന്തിയുടെ പുഷ്ടിയുടെ ശോഭ വിതറുന്ന രൂപമാണ്  ത്രിനയനയായ ദേവി ചന്ദ്രഘണ്ട.. ആയുധമേന്തിയ പത്തുകൈകൾ ഉള്ളവളാണ്. നീതി നടപ്പാക്കുന്നവളാണ്. ഭക്തർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളോട് യുദ്ധം ചെയ്യാനുള്ള ശക്തിയും ധൈര്യവും കൊടുക്കുന്നവളാണ്. തിന്മയും ദുഷ്ടതയും നശിപ്പിക്കുന്ന അടിച്ചമർത്തുന്ന ദേവിയുടെ ആ രൂപം തന്നെ നമുക്ക് ശക്തി തരുന്നു. ഭക്തർക്ക് ദേവി അതിസൗമ്യയാണ് ശാന്തയാണ്. ചന്ദ്രഘണ്ടാദേവിയെ ഉപാസിക്കുന്നതിലൂടെ മഹത്വവും പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടിയെത്തും. ആദ്ധ്യാത്മിക ഉന്നതി നേടുന്നതിനും ദേവി നിങ്ങളെ സഹായിക്കും. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിയുടെ രൂപം ധ്യാനിച്ചാൽ തന്നെ നിങ്ങൾക്ക് ശക്തി ലഭിക്കും നിങ്ങളുടെ എല്ലാ ചീത്ത ഊർജ്ജങ്ങളും പ്രശ്നങ്ങളും നിങ്ങളെ വിട്ടുപോകും. ചന്ദ്രഘണ്ടാദേവിയെ ലളിതമായ ആചാരങ്ങളിൽകൂടി ആരാധിക്കാം. ആദ്യം എല്ലാ ദേവതമാരെയും ഗ്രഹങ്ങളെയും കലശത്തിൽ ആരാധിച്ചശേഷം ഗണേശൻ, കാർത്തികേയൻ, സരസ്വതി, ലക്ഷ്മി, വിജയ, ജയ.. എന്നിവരെ ആരാധിക്കുക.
അതിനുശേഷം ചന്ദ്രഘണ്ടാദേവിയെ ആരാധിക്കുക. ശിവനെയും ബ്രഹ്മദേവനെയും നന്നായി പ്രാർത്ഥിച്ചുകൊണ്ട് പൂജ ഉപസംഹരിക്കുക. ചന്ദ്രഘണ്ടയെ ആരാധിക്കുന്നതിനുള്ള മന്ത്രം –

"പിണ്ഡജ പ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈർയുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ"

ചണ്ഡിക , രാമചണ്ഡി ഇവ ചന്ദ്രഘണ്ടാദേവിയുടെ നാമങ്ങളാണ്. ശിവപാർവ്വതമാരുടെ വിവാഹസന്ദർഭത്തിൽ പ്രേതങ്ങൾ , ഭൂതഗണങ്ങൾ അഘോരികൾ , ഋഷിമാർ എന്നിവരുടെ കൂടെ ഉഗ്രരൂപമെടുത്തുകൊണ്ട് ശിവൻ ഹിമവാന്റെ രാജകവാടത്തിലേക്ക് വന്നു. ശിവന്റെ ഭയങ്കര രൂപം കണ്ടമാത്രയിൽ പാർവ്വതിയുടെ അമ്മ ബോധംകെട്ടു വീണു. മാതാപിതാക്കന്മാരെയും ബന്ധുജനങ്ങളെയും ഭയത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പാർവ്വതി ചന്ദ്രഘണ്ടാ രൂപം എടുത്തു. ശിവനെ ശാന്തമനോഹര രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിന് ചന്ദ്രഘണ്ട പ്രേരിപ്പിച്ചു. ശിവൻ ഉഗ്രരൂപം വെടിഞ്ഞ് മനോഹരനായ രാജകുമാരന്റെ രൂപം കൈക്കൊണ്ടു.
ദേവിക്ക് സ്വർണ്ണനിറമാണ്. കടുവയാണ് വാഹനം. കടുവയുടെ ഘോര ഗർജ്ജനം രൗദ്രതെയാണ് സൂചിപ്പിക്കുന്നത്. കോപം വന്നാൽ ദേവി ഉഗ്രസംഹാരമൂർത്തിയാവും എന്നാണ് ഇത് കാണിക്കുന്നത്. ശാന്തഭാവത്തിൽ അവിടുന്ന് കരുണയുടെ മൃദുലരൂപമാണ്.. ദേവിയെ ഉപാസിക്കുന്നവർക്ക് ദിവ്യമായ പ്രഭാവവലയം വികസിക്കും. അവരുമായി സമ്പർക്കം ചെയ്യുന്നവരിലും ആ പ്രഭ ബാധിക്കും. അവര് വളരെ എളുപ്പത്തിൽ ജീവിതവിജയം നേടും. യുദ്ധസമയത്ത് ദേവിയുടെ മണി പുറപ്പെടുവിക്കുന്ന ഘോരമായ ശബ്ദത്തിന്റെ ശക്തികൊണ്ട് ആയിരക്കണക്കിന് രാക്ഷസന്മാർ മൃതിയടയുന്നു. ഭക്തരുടെ ദുഃഖങ്ങളെ നശിപ്പിച്ച് അവർക്ക് ഐശ്വര്യം വരുത്തുന്നതിനുവേണ്ടിയുള്ള ഇച്ഛയാണ് യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന ദേവിയുടെ രൂപം സൂചിപ്പിക്കുന്നത്. ദേവി ഭക്തർക്ക് ദിവ്യദർശനങ്ങൾ നൽകുന്നു. യോഗസാധനയിൽ മണിനാദം മുതലായവ കേൾക്കുന്നത് ദേവിയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു.
ശുംഭനിശുംഭൻമാരെ കൊല്ലുന്നതിന് ദുർഗ്ഗ കൗശികി ആയി അവതരിച്ചു. അസുരരെ ആകർഷിക്കുന്നതിനും വധിക്കുന്നതിനും വേണ്ടി കൗശികി ഉദാത്തമായ സൗന്ദര്യമുള്ളവളായി. നിശുംഭനെക്കൊണ്ട് കൗശികിയെവിവാഹം ചെയ്യിക്കണമെന്ന് ശുംഭൻ തീരുമാനിച്ചു. കൗശികിയെ പിടിച്ചുകൊണ്ടുവരാൻ ധൂമ്രലോചനനെ അയച്ചു. ദേവി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള് അവൻ ദേവിയെ ആക്രമിക്കാൻ ധൈര്യപ്പെട്ടു. കോപിഷ്ടയായ കൗശികി കടുവയുടെ പുറത്തിരിക്കുന്ന യുദ്ധസന്നദ്ധയായ ഉഗ്രരൂപിണിയായി. ധൂമ്രലോചനനേയും അവന്റെ സൈന്യങ്ങളെയും ദേവി വധിച്ചു.
🙏🙏🙏🙏🙏🙏🙏

Saturday, October 17, 2020

നവരാത്രി_രണ്ടാം_ദിവസം

#നവരാത്രി_രണ്ടാം_ദിവസം

#മാതാ_ബ്രഹ്മചാരിണി.
🌺🌺🌷🌷🌻🌷🌷🌺🌺

നവരാത്രിയുടെ രണ്ടാംനാളിൽ ദുർഗ്ഗാദേവിയുടെ രണ്ടാമത്തെ അവതാരമായ ബ്രഹ്മചാരിണീ ദേവിയെ ആരാധിക്കുന്നു. ബ്രഹ്മചാരിണീദേവിയുടെ രൂപം ഉജ്ജ്വല തേജസ്സോടുകൂടിയതാണ്. സ്നേഹം, വിശ്വാസം , ജ്ഞാനം, എന്നിവയുടെ പ്രതീകമാണ് ബ്രഹ്മചാരിണിദേവി. വലതുകയ്യിൽ ജപമാലയും, ഇടതുകയ്യിൽ കമണ്ഡലുവുമാണ് ദേവി ധരിക്കുന്നത്.. കഴുത്തിൽ രുദ്രാക്ഷമാലയുണ്ട് ‘ബ്രഹ്മ ‘ നാമം തപസിനെ സൂചിപ്പിക്കുന്നു. ബ്രഹ്മചാരിണി എന്നാല് തപസ് ചെയ്യുന്നവൾ എന്നാണ് അർത്ഥമാക്കുന്നത്. ഹിമവാന്റെ പുത്രിയാണ് ബ്രഹ്മചാരിണീദേവി. ദേവർഷി നാരദന്റെ ദിവ്യപ്രേരണയാല് ശിവനെ ഭർത്താവായി കിട്ടുന്നതിനുവേണ്ടി ദേവി അതികഠിനമായ തപസിൽ മുഴുകി. ആഹാരവിഹാരാദികള് വെടിഞ്ഞ് നൂറുവർഷം ഉഗ്രമായ തപസനുഷ്ഠിച്ചു . ദേവിയുടെ ഉഗ്രതപസിന്റെ ശക്തികാരണം മൂന്ന് ലോകങ്ങളും വിറച്ചുപോയി. ബ്രഹ്മചാരിണി ദേവിയുടെ കൃപയുണ്ടെങ്കിൽ നമുക്ക് മാനസികവും വൈകാരികവുമായ ബലം ഉണ്ടാകും. ഏറ്റവും വിഷമഘട്ടത്തിൽ പോലും പതറാതെ നിൽക്കാനുള്ള ദൃഢത കിട്ടും. ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ വകവയ്ക്കാതെ ദൃഢമായി മുന്നോട്ട് പോകുവാനുള്ള കരുത്ത് ലഭിക്കും. നമ്മിലെ സ്വാർത്ഥത, അഹങ്കാരം, അതിമോഹം, അലസത, എന്നീ ദുർഗുണങ്ങളെ ദേവി നശിപ്പിക്കുന്നു.
ദേവിയുടെ ദിവ്യാനുഗ്രഹം ലഭിക്കുന്നതിനായി ഈ മന്ത്രം ജപിക്കുക.

”യാ ദേവീ സർവഭൂതേഷു ബ്രഹ്മചാരിണീ രൂപേഷു സംസ്ഥിതാ |
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ||
ദധാനാ കരപദ്മാഭ്യാം അക്ഷമാലാ കമണ്ഡലൂ |
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ||”

തപസ്വിനി, തപസ്യാചാരിണി എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. നവരാത്രി ദിവസങ്ങളിൽ വ്രതവും ഉപവാസവും നിഷ്ഠയോടെ ചെയ്യാനുള്ള ശക്തി ലഭിക്കുന്നതിനായി രണ്ടാം ദിവസം ബ്രഹ്മചാരിണീ ദേവിയോട് പ്രാർത്ഥിക്കുന്നു. ബ്രഹ്മചാരിണിദേവിയുടെ ആരാധന ചെയ്യുന്നവർക്ക് സന്തോഷവും മനഃശാന്തിയും ഐശ്വര്യവും മനോവീര്യവും ഉണ്ടാകുന്നു.

അമ്മേനാരായണ ദേവീ നാരായണ 

🙏🙏🙏🌼🌼🌷🌼🌼🙏🙏🙏

നവരാത്രി_ഒന്നാം_ദിനം

#നവരാത്രി_ഒന്നാം_ദിനം

നവരാത്രിയിലെ ദേവത സങ്കല്പത്തെ വർണ്ണിക്കുക എന്നത് അസാധ്യമായ ഒരു കാര്യം ആകുന്നു.. കാരണം സാധകന്റെ മനോനില അനുസരിച്ചു അർഥങ്ങൾ ഗുരുക്കന്മാർ പറഞ്ഞു കൊടുക്കാറ് അവയെ 
നാമാര്ഥം, ശബ്ദരൂപാര്ഥം, നാമൈകദേശാര്ഥം, സമസ്താര്ഥം, സഗുണാര്ഥം, നിഗര്ഭാര്ഥം, രഹസ്യാര്ഥം ഇപ്രകാരം പറയേണ്ടവയാകുന്നു തല്ക്കാലം മറ്റു അർത്ഥ തലങ്ങൾ ഗുരുവിൽ നിന്ന് പഠിക്കാൻ ജഗദംബ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ദേവീഭാഗവതത്തിൽ നവരാത്ര ദുർഗ്ഗാ സങ്കൽപ്പത്തിന്റെ കഥ പറയാം 

പ്രഥമം ശൈലപുത്രിതി …
മാതാ ശൈലപുത്രിയെ ആണല്ലോ ഇന്ന് ആദ്യത്തെ ദിവസമായ നവരാത്രിക്ക് ഭക്തിയോടെ സേവിക്കുന്നത്.
ദുർഗ്ഗാദേവിയുടെ ഒന്നാമത്തെ അവതാരമാണ് ശൈലപുത്രി. ‘ശൈലം ‘ എന്നാൽ മല. ശൈലത്തിന്റെ പുത്രി അതായത് ഹിമവാന്റെ പുത്രി എന്നർത്ഥമാക്കുന്നു. ശൈലപുത്രി പാർവതിയാണ്.. മാതൃത്വത്തിന്റെ പ്രതീകമാണ് ശൈലപുത്രി, ശൈലപുത്രിമാതാ വലതു കയ്യില് ത്രിശൂലവും ഇടതുകയ്യില് താമരയും ധരിക്കുന്നു. നന്ദീശ്വരനാണ് ദേവിയുടെ വാഹനം.
ശൈലപുത്രീദേവി മൂലാധാര ചക്രത്തിന്റെ ദേവതയാണ്  മൂലാധാരപദ്മം ഉണരുമ്പോളാണ് ഒരാളുടെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നത്.. മൂലാധാരപദ്മത്തിന് ഊർജ്ജമില്ലെങ്കിൽ ശരീരമനസുകൾക്ക് വീര്യം ഉണ്ടാവുകയില്ല. ശൈലപുത്രിദേവിയെ ആരാധിക്കുന്നവന്റെ മനുഷ്യജന്മം സഫലമാകുന്നു. അതുകൊണ്ടാണ് നവരാത്രിയുടെ ആദ്യദിവസം തന്നെ മാതാ ശൈലപുത്രീദേവിയെ പൂജിക്കുന്നത്. ശൈലപുത്രിദേവിയെ ആരാധിക്കുന്നതിനുള്ള മന്ത്രം –
”വന്ദേ വാഞ്ചിതലാഭായ ചന്ദ്രാർദ്ധകൃതശേഖരാം|
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം ||”
_ ഇച്ഛിക്കുന്നതെല്ലാം വരമായി നൽകുന്നവളും അർദ്ധചന്ദ്രനെ നെറ്റിയിൽ ധരിക്കുന്നവളും കാളയുടെ പുറത്ത് ഇരിക്കുന്നവളും ശൂലംധരിച്ചവളും യശസ്വിനിയുമായ ശൈലപുത്രിയെ ഞാൻ വന്ദിക്കുന്നു.. സതി, ഭവാനി, പാർവതി, ഹൈമവതി.. എന്നിവ ശൈലപുത്രിയുടെ പര്യായങ്ങൾ ആണ്.
ആരാധിക്കുന്നവർക്ക് ഭൗതികവും ആത്മീയവുമായ ഉന്നതി കൊടുക്കുന്ന മാതൃദേവീസ്വരൂപമാണ് മാതാ ശൈലപുത്രി.
വളരെയധികം ശ്രദ്ധയോടെയും ഭക്തിയോടെയും അമ്മയെ ഭജിക്കുക.                                🙏🙏🙏🙏🙏🙏🙏

നവരാത്രി

*പൂജവയ്പ്പും വിദ്യാരംഭവും എങ്ങനെ അനുഷ്ഠിക്കാം*



ദുർഗാഷ്ഠമി നാളിൽ പൂജവയ്പ്പ് നടത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും വ്യത്യസ്ത വിധി പ്രകാരമാണ് പൂജവയ്പ്പ് നടത്തുന്നത്. ദുർഗാഷ്ഠമി നാളിലെ പൂജവയ്പ്പിനെ കുറിച്ച് വിശദമായി അറിയാം.

    
ശക്തി സ്വരൂപിണിയായ ദേവി പത്തുനാളത്തെ ഘോരയുദ്ധത്തിനു ശേഷംമഹിഷാസുരനെ വധിച്ചതിന്‍റെ സ്മരണയിലാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവഭാവങ്ങളിലായിരുന്നു ദേവി പോരാടിയത്. അതുകൊണ്ട് തന്നെ ഭാവ-രസ-വര്‍ണ്ണങ്ങളുടെ പൊലിമയാണ് നവരാത്രി. ദേവി അവതരിച്ച ഒന്‍പത് ഭാവങ്ങളിലും ഇന്ത്യയില്‍ ക്ഷേത്രങ്ങളുണ്ടെന്നതാകട്ടെ മറ്റൊരു പ്രത്യേകതയും.


സര്‍വ്വകലകളുടെ അധിപയായ ദേവിയെ നവരാത്രി നാളുകളില്‍ വൃതാനുഷ്ഠാനങ്ങളോടെ ആരാധിക്കുന്നത് ഏറെ ഉത്തമമാണ്. ദേവി ഭക്തന് സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. പ്രായ ലിംഗ ഭേദമന്യേ നവരാത്രി വ്രതം അനുഷ്ഠിക്കാം.

നവരാത്രിയുടെ എട്ടാം നാള്‍ അതായത് ദുര്‍ഗ്ഗാഷ്ടമി നാളില്‍ നടക്കുന്ന പൂജവെപ്പ് ഏറെ വിശേഷപ്പെട്ട ചടങ്ങാണ്. വൈകീട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെക്കുക. ദുര്‍ഘാഷ്ടമി ദിനത്തില്‍ പൂജവെക്കുമ്പോഴും വിജയദശമി ദിനത്തില്‍ പൂജയെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്,


വൈവിധ്യങ്ങളുടെ നവരാത്രി കാലം; നവദുര്‍ഗ്ഗകളെ ആരാധിച്ചാൽ ഫലങ്ങൾ ഏറെ..
അഷ്ടമിനാളില്‍ ഗ്രന്ഥങ്ങള്‍, നൃത്ത-സംഗീത-വാദ്യോപകരണങ്ങള്‍ എന്നിവയാണ് പൂജവെക്കുക. സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തിയാണ് ഗ്രന്ഥങ്ങള്‍ പൂജയ്ക്കായി സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും പൂജവയ്പ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കാറുണ്ട്. വീടുകളിലോ സ്ഥാപനങ്ങലിലോ ആണ് പൂജ ഒരുക്കുന്നതെങ്കില്‍ സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്നില്‍ പൂജവെക്കാം.മറ്റ് ഉപാസനാ ദേവതകളുടെ ചിത്രവും ഉപയോഗിക്കാവുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ അവരുടെ പുസ്തകങ്ങളും പധനോപകരണങ്ങളുമെല്ലാം പൂജക്കുവെക്കണമെന്നാണ് വിശ്വാസം. മുതിര്‍ന്നവര്‍ ഭഗവത്ഗീത, രാമായണം തുടങ്ങിയ പുണ്യഗ്രന്ഥങ്ങള്‍ പൂജയ്ക്ക് വെക്കാവുന്നതാണ്. കലാകാരന്മാര്‍ അവരുടെ കലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് പൂജയ്ക്ക് വെക്കുന്നത്. ഉപകരണങ്ങള്‍ വൃത്തിയാക്കിയതിനു ശേഷം വേണം പൂജവെക്കാന്‍

ആയുധങ്ങള്‍ പൂജയ്ക്ക് വെക്കുന്നത് നവമി നാളിലാണ്. അഷ്ടമി,നവമി നാളുകളില്‍ പൂജയ്ക്കുവെച്ച വസ്തുക്കള്‍ ദശമി നാളിലാണ് പൂജ കഴിഞ്ഞ് എടുക്കുക. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂര്‍ത്തിയേയും, നവഗ്രഹങ്ങളേയും, ശ്രീകൃഷ്ണനേയും ഗ്രന്ഥപൂജയില്‍ പ്രാര്‍ത്ഥിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.


സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതീഹ്യം. ഒമ്ബത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന്‍ സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.

*നവരാത്രി  ഒന്‍പതുദിവസവും  ഈ മന്ത്രങ്ങള്‍ ജപിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങൾ എന്തെന്ന് നോക്കാം*





നവരാത്രി  മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

*ഒന്നാം ദിവസം*

ഓം ഹ്രീം നമ:
108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം.
ഫലം: പാപ ശാന്തി

*രണ്ടാം ദിവസം*

ഓം വേദാത്മികായെ നമ:



336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം.
ഫലം: മനശാന്തി.

*മൂന്നാം ദിവസം*

ഓം ത്രി ശക്ത്യെ നമ:
108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം.
ഫലം: ശാപ ദോഷ നിവാരണം.

*നാലാം ദിവസം*

ഓം സ്വസ്ഥായെ നമ:
241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം.
ഫലം: കുടുംബ സമാധാനം, ശാന്തി.

*അഞ്ചാം ദിവസം*

ഓം ഭുവനെശ്വര്യെ നമ:



108 വീതം, 3 നേരം. ചുവന്ന വസ്ത്രം.
ഫലം: ഇഷ്ടകാര്യ സിദ്ധി.

*ആറാം ദിവസം*

ഓം മഹായോഗിനൈ്യ നമ:
241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം.
ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍,  ദൈവാനുഗ്രഹം ഉണ്ടാകാന്‍.

*ഏഴാം ദിവസം*

ഓം സാമപ്രിയായെ നമ:
336 വീതം, രണ്ടു നേരം.  ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം.
ഫലം:  ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.

*എട്ടാം ദിവസം*

ഓം ത്രികോണസ്ഥായെ നമ:


108 വീതം, 3 നേരം. ചുവന്ന വസ്ത്രം.
ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.

*ഒന്‍പതാം ദിവസം*

ഓം ത്രിപുരാത്മികായെ നമ:


244 വീതം, 2 നേരം. വെളുത്ത വസ്ത്രം.
ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.


*നവരാത്രി ഐതീഹ്യം* 

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.
 
മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്. ഇത് ദേവിയുടെ തമസോഭാവമാണ്. മഹിഷാസുര നിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി പ്രാദുര്‍ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സുംഭനിസുംഭവധാര്‍ത്ഥം ദേവി മഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും ദേവീമാഹാത്മ്യത്തില്‍ വിവരിക്കുന്നുണ്ട്.
 
*ദേവീമാഹാത്മ്യം*
 
ദുർഗാദേവി മഹിഷാസുരനെതിരെ നേടിയ വിജയം വർണ്ണിക്കുന്ന സംസ്കൃത രചനയാണ്‌ ദേവീ മാഹാത്മ്യം. മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമാണിത്. അഞ്ചാം നൂറ്റാണ്ടിലാണ് ദേവീമാഹാത്മ്യം രചിച്ചത് എന്നാണ് വിശ്വസിച്ച് വരുന്നത്. ദുർഗ്ഗ സപ്തശക്തി എന്നാണ് ഈ രചനയുടെ മറ്റൊരു പേര്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആൺദൈവത്തിന്റെ പ്രഭാവം കുറഞ്ഞ ഇണയെന്ന നിലയ്ക്കുള്ള പുരുഷ മേധാവിത്വപരമായ സ്ഥിതിയിൽ നിന്ന്, ശക്തിയുടെ തന്നെ പ്രതീകം എന്ന അവസ്ഥയിലേയ്ക്കുള്ള അമ്മ ദൈവത്തിന്റെ പരിവർത്തനമാണ് രചനയിൽ പ്രതിപാദിച്ചിരിക്കുന്നത്.
 
*മഹിഷാസുര മർദ്ദനം*
 
അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു. 
 
മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു.' ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം'. 
 
ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു, 'മകനേ... മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം.'
 
ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു,' അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അപലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല.' ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.
 
അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.
 
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു അവൾ. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി. തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു. 
 
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി.

 ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്. വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. 


നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

Friday, October 16, 2020

സ്കന്ദഷഷ്ഠി

തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്‍ഷം സ്കന്ദഷഷ്ഠി നവംബർ 02 ശനിയാഴ്ചയാണ്  വരുന്നത്. സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിന്  ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം.ഇതനുസരിച്ചു ഒക്ടോബർ 28 തിങ്കളാഴ്ച  മുതൽ  വ്രതം ആരംഭിക്കണം. 

സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ?

ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. സ്കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ഭര്‍തൃ–സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്

നവഗ്രഹങ്ങൾ

*നവഗ്രഹങ്ങൾ*

ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ട ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്.

ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ കൃത്യമായി പാലിച്ചാല്‍ മാത്രമേ നവഗ്രഹശാന്തി ലഭിയ്ക്കുകയുമുള്ളൂ.

ഓരോ ഗ്രഹങ്ങളേയും പൂജിയ്ക്കുവാന്‍ പ്രത്യേക ദിവസങ്ങളും സമയങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ഏറ്റവും ഗുണകരം. നവഗ്രഹപൂജയ്ക്കായി അതാതു ദിവസങ്ങളില്‍ വ്രതം നോല്‍ക്കുന്നത് ഏറെ നല്ലതാണ്. വ്രതം നോല്‍ക്കുന്ന ദിവസങ്ങളില്‍ മാംസാഹാരം പൂര്‍ണമായും വര്‍ജിയ്ക്കണം.

നവഗ്രഹങ്ങളുടെ പൂജയ്ക്കായി എള്ളുതിരിയിട്ട  എണ്ണവിളക്കുകള്‍ ഏറെ വിശേഷമാണ്. ഇവ കത്തിയ്ക്കുന്നത് ഗ്രഹദോഷ പരിഹാരമാകുമെന്നാണ് വിശ്വാസം. പൂജ നടക്കുമ്പോള്‍ വിഗ്രഹത്തിനു നേരെ നോക്കണം. അല്ലെങ്കില്‍ ഗുണമുണ്ടാകില്ല. സധാരണ നാം ഭക്തിയോടെയും ബഹുമാനത്തോടെയും മുഖം കുനിച്ചു നില്‍ക്കുന്നതും കണ്ണടച്ചു നില്‍ക്കുന്നതുമെല്ലാം പതിവാണ്.

നവഗ്രഹങ്ങള്‍ക്ക് മറ്റു പ്രധാന ദൈവങ്ങളേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നാണ് നിയമം. ഇതാണ് ഇവരെയെപ്പോഴും ഉപദേവതകളായി കാണാന്‍ കാരണവും. പ്രത്യേകിച്ചു ശിവനെങ്കില്‍ മറ്റു ദൈവങ്ങളെ 
തൊഴുതശേഷം മാത്രം നവഗ്രഹങ്ങളെ തൊഴുക. മറ്റു പൂജകള്‍ക്കു ശേഷം മാത്രം നവഗ്രഹപൂജ നടത്തുക.

ശനിയാഴ്ച ദിവസം മാത്രം നവഗ്രഹങ്ങള്‍ക്കു ചുറ്റും ഒന്‍പതു പ്രദക്ഷിണം വയ്ക്കാം. മറ്റു ദിവസങ്ങളില്‍ ഇത്ര പ്രദക്ഷിണം പാടില്ല. മറ്റു ദിവസങ്ങളില്‍ ഒന്‍പതു പ്രദക്ഷിണം വച്ചാല്‍ ശനിദേവന്‍ ശനിയുടെ ഭാരങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നവരുടെ മേലിടുമെന്നതാണ് വിശ്വാസം. മറ്റൊരാളുടെ തിരിയില്‍ നിന്നും തന്റെ തിരി കത്തിയ്ക്കരുത്. തീപ്പെട്ടിയുപയോഗിച്ചു കത്തിയ്ക്കുക.

ശനിദേവനെ തൊഴുമ്പോഴും പൂജിയ്ക്കുമ്പോഴും ശനിദേവനു കൃത്യം വിപരീതദിശയില്‍ നില്‍ക്കരുത്. നവഗ്രഹപ്രദക്ഷിണം വയ്ക്കുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിയ്ക്കുകയും ചെയ്യരുത്. സംസാരിയ്ക്കുകയുമരുത്, 

രാഹു, കേതു ഗ്രഹങ്ങള്‍ക്കു പ്രദക്ഷിണം ഒരേ ദിശയിലല്ലാതെ എതിര്‍ദിശയിലരുത്.

നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം.

1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം.

2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം.

3 ചൊവ്വയെ തെക്കോട്ടു നോക്കിയും

4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കും

5 വ്യാഴത്തേ വടക്കോട്ടു നോക്കിയും

6 ശുക്രനെയും കിഴക്കോട്ടു നോക്കിയും

7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയും നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും,

9 കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം.

ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും.

നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്തവർ  അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി.

  
*നവഗ്രഹ സ്തോത്രം*

*സൂര്യൻ*

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

*ചന്ദ്രൻ*

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

*ചൊവ്വ ( കുജൻ )*

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

*ബുധൻ*

പ്രിയംഗുകലികാ ശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

*വ്യാഴം ( ഗുരു )*

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

*ശുക്രൻ*

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

*ശനി*

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

*രാഹു*

അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

*കേതു*

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർ
ഭവിഷ്യതി

*ഗ്രഹങ്ങളും ദേവതകളും*

സൂര്യന്‍ – ശിവന്‍
ചന്ദ്രന്‍  – ദുര്‍ഗ്ഗ
കുജന്‍  – ഭദ്രകാളി, സുബ്രഹ്മണ്യന്‍
ബുധന്‍ – ശ്രീകൃഷ്ണന്‍ (അവതാര വിഷ്ണു)
വ്യാഴം – മഹാവിഷ്ണു
ശുക്രന്‍ – മഹാലക്ഷ്മി
ശനി  – ശാസ്താവ്
രാഹു  – നാഗദേവതകള്‍
കേതു- ചാമുണ്ടി, ഗണപതി
 *ജ്യോൽസ്യർ: കല്ലുവളപ്പിൽ സൂരജ്*
    
*ഏകശ്ലോകീനവഗ്രഹസ്തോത്രം* 

ആധാരേ പ്രഥമേ സഹസ്രകിരണം താരാധവം സ്വാശ്രയേ 
മാഹേയം മണിപൂരകേ ഹൃദി ബുധം കണ്ഠേ ച വാചസ്പതിം । 

ഭ്രൂമധ്യേ ഭൃഗുനന്ദനം ദിനമണേഃ പുത്രം ത്രികൂടസ്ഥലേ
നാഡീമര്‍മസു രാഹു-കേതു-ഗുലികാന്നിത്യം നമാംയായുഷേ ॥ 

ഇതി ഏകശ്ലോകീനവഗ്രഹ
സ്തോത്രം സമ്പൂര്‍ണം ।

Wednesday, October 14, 2020

രാഹു

🎀🎀🎀🎀🎀🎀🎀
*രാഹുകേതുക്കൾ*
🕉️🕉️🕉️🕉️🕉️🕉️🕉️

രാഹുവിന് ഇടവം ഉച്ചം
കേതുവിന് വൃശ്ചികം ഉച്ചം
രാഹു- കുംഭം സ്വക്ഷേത്രം
കേതു- മിഥുനം സ്വക്ഷേത്രം
രാഹു- മിഥുനം മൂല ക്ഷേത്രം
കേതു- കന്നി മൂല ക്ഷേത്രം
രാഹു-ചിങ്ങം ശത്രു ക്ഷേത്രം
കേതു -കർക്കടകം ശത്രു ക്ഷേത്രം
രാഹു- തുലാം മിത്ര ക്ഷേത്രം
കേതു-മകരം മിത്ര ക്ഷേത്രം
രാഹുകേതുക്കൾ - മേടം ധനു, മീനം സമ ക്ഷേത്രം.

ധനുവിൽ രാഹുവിന് വിശേഷബലമുണ്ടു്.ഇവിടെ നിൽക്കുന്ന രാഹുവിനെ കോദണ്ഡ രാഹു എന്നു പറയും.

രാഹുവോ കേതുവോ ലഗ്നാൽ 5-9 എന്നിവിടങ്ങളിൽ നിൽക്കുകയും 2 - 7 ഭാവ പതികളുടെ യോഗദൃഷ്ടികൾ ഉണ്ടാവുകയും ചെയ്താൽ ഇവരുടെ ദശാകാലത്ത് മരണം സംഭവിക്കാം.

രാഹുവോ കേതുവോ 2 -7 ഇവകളിൽ നിൽക്കുകയും 5-9 പതികളാൽ യോഗം, (ദൃഷ്ടി ) ചെയ്യപ്പെടുകയും ചെയ്താൽ ധനം ആയുസ് ഇവയെ നൽകും.

രാഹുകേതുക്കൾ നിൽക്കുന്ന ഭാവങ്ങളുടെ അധിപന്മാർക്ക് പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഉണ്ടായാൽ ആ ഗ്രഹങ്ങളുടെ ദശയിൽ മരണം സംഭവിക്കും.
- "രാഹോസ്തു വൃഷഭം കേതോർ വൃശ്ചികം തുംഗ സംജ്ഞിതം
മൂല ത്രികോണം കർക്കീ ച യുഗ്മ ചാപം തഥൈവ ച.
കന്യാ ച സ്വഗൃഹം പ്രോക്തം മീനം ച സ്വഗൃഹം സ്മൃതം " എന്നും
"രാഹോർ വൃശ്ചിക കർക്കടാന്ത്യ വൃഷഭേ മേഷേഥ കുംഭേബലീ
കേതോഃ കുംഭേ മൃഗാന്ത്യ കന്നി ധനുവിൽ പാതിക്കുമേലും ബലം " എന്നുമുണ്ടു്.

Monday, October 12, 2020

മാന്ദി / ഗുളികൻ

🐴🐴🐴🐴🐴🐴🐴
*ഗുളികൻ*
🦄🦄🦄🦄🦄🦄🦄
 *ഒരു പാപ ഗ്രഹമാണ്. ശുഭഗ്രഹത്തോടു ചേർന്നാൽ ശുഭഗ്രഹത്തിന്റെ ശുഭഫലം നശിപ്പിക്കും. പാപനോട് ചേർന്നാൽ പാപത്വം വർധിപ്പിച്ചു ഇരട്ടി ദോഷം ചെയ്യും. ഗുളികൻ നിൽക്കുന്ന രാശിയ്ക്കും ആ രാശിയുടെ അധിപനും ദോഷം ചെയ്യും. ഇതിനു ഗുളികഭവനാധിപത്യദോഷം എന്നു പറയും. ഗുളികന്റെ ദോഷം കുറയ്ക്ക്ന്നതിനു വ്യാഴത്തിന്റെ ദൃഷ്ടിയോ യോഗമോ മതിയാകും*


ഗുളികൻ തെയ്യം (പുറം കാലൻ)
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️
ശിവൻ തന്റെ ഇടത്തെ പെരുവിരൽ നിലത്തമർത്തിയപ്പോൾ വിരൽ പിളർന്ന് അതിൽ നിന്നും ഗുളികൻ അവതരിച്ചു.ത്രിശൂലവും കാലപാശവും നൽകി പരമശിവൻ കാലന്റെ പ്രവൃത്തി ഏൽപിച്ച് ഭൂമിയിലേക്ക് അയച്ചു.
മനുഷൃന്റെ ജനനം മുതൽ മരണം വരെ
ഉള്ള ചെറുതും വലുതും നല്ലതും
ചീത്തയും ആയ എല്ലാ പ്രവൃത്തിയിലും
ഗുളികന്റെ സാന്നിദ്ധൃമുണ്ടെന്ന്
പറയപ്പെടുന്നു.
*ദൈവജ്ഞൻ:*
*കല്ലുവളപ്പിൽ സൂരജ്*
-------------------
(ഗുളികന് പ്രത്യേകിച്ച് സ്വക്ഷേത്രം ഇല്ലെങ്കിലും കുംഭം സ്വക്ഷേത്രം ആണെന്ന് ചിലർക്കു അഭിപ്രായം ഉണ്ട്.)

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...