Friday, October 23, 2020

നവരാത്രി - എട്ടാം ദിനം

നവരാത്രി - എട്ടാം ദിനം (ദുർഗ്ഗാഷ്ടമി )
മഹാഗൗരി

വെള്ളി ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവളും, വെളുത്ത പൂമാലകൾ അണിഞ്ഞവളും, തൻറ നാല് കൈകളില്‍ അഭയമുദ്ര, ത്രിശൂലം, വരദമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമായ ഈ ദേവിയെ  നവരാത്രികളിൽ എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളില്‍ ആരാധിക്കുന്നു.  ഈ ദേവതാ സങ്കൽപ്പത്തെ സ്തുതിച്ചു കൊണ്ട് നാട്ടക്കുറുഞ്ചി രാഗത്തിൽ മിശ്ര ചാപ്പ് താളത്തിലുള്ള പൂർണ്ണത്രയീ ജയപ്രകാശ കൃതിയായ "മഹാഗൗരി മഹേശ്വരി ഗൗര വർണ്ണിനി മാമയി മമ സഖി യോഗീന്ദ്രേർ വർണ്ണിനീ ദേവീ" എന്ന പല്ലവിയിൽ ആരംഭിക്കുന്ന നവരാത്രി കൃതി ഇതിന് ഉദാഹരണമാണ്. 

ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ ദുർഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന എട്ടാം ദിവസം.   രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്.  മഹാഗൗരിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു. ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു.  നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്.  ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

 ഗൗരി എന്നാൽ അത്യന്തം വെളുത്തവള്‍; അതിശുദ്ധയായവള്‍ എന്നർത്ഥം. അഷ്ടമി തിഥിയിൽ  ജന്മംകൊണ്ട് കാലാതിവർത്തിയായി എന്നും ''വയസ്സെട്ടായ'' ബാലികാഭാവം.. . കാലകേയ വധത്തിനായി അവതരിച്ച ദേവീഭാവം. 
ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാം നാള്‍. എന്നും എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൌരീ ദേവിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു.
കാലത്തെ നിലയ്ക്ക് നിര്‍ത്താന്‍ കെല്‍പ്പുള്ള കാലകേയനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മ്മശക്തികൂടും. മഹാഗൌരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം വച്ചതിനു ശേഷമാണ് യുദ്ധത്തിനായി തിരിച്ചത്‌. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങള്‍ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധ പുസ്തക പൂജയായി മാറുന്നത്. കളങ്കമറിയാത്തൊരു സൃഷ്ടിയാൽ വധിക്കപ്പെടണമെന്ന അസാധാരണമായ വരം നേടിയ കാലത്തെ തന്റെ അധീനതയിലാക്കാൻ  വൈഭവമുള്ള അസുരൻ കാലകേയൻ. മറ്റൊരു അസുരനുമില്ലാത്ത വൈഭവം!  നിഷ്കളങ്കയായ ബാലികാ ജന്മമെടുത്ത്‌ അസുരനിഗ്രഹം നടത്തിയവൾ മഹാഗൗരി. ആ ദുർഗ്ഗമനെ വധിച്ചതുമൂലം ''ദുർഗ്ഗ''യെന്ന നാമത്താലും  പ്രകീർത്തിത. 

''യാ ദേവീ സർവ്വഭൂതേഷു 
ഛായാരൂപേണ സംസ്ഥിതാ 
നമസ്തസ്യൈ നമസ്തസ്യൈ 
നമസ്തസ്യൈ നമോ നമ:

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...