#സിദ്ധിദാത്രി
നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.
മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം..
“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “
എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.
നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം
.നവരാത്രിയുടെ ഒൻപതാം നാൾ ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. "സിദ്ധി ദാനംചെയ്യുന്നവൾ" എന്നാണ് സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട് .
ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ ദേവി ദാനപ്രിയയും അഷ്ടൈശ്വര്യപ്രദായനിയുമാണ് . നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.
ഒൻപതാം ദിനം (ഇളം നീല )
നവമി അഥവാ ഒൻപതാം ദിനത്തിൽ ദേവി 'സിദ്ധിധാത്രി 'എന്ന രൂപത്തിലാണ് വരുന്നത്.അന്ന് ഇളം നീലനിറത്തിലുള്ള വസ്ത്രം ദേവി ധരിക്കുന്നു.ഈ രൂപത്തിൽ ദേവിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കരുതുന്നു.പ്രകൃതി സൗന്ദര്യത്തോടുള്ള ആദരവാണു ഇളം നീലനിറം സൂചിപ്പിക്കുന്നത്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
No comments:
Post a Comment