Saturday, October 17, 2020

നവരാത്രി_ഒന്നാം_ദിനം

#നവരാത്രി_ഒന്നാം_ദിനം

നവരാത്രിയിലെ ദേവത സങ്കല്പത്തെ വർണ്ണിക്കുക എന്നത് അസാധ്യമായ ഒരു കാര്യം ആകുന്നു.. കാരണം സാധകന്റെ മനോനില അനുസരിച്ചു അർഥങ്ങൾ ഗുരുക്കന്മാർ പറഞ്ഞു കൊടുക്കാറ് അവയെ 
നാമാര്ഥം, ശബ്ദരൂപാര്ഥം, നാമൈകദേശാര്ഥം, സമസ്താര്ഥം, സഗുണാര്ഥം, നിഗര്ഭാര്ഥം, രഹസ്യാര്ഥം ഇപ്രകാരം പറയേണ്ടവയാകുന്നു തല്ക്കാലം മറ്റു അർത്ഥ തലങ്ങൾ ഗുരുവിൽ നിന്ന് പഠിക്കാൻ ജഗദംബ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ദേവീഭാഗവതത്തിൽ നവരാത്ര ദുർഗ്ഗാ സങ്കൽപ്പത്തിന്റെ കഥ പറയാം 

പ്രഥമം ശൈലപുത്രിതി …
മാതാ ശൈലപുത്രിയെ ആണല്ലോ ഇന്ന് ആദ്യത്തെ ദിവസമായ നവരാത്രിക്ക് ഭക്തിയോടെ സേവിക്കുന്നത്.
ദുർഗ്ഗാദേവിയുടെ ഒന്നാമത്തെ അവതാരമാണ് ശൈലപുത്രി. ‘ശൈലം ‘ എന്നാൽ മല. ശൈലത്തിന്റെ പുത്രി അതായത് ഹിമവാന്റെ പുത്രി എന്നർത്ഥമാക്കുന്നു. ശൈലപുത്രി പാർവതിയാണ്.. മാതൃത്വത്തിന്റെ പ്രതീകമാണ് ശൈലപുത്രി, ശൈലപുത്രിമാതാ വലതു കയ്യില് ത്രിശൂലവും ഇടതുകയ്യില് താമരയും ധരിക്കുന്നു. നന്ദീശ്വരനാണ് ദേവിയുടെ വാഹനം.
ശൈലപുത്രീദേവി മൂലാധാര ചക്രത്തിന്റെ ദേവതയാണ്  മൂലാധാരപദ്മം ഉണരുമ്പോളാണ് ഒരാളുടെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നത്.. മൂലാധാരപദ്മത്തിന് ഊർജ്ജമില്ലെങ്കിൽ ശരീരമനസുകൾക്ക് വീര്യം ഉണ്ടാവുകയില്ല. ശൈലപുത്രിദേവിയെ ആരാധിക്കുന്നവന്റെ മനുഷ്യജന്മം സഫലമാകുന്നു. അതുകൊണ്ടാണ് നവരാത്രിയുടെ ആദ്യദിവസം തന്നെ മാതാ ശൈലപുത്രീദേവിയെ പൂജിക്കുന്നത്. ശൈലപുത്രിദേവിയെ ആരാധിക്കുന്നതിനുള്ള മന്ത്രം –
”വന്ദേ വാഞ്ചിതലാഭായ ചന്ദ്രാർദ്ധകൃതശേഖരാം|
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീം യശസ്വിനീം ||”
_ ഇച്ഛിക്കുന്നതെല്ലാം വരമായി നൽകുന്നവളും അർദ്ധചന്ദ്രനെ നെറ്റിയിൽ ധരിക്കുന്നവളും കാളയുടെ പുറത്ത് ഇരിക്കുന്നവളും ശൂലംധരിച്ചവളും യശസ്വിനിയുമായ ശൈലപുത്രിയെ ഞാൻ വന്ദിക്കുന്നു.. സതി, ഭവാനി, പാർവതി, ഹൈമവതി.. എന്നിവ ശൈലപുത്രിയുടെ പര്യായങ്ങൾ ആണ്.
ആരാധിക്കുന്നവർക്ക് ഭൗതികവും ആത്മീയവുമായ ഉന്നതി കൊടുക്കുന്ന മാതൃദേവീസ്വരൂപമാണ് മാതാ ശൈലപുത്രി.
വളരെയധികം ശ്രദ്ധയോടെയും ഭക്തിയോടെയും അമ്മയെ ഭജിക്കുക.                                🙏🙏🙏🙏🙏🙏🙏

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...