Monday, January 11, 2021

മകരസംക്രാന്തി ജനുവരി

🌸🌸മകരസംക്രാന്തി ജനുവരി -14 🌸🌸

🙏ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്. ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു.

സൂര്യന്‍ ദക്ഷിണയാനം - തെക്കോട്ടുള്ള യാത്ര - പൂര്‍ത്തിയാക്കി ഉത്തരായനം - വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.

സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യ രേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും ഊര്‍ജ്ജം കൂടുതലുള്ളതു കൊണ്ടാണ് ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത്.
ശുഭകാര്യങ്ങള്‍ക്കു ഉത്തമമായ കാലമാണ് ഉത്തരായനം. ഈ ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക് നടക്കുന്നത്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. 

മഹിഷീ നിഗ്രഹത്തിനുശേഷം ശ്രീ അയ്യപ്പന്‍ ശബരിമലയിലെ വിഗ്രഹത്തില്‍ ലയിച്ചത് മകരസംക്രാന്തി ദിവസം ആണെന്നും  മഹിഷീ വധത്തിന്റെ ആഹ്‌ളാദസൂചകമായാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് മറ്റൊരു ഐതിഹ്യം 

ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. മകരസംക്രാന്തി ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്നതിനായി ഈ ദിനം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം.

ശുഭദിനമായ മകരസംക്രാന്തി ദിനത്തില്‍ നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കരുത്. ജീവിതത്തില്‍ വിജയം നേടാന്‍ ഇത് ആവശ്യമാണ്. ആരോടും ദേഷ്യപ്പെട്ടു സംസാരിക്കുകയുമരുത്. മകര സംക്രാന്തി നാളില്‍ കുളിക്കാതെ ഭക്ഷണം കഴിക്കാന്‍ പാടില്ല. പുലര്‍ച്ചെ കുളികഴിഞ്ഞ് സൂര്യഭഗവാനെ പ്രാര്‍ഥിക്കുക. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. സൂര്യോദയത്തിലും അസ്തമയസമയത്തും പ്രാര്‍ഥനകള്‍ നടത്തുന്നത് ഉത്തമമാണ്.
ഈ ദിനത്തിൽ ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദരിദ്രര്‍ക്ക് നല്‍കുന്നതും പശുവിനെ പരിപാലിച്ച് ഭക്ഷണം നല്‍കുന്നതും ഉത്തമമാണ്. ഈ ദിനം കറുത്ത എള്ള് ദാനം ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു. ലഹരി പദാര്‍ഥകള്‍ ഈ ദിനം ഒഴിവാക്കണം.

സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതു കൊണ്ടാണ്  ഇത് പുണ്യകാലമായി കരുതുന്നത്. ഉത്തരായന കാലം സദ്‌കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ് .സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായനകാലഘട്ടത്തില്‍ ആണ്.

ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് .
തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.
വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു.

🙏മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.

ഉത്തര ഭാരതത്തില്‍ പ്രചാരമുള്ള ഒരു കഥ ഗുരു ഗോരഖ്നാഥാണ് മകരസംക്രമ ആഘോഷം തുടങ്ങി വച്ചത് എന്നതാണ്. ഉത്തര്‍പ്രദേശിലുള്ള ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മകര സംക്രാന്തിക്ക് കിച്ചടി മേള നടക്കുന്നുണ്ട്  ഇന്നും.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.
മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

മകരസംക്രമത്തോടെ ജ്യോതിഷത്തിലെ ഉത്തരായണം തുടങ്ങും. ഒന്നാം തീയതി മകരവിളക്ക്. 

മകരത്തിന്റെ അധിപൻ ശനിയാണ്. രാശി സ്വരൂപം പകുതി മുതലയും മുകളിൽ മാനും ആണ്. വായുകാരകനാണ് ശനി. വാതരോഗം, ദുരിതങ്ങൾ മരണം ഒക്കെ ശനി ഉണ്ടാക്കും. ഏഴരശനി, കണ്ടകശനി തുടങ്ങിയ കാലം ശനിയുടെ ചാരവശാൽ വരുന്നതാണ്.
ശനിദോഷ പരിഹാരമായി ശബരിമല തീർഥാടനം ചെയ്തു ദുരിതങ്ങൾ ഒഴിവാക്കാൻ കഴിയും. വനവാസം, സന്യാസം ഒക്കെ ശനി നൽകുന്നു. അറിഞ്ഞോ അറിയാതെയോ കറുപ്പ് വസ്ത്രം ധരിച്ച് മാലയിട്ട് വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടും കെട്ടി മലകയറുന്നതിലൂടെ പല ദുരിതങ്ങളും താനേതീർന്നുപോകുന്നു.

ധനുമാസത്തിലെ അവസാന ദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനമാണ് അയ്യപ്പന്റെ ജനനം എന്നാണ് വിശ്വാസം. 
അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്ണപക്ഷ പഞ്ചമിയും അയ്യപ്പ ആരാധനയ്ക്ക് ഏറ്റവുംഉത്തമദിനങ്ങളായി കരുതപ്പെടുന്നത്. പന്തളമഹാരാജാവായ ശ്രീ രാജശേഖരന്‍ ശബരിമലക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍ കൃഷ്ണപക്ഷ പഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്ന് ഭൂതനാഥോപാഖ്യാനത്തിലും കാണാം. മകരവിളക്കാണു ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം...

മകരസംക്രമദിവസത്തിനു രണ്ടുദിവസം മുന്‍പ് മുതല്‍ വിശേഷാല്‍ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിക്കുന്നു. ...
പ്രാസാദശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ബിംബശുദ്ധിക്രിയകള്‍(ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം)എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു. പന്തളംവലിയകോയിക്കല്‍ ക്ഷേത്രത്തില്‍സൂക്ഷിച്ചിരിക്കുന്ന ശ്രീ അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍എത്തിക്കുന്നു. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണു മകരസംക്രമദിനത്തിലെ ദീപാരാധന. മകരസംക്രമപൂജയില്‍ അയ്യപ്പനു അഭിഷേകംചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് ശ്രീ അയ്യപ്പനു അഭിഷേകം നടത്തുന്നത്. തിരുവാഭരണങ്ങള്‍ ഭഗവാന് ചാർത്തി 
ദീപാരാധന നടത്തുന്നതോടെ കിഴക്കന്‍ ചക്രവാളത്തില്‍ മല നിരകൾക്ക് മുകളിലായി ദിവ്യ -ജ്യോതി തെളിയും. 
ആകാശത്ത് മകര നക്ഷത്രവും കാണാം. മകരവിളക്കിന് വീട്ടിൽ നിലവിളക്ക് തെളിച്ച് ശരണഘോഷം മുഴുക്കുന്നത് ഉത്തമം.
🌾🌾🌾🌾🌾🙏🌾🌾🌾🌾🌾🙏🌾🌾🌾🌾🌾🙏

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...