കാര്യസിദ്ധിക്കും വിജയത്തിനും ഉത്തമമായ മന്ത്രമാണ് വിഷ്ണു സഹസ്ര നാമം. ഇത് ശംഖു ചക്ര ഗദാ ധാരിയായ മഹാവിഷ്ണുവിന്‍റെ ആകെ രൂപത്തെ വർണ്ണിക്കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിഷ്ണുവിന്‍റെ ആയിരം പേരുകളാണ് സഹസ്രനാമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിഷ്ണു ഭഗവാന്‍റെ 1000 പേരുകൾ ഉച്ഛരിച്ചുകൊണ്ടുള്ള സ്തുതിസ്തോത്രം നിരന്തരം ജപിക്കുന്നത് കാര്യസിദ്ധിയ്ക്കും പരീക്ഷാ വിജയത്തിനും ഉത്തമമാണ്. മഹാഭാരതത്തിലെ അനുശാസന പര്‍വം എന്ന അധ്യായത്തില്‍ നിന്നുമാണ് 1000 നാമങ്ങൾ എടുത്തിരിക്കുന്നത്.
മഹാഭാരത യുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ നിര്‍ദ്ദേശ പ്രകാരം യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും കാത്ത് കിടക്കുന്ന ഭീഷ്മാചാര്യരെ കണ്ടു വണങ്ങി അനുഗ്രഹം തേടി. ഈ അവസരത്തിൽ ഭീഷ്മരാണ് വിഷ്ണു സഹസ്രനാമം യുധിഷ്ടിര മഹാരാജാവിനു ഉപദേശിച്ചു നൽകിയത് എന്നാണ് വിശ്വാസം. അതിനാൽ തന്നെയാണ് ഇവിടെ വിഷ്ണുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നത്. വിഷ്ണു സഹസ്രനാമം ജപം കൊണ്ട് ലഭിക്കാവുന്ന ഫലസിദ്ധികളെ പറ്റിയും സ്തോത്രത്തിൽ പരാമർശിച്ചിരിക്കുന്നു.
പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ ഉണ്ടെങ്കിലും, മഹാഭാരതത്തിന്‍റെ ഭാഗമായ വിഷ്ണുസഹസ്രനാമമാണ് ഏറെ പ്രചാരത്തിലുള്ളത്. പുലർച്ചെ വൃത്തിയോടെയും ശുദ്ധിയോടെയും നിലവിളക്കിനു മുന്നിൽ കാര്യസിദ്ധിക്കും വിജയത്തിനുമായി സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമമാണ്.
"ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ, സഹസ്രനാമതത്തുല്യം രാമനാമ വരാനനേ, ശ്രീരാമനാമ വരാനന ഓം നമ ഇതി". ഈ സ്ത്രോത്രവരികൾ ദിവസേന മൂന്ന് തവണ ചെല്ലുന്നതും വിഷ്ണുസഹസ്രനാമം പൂര്‍ണമായി ജപിക്കുന്നതിന് തുല്യമാണ്.
ബുദ്ധി ,ധൈര്യം, ജ്ഞാനം തുടങ്ങിയവ പ്രദാനം ചെയ്യുന്നതിനായി വിഷ്ണു സഹസ്രനാമ ജപം കൊണ്ട് കഴിയും.
🔲🔴🌿🍂🌿⚫🌿🍂🌿🔴🔲
No comments:
Post a Comment