Monday, August 9, 2021

നമ:ശിവായ:

നാഗേന്ദ്രഹാരായ ത്രിലോചനായ

ഭസ്മാംഗരാഗായ മഹേശ്വരായ

നിത്യായ ശുദ്ധായ ദിഗംബരായ 

തസ്മൈ ന-കാരായ നമഃശിവായ

(നാഗത്തെ മാലയായി ധരിച്ചവനും മൂന്നു കണ്ണോടു കൂടിയവനും  ശരീരം മുഴുവൻ ഭസ്മം ധരിച്ചവനും  മഹേശ്വരനും നാശമില്ലാത്തവനും ശുദ്ധനും ദിക്കുകളെ അംബരമാക്കുന്നവനും   നകാര -ഭൂമി- രൂപിയുമായ ശിവനെ നമിക്കുന്നു. )

മന്ദാകിനീസലിലചന്ദന ചർച്ചിതായ 

നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ

മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ

തസ്മൈ മ-കാരായ നമഃശിവായ  

(ഒഴുകുന്ന ഗംഗാജലത്താലും ചന്ദനത്താലും അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരന്റെയും പ്രമഥന്മാരുടെ നാഥനും മഹേശ്വരനും മന്ദാരം തുടങ്ങിയ പുഷ്പങ്ങളാൽ പൂജിതനും മകാര- ജലം- രൂപിയുമായ ശിവനെ നമിക്കുന്നു.)

ശിവായ ഗൗരീവദനാരവിന്ദ-

സൂര്യായ ദക്ഷാധ്വരനാശകായ

ശ്രീനീലകണ്ഠായ വൃഷധ്വജായ 

തസ്മൈ ശി-കാരായ നമഃശിവായ

 (മംഗള സ്വരൂപനും പാർവതീ ദേവിയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും ദക്ഷയാഗം മുടക്കിയവനും ഐശ്വര്യമായ നീലകണ്ഠത്തോട്  കൂടിയവനും വൃഷഭത്തെ കൊടിയടയാളമാക്കിയവനും ശികാര -അഗ്‌നി- രൂപിയുമായ ശിവനെ നമിക്കുന്നു.)

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ- 

മുനീന്ദ്രദേവാർച്ചിതശേഖരായ

ചന്ദ്രാർക്കവൈശ്വാനര ലോചനായ 

തസ്മൈ വ-കാരായ നമഃശിവായ

(വസിഷ്ഠൻ , അഗസ്ത്യൻ , ഗൗതമൻ എന്നീ മുനിമാരാലും ദേവന്മാരാലും പൂജിക്കപ്പെടുന്നവനും ചന്ദ്രൻ , സൂര്യൻ , അഗ്നി എന്നിങ്ങനെ മൂന്നു കണ്ണുകളോടു കൂടിയവനും വകാര- വായു- രൂപിയുമായ ശിവനെ നമിക്കുന്നു )

യക്ഷസ്വരൂപായ ജടാധരായ

പിനാകഹസ്തായ സനാതനായ

ദിവ്യായ ദേവായ ദിഗംബരായ 

തസ്മൈ യ-കാരായ നമഃശിവായ.

(യക്ഷസ്വരൂപത്തെ ധരിച്ചിരിക്കുന്ന ജടയോടു കൂടിയവനും പിനാകം കൈകളിലേന്തിയവനും സനാതനായവനും ദിവ്യനും ദേവനും ദിഗംബരനും യകാര - ആകാശം- രൂപിയുമായ ശിവനെ നമിക്കുന്നു.)

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...