*കർമ്മഫലം*
🟥🔲🟥🔲🟥🔲🟥🔲🟥
*ഒരിക്കല്‍ ഭീമസേനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു,*
"ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല്‍ സ്വീകരിക്കുകയും ചെയ്യന്നു.അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്മ്മങ്ങള്‍ അടുത്ത ജന്മത്തില്‍ വിധിപ്രകാരം വന്നു ചേരുന്നത് ".
ശ്രീകൃഷ്ണന്‍ ഉടനെ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. "അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക" . ഉടനെ ഭീമന്‍ ഓടിച്ചെന്നു അമ്മപ്പശുവിന്റെ അകിടില്‍ പാല് കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പശുക്കുട്ടിയെ കൃഷ്ണന്റെൂ അരുകില്‍ കൊണ്ടു വന്നു. കൃഷ്ണന്‍ ആ പശുക്കുട്ടിയെ വിടാന്‍ ഭീമനോട് ആവശ്യപ്പെട്ടു. വിട്ട ഉടനെതന്നെ പശുക്കുട്ടി ഓടിച്ചെന്നു അമ്മപ്പശുവിന്റെ പാലു കുടിക്കാന്‍ തുടങ്ങി.
ശ്രീകൃഷ്ണന്‍ തുടർന്നു "നോക്കൂ നൂറു കണക്കിനു പശുവിന്‍ കൂട്ടം വളരെ ദൂരത്ത് മേഞ്ഞു നടക്കുന്നു. എന്നിട്ടും അവയില്‍ പശുക്കുട്ടി തന്‍റെ അമ്മയെ മാത്രം കണ്ടെത്തി അതിന്‍റെ മാത്രം പാലു കുടിക്കുന്നു. അത് പോലെ തന്നെയാണ് വിധിപ്രകാരമുള്ള കര്മ്മ ഫലവും. വിധാതാവിനു മുജ്ജന്മത്തില്‍ ചെയ്ത കര്മ്മ ത്തിന്റെ സ്രഷ്ടാവിനെ നന്നായറിയാം.ഇതു ഏതു ദേശത്തു ഏതു ഉടല്‍ ആ ജീവന്‍ സ്വീകരിച്ചാലും അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും"
നമ്മൾ മനുഷ്യർക്ക് ഒരുപാട് പരിമിതികൾ ഉണ്ട്, ആരും എല്ലാം തികഞ്ഞവർ അല്ല...എല്ലാം തികഞ്ഞതും പരിമിതികൾ ഇല്ലാത്തതും ഈശ്വരന് മാത്രമാണ്....ഇപ്പോൾ നാം അനുഭവിക്കുന്ന എല്ലാ സുഖ ദുഃഖങ്ങളും മുൻ ജന്മത്തിലെ പുണ്യ പാപ കർമ്മങ്ങളുടെ ഫലമാണ്...എത്രയൊക്കെ പാപങ്ങൾ ചെയ്തവർ ആണെങ്കിലും ഇപ്പോൾ കിട്ടിയ ജന്മത്തിൽ ചെയ്യുന്ന സൽ കർമ്മങ്ങളിലൂടെ ആ പാപങ്ങൾ എല്ലാം ക്രമേണ ഇല്ലാതായി തീരുകയും ഈശ്വര കൃപയാൽ മോക്ഷ പ്രാപ്തി കൈവരിക്കുവാനും സാധിക്കുന്നു........ഒരുവന്റെ നാവിൽ നിന്നും അറിയാതെ വരുന്ന ഭഗവത് നാമം പോലും ഭഗവാന്റെ മനസ്സിൽ ഇടം നേടുന്നു...ഒരുവനിൽ ഈശ്വര വിശ്വാസം ഉണ്ടായി അവൻ ഈശ്വരനെ ഭജിച്ചു തുടങ്ങുമ്പോൾ തന്നെ പാപ ചിന്തകൾ അവനെ വിട്ടകന്നു പോവുന്നു....അങ്ങിനെ ഉള്ളവൻ സംസാര ദുഃഖത്തിൽ പിന്നീട് അകപ്പെട്ടു പോയാലും അവനെ ഭഗവാൻ ഉദ്ധരിച്ച് വീണ്ടും ഭഗവനിലേക്ക് അടുപ്പിക്കുന്നു....ഭഗവാന് അത്രമേൽ പ്രിയപ്പെട്ടതാണ് തന്റെ ഭക്തൻ. നാം ഭഗവാനിലേക്ക് ഒരു ചുവട് വെക്കുമ്പോൾ നമ്മിലേക്ക് നൂറ് ചുവട് വെക്കുന്ന ഭഗവാനെ സദാ സ്മരിച്ചു കൊണ്ട് ഭഗവൽ നാമ ജപത്തിലൂടെ ഈ കലിയുഗത്തിൽ നമുക്ക് മോക്ഷം നേടാൻ ആവും....
🟥🔲🟥🔲🟥🔲🟥🔲🟥
No comments:
Post a Comment