Friday, August 28, 2020

CORRECT HISTORY OF ONAM.

കുറെ കാലമായി എന്നെ പോലെ പലർക്കുമുണ്ട് ഒരു വലിയ സംശയം?

*സംശയം പറയാം....*

മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളാണ് താഴെയുള്ളത്

(1) മത്സ്യം
(2) കൂർമ്മം 
(3) വരാഹം 
(4) നരസിംഹം 
(5) വാമനൻ 
(6) പരശുരാമൻ 
(7) ശ്രീരാമൻ 
(8) ബലഭദ്രൻ 
(9) കൃഷ്ണൻ 
(10) കൽക്കി
ഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം....
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ
വാമനനാണല്ലോ മഹാബലിയെ പാതാളത്തിലേക്ക്
ചവിട്ടി താഴ്ത്തിയത്.
മഹാവിഷ്ണു ന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ
പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്...
*അവിടേയാണ് സംശയം...*

കേരളം ഉണ്ടാകുന്നതിനു മുമ്പ്
എങ്ങനെ മഹാബലി കേരളം ഭരിച്ചു?🤔🤔🤔🤔

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്.

 അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?

 ഇതാഹസങ്ങളിലെ ചരിത്രവും 
യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര..

തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അല്പം യുക്തിപൂർവ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം.

അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തിൽ ആരാണ് ? 
ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.

മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന്  ജഗത്തിൽ   അവതരിക്കേണ്ടി വന്നിട്ടുണ്ട്.

1. നരസിംഹാവതാരം -

പരമ വിഷ്ണു ഭക്തനും അസുര ചക്രവര്ത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി. 

അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച അസുര ചക്രവര്ത്തി ഹിരണ്യ കശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ
സത്സംഗം കേൾക്കാൻ  ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോൾ മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.

പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു  പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ  (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു.

ഇന്നത്തെ ഡെക്കാൺ  പ്രദേശം (ആന്ത്രപ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ത്രപ്രദേശിലെ കുർണൂൽ ജില്ലയിൽ  ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ത്രയിലെ ആഹോബിലം എന്ന പുണ്യ ദേശം.

ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.

2. വാമനാവതാരം-

പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി 
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു.

 അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ ഭരണം കുറ്റമറ്റതും ശക്തവുമാക്കി.

 വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര- മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകൾ സമ്പത്തിൽ മതിമറന്നാഹ്ലാദിക്കാൻ  തുടങ്ങി. 
സമൂഹത്തോടുള്ള കടമയായ പഞ്ച യജ്ഞങ്ങളും കർമ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാൻ തുടങ്ങി.
 അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി.
 രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ഭഗവാൻ ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ
അവതരിച്ചു.

 അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്തുന്നതിനു വേണ്ടി ബലി ചക്രവര്ത്തി ഭൃഗുഗഛത്തിൽ അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ  തിരുവോണം ദിനത്തിൽ വാമനൻ ഒരു  ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർത്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി ബലിയോടാവശ്യപ്പെട്ടു. 
സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാൻ അല്പം സ്ഥലം പോലുമില്ലെന്നോ?  തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നല്കി. അപ്പോൾ ഭഗവാൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു.
 ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ അഹന്ത ശമിച്ച മഹാബലി തന്റെ മുന്പിൽ പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പിൽ ഭക്ത്യാദര പൂർവ്വം ശിരസ്സു  നമിച്ചു.
 ബലി ചക്രവര്ത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ  ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരിൽ  പ്രജകൾ എന്നും സ്മരിക്കുമെന്നും,  അടുത്ത മന്വന്തരത്തിൽ 'ഇന്ത്രൻ' ആവുമെന്നും വരം നൽകി.

 അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിചക്രവർത്തിയെ വരവേല്ക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും.
 ആന്ത്രപ്രദേശിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തിൽ എത്തി?!!

3. പരശുരാമാവതാരം-

ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. അപ്പോൾ മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രൻ പരശുരാമാനായി അവതരിച്ചു. 
 സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹര്ഷി കൊല്ലപ്പെട്ടു.  അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ  ഈ കടുംകൈ ചെയ്തവന്റെ കുലം നാമാവശേഷമാക്കും എന്ന് ശപഥം ചെയ്തു.
 ഹിമാലയത്തിൽ പരമശിവന്ടെ  ശിക്ഷണത്തിൽ പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു.

 തുടര്ന്നുണ്ടായ യുദ്ധങളിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. 
തന്റെ ശപഥം പൂര്ത്തിയാക്കി.

പരശുരാമന് പിന്നീടു പാപ മോചനത്തിനായി  ഒരേ ഒരു വഴി, ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു.
 മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. 

അങനെ നേടിയ  മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്.

 പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച ഭൂമിയിലേക്ക്- വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമൻ നിര്മ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു.

 കാലക്രമത്തിൽ കൃഷിയാവശ്യത്തിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളിൽപെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ത്ര എന്നീവിടങ്ങളിൽ നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി.
 കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്.

 കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കോയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്.  ഭൂപരിഷ്കരണ/ നിയന്ത്രണ നിയമം വരുന്നതു വരെയും  ബ്രാഹ്മണർക്ക് കേരളത്തിൽ മേൽക്കോയ്മ ഉണ്ടായിരുന്നതായികാണാം.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല.

 തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകള്ക്ക് കൈമാറി. 

പില്ക്കാലത്ത് ആന്ത്രയിൽ ബലിയുടെ സാമ്രാജ്യം അസ്തമിക്കുകയും തുടർന്നു വന്ന രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിരോധിക്കുകയും ചെയ്തു.

 പശ്ചിമഘട്ടത്തിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.

കേരളം സൃഷ്ടിച്ചത് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മഹാബലിയെ കേരളത്തിൽ വന്നല്ല അനുഗ്രഹിച്ചത്  എന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു .

 നമുടെ പൂർവ്വികർ നമുക്ക് കൈമാറിയ വസന്തങ്ങളുടെയും  സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഈ ആഘോഷവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നൽകാം.

Tuesday, August 25, 2020

ഓണാഘോഷം പത്തു ദിവസങ്ങൾ

ഓണത്തിന് എന്തിനാണ് പത്തു ദിവസങ്ങൾ*

1. *അത്തം* : ഓണാഘോഷം തുടങ്ങുന്നത് ചിങ്ങ മാസത്തിലെ അത്തം നാളിലാണ്. മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര തിരിക്കുന്ന ദിവസമാണ് അത്തം നാൾ എന്നാണ് വിശ്വാസം. അന്ന് ഇടുന്ന പൂക്കളം മഞ്ഞ നിറമുള്ള പൂക്കള്‍ കൊണ്ടുള്ള ചെറിയ പൂക്കളമാണ്.

2. *ചിത്തിര* : രണ്ടാം നാൾ മുതൽ മഞ്ഞ കൂടാതെ രണ്ടു വ്യത്യസ്ത നിറങ്ങളെക്കൂടി പൂക്കളത്തിൽ ചേർക്കുന്നു. അന്ന് മുതൽ ആളുകൾ ഓണത്തിനു വേണ്ടിയുള്ള വീട്ടു സാധനങ്ങൾ ഒരുക്കി തുടങ്ങുന്നു

3. *ചോതി* : ചോതി നാളിൽ നാല് മുതൽ അഞ്ചു വരെ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു.ഓണ കോടിയും ആഭരണങ്ങളും വാങ്ങുന്ന ദിനം.

4. *വിശാഖം* : നാലാം നാളായ വിശാഖം നാളിനെ വളരെ മംഗളകരമായാണ് കണക്കാക്കുന്നത്. പഴയ കാലത്ത് കൊയ്ത്തു വിപണി തുറക്കുന്നത് ഈ ദിവസത്തിലാണ്.

5. *അനിഴം* : അഞ്ചാം നാളായ അനിഴം നാളിലാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് മുന്നോടിയായുള്ള വള്ളം കളികൾ തുടങ്ങുന്നത് .

6. *തൃക്കേട്ട* : അഞ്ചു മുതൽ ആറു വരെ പൂക്കൾ ഉപയോഗിച്ചാണ് ഈ ദിവസം പൂക്കളം തീർക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവർ സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചിരുന്നതും ഈ നാളിലാണ്.

7. *മൂലം* : ഓണ സദ്യയും പുലികളി പോലുള്ള വിനോദ പരിപാടികളും തുടങ്ങുന്നത് ഈ ദിവസത്തിലാണ്. പ്രധാന അമ്പലങ്ങളിൽ എല്ലാം ഈ ദിവസം മുതൽ സദ്യ നല്കി തുടങ്ങുന്നു.

8. *പൂരാടം*: മഹാബലിയുടെയും വമനനന്‍റേയും സങ്കല്പ രൂപങ്ങള വീടിനു ചുറ്റും പ്രദക്ഷിണമായി കൊണ്ട് വന്നു അത്തപ്പൂക്കളത്തിന്‍റെ നടുവിൽ വച്ച് അതിൽ അരിമാവ് കൊണ്ട് ലായനി ഉണ്ടാക്കി അതിൽപുരട്ടുന്നു ഇത് കൊച്ചു കുട്ടികൾ ആണ് ചെയ്യുന്നത് (ലേപനം ചെയ്യുന്നത് ) ഇവരെ പൂരാട ഉണ്ണികൾ എന്ന് വിളിക്കുന്നു. ഈ രൂപം ഓണത്തപ്പൻ എന്നറിയപ്പെടുന്നു.

9. *ഉത്രാടം* : ഒൻപതാം നാളാണ് ഉത്രാട ദിനം. ഓണത്തിന്‍റെ അവസാന ഘട്ട ഒരുക്കത്തിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നും പറയപ്പെടുന്നു. അന്ന് മിക്ക ഭവനങ്ങളിലും ചെറിയ രീതിയിലുള്ള സദ്യ ഒരുക്കുന്നു.

10. *തിരുവോണം* : അത്തം തുടങ്ങി പത്താം നാൾ ആണ് തിരുവോണം. തിരുവോണപ്പുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്‍റെ സങ്കൽപ്പരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍═❁★☬ॐ☬★❁═📍✿

ഓണം ഐതിഹൃങ്ങൾ

*ഓണം ഐതിഹ്യങ്ങൾ* 

🔹മഹാബലി

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും  വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ  പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും  അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി  അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി  സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല

🔹പരശുരാമൻ

പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌. ഇതും കെട്ടുകഥയാണെന്നു തന്നെയാണ്‌ നിഗമനങ്ങൾ.പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരിക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്. എന്നാൽ അതിന് എത്രയോ മുമ്പുതന്നെ കേരളം ദേശമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. 

🔹ശ്രീബുദ്ധൻ

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌. [11]

ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്. 

🔹ചേരമാൻ പെരുമാൾ

മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ  ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി  ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ  തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ മരണപെടുകയും ചെയ്തു. . തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.

🔹സമുദ്രഗുപതൻ-മന്ഥരാജാവ്

ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ്  ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു. [18] എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരിന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട് (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ

🔹ധാന്യദേവൻ

വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്, ഭൂമിയിൽ ആഴ്‌ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്ന് അഭിപ്രായപ്പെടുന്നു.
കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണ്ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നത് പലയിടങ്ങളിലും കോൺ ആകൃതിയിൽ കാണപ്പെടുന്ന സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ.

Monday, August 24, 2020

വിഗ്രഹം

'വിഗ്രഹം' എന്നാൽ 'വിശേഷേണ തത്വത്തെ ഗ്രഹിക്കാൻ സഹായിക്കുന്നതേതോ അത് വിഗ്രഹം' എന്നാണ്. ഒരു തത്വത്തെ മനസ്സിലാക്കാനും, അനുഭവിക്കാനും സഹായിക്കുന്നതാണ് 
 വിഗ്രഹം എന്നർത്ഥം.  ജഗത് മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഈശ്വര തത്വത്തെ മനസ്സിലാക്കാനും അനുഭവിക്കാനുമുള്ള പ്രതീകമാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ. അതിലൊരു symbolism ഉണ്ടെന്നു ചിന്തിക്കുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്. 

    നമ്മുടെ ദേശീയ പതാക കാണുന്ന സമയത്തു നമുക്ക് ഓർമ്മ വരുന്നത് മുഴുവൻ ഭാരതത്തെയുമാണ്, അല്ലാതെ അത് cotton തുണിയാണോ, polyster തുണിയാണോ എന്നോ, അത് തയ്പ്പിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്. അതൊരു തുണിയാണെങ്കിലും  ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് അതിൽ  കാണുന്നത്. അതൊരു വിഗ്രഹമാണ്. എല്ലാ മതസ്ഥരും വിഗ്രഹാരാധന ചെയ്യുന്നുണ്ട്. കുരിശ് വിഗ്രഹമാണ്, ദിക്ക് വിഗ്രഹമാണ്. ഈ യുക്തി അനുസരിച്ചു ഈശ്വര വിഗ്രഹം കാണുന്ന സമയത്തു അത് നിർമിച്ച ശില്പിയെയോ, അത് ഏത് തരം ശിലയാണെന്നോ, പ്രതിഷ്ഠിച്ച ആളിനെയോ അല്ല ഓർമ്മ വരുന്നത്, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യത്തെയാണ്  താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠിച്ച വിഗ്രഹം കാണുമ്പോൾ ഉണ്ടാകുന്ന ഭാവം.

     ഒരിക്കൽ തന്റെ കൊട്ടാരം സന്ദർശിച്ച വിവേകാനന്ദ സ്വാമികളോട് രാജാവ്  വിഗ്രഹാരാധന തെറ്റല്ലേ എന്നും അത് വെറും കല്ലും, ചിത്രങ്ങളും അല്ലെ എന്നും ചോദിച്ചു. സ്വാമിജി ഉടനെ  അടുത്ത് ചുവരിൽ തൂക്കിയിരുന്ന ഒരു photo കയ്യിലെടുത്തു ഇതാരാണെന്നു അന്വേഷിച്ചു. അപ്പോൾ  രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്ന് പറഞ്ഞു.  സ്വാമിജി ആ ഫോട്ടോയിലെക്കു തുപ്പാൻ രാജാവിനോട് നിർദ്ദേശിച്ചു. രാജാവ് അത് തന്റെ അച്ഛന്റെ ഫോട്ടോയാണെന്നും അതിനാൽ സാധിക്കില്ലെന്നും അറിയിച്ചു. സ്വാമിജി തിരിച്ചു ചോദിച്ചു "അത് അച്ഛന്റെ വെറും ഫോട്ടോയല്ലേ അച്ഛനല്ലല്ലോ"? രാജാവ് പറഞ്ഞു ഫോട്ടോയാണെങ്കിലും അത് കാണുമ്പോൾ തന്റെ അച്ഛനെയാണ് ഓർമ്മ വരുന്നത് എന്ന് രാജാവ് പറഞ്ഞു. ഇതുപോലെ ഒരു ഈശ്വര വിഗ്രഹം കാണുമ്പോൾ,  അത് വെറും  കല്ലാണ്‌ അല്ലെങ്കിൽ ഫോട്ടോയാണ് എന്നല്ല മറിച്ച്‌ ഈശ്വര ചൈതന്യത്തെയാണ് ഭക്തർക്ക്  ഓർമ്മ വരുന്നത് എന്ന് സ്വാമിജി മറുപടി നൽകി.  ക്ഷേത്രത്തിനു പുറത്തിരിക്കുന്ന പ്രതിമകളെയും (സിംഹത്തിന്റേതായാലും, ആനയുടേതായാലും) നമുക്ക് പൂജിക്കാം അത്  ഈശ്വര ചൈതന്യമാണ് എന്ന ഭാവത്തോടെയാണെങ്കിൽ മാത്രം അല്ലെങ്കിൽ അത് പ്രയോജനപ്പെടില്ല , മാത്രമല്ല  തെറ്റായ പാതയിലേക്ക് അത്തരം വീക്ഷണങ്ങൾ  നയിക്കുകയും ചെയ്യും. അതുകൊണ്ടു ക്ഷേത്രാരാധനയെ കുറിച്ച് പഠിക്കുകയും, കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.

വിവേകാനന്ദ സ്വാമികൾ പറഞ്ഞ ഗംഭീരമായ ഒരു  വാചകം ഇവിടെ ആലോചനാമൃതമാണ്. സ്വാമിജി പറഞ്ഞു "കല്ല് ഈശ്വരനാണ് പക്ഷെ ഈശ്വരൻ കല്ലല്ല".  ഒരു കുട്ടി ചോദിച്ചാൽ അച്ഛനായാലും, അമ്മയായാലും, അധ്യാപകരായാലും ഇതാണ്‌  പറഞ്ഞു കൊടുക്കേണ്ടത്‌.                               
                             

Friday, August 21, 2020

ദേവീ സ്തുതി

*ഓ൦* *സിന്ദൂരാരുണവിഗ്രഹാ൦* *ത്രിണയനാ൦* 
 *മാണിക്യമൗലിസ്ഫുരത്*-
 *താരാനായകശേഖരാ൦* *സ്മിതമുഖീ*-
 *മാപീനവക്ഷോരുഹാ൦* 
*പാണിഭ്യാമളിപൂർണ്ണരത്നചഷക൦* 
 *രക്തോത്പല൦* *ബിഭ്രതീ൦* 
 *സൌമ്യാ൦* *രത്നഘടസ്ഥ* *രക്തചരണാ൦* 
 *ധ്യായേത്* *പരാമ൦ബികാ൦* 

 *ധ്യായേത്* *പദ്മാസനസ്ഥാ൦* *വികസിതവദനാ൦* 
 *പദ്മപത്രായതാക്ഷീ൦* 
 *ഹേമാഭാ൦* *പീതവസ്ത്രാ൦* *കരകലിതലസത്*-
 *ഹേമപദ്മാ൦* *വരാ൦ഗീ൦* 
 *സർവാലങ്കാരയുക്താ൦* *സതതമഭയതാ൦* 
 *ഭക്തനമ്രാ൦* *ഭവാനീ൦* 
 *ശ്രീവിദ്യാ൦* *ശാന്തമൂർത്തി൦* *സകലസുരനുതാ൦* 
 *സർവസമ്പത്പ്രദാത്രീ൦* 

 *സകുങ്കുമ* *വിലേപനാമളികചു൦ബികസ്തൂരികാ൦* 
 *സമന്ദഹസിതേക്ഷണാ൦* *സശരചാപ* *പാശാങ്കുശാ൦* 
*അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വല* 
 *ജപാകുസുമ* *ഭാസുരാ൦* *ജപവിധൌ* *സ്മരേദ൦ബികാ൦* 

 *അരുണാ൦* *കരുണാതര൦ഗിതാക്ഷീ൦* 
*ധൃതപാശാങ്കുശപുഷ്പബാണചാപാ൦*
 *അണിമാദിഭിരാവൄതാ൦*  *മയൂഖൈ*-
 *രഹമിത്യേവ* *വിഭാവയേ* *മഹേശീ൦*!
🙏🙏

nivedhyam

നിവേദ്യ സമയത്ത് ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?

"നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു.നേദ്യ സമയത്തും ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പികുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പറയുന്നു എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ് മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ് .നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല. കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കല്പം.ആയതിനാൽ അത് മറികടക്കാൻ പാടില്ല.

ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്.ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതുകാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കല്പം. നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്. അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്.ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു. നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു. ഇടതു കൈപ്പടം വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്. 

അത്തം

Thursday, August 20, 2020

സർപ്പദോഷം

സർപ്പദോഷം ,,
📯📯📯📯📯📯📯
ഒരു ജാതകത്തിൽ ലഗ്നം മുതൽ പന്ത്രണ്ട് ഭാവങ്ങളിൽ രാഹു നിൽക്കുന്ന ഭാവം അനുസരിച്ചാണ് ദോഷഫലങ്ങൾ ചിന്തിക്കുക
 
എന്താണു നാഗ ദോഷം.  
ജാതക വശാലും പ്രശ്ന വശാലും നാഗദോഷം കണ്ടുപിടിക്കാം.  
 ജാതകാലോ പ്രശ്നാലോ ഏതു ഭാവത്തിലാണു രാഹു നിൽക്കുന്നത്‌ ആ ഭാവത്തിനെയാകും രാഹുദോഷം ബാധിക്കുക. 
ഉദാഹരണമായി ലഗ്നത്തിൽ രാഹു നിന്നാൽ ത്വക്ക്‌ രോഗങ്ങളും ഉദരരോഗങ്ങളും രക്തദൂഷ്യങ്ങളും ഉണ്ടാകാം.   കൂടാതെ കീർത്തിയേയും ജീവിത വിജയത്തേയുമെല്ലാം ലഗ്ന രാഹു തടസപ്പെടുത്തും. *ദേഹസ്യ സൗഷ്ടവം സ്വാസ്ഥ്യം 
സ്ഥിതി ശ്രേയോ യശസ്സുഖം 
ജയോ വപുഛ തത്സർവ്വം 
ചിന്തനീയം വിലഗ്നതഃ *
 
 
എന്നാണല്ലോ പ്രമാണം. 
 
ഇനി അഞ്ചിൽ രാഹു നിന്നാൽ അതു പ്രധാനമായും ബാധിക്കുന്നതു സന്താനങ്ങളെയാകും. 
 പ്രത്യേകിച്ചും അഞ്ചാം ഭാവാധിപനും പുത്രകാരകനായ വ്യാഴത്തിനും ബലമില്ലങ്കിൽ അഞ്ചിലെ രാഹു സന്താന ദോഷം ചെയ്യും. 
 
അതു പോലെ ഒൻപതിൽ രാഹു അശുഭനായി നിന്നാൽ ഭാഗ്യതടസവും പത്തിൽ നിന്നാൽ തൊഴിൽ തടസവും ഉണ്ടാക്കും. 
 രാഹുവിനും കേതുവിനുമിടക്ക്‌ എല്ലാ ഗ്രഹങ്ങളും വരുന്നതാണു കാളസർപ്പ യോഗം.  
 
രാഹുവിനോടോ കേതുവിനോടൊ ഒപ്പം ഏതെങ്കിലുമൊരു ഗ്രഹം നിൽക്കുകയോ അല്ലങ്കിൽ രാഹുവും കേതുവും ശുഭരാശിയിൽ നിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിലും
കാളസർപ്പ യോഗം
വലുതായി ബാധിക്കില്ല
 
ജാതക പ്രശ്നവശാൽ ചില ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നത് ദോഷശാന്തി ഉണ്ടാകും
 
കൂടാതെ രത്നശാസ്ത്രത്തിൽ രാഹു ദോഷത്തിനും കാളസർപ്പ യോഗത്തിനുമൊക്കെ ശാസ്ത്രീയമായ പരിഹാരങ്ങൾ ഉണ്ട് 
 
ഏതു രത്നം എത്ര ക്യാരറ്റ്‌ ധരിക്കണം എന്നറിയണമെങ്കിൽ ജാതകം കണ്ടാലേ പറയാൻ കഴിയു..
🙏🌹🌹🌹🙏

രാഹുകാലം

രാഹുകാലവും തെറ്റിദ്ധാരണകളും

      കേരള ശാസ്ത്ര സാഹിത്യപരിക്ഷത്തിന്റെ ശാസ്ത്ര നിഘണ്ടുവില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

        ഭൂമി സൂര്യനുചുറ്റും കറങ്ങുന്നതുമൂലം ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി എന്ന തോതില്‍ നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യന്റെ സ്ഥാനത്തിന് മാറ്റം വരുന്നു. അതായത് നക്ഷത്രമണ്ഡലത്തിലൂടെ സൂര്യന്‍ ഒരു ദിവസം ഒരു ഡിഗ്രി എന്ന കണക്കില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന ഈ വൃത്തപഥമാണ് ക്രാന്തിവൃത്തം.

          ഈ ക്രാന്തിവൃത്തവും ചന്ദ്രന്റെ സഞ്ചാരപഥവും തമ്മില്‍ 5 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചന്ദ്രന്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്തരാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് രാഹു (Ascending Node) എന്നും, ഉത്തരാര്‍ദ്ധഗോളത്തില്‍ നിന്നും ദക്ഷിണാര്‍ദ്ധഗോളത്തിലേക്ക് കടക്കുമ്പോള്‍ ക്രാന്തിവൃത്തത്തെ ഖണ്ഡിക്കുന്ന ബിന്ദുവിന് കേതു (Decending Node) എന്നും പറയുന്നു.

         ജ്യോതിഷത്തില്‍ ഇവരെ പാപഗ്രഹങ്ങളായിട്ടാണ് കരുതുന്നത്. ഇതില്‍ത്തന്നെ കേതുവിനേക്കാള്‍ സൌമ്യനായ രാഹുവിന് കൂടുതല്‍ പ്രാധാന്യം കേരളത്തിലുണ്ട്. രാഹുകാലം, രാഹുപൂജ, സര്‍പ്പാരാധന, കാവുകള്‍ ഇവയെല്ലാം രാഹുവുമായി ബന്ധപ്പെട്ടവയാണ്.

            കേരളപക്ഷം എന്നും പരദേശപക്ഷം എന്നും രണ്ടുരീതിയില്‍ രാഹുകാലം കണക്കു കൂട്ടാറുണ്ട്. നമ്മുടെ നാട്ടില്‍ പരദേശപക്ഷരീതിയാണ് അനുവര്‍ത്തിച്ചുപോരുന്നത്. രാഹുവിന്റെ ദൃഷ്ടി ഭൂമിയില്‍ പതിക്കുന്ന ഈ സമയം ശുഭകാര്യങ്ങള്‍ക്ക് ഉചിതമല്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്‍ യാത്ര പുറപ്പെടുമ്പോള്‍ മാത്രമേ രാഹുകാലം ഒഴിവാക്കേണ്ടതുള്ളൂ എന്ന് ചില പണ്ഡിതര്‍ അനുശാസിക്കുന്നു.

             അഹിന്ദുക്കള്‍ പോലും ശുഭകാര്യങ്ങള്‍ക്ക് രാഹുകാലം ഒഴിവാക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാ‍ല്‍ ഇവരൊക്കെ കലണ്ടറില്‍ കാണുന്ന രാഹുകാലമാണ് പരിഗണിക്കുന്നത്. ഇത് ശുദ്ധമണ്ടത്തരമാണെന്നതാണ് വാസ്തവം. കലണ്ടറുകളില്‍ നല്‍കിയിട്ടുള്ള രാഹുകാല സമയം കൃത്യമല്ല. അവര്‍ ഒരു പകലിനെ 12 മണിക്കൂര്‍ എന്ന് സങ്കല്‍പ്പിച്ച്; അതിനെ ഒന്നര മണിക്കൂര്‍ വീതമുള്ള 8 ഭാഗങ്ങളായി തിരിച്ച് ഏകദേശ രാഹുകാലം കണക്കാക്കുന്നു. സൂര്യന്‍ 6 മണിക്ക് ഉദിച്ച് 6 മണിക്ക് അസ്തമിക്കുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്‍ കേരളത്തിലൊരിടത്തും തന്നെ സൂര്യോദയവും അസ്തമനവും 6 മണിക്ക് നടക്കാറില്ലെന്നതാണ് വസ്തുത.

  ശരിക്കും സൂര്യോദയത്തിനും ദിനമാനത്തിനും അനുസരിച്ച് രാഹുകാലസമയം വ്യത്യസ്ഥപ്പെട്ടുകൊണ്ടിരിക്കും. അത് കൃത്യമായി മനസിലാക്കാതെയിരുന്നാല്‍ രാഹുകാലം ഒഴിവാക്കിയിറങ്ങുന്നത് യഥാര്‍ഥ രാഹുകാലത്തായിരിക്കും.

     രാഹുകാലം ഓര്‍ത്തിരിക്കാനുള്ള നിരവധി എളുപ്പമാര്‍ഗങ്ങളിലൊന്ന് ഇവിടെ പറയുന്നു. മൂന്നേമുക്കാല്‍ നാഴിക (ഒന്നര മണിക്കൂര്‍) ആണ് രാഹുകാലത്തിന്റെ ദൈര്‍ഘ്യം.

Sunday, July 19, 2020

രാമായണമാസം

_*🙏 ഇന്ന് രാമായണ മാസം മൂന്നാം ദിനം*_

 *✍️കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.* 

 *കർക്കടകത്തിൽ ഭവനങ്ങളിൽ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടിൽ വച്ചു ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് അടുത്തുള്ള ക്ഷേത്രത്തിൽ വച്ചും നടത്താം.* 

 *കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം.* 

 *രാമായണമാസമായതിനാൽ രാമായണ പാരായണവും വീടുകളിലും ക്ഷേത്രങ്ങളിലും നിത്യവും തുടരുന്നു. കർക്കടകവാവ് പിതൃക്കൾക്ക് ബലി ഇടേണ്ട വിശേഷ ദിവസമാണ്. എല്ലാ മാസവും വാവിനു ബലി ഇടുന്നത് നല്ലതാണ്. അതു സാധിക്കാത്തവർ നിശ്ചയമായും കർക്കടകവാവ് ബലിയിടണം.* 

 *ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. അധികം വെയിൽ ഇല്ലാത്തതും ആവശ്യത്തിന് മഴ ലഭിക്കുന്നതുമായ ഈ കാലം പ്രകൃതി മലയാളികൾക്കായി ചിങ്ങത്തെ വരവേൽക്കാനായി കനിഞ്ഞു നൽകിയതാണ്.* 

 *കർക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോള്‍ ചെറുപ്പക്കാർ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികൾ ആയുർവേദത്തിലെ ഔഷധക്കഞ്ഞിയിൽനിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്. ചേനയും ചേമ്പും താളും തകരയുമൊക്കെ ഈ മാസത്തിൽ കഴിക്കുന്നത് നല്ലതാണ്. ചേമ്പിന്റെയും മറ്റും ചൊറിച്ചിൽ പോലും ഈ മാസത്തിൽ കുറയും. എന്നാൽ ഈ മാസം മുരിങ്ങയില കഴിക്കാൻ പാടില്ലെന്നും ആയുര്‍വേദം പറയുന്നു.*
🙏🙏🙏

Saturday, July 18, 2020

പിത്യതർപ്പണം

*കർക്കിടക വാവ് 2020ജൂലൈ 20  [ 1195 കർക്കിടകം 5 ] നാണ്* 

*ഇത്തവണ കർക്കിടക വാവുബലി ഇടാൻ കോവിഡ് മഹാമാരി കാരണം  അമ്പലങ്ങളിൽ സാധിക്കില്ലല്ലോ*. 

*പക്ഷെ നമുക്ക് വീട്ടിൽ ഇരുന്ന് എങ്ങനെ ബലിതർപ്പണം ചെയ്യാം എന്നുനോക്കാം*

*ബലി തർപ്പണം ചെയ്യേണ്ട വിധം മന്ത്രം സഹിതം*

*ബലി തർപ്പണം ചെയ്യേണ്ട വിധം*
------------------------------------------------------
ചാണകം കൊണ്ട്‌ ബലിയിടാൻ ഉദ്ദേശിക്കുന്ന സ്ഥലം മെഴുകുക. ചാണകം കിട്ടാനില്ലെങ്കിൽ ജലം കൊണ്ട്‌ തെളിച്ച്‌ ശുദ്ധിവരുത്തിയാലും മതി.
ഒരു നിലവിളക്ക്‌ കൊളുത്തി വെയ്ക്കുക. രണ്ടു തിരി മാത്രമെ പാടുകയുള്ളു. 

ഒരു തിരി തെക്കോട്ടും ഒരു തിരി വടക്കോട്ടുമായി കത്തിക്കണം. മെഴുകിയ സ്ഥലത്ത്‌ ഒരു നാക്കില വെയ്ക്കുക. അതിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്ത്‌ കുഴച്ചു വെയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത്‌ ചെറൂള എന്ന ചെടിയുടെ ഇലയും പുഷ്പവും പറിച്ചത്‌ വെയ്ക്കുക. വലതുവശത്ത്‌ പച്ച മഞ്ഞൾ അരച്ചതും വെയ്ക്കുക.
ബലിയിടുന്ന ആൾ തെക്കോട്ട്‌ തിരിഞ്ഞിരിക്കണം. 

ഇരു കിണ്ടിയിൽ വെള്ളവും വെയ്ക്കുക. 10-15 കറുകപുല്ലുകൾ ഇരു അഗ്രങ്ങളും കിണ്ടിയിലെ ജലത്തിൽ. മുക്കി ശുദ്ധിവരുത്തി നാക്കിലയുടെ വടക്കുഭാഗത്ത്‌ വെയ്ക്കുൽ (നാക്കിലയിലല്ല വെക്കേണ്ടത്‌).
തുടർന്ന് പച്ചരിയും എള്ളും കൽർത്തി വെച്ചതിൽ നിന്ന് കുറച്ചെടുത്ത്‌ ഒരു ഉരുളയാക്കി ഹൃദയത്തോട്‌ ചേർത്ത്‌ വെച്ച്‌ മരണപെട്ട ബന്ധുക്കളെ മനസ്സിൽ സ്മരിച്ച്‌ കറുകയുടെ മധ്യഭാഗത്ത്‌ വെയ്ക്കുക, അൽപം പുഷപവും (ചെറൂള) മഞ്ഞളും കിണ്ടിയിൽ നിന്ന് ജലവും എടുത്ത്‌ പിണ്ഡത്തിനു സമർപ്പിക്കുക.
എന്നിട്ട്‌ താഴെ പറയുന്ന മന്ത്രം ചൊല്ലുക:

ആബ്രാഹ്മണോ യേ പിതൃവംശജാതോ
മാതുസ്ഥതാ വംശ ഭവാമദീയ:
വംശദ്വയേസ്മിൻ മമ ദാസഭൂതാ
ഭൃത്യാ തഥൈവാശ്രിത സേവകാശ്ച
മിത്രാണി സഖ്യ പരവശ്ച വൃക്ഷ
ദൃഷ്ടാശ്ച പൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരേ യേ മമ സംഗതാശ്ച
തേബ്യ സ്വദാ പിണ്ഡമഹം ദദാമി

എന്നിട്ട്‌ നമസ്കരിച്ച്‌
വീണ്ടും ഇതു പോലെ ഒരു ഉരുളയുണ്ടാക്കി ആദ്യവെച്ച പിണ്ഡത്തിന്റെ വലതുവശത്തുവെച്ച്‌ നേരത്തേ ചെയ്തപോലെ പൂവും, നീരും മഞ്ഞളും കൊടുക്കുക, എന്നിട്ട്‌ താഴെ പറയുന്ന മന്ത്രം ചൊല്ലുക

*പിതൃവംശോ മൃതായേ ച*
*മാതൃവംശേ തഥൈവച*
*ഗുരു ശ്വശുരാ ബന്ധൂനാം*
*യേ ചാന്യേ ബാന്ധവാം മൃത*
*യേ മേ കുല ലുപ്തപിണ്ഡാ*
*പുത്രദാരാ വിവർജ്ജിത*
*ക്രിയാലോപാഹതാശ്ചൈവ*
*ജാത്യാന്തപം ഗവസ്തഥാ*
*വിരൂപ ആമഗർബാശ്ച*
*ജ്ഞാതാ ജ്ഞാതാ കുലേ മമ*
*ധർമ്മപിണ്ഡോമയാദത്താ*
*അക്ഷയ്യമുപതിഷ്ടറ്റ്നു*

എന്നിട്ട്‌ നമസ്കരിക്കുക
വീണ്ടും ഒരു ഉരുളയുണ്ടാക്കി ഇടതുവശത്ത്‌ വെച്ച്‌ നേരത്തെ ചെയ്തതു പോലെ പൂവും നീരും കൊടുക്കുക. എന്നിട്ട്‌ ഈ മന്ത്രം ചൊല്ലുക

*അസിപത്രവനോ ഘോരെ*
*കുംഭീ പാകേ ച രൗവേ*
*തേഷാമുദ്ധാരാണാർത്ഥായ*
*ഇമം പിണ്ഡം ദദാമ്യഹം*

നമസ്കരിക്കുക
വീണ്ടും ഒരു ഉരുളയുണ്ടാക്കി നേരത്തെ ചെയ്തതുപോലെ ചെയ്യുക എന്നിട്ട്‌ ഈ മന്ത്രം ചൊല്ലുക.

*ഉൽ സന്ന കുല കോടീനാം*
*ഏഷാ ദാതാ കുലേനഹി*
*ധർമ്മ പിണ്ഡോ മയാദത്ത*
*അക്ഷയ്യമുപതിഷടതു*

നമസ്കരിക്കുക.
വീണ്ടും ശേഷിക്കുന്ന അരിയും എള്ളും എല്ലാ ചേർത്ത്‌ ഒരു ഉരുളയുണ്ടാകി നേരത്തേ ചെയ്തതുപൊലെ പൂവും നീരും നൽകി ഈ മന്ത്രം ചൊല്ലുക

*യേ ബന്ധവോ യേ ബാന്ധവാ*
*അന്യജന്മനി ബാന്ധവാ*
*തേഷമുദ്ധരാണാർത്ഥായ*
*ഇമാം പിണ്ഡം ദദാമ്യഹ*

നമസ്മരിക്കുക,
എന്നിട്ട്‌ തൊഴുതുകൊണ്ട്‌ 

*പിണ്ഡാനാമുപരി* *പിണ്ഡശേഷം നമ:*

ഒരിക്കൽ കൂടി പൂവും നീരും കൊടുക്കുക.
എന്നിട്ടെ ഈ ഇല പിണ്ഡത്തിനു മുകളിൽ കമഴത്തി വെയ്ക്കുക.

 ഇലയുടെ നാക്ക്‌ തെക്കോട്ടായിരിക്കണം. 
നമസ്കരിച്ച്‌ കൈകഴുകി പ്രാർത്ഥിച്ച്‌ ഇരുകൈകളും പിണച്ചുപിടിച്ച്‌ ഇലയുടെ മുകൾ ഭാഗം ഒരു ഇഞ്ചു നീളത്തിക്‌ കീറുക.

എന്നിട്ട്‌ നമസ്കരിക്കുക. 
ശേഷം ഇല നിവർത്തി വലതുവശത്ത്‌ വെയ്ക്കുക.
എല്ലാ ദർഭപുല്ലും പിണ്ഡത്തിനടിയിൽ നിന്ന് വലിച്ചെടുത്ത്‌ രണ്ടായി മടക്കുക, എന്നിട്ട്‌ ഒരു തവണ മണത്ത ശേഷം തലക്കു മുകളിലൂടെ പിറകിലേക്കിടുക.

കീണ്ടിയിൽ നിന്ന് വെള്ളവെടുത്ത കൈകഴുകി പിണ്ഡവും പൂവുമെല്ലാം വാരി ഇലയിലാക്കുക. കൈകൊണ്ട്‌ വെള്ളം ഒഴിച്ച്‌ അവിടം വൃത്തിയാക്കുക.
വീണ്ടും കൈകഴുകി ഇടത്തേകയ്യിൽ ഇലയും വലത്തേകയ്യിൽ കിണ്ടിയുമെടുത്ത കാക്ക വരുന്ന ഭാഗത്ത്‌ പോയി കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത്‌ അവിടം തെളിച്ച്‌ ശുദ്ധിയാക്കി ഇല തെക്കോട്ടാക്കി വെച്ച്‌ ഒന്നു കൂടി വെള്ളം കൊടുത്ത്‌ നമസ്കരിച്ച്‌ കൈകൊട്ടി കാക്കയെ വിളിക്കുക.
ശ്രദ്ധികുക: ഇതുപോലെ ചെയ്യാൻ ആവുമെങ്കിൽചെയ്യുക. അല്ലാത്ത പക്ഷം ഒരു ആചാര്യന്റെ നേതൃത്വത്തിൽ ചെയ്യുക.

______________________________

*ശ്രാദ്ധ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് വളരെ ശ്രേഷ്ഠമാണ്*
*ഏറ്റവും ലളിതമായി, ഭംഗിയായി, ശാസ്ത്രീയമായി, ബലി ഇടാനുള്ള ക്രമമാണ് ഇവിടെ വിവരിക്കുന്നത് ഈ മെസ്സേജ് പരമാവധി ജനങ്ങളിൽ എത്തിക്കുകയും ഈ പ്രാവശ്യം സ്വന്തം വീടിന് മുറ്റത്ത് വെച്ച് ശ്രാദ്ധം അനുഷ്ഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുക*
*ബലിക്ക് ഒരുക്കേണ്ടുന്ന സാധനങ്ങൾ*

എള്ള് – 1പിടി

ചെറൂള’ 1പിടി

അക്ഷതം1പിടി

( നെല്ലും അരിയും ചേർന്ന മിശ്രിതം )

ചന്ദനം. – കുറച്ച്

കിണ്ടി – 1

തുളസി 1പിടി

കവ്യം – 1 ഉരുള

കൂർച്ചം
( 3 ദർഭപുല്ല് എടുത്ത് തല ചേർത്തുവച്ച് കെട്ടുക )

പവിത്രം ( രണ്ട് ദർഭപുല്ല് എടുത്തു നടു മടക്കി തലയും കടയും ചേർത്ത് കെട്ടുക ഒരു മോതിരം പോലെ കൈവിരലിൽ ഇടാൻ പാകത്തിന്)

കുറുമ്പുല്ല് ( കുറച്ചു ദർഭപ്പുല്ല് ഒരു ചാണ് നീളത്തിൽ മുറിച്ച് വെക്കുക )

*ദേശ കാല സങ്കല്ലം*

കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലുക

“മമ ഉപാത്ത സമസ്ത ദുരിത ക്ഷയ ദ്വാരാ പിതൃ പരമ്പരാ പ്രീത്യർത്ഥം പാർവണ ശ്രാദ്ധം അഹം കരിഷ്യേ”

*തീർത്ഥം* *ഉണ്ടാക്കുക*

കൈകഴുകി വലതു കൈ മോതിര വിരലിൽ പവിത്രം ഇട്ട് പുഷ്പാ ക്ഷതങ്ങൾ കൈയിലെടുത്ത്

“ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു”

എന്ന മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക

*പീഠം സങ്കൽപിക്കുക*

നേരത്തെ തയ്യാറാക്കിവെച്ച ദർഭപുല്ല് തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വിരിക്കുക

*പിതൃക്കളെ ആവാഹിക്കുക*

കൂർച്ചം, ചന്ദനം ,ചെറൂള പൂവ്, എള്ള് , അക്ഷതം, തീർത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് താഴെപ്പറയുന്ന മന്ത്രം ചൊല്ലി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക

“വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹഃ
മാതൃ മാതാമഹ മാതൃ പിതാമഹഃ മാതൃ പിതാമഹിനാം ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൃന് ആവാഹയാമീ സ്ഥാപയാമീ പൂജയാമി”

ശേഷം
കൈകൂപ്പി

“മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമ”

എന്ന് ചൊല്ലുക
ശേഷം

“ഓം നമോ നാരായണായ “

എന്ന മന്ത്രം കൊണ്ട് 3 തവണ വീതം തീർത്ഥം, ചന്ദനം, പുഷ്പം എന്നിവ അർച്ചിക്കുക
ശേഷം
ഒരു പൂവെടുത്ത്

“ആദിപിതൃൻ ആവാഹയാമീ സ്ഥാപയാമീ പൂജയാമീ ”

എന്ന് ചൊല്ലി ആദി പി തൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിക്കുക

*പിണ്ഡ സമർപ്പണം*

നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലി പീഠത്തിൽ സമർപ്പിക്കുക

*”മാതൃ വംശേ മൃതായേച പിതൃ വംശേ തഥൈവച ഗുരു ശ്വശുര ബന്ധൂ നാം യേചാന്യേ ബാന്ധവാ മൃത തിലോദകം ച പിണ്ഡം ച പിതൃനാം പരിതുഷ്ടയേൽ സമരപ്പയാമീ ഭക്ത്യാഹം പ്രാർത്ഥയാമീ പ്രസീദ മേ “

*തിലോദകം*

ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് വലതുകൈയിൽ എള്ള് വാരിയെടുത്ത് വലതുകൈയുടെ ചൂണ്ടുവിരൽ മാത്രം നിവർത്തി പിടിച്ച് വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ താഴെപ്പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ കുറയാതെ ചൊല്ലി പിണ്ഡത്തിൽ വീഴ്ത്തുക

“ഓം തിലോദകം സമർപ്പയാമീ”

ശേഷം
ഒരു പൂവെടുത്ത് താഴെ പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രക്കളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമർപ്പിക്കുക

“ശ്രീ കാശി പുരുഷോത്തമം ബദരികാ അയോദ്ധ്യാ ഗയ ദ്വാരക ഗോകർണ്ണാമല കാളഹസ്തി മധുര ശ്രീരംഗം രാമേശ്വരം ശ്രീ കുംഭകോണാധിതം ശ്വേതാരണ്യ പുരം ചിദംബര സഭാം മോക്ഷയ”

പിതൃ സ്മരണ പുഷ്പങ്ങൾ വലതു കൈയിൽ എടുത്ത് ഹൃദയത്തോടു ചേർത്തുവച്ച നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വച്ച് നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ മാതാപിതാക്കളെ പിതൃപരമ്പര വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് ക്ഷമ പറയുകയും ചെയ്യുക
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും
അങ്ങേയറ്റം നന്ദി പറയുക

പ്രദക്ഷിണം പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്തു സമർപ്പിച്ച് നമസ്കരിക്കുക

*പ്രതിജ്ഞ*

പുഷ്പാ ക്ഷതങ്ങൾ കയ്യിലെടുത്തു പ്രതിജ്ഞ ചെയ്യുക
ഞാൻ ഭാരതീയ സംസ്കാരമനുസരിച്ച് ജീവിക്കുകയും അത് അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യും ധർമ്മമനുസരിച്ച് ജീവിക്കും നമ്മുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തും വളരെ അഭിമാനത്തോടു കൂടി ജീവിക്കും തുടങ്ങി പ്രതിജ്ഞയെടുക്കുക

നിമഞ്ജനം ചെയ്യൽ
നേരത്തെ ആവാഹിച്ചു വെച്ച കൂർച്ചം അതിൻറെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക

ശേഷം
ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കൾ കൂട്ടിയെടുത്ത് ഒരു ഇലയിൽ വച്ചുകൊണ്ട് നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ കാക്കകൾക്ക് കൊടുക്കുകയോ ഉചിതമായ രീതിയിൽ സൗകര്യമനുസരിച്ച് വൃത്തിയുള്ള സ്ഥലത്ത് സമർപ്പിക്കുകയോ ചെയ്യാം

ശേഷം
ഭസ്മം നനച്ച് കുറിയിട്ട് 108 ഒരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക

--------------------------------------------

ഇന്നു  കര്ക്കിടക വാവ് 
ബലി തര്‍പ്പണം : 
--------------------------
എന്ത് ?എന്തിനു? ആര്? എപ്പോള്‍? എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?
നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു , 
തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു .
സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത് 
മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി 
തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി ...
നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ cell ഇല്‍ നിന്നാണല്ലോ 
അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും ...
ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ വരെ ഉള്ള 
ജീനുകള്‍ ഉണ്ട് എന്ന് , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും 
നമ്മള്‍ ബലി ഇടുന്നത് 7 തലമുറക്കും ...
മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം 
തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത്
എന്താണ് ബലി തര്‍പ്പണ ക്രിയ ?
ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ് 
അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത് 
സ്വന്തം ബോധത്തെ അല്ലെ ....
ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???
ഈശ്വരനില്‍ ലയിപ്പിക്കുന്നു ...അപ്പൊ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും 
പ്രപഞ്ചം ത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം ....
ഇത് തന്നെ അല്ലെ എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും
ആരാണ് ബലി ഇടേണ്ടത് ????
എല്ലാവരും ബലി ഇടണം , മാതാ പിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല . 
കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ്
എന്ത് കൊണ്ട് കര്‍ക്കിടക വാവ് നു പ്രാധാന്യം ?
ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , 
ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക 
ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്
എന്ത് കൊണ്ട് വാവിന് ബലി ഇടണം .???
ഗ്രഹണ സമയത്ത് പോലെ അലെങ്കിലും , ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമി യുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് ..
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു 
ഇട pingala സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു 
പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം , സ്വ ശരീരത്തിലും ഉണ്ടാകുന്നു , Macrocosm പോലെ തന്നെ ആണല്ലോ microcosm ...
ഈ സമയത്ത് സുഷുമ്ന യിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു , ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ സ്വാധീനിക്കുന്നു .
മാത്രം അല്ല ചന്ദ്രന് മനസ്സുമായ് ബന്ധം ഉണ്ട് 
ചന്ദ്രമോ മനസ്സോ ജാത എന്നാണല്ലോ , 
ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍ , 
ബോധ തലത്തില്‍ സ്വാധീനം ചെലുത്തുന്നു .
ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ് ,

ബലിതര്‍പ്പണം;
നിങ്ങള്‍ ഒരു ഹിന്ദുവോ, നിരീശ്വരവാദിയോ ആരുമായിക്കൊള്ളട്ടെ, നാളെ ഒരു അഞ്ചു മിനിറ്റ് നിങ്ങളുടെ പൂര്‍വികര്‍ക്ക് വേണ്ടി (ബന്ധുക്കള്‍ ആയവര്‍ക്കും, അല്ലാത്തവര്‍ക്കും) ഒരു സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം ആത്മാര്‍ഥമായി അര്‍പ്പിക്കുക. ലോകത്തിന്റെ ഏത് ഭാഗത്തും ആയിക്കൊള്ളട്ടെ, നിശബ്ദമായി ഈ പ്രാര്‍ത്ഥന ചൊല്ലി, കുറച്ചു ജലവും, പുഷ്പവും അര്‍പ്പിക്കുക. നിങ്ങളെ നിങ്ങള്‍ ആക്കിയവര്‍ക്ക് വേണ്ടി, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്നവര്‍ക്ക് വേണ്ടി....
പിതൃബലി പ്രാര്‍ത്ഥന:
----------------------------------
ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ 
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര 
ജന്മാന്തരേ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായേശ്ച പിതൃവംശെ തഥൈവ ച 
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത 
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ 
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ 
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം 
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം 
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു:
അര്‍ത്ഥം:-
--------------------------
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും എന്നെ സഹായിച്ചവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഞാനുമായി സഹകരിച്ചവര്‍ക്കും ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ജന്തുക്കള്‍ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു. എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും,
ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്ത്തുന്നതിനായി സമര്‍പ്പിക്കുന്നു

ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടിയും ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു. അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!

അതിനാല്‍ ഓര്‍ക്കുക, നാമൊരു കര്‍ക്കിടക ബലി സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ പിതൃക്കള്‍ക്ക് മാത്രമല്ല, സമസ്ത ജീവജാലങ്ങള്‍ക്കുമായി അത് സമര്‍പ്പിക്കപ്പെടുന്നു. അത്ര ഉദാത്തമാണ് പിതൃബലി സങ്കല്‍പം!!.
ഇന്നലെ പോയവരുടെ ഓർമയിലേക്ക് നാളത്തെ പുലരി ..........കർക്കിടക വാവ് ബലിയെ കുറിച്ചു ശ്രീ മനോജ്മനയിൽ തയ്യാറാക്കിയ ജനോപകാരപ്രദമായ പോസ്റ്റ് താഴെ..

വാവുബലിക്ക് മധ്യസ്ഥൻ വേണ്ട
---------------------------------------------------

പണ്ട്മുതൽ  കർക്കിടക വാവുബലി മലയാളികൾക്ക് പുണ്യദിനമാണ് . അന്നേദിവസം ബലിയിടുക എന്നത് പണ്ടേക്കു പണ്ടേ മലയാളികൾ ചെയ്തു പോരുന്നതുമാണു. പക്ഷേ അക്കാലങ്ങളില്‍  മധ്യസ്ഥനായി പൂജാരിയോ, ക്ഷേത്ര സന്നിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതിന്‍റെ ആവശ്യവും ഉണ്ടായിരുന്നില്ല. വീടായിരുന്നു ക്ഷേത്രം. ഗൃഹസ്ഥനായിരുന്നു പൂജകനും പൂജാരിയും.  
അന്നു ഗൃഹങ്ങളില്‍ നടത്തിയിരുന്ന ബലി കര്‍മം എങ്ങനെ ആയിരുന്നു എന്ന് നോക്കാം. 

(ബലിയിടാൻ വേണ്ട വസ്തുക്കൾ: അരി, എള്ള്, പൂവ് -
 തുളസിയിലയും പൂവും -  കറുക, വെള്ളം, വാഴയില). 

വീട്ടുമുറ്റത്തെ ഒരു കോണിൽ വൃത്തത്തിൽ ചാണകം മെഴുകി ഒരു സ്ഥലം ശുദ്ധമാക്കും. കര്‍ക്കിടക വാവിന്‍റെ തലേ ദിവസം ഗൃഹനാഥന്‍ മത്സ്യ-മാംസ-മൈഥുനാദികൾ ഉപേക്ഷിക്കും. വാവുദിനം ഗൃഹനാഥൻ അതിരാവിലെ എഴുന്നേറ്റ് തൊട്ടടുത്തുള്ള തോട്ടിലോ പുഴയിലോ പോയി കുളിക്കും. തിരിച്ചു വരുമ്പോൾ പുഴക്കരയിൽ വളർന്നു നിൽക്കുന്ന കറുകപ്പുല്ല് ഒരു പിടി പറിയ്ക്കും. 

(നമ്മുടെ തോട്ടിൻ കരയിലും പുഴക്കരയിലും സമൃദ്ധമായി കണ്ടുവരുന്നതാണു കറുക). വീട്ടിലെത്തിയ ഗൃഹനാഥൻ, തലേന്നു എടുത്തുവെച്ച ഉണക്കലരി മുറ്റത്തു വെച്ച് സ്വയം അടുപ്പു കൂട്ടി പാത്രത്തിലിട്ട് വെള്ളം വറ്റിച്ച് വേവിക്കും. വേവിച്ച അന്നം തൊടിയിൽ നിന്നും വെട്ടിയെടുത്ത വാഴയിലയിൽ എടുത്തു വെക്കും. 

കൂടെ തലേന്നു കരുതിവെച്ച എള്ളും മുറ്റത്തെ തുളസിച്ചെടിയിൽ നിന്ന് ഇലയും പൂവും നുള്ളിയെടുത്തതും എടുക്കും. ഇവയൊക്കെക്കൊണ്ട് ചാണകം മെഴുകി ശുദ്ധമാക്കിയ സ്ഥലത്തെത്തും. ഈറന്‍ മുണ്ട്  താറുടുക്കും. ഒന്നോ രണ്ടോ കറുക കൂട്ടി വലതു കൈയിലെ മോതിരവിരലിൽ പവിത്രമായി (മോതിരം പോലെ വളച്ച് കെട്ടിയിടും) അണിയും. 

തുടർന്ന് ചാണകം മെഴുകിയ തറയിൽ കറുകപ്പുല്ലു വിരിയ്ക്കും. കിണ്ടിയിൽ നിന്നും മൂന്നു തവണ വെള്ളം തളിയ്ക്കും. ഇലയിൽ ചോറു മൂന്നു ഉരുളയാക്കി ഉരുട്ടി വെക്കും. മരണമടഞ്ഞ സകല പൂർവികരേയും മനസ്സിൽ ധ്യാനിച്ച് ഒരു ഉരുള കറുകയിൽ വെക്കും. അതിനു മുകളിൽ ഒരു പിടി എള്ളും രണ്ടോ മൂന്നോ തുളസിയിലയും വെക്കും. കിണ്ടിയിൽ നിന്നും മൂന്നു തവണ തീർത്ഥം തളിക്കും. അടുത്ത ഉരുള ആദ്യത്തേതിന്റെ അടുത്തും മൂന്നാമത്തെ ഉരുള നേരത്തെ വെച്ചതിന്റെ മുകളിലും വെക്കും. അപ്പോഴൊക്കെ എള്ളും പൂവും വെക്കുകയും തീർത്ഥം തളിക്കുകയും ചെയ്യും. ഒടുവില്‍,  വാഴയില നെടുകെ രണ്ടായി കീറി ബലിയിട്ടതിനു  ഇരു ഭാഗത്തുമായി കമിഴ്ത്തി ഇടും. തുടർന്ന് കിണ്ടിയിൽ നിന്ന് വെള്ളം തളിച്ച് പവിത്രം ഊരി ബലിയിൽ ഇട്ട് നമസ്കരിച്ച് എഴുന്നേൽക്കും. 

ബലിയിട്ടു കഴിഞ്ഞാല്‍, കിണ്ടിയിലെ വെള്ളമെടുത്ത് ബലിയ്ക്ക് നേരെ അല്പ്പം ദൂരെ മാറി നിന്ന്‍ വെള്ളം കൂട്ടി കൈമുട്ടും (ഈ ചടങ്ങിനല്ലാതെ വെള്ളം ചേർത്ത് കൈമുട്ടരുത് എന്നൊരു വിശ്വാസം നാട്ടിൻ പുറത്തുണ്ട്). അൽപ നേരം കൈമുട്ടിക്കഴിഞ്ഞാൽ നമ്മെ അല്ഭുതപ്പെടുത്തിക്കൊണ്ട് എവിടെ നിന്നെന്നറിയാതെ ഒന്നോ രണ്ടോ കാക്കകൾ വന്നെത്തി ബലിയെടുക്കും.

 ഇനി കാക്ക ബലിയെടുക്കാൻ വന്നില്ലെങ്കിൽ ആ അന്നമെടുത്ത് തോട്ടിലോ പുഴയിലോ ഒഴുക്കും (മീനുകൾക്ക് ഭക്ഷിക്കാൻ എന്നു സങ്കല്പ്പം). 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ബലിയിടാം. ആര്‍ക്കും അയിത്തമൊന്നുമില്ല. ബലിയിടുമ്പോള്‍ പുരുഷനാണെങ്കില്‍ തെക്കോട്ട്‌ തിരിഞ്ഞും സ്ത്രീയാണെങ്കില്‍ കിഴക്കോട്ട് തിരിഞ്ഞും ഇരിക്കണമെന്ന് പൂര്‍വികര്‍ പറയുന്നു. 

മരിച്ചു പോയ എല്ലാ മുതു മുതു മുത്തച്ഛന്‍മാരേയും മുതു മുതു മുത്താച്ചിമാരേയും സങ്കല്‍പ്പിച്ചു കൊണ്ട് വേണം ബലിയിടാന്‍. ഈ സങ്കല്‍പ്പത്തിനൊന്നും പരിധിയില്ല. 
ഇനി വീട്ടില്‍ (ഫ്ലാറ്റോ മറ്റോ ആണെങ്കില്‍) സൗകര്യമില്ലെങ്കില്‍ തൊട്ടടുത്തുള്ള പുഴക്കരയിലൊ കടല്‍ക്കരയിലോ  പോയി ചെയ്യാം. 

എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്?
ആരും വീടുകളിൽ ബലിയിടുന്നില്ല. അതൊക്കെ അമ്പലങ്ങളിലോ അല്ലെങ്കിൽ പുരോഹിതന്മാർ നേതൃത്വം നല്കുന്ന പുഴ/കടൽക്കരകളിലോ വേണമെന്നാണ്  ആളുകളുടെ മിഥ്യാധാരണ. ബലിയിടുമ്പോൾ ഇടയ്ക്കിടയ്ക്ക് സംസ്കൃത ശ്ലോകം വേണമെന്നു കരുതുന്നവരും കുറവല്ല.

 സംസ്കൃതം പറഞ്ഞാലൊന്നും ആത്മാക്കള്‍ പ്രീതിപ്പെടില്ല. അത് ചെയ്യുന്ന ആളുടെ മാനസിക സമര്‍പ്പണം പോലെ ഇരിക്കും. തന്നെയുമല്ല, പണ്ടുകാലത്ത് കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ പൂര്‍വികര്‍ക്ക് സംസ്കൃതം പറഞ്ഞാല്‍ മനസ്സിലാവുകയും ഇല്ല.

 അതിനാല്‍ ബലിയിടുമ്പോള്‍ ''എന്‍റെ അപ്പനപ്പൂപ്പന്മാരേ, മുതുമുതുമുത്താച്ചിമാരേ ഇതു സ്വീകരിച്ചാലും'' എന്ന് മനസ്സില്‍ പ്രാര്‍ഥിക്കുക. അത്രയും മതി. 

ശുദ്ധമായ മനസ്സോടെ നമ്മുടെ വീട്ടുമുറ്റത്ത് ബലിയിടുന്നതിനപ്പുറം  ഒരു പുണ്യവും  ഇപ്പറഞ്ഞ ക്ഷേത്രങ്ങളിലിട്ടാൽ കിട്ടില്ല.

 അതിനാൽ, അർത്ഥമറിയാത്ത സംസ്കൃത വാക്കു പറഞ്ഞ്, പുരോഹിതൻ നേതൃത്വം നല്കുന്ന ബലിക്ക് കാത്തു നിൽക്കാതെ നമുക്ക് ഇതിലെങ്കിലും സ്വയം പൂജകനും പൂജാരിയുമാവാം. 

(വിദേശത്തുള്ളവര്‍ക്ക് അവിടുത്തെ നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ കടല്‍ തീരത്ത് ചെന്ന് ബലിയിടാം. ആത്മാക്കള്‍ക്ക് വന്‍കരയും ഭൂഖണ്ഡവും വിഷയമല്ല).ഈ പ്രപഞ്ചത്തിലെ ഏറ്റവും വലുത് എന്ത്?

  ത്രിലോക ജ്ഞാനിയായ നാരദമുനിക്കുണ്ടായതാണ് ഈ സംശയം. 
സംശയ നിവൃത്തിക്കായി നാരദർ ദേവേന്ദ്രനെ കണ്ടു.

" ഞാൻ തന്നെയാണ് " എന്ന ദേവേന്ദ്രന്റെ മറുപടി നാരദർക്ക് സ്വീകാര്യമായില്ല. 
"ദേവൻമാരുടെ അധിപനായ അങ്ങയെ രക്ഷിക്കാൻ ത്രിമൂർത്തികൾ വേണമല്ലോ."
നാരദർ ബ്രഹ്മ സദസ്സിലെത്തി.

"നിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഒരു പക്ഷേ മഹേശ്വരന് കഴിഞ്ഞേക്കും"..
സൃഷ്ടി കർത്താവിന്റെ ഉപദേശം നാരദരെ മഹേശ്വര സമീപം എത്തിച്ചു.

"നാരദാ ' - ഈ ചോദ്യവുമായി നീ സമീപിക്കേണ്ടതു് എന്നെയല്ല. നിന്റെ ഇഷ്ട ദൈവമായ ശ്രീമത് നാരായണനെയാണ്. നിന്റെ സംശയങ്ങൾ നാരായണൻ ദൂരീകരിക്കുമ്പോൾ അത് സൃഷ്ടിക്കാകമാനം നൻമയേകും." മഹേശ്വരന്റെ ഉപദേശം സ്വീകരിച്ച് നാരദർ വൈകുണ്ഠത്തിലെത്തിച്ചേർന്നു.

"നാരദാ ഈ ലോകമാണ് ഏറ്റവും വലുതെന്ന് പറഞ്ഞാൽ നീ ഉടനേ ചോദിക്കും. ലോകം കടൽ കൊണ്ട് ചുറ്റപ്പെട്ടതല്ലേ എന്ന് 
അപ്പോൾ ലോകത്തെക്കാൾ വലുതാകുമോ കടൽ? ആ സമുദ്രത്തെ രൂപത്തിൽ കുറുകിയ മുനിശ്രേഷ്ഠനായ അഗസ്ത്യർ കുടിച്ച് വറ്റിച്ചില്ലേ.? അപ്പോൾ സമുദ്രത്തെക്കാൾ വലുത് അഗസ്ത്യനാകില്ലേ.? 

ഭൂമിയേക്കാൾ സമുദ്രവും സമുദ്രത്തേക്കാൾ ആഗസ്ത്യ മുനിയും വലുതാകുമ്പോൾ ഇവയ്ക്കൊക്കെ മേൽക്കൂര പോലെ വിരിഞ്ഞ് വിസ്തരിച്ച് കിടക്കുന്ന ആകാശം അതിലും വലുതല്ലേ. അപ്പോൾ ലോകത്തേറ്റവും വലുത് ആകാശമാണെന്ന് പറഞ്ഞാൽ നീ സമ്മതിക്കമോ? 

       മാത്ര നേരം ചിന്തിച്ച നാരദമുനി ഭഗവാന്റെ ചോദ്യത്തിന് ഉത്തരം നൽകി.
" ഒരിക്കലുമില്ല. ആയിരം കോടി നക്ഷത്രങ്ങളും സൂര്യചന്ദ്രൻ മാരും അണ്ഡകടാഹങ്ങളും താങ്ങി നിൽക്കുന്ന ഈ ആകാശത്തെ അങ്ങ് തൃപാദം കൊണ്ട് മാത്രം അളന്നു. അങ്ങയുടെ പാദത്തിന്റെ വലിപ്പം മാത്രമുള്ള ആകാശം എങ്ങനെ പ്രപഞ്ചത്തിലെ ഏറ്റവും വലുതാകും. ആ തൃപ്പാദമല്ലേ വലിപ്പമേറിയതു്. എന്റെ ചോദ്യം തന്നെ അർത്ഥശൂന്യമാണ്.
" പരബ്രഹ്മമായ അങ്ങാണ് ഈ പ്രപഞ്ചം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അങ്ങയിലടങ്ങുന്നു. അങ്ങ് തന്നെയാണ് എന്റെ ചോദ്യത്തിന്റെ ഉത്തരവും".
   
   ഒരിക്കലുമല്ല. നീ നിന്റെ ഹൃദയത്തിൽ തൊട്ട് പറയൂ. നിന്റെ ഹൃദയത്തിൽ നിത്യവാസം കൊള്ളുന്ന എന്റെ വലിപ്പം എത്രമാത്രമാണ്.? ഒരു ചെറു മാമ്പഴത്തിന്റെ വലിപ്പമുള്ള നിന്റെ ഹൃദയത്തിൽ ഞാൻ വസിക്കണമെങ്കിൽ എന്റെ വലിപ്പം അതിലും ചെറുതല്ലേ 
പ്രപഞ്ചത്തിലെ ഏറ്റവും വലുതെന്ന് നീ വിശ്വസിക്കുന്ന ഞാൻ വസിക്കുന്നത് നിന്റെ ഹൃദയത്തിലല്ലേ അപ്പോൾ നീയല്ലേ ഏറ്റവും വലുത് ..

  നിസ്വാർത്ഥ ഭക്തിയാണ് ലോകത്ത് ഏറ്റവും വലുത്. ജ്ഞാനത്തിന്റെമാർഗ്ഗം തെളിക്കുന്ന ദീപമാണ് ഭക്തി .ദീപ നാളങ്ങൾക്ക് അതിരുകളില്ല .ആ പ്രഭയോളം വലിപ്പം പ്രപഞ്ചത്തിൽ മറ്റൊന്നുമില്ല......
      
 "

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...