_*🙏 ഇന്ന് രാമായണ മാസം മൂന്നാം ദിനം*_
*✍️കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.*
*കർക്കടകത്തിൽ ഭവനങ്ങളിൽ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു. വീട്ടിൽ വച്ചു ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് അടുത്തുള്ള ക്ഷേത്രത്തിൽ വച്ചും നടത്താം.*
*കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം.*
*രാമായണമാസമായതിനാൽ രാമായണ പാരായണവും വീടുകളിലും ക്ഷേത്രങ്ങളിലും നിത്യവും തുടരുന്നു. കർക്കടകവാവ് പിതൃക്കൾക്ക് ബലി ഇടേണ്ട വിശേഷ ദിവസമാണ്. എല്ലാ മാസവും വാവിനു ബലി ഇടുന്നത് നല്ലതാണ്. അതു സാധിക്കാത്തവർ നിശ്ചയമായും കർക്കടകവാവ് ബലിയിടണം.*
*ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. അധികം വെയിൽ ഇല്ലാത്തതും ആവശ്യത്തിന് മഴ ലഭിക്കുന്നതുമായ ഈ കാലം പ്രകൃതി മലയാളികൾക്കായി ചിങ്ങത്തെ വരവേൽക്കാനായി കനിഞ്ഞു നൽകിയതാണ്.*
*കർക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോള്‍ ചെറുപ്പക്കാർ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികൾ ആയുർവേദത്തിലെ ഔഷധക്കഞ്ഞിയിൽനിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്. ചേനയും ചേമ്പും താളും തകരയുമൊക്കെ ഈ മാസത്തിൽ കഴിക്കുന്നത് നല്ലതാണ്. ചേമ്പിന്റെയും മറ്റും ചൊറിച്ചിൽ പോലും ഈ മാസത്തിൽ കുറയും. എന്നാൽ ഈ മാസം മുരിങ്ങയില കഴിക്കാൻ പാടില്ലെന്നും ആയുര്‍വേദം പറയുന്നു.*
🙏🙏🙏
Ok thanks
ReplyDelete