Sunday, February 21, 2021

_ആറ്റുകാൽ പൊങ്കാല.

*🌹_ആറ്റുകാൽ പൊങ്കാല._*
*_2021 ഫെബ്രുവരി 27 ശനിയാഴ്ച_🌹*

_*ചരിത്രത്തിലാദ്യമായി ആറ്റുകാൽ ക്ഷേത്രമുറ്റത്തും നഗര വീഥികളിലും പൊങ്കാലയിടാൻ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇത്തവണ ഭക്തർക്ക് കഴിയില്ല. ഇക്കുറി ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ഇതേ സമയം ഭക്തർക്ക് വിധി പ്രകാരം വ്രതമെടുത്ത് വീടുകളിൽ പൊങ്കാലയിടാം. ക്ഷേത്രത്തിൽ പൊങ്കാലയിടുന്ന അതേ ഫലം തന്നെയാണ് വീടുകളിലിടുന്ന പൊങ്കാലയ്ക്കുമെന്ന്  ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്.*_ 


_*ആറ്റുകാൽ പൊങ്കാലയ്ക്ക് വ്രതം എത്ര ദിവസം ?*_

_*കാപ്പുകെട്ടു മുതൽ വ്രതം തുടങ്ങുന്നത് നല്ലതാണ്. 9 ദിവസം വ്രതമെടുത്ത് പെങ്കാലയിട്ടാൽ സർവൈശ്വര്യവും ലഭിക്കും. 9 ദിവസം വ്രതമെടുക്കാൻ കഴിയാത്തവർ കുറഞ്ഞത് മൂന്നുദിവസം അല്ലെങ്കിൽ തലേ ദിവസമെങ്കിലും വ്രതമെടുക്കണം. ഒരിക്കലെടുത്ത് മത്സ്യ മാംസ ഭക്ഷണം, ലഹരി വസ്തുക്കൾ, ശാരീരിക ബന്ധം എന്നിവ ഒഴിവാക്കി ദേവീ സ്തുതികൾ ജപിച്ച് വേണം വ്രതം. ഈ ദിവസങ്ങളിൽ പുലർച്ചെ കുളിച്ച് പ്രാർത്ഥിക്കണം. പറ്റുമെങ്കിൽ ക്ഷേത്ര ദർശനം നടത്തണം. രണ്ടു നേരവും കുളിയും പ്രാർത്ഥനയും വേണം. കുംഭത്തിലെ പൗർണ്ണമിയും പൂരവും ഒത്തുവരുന്ന ദിവസമായ ഫെബ്രുവരി 27-ന് പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കാം. ക്ഷേത്രത്തിൽ നിവേദ്യം നടക്കുമ്പോൾ മന്ത്രം ചൊല്ലി തീർത്ഥമാക്കിയ ജലം തളിച്ച് പൊങ്കാല പൂർത്തിയാക്കാം. പിറ്റേന്ന് വ്രതം അവസാനിപ്പിക്കാം.*_

 *_ആഴ്ച വിശേഷങ്ങൾ_*
  *_(2021 ഫെബ്രുവരി 21 - 27)_*

_*വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകവും ആറ്റുകാൽ പൊങ്കാലയുമാണ് 2021 ഫെബ്രുവരി 21 ന് ഇടവക്കൂറിൽ രോഹിണി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ.*_

 _*ഫെബ്രുവരി 23-ന് ഏകാദശിയാണ്. കേരളത്തിൽ തിരുനാവായ ഏകാദശി എന്ന് അറിയപ്പെടുന്ന കുംഭത്തിലെ വെളുത്തപക്ഷ ഏകാദശി ആചരണത്തിന് അതിവിശേഷമാണ്. ജയ ഏകാദശി എന്ന് രാജ്യമെമ്പാടും അറിയപ്പെടുന്ന ഈ ഏകാദശി നോറ്റാൽ വിഷ്ണു പ്രീതിയും പാപമോചനവും ഫലം. ഭൗമി ഏകാദശി, ഭീഷ്മ ഏകാദശി എന്നെല്ലാം ഇത് ഒരോരോ സ്ഥലങ്ങളിൽ അറിയപ്പെടുന്നു. ഈ ഏകാദശി വ്രതമെടുക്കുന്നവർ ഫെബ്രുവരി 22 ദശമി നാളിൽ വ്രതം തുടങ്ങണം. 23-ന് രാവിലെ 11:48 മുതൽ രാത്രി 12 മണി വരെയാണ് ഹരിവാസരം.*_

_*ഫെബ്രുവരി 24 ന് 10 ദിവസത്തെ ഗുരുവായൂർ ഉത്സവം ആരംഭിക്കും. അന്ന് തന്നെയാണ് പ്രദോഷവും . ശിവപാർവ്വതി പ്രീതികരമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. വൈകിട്ട് 6:23 ന് ശേഷം പ്രദോഷപൂജ നടക്കും.*_ 

_*26 നാണ് ചോറ്റാനിക്കര മകം. 27 ശനിയാഴ്ചയാണ് ആറ്റുകാൽ പൊങ്കാല. കുംഭത്തിലെ പൗർണ്ണമിയും പൂരം നക്ഷത്രവും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല സമർപ്പണം. ഇത്തവണ മഹാമാരി കാരണം വീടുകളിലാണ് പൊങ്കാലയിടുന്നത്. ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല.*_


🙏🙏

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...