Sunday, August 1, 2021

നമസ്തെ!

 
ബലി തർപ്പണം ചെയ്യേണ്ട വിധം മന്ത്രം സഹിതം
ബലി തർപ്പണം ചെയ്യേണ്ട വിധം
------------------------------------------------------

ചാണകം കൊണ്ട്‌ ബലിയിടാൻ ഉദ്ദേശിക്കുന്ന സ്ഥലം മെഴുകുക. ചാണകം കിട്ടാനില്ലെങ്കിൽ ജലം കൊണ്ട്‌ തെളിച്ച്‌ ശുദ്ധിവരുത്തിയാലും മതി.

ഒരു നിലവിളക്ക്‌ കൊളുത്തി വെയ്ക്കുക. രണ്ടു തിരി മാത്രമെ പാടുകയുള്ളു. ഒരു തിരി തെക്കോട്ടും ഒരു തിരി വടക്കോട്ടുമായി കത്തിക്കണം. മെഴുകിയ സ്ഥലത്ത്‌ ഒരു നാക്കില വെയ്ക്കുക. അതിൽ മൂന്നുപിടി പച്ചരിയും എള്ളും ചേർത്ത്‌ കുഴച്ചു വെയ്ക്കുക. നാക്കിലയുടെ ഇടതുവശത്ത്‌ ചെറൂള എന്ന ചെടിയുടെ ഇലയും പുഷ്പവും പറിച്ചത്‌ വെയ്ക്കുക. വലതുവശത്ത്‌ പച്ച മഞ്ഞൾ അരച്ചതും വെയ്ക്കുക.

ബലിയിടുന്ന ആൾ തെക്കോട്ട്‌ തിരിഞ്ഞിരിക്കണം. ഇരു കിണ്ടിയിൽ വെള്ളവും വെയ്ക്കുക. 10-15 കറുകപുല്ലുകൾ ഇരു അഗ്രങ്ങളും കിണ്ടിയിലെ ജലത്തിൽ. മുക്കി ശുദ്ധിവരുത്തി നാക്കിലയുടെ വടക്കുഭാഗത്ത്‌ വെയ്ക്കുൽ (നാക്കിലയിലല്ല വെക്കേണ്ടത്‌).

തുടർന്ന് പച്ചരിയും എള്ളും കൽർത്തി വെച്ചതിൽ നിന്ന് കുറച്ചെടുത്ത്‌ ഒരു ഉരുളയാക്കി ഹൃദയത്തോട്‌ ചേർത്ത്‌ വെച്ച്‌ മരണപെട്ട ബന്ധുക്കളെ മനസ്സിൽ സ്മരിച്ച്‌ കറുകയുടെ മധ്യഭാഗത്ത്‌ വെയ്ക്കുക, അൽപം പുഷപവും (ചെറൂള) മഞ്ഞളും കിണ്ടിയിൽ നിന്ന് ജലവും എടുത്ത്‌ പിണ്ഡത്തിനു സമർപ്പിക്കുക.

എന്നിട്ട്‌ താഴെ പറയുന്ന മന്ത്രം ചൊല്ലുക:

ആബ്രാഹ്മണോ യേ പിതൃവംശജാതോ
മാതുസ്ഥതാ വംശ ഭവാമദീയ:
വംശദ്വയേസ്മിൻ മമ ദാസഭൂതാ
ഭൃത്യാ തഥൈവാശ്രിത സേവകാശ്ച
മിത്രാണി സഖ്യ പരവശ്ച വൃക്ഷ
ദൃഷ്ടാശ്ച പൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരേ യേ മമ സംഗതാശ്ച
തേബ്യ സ്വദാ പിണ്ഡമഹം ദദാമി

എന്നിട്ട്‌ നമസ്കരിച്ച്‌

വീണ്ടും ഇതു പോലെ ഒരു ഉരുളയുണ്ടാക്കി ആദ്യവെച്ച പിണ്ഡത്തിന്റെ വലതുവശത്തുവെച്ച്‌ നേരത്തേ ചെയ്തപോലെ പൂവും, നീരും മഞ്ഞളും കൊടുക്കുക, എന്നിട്ട്‌ താഴെ പറയുന്ന മന്ത്രം ചൊല്ലുക

*പിതൃവംശോ മൃതായേ ച*
*മാതൃവംശേ തഥൈവച*
*ഗുരു ശ്വശുരാ ബന്ധൂനാം*
*യേ ചാന്യേ ബാന്ധവാം മൃത*
*യേ മേ കുല ലുപ്തപിണ്ഡാ*
*പുത്രദാരാ വിവർജ്ജിത*
*ക്രിയാലോപാഹതാശ്ചൈവ*
*ജാത്യാന്തപം ഗവസ്തഥാ*
*വിരൂപ ആമഗർബാശ്ച*
*ജ്ഞാതാ ജ്ഞാതാ കുലേ മമ*
*ധർമ്മപിണ്ഡോമയാദത്താ*
*അക്ഷയ്യമുപതിഷ്ടറ്റ്നു*

എന്നിട്ട്‌ നമസ്കരിക്കുക

വീണ്ടും ഒരു ഉരുളയുണ്ടാക്കി ഇടതുവശത്ത്‌ വെച്ച്‌ നേരത്തെ ചെയ്തതു പോലെ പൂവും നീരും കൊടുക്കുക. എന്നിട്ട്‌ ഈ മന്ത്രം ചൊല്ലുക

*അസിപത്രവനോ ഘോരെ*
*കുംഭീ പാകേ ച രൗവേ*
*തേഷാമുദ്ധാരാണാർത്ഥായ*
*ഇമം പിണ്ഡം ദദാമ്യഹം*

നമസ്കരിക്കുക

വീണ്ടും ഒരു ഉരുളയുണ്ടാക്കി നേരത്തെ ചെയ്തതുപോലെ ചെയ്യുക എന്നിട്ട്‌ ഈ മന്ത്രം ചൊല്ലുക.

*ഉൽ സന്ന കുല കോടീനാം*
*ഏഷാ ദാതാ കുലേനഹി*
*ധർമ്മ പിണ്ഡോ മയാദത്ത*
*അക്ഷയ്യമുപതിഷടതു*

നമസ്കരിക്കുക.

വീണ്ടും ശേഷിക്കുന്ന അരിയും എള്ളും എല്ലാ ചേർത്ത്‌ ഒരു ഉരുളയുണ്ടാകി നേരത്തേ ചെയ്തതുപൊലെ പൂവും നീരും നൽകി ഈ മന്ത്രം ചൊല്ലുക

*യേ ബന്ധവോ യേ ബാന്ധവാ*
*അന്യജന്മനി ബാന്ധവാ*
*തേഷമുദ്ധരാണാർത്ഥായ*
*ഇമാം പിണ്ഡം ദദാമ്യഹ*

നമസ്മരിക്കുക,

എന്നിട്ട്‌ തൊഴുതുകൊണ്ട്‌ 

*പിണ്ഡാനാമുപരി* *പിണ്ഡശേഷം നമ:*

ഒരിക്കൽ കൂടി പൂവും നീരും കൊടുക്കുക.

എന്നിട്ടെ ഈ ഇല പിണ്ഡത്തിനു മുകളിൽ കമഴത്തി വെയ്ക്കുക. ഇലയുടെ നാക്ക്‌ തെക്കോട്ടായിരിക്കണം. 

നമസ്കരിച്ച്‌ കൈകഴുകി പ്രാർത്ഥിച്ച്‌ ഇരുകൈകളും പിണച്ചുപിടിച്ച്‌ ഇലയുടെ മുകൾ ഭാഗം ഒരു ഇഞ്ചു നീളത്തിക്‌ കീറുക.

എന്നിട്ട്‌ നമസ്കരിക്കുക. 

ശേഷം ഇല നിവർത്തി വലതുവശത്ത്‌ വെയ്ക്കുക.

എല്ലാ ദർഭപുല്ലും പിണ്ഡത്തിനടിയിൽ നിന്ന് വലിച്ചെടുത്ത്‌ രണ്ടായി മടക്കുക, എന്നിട്ട്‌ ഒരു തവണ മണത്ത ശേഷം തലക്കു മുകളിലൂടെ പിറകിലേക്കിടുക.

കീണ്ടിയിൽ നിന്ന് വെള്ളവെടുത്ത കൈകഴുകി പിണ്ഡവും പൂവുമെല്ലാം വാരി ഇലയിലാക്കുക. കൈകൊണ്ട്‌ വെള്ളം ഒഴിച്ച്‌ അവിടം വൃത്തിയാക്കുക.

വീണ്ടും കൈകഴുകി ഇടത്തേകയ്യിൽ ഇലയും വലത്തേകയ്യിൽ കിണ്ടിയുമെടുത്ത കാക്ക വരുന്ന ഭാഗത്ത്‌ പോയി കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത്‌ അവിടം തെളിച്ച്‌ ശുദ്ധിയാക്കി ഇല തെക്കോട്ടാക്കി വെച്ച്‌ ഒന്നു കൂടി വെള്ളം കൊടുത്ത്‌ നമസ്കരിച്ച്‌ കൈകൊട്ടി കാക്കയെ വിളിക്കുക.


No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...