Monday, August 15, 2022

ഗ്രന്ഥം വെപ്പ്

ഗ്രന്ഥം വെപ്പ് 2022 ഒക്ടോബർ 3 തിങ്കളാഴ്ച തന്നെ

1198 കന്നിമാസം 15  ഞായർ വെളുത്ത സപ്തമി 6-46pm വരെ .
16 തിങ്കൾ വെളുത്ത അഷ്ടമി 
4-37 pm വരെ ഞായറാഴ്ച സന്ധ്യാസമയം മുതൽ അഷ്ടമി ആരംഭിക്കും അഷ്മി നവമി സ്പർശം തിങ്കളാഴ്ച സന്ധ്യക്ക് 
17 ചൊവ്വ നവമി 2 - 21 pm വരെ .
18 ബുധൻ വെളുത്ത ദശമി 12 - 1pm വരെ .തിഥിപ്രധാനമായ ആചാരങ്ങൾ പലതുണ്ട്. അതിലൊന്ന് ശ്രാദ്ധം  ആണ്. മറ്റൊന്ന് ജയന്തികളാണ് / ആഘോഷങ്ങളാണ്. വിനായക ചതുർഥി ആഘോഷിക്കുന്നത് / ആചരിക്കുന്നത് ഉദയത്തിന് ശേഷം 6 നാഴിക തിഥി ഉള്ള ദിവസമാണ് (ഇതിന് പുറന്നാൾ കണക്കിന് ) എന്നാൽ ചതുർഥി ശ്രാദ്ധം അസ്തമയവുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നു. ശ്രീകൃഷ്ണ ജൻമദിനമായ അഷ്ടമി രാത്രി - അർധ സമയത്തു വരുന്നുണ്ടോ എന്നതിനെ കണക്കിലെടുത്താണ്. 

ശുക്ല നവമീ മധ്യാഹ്നഗാ യദ്ദിനേ എന്ന വചനമനുസരിച്ച് മഹാനവമി ആചരിക്കുന്നു. എന്നാൽ ശ്രീരാമനവമി, നവമി പുറന്നാൾ കണക്കിന് വരുന്നദിവസം ആചരിക്കുന്നു. വിജയദശമി എന്നത് ദശമി ഉദയ ശേഷം ആറുനാഴികയോ അതിൽ കൂടുതലോ ദശമി വരുന്ന ദിവസം ( പുറന്നാൾ കണക്ക് തന്നെ) ആചരിക്കുന്നു.
നവമിയുടെ തലേ ദിവസമാണ് അഷ്ടമി ആചരിക്കേണ്ടത് അതിന് അഷ്ടമിക്ക് നവമി സ്പർശം വേണം. മഹാനവമി ആണ് ആദ്യം നിശ്ചയിച്ചുറപ്പിക്കുന്നത്. ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാവുന്നത്  ദുർഗാഷ്ടമി , അഷ്ടമി മധ്യാഹ്നത്തിലുള്ള ദിവസം ആചരിക്കണം എന്നാണ്. അപ്പോൾ ഈ വർഷം 2022 ഒക്ടോബർ 3 ന് ദുർഗാഷ്ടമി ആകുന്നു. അഷ്ടമി ആയ ദിവസം കേരളത്തിൽ സായംസന്ധ്യയ്ക്ക് ഗ്രന്ഥപൂജയും നടത്തുന്നു


ഇക്കൊല്ലത്തെ വിജയദശമി കന്നി 18 ന് ബുധനാഴ്ച .
മഹാനവമി 17 ന് ചെവ്വാഴ്ച (ഒക്ടോബർ 4 )
അഷ്ടമി ആചരിക്കേണ്ടത് ഒക്ടോബർ 3 ന് കന്നി 16ന് .
ഗ്രന്ഥം വെപ്പ് 3ന് ഉച്ച കഴിഞ്ഞ്.

Tuesday, August 9, 2022

മഖാനി

കണ്ണൂർ, തളാപ്പിലെ " മഖാനി " , യെപ്പററി കേട്ടിട്ടുണ്ടോ ? 
    💥💥💥💥💥💥💥💥💥💥
     കണ്ണൂർ, മഖാനിയെ കുറിച്ചു അറിയായോ? മഖാനി എന്നത് , കണ്ണൂർ, തളാപ്പിനടുത്തുള്ള ഒരു പ്രധാന ബസ് സ്റ്റോപ്പാണ്. (എ കെ ജി ഹോസ്പ്പിറ്റലിനടുത്ത്). എന്തുകൊണ്ടാണ് , ഈ സ്റ്റോപ്പിന് , " മഖാനി " , എന്ന പേരുവന്നത്. ഞാൻ വർഷങ്ങൾക്ക് മുമ്പേ, മനസ്സിൽ കരുതി വെച്ചിരുന്ന ഒരു ചോദ്യമായിരുന്നു അത്. ഞാൻ , അതിന്റെ ഉത്തരത്തിന്, ചോദിച്ചവരാരും , ശരിയായ മറുപടി , നൽകിയിരുന്നില്ല. പയ്യന്നൂർ കണ്ണൂർ റൂട്ടിൽ തളാപ്പിനടുത്ത് , റോഡരികിൽ സ്ഥിതി ചെയ്യുന്ന, (പ്രശസ്തമായ J J S ആശുപ്പത്രിയുടെ , എതൃ വശത്ത് സ്ഥിതിചെയ്യന്ന )ബസ് സ്റ്റോപ്പാണ് "മഖാനി". ആ സ്റ്റോപ്പിന് മുട്ടി റോഡരികിൽ , ഒരു കബറിസ്ഥാൻ കാണാം. ഒരു പ്രധാന കബറിന്റെ ചുറ്റും ചുമർ ഡിസൈൻ കെട്ടി തിരിച്ച്, അത് മുഴുവൻ പച്ച വർണ്ണമുള്ള പെയിന്റടിച്ച് അതി മനോഹരമാക്കിയത് കാണാം. എല്ലാ ബസുകളും നിർത്തുന്ന ആ സ്റ്റോപ്പ്, കുഞ്ഞും നാളിലേ ഞാൻ കേട്ടുതുടങ്ങിയിരുന്നു , അത് "മഖാനി " സ്റ്റോപ്പാണെന്ന് . ആ സ്റ്റോപ്പിൽ റോഡരികിൽ , പച്ച വർണ്ണം കൊണ്ടു് അലംകൃതമാക്കിയ , ആ ഖബറിസ്താൻ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. കഴിഞ്ഞ ഞായറാഴ്ച്ച, 07/08/2022 ന് രാവിലെ, മഖാനിയെപ്പറ്റി അറിവു ശേഖരിക്കാൻ , സുഹൃത്ത്, സത്യൻ ചാലാടിനേയും ഒന്നിച്ചു കൂട്ടി , ആ സ്ഥലത്ത് എത്തി ചേർന്നു ,ആ കബർ,അനേകം വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് (മെക്ക - മദീന)വന്നിരുന്ന ഒരു മുസ്ലീം വര്യന്റെതാണെന്ന, അറിവ്, ശേഖരിക്കാൻ സാധിച്ചു.. ആ മുസ്ലീം വര്യന്റെ , നാമം "സഹദ് ഷാ " എന്നായിരുന്നു. അതേ അവസരം, മറെറാരു , സൂഫി വര്യൻ അദ്ദേഹത്തിന്റെ ഒന്നിച്ച്, അറേബ്യയിൽ നിന്ന് അവിടെ എത്തി ചേർന്നിരുന്നുവെന്നുo, അദ്ദേഹത്തിന്റെ നാമം സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ എന്നതായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. ആദ്യം സൂചിപ്പിച്ച , സൂഫി വര്യന്റെ (സഹദ് ഷാ ) ഖബറാണ് , റോഡരികിൽ , ചുറ്റും ഡിസൈൻ ഗെഡങ്ങു കെട്ടി കൊണ്ട് നിർമ്മിച്ചു ,പച്ച വർണ്ണം പൂശി , സംരക്ഷിപോരുന്നത് ( ചിത്രത്തിൽ A എന്നെഴുതി താഴോട്ട് ). സഹദ് ഷായുടെ ആഗ്രഹമായിരുന്നു , അദ്ദേഹത്തിന്റെ ഖബർ, തുറന്ന സ്ഥലത്ത് മഴയും വെയിലും കൊള്ളുന്ന വിധത്തിൽ, നിർമ്മിച്ചു വെക്കണമെന്നു. സഹദ് ഷാ യുടെ ഖബറിസ്ഥാനിൽ ,ഒരുപാട്  വിശ്വാസികൾ , പ്രാർത്ഥന നടത്താൻ വരാറുണ്ട്. അവിടെ വിശ്വാസികൾ , നേർച്ച നേരുന്ന സമ്പ്രദായമുണ്ട്. മനസ്സിൽ വല്ലതും പ്രാർത്ഥിച്ചാൽ, അതു ഫലിച്ചാൽ , ആ ഖബറിസ്ഥാനിൽ ചെറുമൺ വിളക്കിൽ (ചിരാഗ് ) എണ്ണ ഒഴിച്ച് തിരി കത്തിച്ച്, ആ ഖബറിന്റെ തലഭാഗത്ത് വെക്കാറുണ്ട്. അത് ഇന്നും തുടരുന്നു.🌹🌹🌹എന്നാൽ സഹദ് ഷായുടെ ഒന്നിച്ച്, അവിടെ എത്തി ചേർന്ന , രണ്ടാമത് പറഞ്ഞ സൂഫി വര്യനായ സഹദുള്ള ഷ ഹജ്ജുൽ ഹറമൈന്റെ , കബർ, ആദ്യം സൂചിപ്പിച്ച ഖബറിസ്ഥാന്റെ പിറകിലൂടെ പോകുന്ന റോഡ് വഴി ഏകദേശം 25 മീറ്റർ അകലത്ത് കിടക്കുന്ന സ്ഥലത്താണ് കിടക്കുന്നത്. ആ ഖബർ ഒരു മക്ബരക്കുള്ളിലാണ് കെട്ടിയിട്ടുള്ളത് (ചിത്രത്തിൽ B എന്നെഴുതി  താഴോട്ട് ) ആ മക്ബര വളരെ കമനീയമായ പച്ച വർണ്ണാലംകൃതമായി, ചുറ്റും വനവൃക്ഷാദികളാൽ ചുററപ്പെട്ട വിധത്തിലാണ്. ആ മഖ്ബരയുടെ ഇറയത്ത് എത്തുമ്പോൾ തന്നെ, നമ്മുടെ മനസ്സ് ശാന്തമാകും , ഏർ കണ്ടീഷൻ ചെയ്ത മുറിയിൽ എത്തിയതുപോലെ പ്രകൃതിയിൽ നിന്ന് തണുപ്പനുഭവപ്പെടും. അതിനുള്ളിൽ സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ,എന്ന സൂഫി വര്യന്റെ ഖബർ കാണാം. ആ ഖബറിന്റെ തല ഭാഗത്ത് ഓട്ട് തൂക്ക് വിളക്കിൽ, എരിയുന്ന ദീപം കാണാം , ആ ദീപത്തിന്റെ സമീപം, പല നേർച്ചക്കാരും , നേർച്ച നേർന്ന്, അർപ്പിച്ച , നല്ലെണ്ണയും വെളിച്ചെണ്ണയും നിറച്ച ബോട്ടിലുകൾ അടുക്കി വെച്ചതായി കാണാം. വിശ്വാസികൾ , തങ്ങളുടെ മനോവിഷമ ഘട്ടത്തിൽ, മഖാനി സൂഫി വര്യന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തങ്ങളുടെ വിഷമം ദൂരീകരിക്കണമെന്ന് പ്രാർത്ഥിച്ച്, അനുകൂല ഫലം കാണുന്ന മുറക്ക് , അവിടേക്ക് എള്ളെണ്ണയോ വെളിച്ചെണ്ണയോ പശുവിൻ നെയ്യോ (പ്രാർത്ഥന അനുസരിച്ച് ) മഖ്ബരയിലെ വിളക്ക് കത്തിക്കാൻ എത്തിക്കുന്നു. ചിലർ പണമായും നേർച്ചപ്പെട്ടിയിൽ ഇടാറുണ്ട്. ആ മഖ്ബരയിൽ, രണ്ട് മുസ്ലീം പുരോഹിതർ, ഇടവിട്ട് ഇടവിട്ട് , കാര്യനിർവ്വഹണങ്ങൾ നടത്താനായിട്ടുണ്ട്. പണ്ട് , ഈ രണ്ടു സൂഫി വര്യന്മാർക്കും ചിറക്കൽ തമ്പുരാൻ, ഈ പറഞ്ഞ സ്ഥലങ്ങളക്കം അനേകം ഏക്കർ സ്ഥലം പതിച്ചു നൽകിയിരുന്നുവെന്നു , അതിൽ പെടുന്ന സ്ഥലത്താണ് മഖ്ബരയും ഖബറിസ്താനും പണി കഴിപ്പിച്ചതെന്നും മനസ്സിലാക്കാൻ പറ്റി🌸🌸🌸 ഇവിടെ മഖാമുള്ളതിനാലാണ് , മഖാനി എന്ന പേരിലറിയപ്പെടുന്നത് എന്നു മനസ്സിലാക്കുന്നു. ഹിന്ദുക്കളും, കൃസ്ത്യാനികളും , മുസൽമാൻമാരും ഈ രണ്ടു സ്ഥലത്തും കാര്യസാദ്ധ്യത്തിന് നേർച്ച നേരാറുണ്ട്.🌻🌻🌻  എനിക്ക് കൊച്ചുന്നാൾ മുതൽ മഖാനിയെ പറ്റി അറിവുണ്ടായിരുന്നു. പണ്ടൊക്കെ നമ്മുടെ തറവാട്ടിൽ . ഒട്ടുറുമ്മ (ഒരു തരം വണ്ട് ) തീരാശല്ല്യമുണ്ടാക്കാറുണ്ടായിരുന്നു , ആദ്യം ഒരു ഓട്ടുറുമ്മയെ കാണാം , പിന്നെ മിനുട്ടുകൾക്കകം, അനേകം ഓട്ടുറുമ്മകൾ അവിടെ പ്രത്യക്ഷപ്പെടുമായിരുന്നു , വല്ലാത്ത ശല്യം ചെയ്തു കൊണ്ട്. ചിലപ്പോൾ ഒരു മുറം ഉപയോഗിച്ച് കോരി കടത്തേണ്ടുന്നത്ര ഓട്ടുറുമകളെ കാണാം, അതിനെ ഒരു സ്ഥലത്ത് കൂട്ടിയിട്ട് ചുട്ടെരിച്ചാലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു ശല്യം തുടരുമായിരുന്നു. പണ്ട് ആ സമയത്ത് , എന്റെ അമ്മമ്മ (അമ്മയുടെ അമ്മ) മഖാനിയെ വിളിച്ച് നേർച്ച വിളിക്കാറുണ്ടായിരുന്നു , ഈ ഓട്ടുറുമശല്യം പോയാൽ ഞാൻ ഒരു കൂപ്പി പശുവിൻ നെയ്യുമായി  മക്കാനിയിലെത്തും (ആ വിളിയിൽ ഫലം കണ്ട ഉടനെ , എന്റെ അമ്മമ്മ നെയ് കൊടുത്തയക്കുന്നത് ഞാൻ പണ്ട് അമ്മ പറഞ്ഞിരുന്നത് കേട്ടറിഞ്ഞിട്ടുണ്ട് ) 
ഇന്നും എന്റെ സുഹൃത്തുക്കളായ പലരും ചില കാര്യങ്ങൾക്കു മഖാനിയിൽ നേർച്ച നേരുന്നതും എണ്ണ കൊടുത്തയക്കുന്നതും എനിക്ക് നേരിട്ടുള്ള അറിവാണ്.🌹🌹🌹 ഈ വിശ്വാസങ്ങൾ, മറ്റു ചില നിരീശ്വരവാദികൾക്കും , ശാസ്ത്രീയമായി മാത്രം ജീവിക്കുന്നവർക്കും അന്ധവിശ്വാസമായിരിക്കാം.

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...