Monday, August 15, 2022

ഗ്രന്ഥം വെപ്പ്

ഗ്രന്ഥം വെപ്പ് 2022 ഒക്ടോബർ 3 തിങ്കളാഴ്ച തന്നെ

1198 കന്നിമാസം 15  ഞായർ വെളുത്ത സപ്തമി 6-46pm വരെ .
16 തിങ്കൾ വെളുത്ത അഷ്ടമി 
4-37 pm വരെ ഞായറാഴ്ച സന്ധ്യാസമയം മുതൽ അഷ്ടമി ആരംഭിക്കും അഷ്മി നവമി സ്പർശം തിങ്കളാഴ്ച സന്ധ്യക്ക് 
17 ചൊവ്വ നവമി 2 - 21 pm വരെ .
18 ബുധൻ വെളുത്ത ദശമി 12 - 1pm വരെ .തിഥിപ്രധാനമായ ആചാരങ്ങൾ പലതുണ്ട്. അതിലൊന്ന് ശ്രാദ്ധം  ആണ്. മറ്റൊന്ന് ജയന്തികളാണ് / ആഘോഷങ്ങളാണ്. വിനായക ചതുർഥി ആഘോഷിക്കുന്നത് / ആചരിക്കുന്നത് ഉദയത്തിന് ശേഷം 6 നാഴിക തിഥി ഉള്ള ദിവസമാണ് (ഇതിന് പുറന്നാൾ കണക്കിന് ) എന്നാൽ ചതുർഥി ശ്രാദ്ധം അസ്തമയവുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നു. ശ്രീകൃഷ്ണ ജൻമദിനമായ അഷ്ടമി രാത്രി - അർധ സമയത്തു വരുന്നുണ്ടോ എന്നതിനെ കണക്കിലെടുത്താണ്. 

ശുക്ല നവമീ മധ്യാഹ്നഗാ യദ്ദിനേ എന്ന വചനമനുസരിച്ച് മഹാനവമി ആചരിക്കുന്നു. എന്നാൽ ശ്രീരാമനവമി, നവമി പുറന്നാൾ കണക്കിന് വരുന്നദിവസം ആചരിക്കുന്നു. വിജയദശമി എന്നത് ദശമി ഉദയ ശേഷം ആറുനാഴികയോ അതിൽ കൂടുതലോ ദശമി വരുന്ന ദിവസം ( പുറന്നാൾ കണക്ക് തന്നെ) ആചരിക്കുന്നു.
നവമിയുടെ തലേ ദിവസമാണ് അഷ്ടമി ആചരിക്കേണ്ടത് അതിന് അഷ്ടമിക്ക് നവമി സ്പർശം വേണം. മഹാനവമി ആണ് ആദ്യം നിശ്ചയിച്ചുറപ്പിക്കുന്നത്. ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാവുന്നത്  ദുർഗാഷ്ടമി , അഷ്ടമി മധ്യാഹ്നത്തിലുള്ള ദിവസം ആചരിക്കണം എന്നാണ്. അപ്പോൾ ഈ വർഷം 2022 ഒക്ടോബർ 3 ന് ദുർഗാഷ്ടമി ആകുന്നു. അഷ്ടമി ആയ ദിവസം കേരളത്തിൽ സായംസന്ധ്യയ്ക്ക് ഗ്രന്ഥപൂജയും നടത്തുന്നു


ഇക്കൊല്ലത്തെ വിജയദശമി കന്നി 18 ന് ബുധനാഴ്ച .
മഹാനവമി 17 ന് ചെവ്വാഴ്ച (ഒക്ടോബർ 4 )
അഷ്ടമി ആചരിക്കേണ്ടത് ഒക്ടോബർ 3 ന് കന്നി 16ന് .
ഗ്രന്ഥം വെപ്പ് 3ന് ഉച്ച കഴിഞ്ഞ്.

No comments:

Post a Comment

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...