Sunday, February 21, 2021

അമ്മ മൂകാംബിക

🕉️💢🕉️💢🕉️💢🕉️💢🕉️💢🕉️

*കൊല്ലൂർ മൂകാംബികാക്ഷേത്രം*


കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം.


മംഗലാപുരത്ത് നിന്നും NH 66 പാത വഴി ഏകദേശം 130 കിലോമീറ്റർ റോഡ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗം ബൈന്ദൂർ ഇറങ്ങി 30 കിലോമീറ്റർ സഞ്ചരിച്ചാലും ഈ ക്ഷേത്രത്തിലെത്താം. ആദിപരാശക്തിയാണ് മൂകാംബിക എന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് മൂകാംബിക എന്ന്‌ സങ്കല്പമുണ്ട്. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ഈ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് ഭഗവതിയുടെ മൂന്ന് രൂപങ്ങളുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ട്. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗസംഹാരിയായ "കഷായം" ഇവിടുത്തെ പ്രസാദമാണ്. ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. ശിവൻ (നാല് ഭാവങ്ങൾ), ഗണപതി (മൂന്ന് രൂപങ്ങൾ), സുബ്രഹ്മണ്യൻ, വീരഭദ്രൻ, ഹനുമാൻ, വിഷ്ണു, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന "നവരാത്രി-വിജയദശമി'' ഉത്സവവും "വിദ്യാരംഭവും" ഇവിടെ പ്രധാനമാണ്. ചണ്ഡികാഹോമം പ്രധാന വഴിപാടാണ്. മൂകാംബികയിലെ കുങ്കുമം ഭക്തർ അമൂല്യമായ കരുതുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ശാക്തേയ ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും ക്ഷേത്രത്തിൽ മലയാളികളുടെ പ്രവാഹമായിരിയ്ക്കും. എന്നെങ്കിലും മലയാളികൾ വരാതായാൽ അന്ന് ദേവി കേരളത്തിലേയ്ക്ക് പോകും എന്നാണ് വിശ്വാസം.

*മൂകാംബികാ തത്ത്വം*

മൂകാംബികയെ ദർശിച്ചാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും പഠനതാല്പര്യവും വാക്ചാതുരിയും സിദ്ധിക്കുമെന്നു വിശ്വാസം. ലോകനാഥയായ മൂകാംബിക തന്നെയാണ് പരമാത്മാവും, പ്രകൃതിയും, വികൃതിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും, പരബ്രഹ്മവും, കുണ്ഡലിനി ശക്തിയുമെല്ലാം എന്ന് ഭക്തർ വിശ്വസിക്കുന്നു. "ദുർഗ്ഗതിനാശിനി" ആയിട്ടാണ് ദുർഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ "ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി" എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

*ഐതിഹ്യം*

ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോലൻ എന്നു പേരുള്ള ഒരു മഹർഷി ഇവിടെ ഒരുപാടുകാലം ദേവി പരാശക്തിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നുവത്രേ. ആ അവസരത്തിൽത്തന്നെ കംഹാസുരൻ എന്നൊരു അസുരനും "അമരത്വം" നേടാനായി ഇതേ പ്രദേശത്തിൽ മൃത്യുഞ്ജയനായ ശിവനെ തപസ്സു ചെയ്തുവന്നിരുന്നു. തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ വാഗ്‌ദേവിയായ സരസ്വതി ലോകരക്ഷാർത്ഥം മൂകനാക്കി. അങ്ങനെ അസുരന് "മൂകാസുരൻ" എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദുർഗ്ഗാഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ദേവി ഇവിടെ സ്വയംഭൂവായി അവതരിച്ചതെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ആ ദിവസം ഇവിടെ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു.
കേരളത്തിൽ മഹാസരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ പ്രസാദിച്ചു "മഹാസരസ്വതി" പ്രത്യക്ഷപ്പെട്ടു എന്നും, കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ, അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത്, അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ, സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും ക്ഷേത്രത്തിൽ പിന്തുടർന്നു വരുന്നത്. ശിവനോടൊപ്പം ഇരിക്കുന്നതിനാൽ മഹാദേവിക്ക് "പാർവതീ" ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു.

*ക്ഷേത്ര നിർമ്മിതി*

*ക്ഷേത്രപരിസരവും മതിലകവും*

കൊല്ലൂർ ഗ്രാമത്തിന്റെ നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുവശവും നിരവധി മലകൾ ചുറ്റിനിൽക്കുന്നു. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. പടിഞ്ഞാറുഭാഗത്ത് അര കിലോമീറ്റർ മാറി മാരികാംബാക്ഷേത്രം എന്ന മറ്റൊരു ദേവീക്ഷേത്രവും, അവിടുന്ന് അല്പം മാറി സിദ്ധേശ്വരക്ഷേത്രം എന്ന ചെറിയ ശിവക്ഷേത്രവുമുണ്ട്. തെക്കേ നടയിൽ ക്ഷേത്രം തന്ത്രിമാരുടെ വീട് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകിപ്പോകുന്നുണ്ട്. ഇതിന്റെ തെക്കുഭാഗത്തുകൂടെ പോയാൽ മറുകരയിലെത്താം. കുടജാദ്രിയിൽ നിന്ന് വരുന്ന ഈ അരുവിയും മറ്റ് 63 അരുവികളും ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുവച്ച് സംഗമിച്ചാണ് സൗപർണ്ണികയാകുന്നത്. തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി വലംപിരി ഗണപതിഭഗവാന്റെ ക്ഷേത്രമുണ്ട്. വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന ഗണപതിയാണ് വലംപിരി ഗണപതി എന്നറിയപ്പെടുന്നത്. സാമാന്യം വലിപ്പമുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. ഈ ഗണപതിയെ തൊഴുതുവേണം ദേവിയെ ദർശിയ്ക്കാൻ എന്നാണ് ചിട്ട. കിഴക്കേ നടയിൽ ക്ഷേത്രം വക ചെരുപ്പ് കൗണ്ടറുണ്ട്. ഇതിനടുത്താണ് ക്ഷേത്രത്തിലെ ആനകളെ പാർപ്പിയ്ക്കുന്നത്.
കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയുംതന്നെ വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. 'സ്തംഭഗണപതി' എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.
സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ 'സരസ്വതീമണ്ഡപം'. ഇവിടെ സരസ്വതീദേവിയുടെ ഒരു വിഗ്രഹമുണ്ട്. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്. ഒട്ടുമിക്ക ദിവസവും ഇവിടെ ധാരാളം കലാകാരന്മാരെ കാണാം. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികൾ വിദ്യാരംഭം ചെയ്യുന്നതും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.
സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്ത് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. ശിവപ്രതിഷ്ഠകൾ കുടികൊള്ളുന്ന ശ്രീകോവിലുകളിലെ പ്രതിഷ്ഠകൾ യഥാക്രമം (തെക്കുനിന്ന് വടക്കോട്ട്) പ്രാണലിംഗേശ്വരൻ, പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നിങ്ങനെ അറിയപ്പെടുന്നു. നഞ്ചുണ്ടേശ്വരന്റെ ശ്രീകോവിലിൽ മാത്രമാണ് നന്ദിപ്രതിഷ്ഠയുള്ളത്. അതിനാൽ ഈ പ്രതിഷ്ഠയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. പടിഞ്ഞാറേ ഗോപുരത്തിന് പുറത്ത് വടക്കുഭാഗത്തായി ഒരു ചെറിയ ക്ഷേത്രം കാണാം. ഇവിടെ ചാമുണ്ഡേശ്വരിയാണ് പ്രതിഷ്ഠ. ദേവീസങ്കല്പത്തിൽ മൂന്ന് വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി രണ്ട് ശ്രീകോവിലുകൾ കാണാം. ഇവയിൽ ഒന്നിൽ ഹനുമാനും മറ്റേതിൽ മഹാവിഷ്ണുവുമാണ് പ്രതിഷ്ഠകൾ. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ രഥങ്ങൾ ഉത്സവക്കാലമൊഴിച്ചുള്ള സമയങ്ങളിൽ സൂക്ഷിച്ചുവയ്ക്കുക. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം. ആദ്യം വീരഭദ്രനെ തൊഴണം എന്നാണ് ആചാരം. വീരഭദ്രന്റെ ശ്രീകോവിലിന് മുന്നിൽ ഒരു തുളസിത്തറയുണ്ട്. ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്.

*ശ്രീകോവിൽ*


കന്നഡശൈലിയിൽ കരിങ്കല്ലിൽ തീർത്തതാണ് ഇവിടെയുള്ള ചതുരശ്രീകോവിൽ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ വളരെ ചെറുതും അനാകർഷകവുമാണ് ഈ ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നില്ല. എങ്കിലും സ്വതേ ഒരു ആകർഷണമുണ്ട്. മുകളിലേയ്ക്ക് കന്നഡശൈലിയിൽ കെട്ടിപ്പൊക്കിയ ശ്രീകോവിലിന്റെ സ്വർണ്ണത്താഴികക്കുടം ക്ഷേത്രത്തിന്റെ മുഖമുദ്രയാണ്. ശ്രീകോവിലിനകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഗ്രഹവും സ്വയംഭൂലിംഗവും പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ഇരിയ്ക്കുന്ന രൂപത്തിലുള്ള പഞ്ചലോഹവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീമൂകാംബികാദേവി കുടികൊള്ളുന്നു. ചതുർബാഹുവായ ദേവിയുടെ തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ കാണാം. പഞ്ചലോഹവിഗ്രഹത്തിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. വിഗ്രഹത്തിന്റെ തൊട്ടുമുന്നിലാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ സ്വയംഭൂലിംഗം കാണപ്പെടുന്നത്. സുവർണ്ണരേഖയോടുകൂടിയ ഈ ലിംഗത്തിന് ഏകദേശം ഒരടി ഉയരം കാണും. സുവർണ്ണരേഖ ഇതിനെ രണ്ടായി പകുത്തിട്ടുണ്ട്. ഇവയിൽ വലത്തെ പകുതി ത്രിമൂർത്തികളെയും ഇടത്തെ പകുതി അവരുടെ ശക്തികളെയും പ്രതിനിധീകരിയ്ക്കുന്നു. നിർമ്മാല്യദർശനത്തിനു മാത്രമേ ഈ രൂപത്തിൽ ദർശനമുണ്ടാകൂ. പ്രധാനവിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല. എല്ലാം സ്വയംഭൂലിംഗത്തിലാണ് നടത്തുന്നത്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ചുകൊണ്ട് ജഗദംബികയായ ശ്രീമൂകാംബികാദേവി മഹാകാളി-മഹാലക്ഷ്മി-മഹാസരസ്വതി-ശിവശക്തി ഐക്യരൂപമായി കൊല്ലൂരിൽ കുടികൊള്ളുന്നു.

*നാലമ്പലം*

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. കന്നഡശൈലിയിൽ തന്നെയാണ് നാലമ്പലവും പണിതിരിയ്ക്കുന്നതെങ്കിലും കേരളീയശൈലിയിലാണ് ഇതിന്റെ മേൽക്കൂര കാണപ്പെടുന്നത്. മേൽക്കൂര ചെമ്പുമേഞ്ഞാണ് ഇരിയ്ക്കുന്നത്. നാലുവശത്തും വരിനിൽക്കാനുള്ള സൗകര്യമുണ്ട്. ഇതിൽ എന്നും ഭക്തജനങ്ങളുടെ തിരക്കായിരിയ്ക്കും. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി ദശഭുജഗണപതിപ്രതിഷ്ഠയുണ്ട്. പത്തുകൈകളോടുകൂടിയ ഗണപതിയാണ് ദശഭുജഗണപതി എന്ന പേരിൽ അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയാണ് ദശഭുജഗണപതി. തെക്കുപടിഞ്ഞാറുഭാഗത്താണ് ശങ്കരപീഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എഴുതിയത് ഇവിടെ വച്ചാണെന്ന വിശ്വാസത്തെത്തുടർന്നാണ് ഈ പേരുവന്നത്. ഇവിടെ ശങ്കരാചാര്യരുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തെക്കുഭാഗത്തുതന്നെയാണ് ചില വിശേഷാൽ പൂജകൾ നടത്തുന്നതും. നാലമ്പലത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു കിണറുണ്ട്. ഈ കിണറ്റിലാണ് പണ്ട് ത്രിമധുരം നിക്ഷേപിച്ചിരുന്നത്. പിന്നീട് ഇത് നിരോധിച്ചു.

*നിത്യപൂജകൾ*

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബികാക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം സ്വയംഭൂലിംഗത്തിൽ അഭിഷേകം. പഞ്ചലോഹവിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്താറില്ല. അഞ്ചരയോടെ ഒരു നാളികേരം ഉപയോഗിച്ചുള്ള ഗണപതിഹോമം തുടങ്ങുന്നു. രാവിലെ ആറരയ്ക്ക് ഉഷഃപൂജ. ദന്തധാവനപൂജ എന്നാണ് ഇവിടെ ഉഷഃപൂജ അറിയപ്പെടുന്നത്. ദേവി പല്ലുതേയ്ക്കുന്ന സങ്കല്പത്തിൽ നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പേരുവന്നത്. ഏഴേകാലിന് ദന്തധാവന മംഗളാരതിയും ഏഴരയ്ക്ക് പഞ്ചാമൃതാഭിഷേകവും നടത്തുന്നു. ഏഴേമുക്കാലിന് ദേവിയ്ക്ക് നിവേദ്യമാണ്. തുടർന്ന് എട്ടുമണിയോടെ എതിരേറ്റുപൂജയും അതിനുശേഷം ഉഷഃശീവേലിയും നടത്തപ്പെടുന്നു. ക്ഷേത്രത്തിൽ ആനകളുണ്ടെങ്കിലും ശീവേലി നടത്തുന്നത് ആനപ്പുറത്തേറിയല്ല. ശീവേലിബിംബം തലയിലേറ്റിയാണ് ഇവിടെ എഴുന്നള്ളിയ്ക്കുന്നത്. പതിനൊന്നരയ്ക്ക് ഉച്ചപ്പൂജയും പന്ത്രണ്ടരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കുന്നു.
ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമായത്തോടനുബന്ധിച്ച് മഹാദീപാരാധന. പ്രദോഷപൂജ എന്നാണ് ഇവിടെ ദീപാരാധന അറിയപ്പെടുന്നത്. ഈ പൂജയോടനുബന്ധിച്ച് പഞ്ചാമൃതാഭിഷേകവും പതിവാണ്. തുടർന്ന് രാത്രി ഏഴുമണിയ്ക്ക് നിവേദ്യവും ഏഴേകാലിന് അത്താഴപ്പൂജയും നടത്തുന്നു. അത്താഴപ്പൂജയോടനുബന്ധിച്ചുള്ള മംഗളാരതിയ്ക്ക് സലാം മംഗളാരതി എന്നാണ് പേര്. ഒരിയ്ക്കൽ ഈ മംഗളാരതിയുടെ സമയത്ത് ക്ഷേത്രത്തിനടുത്തുകൂടെ കടന്നുപോയ ടിപ്പു സുൽത്താൻ ഈ കാഴ്ച കണ്ട് സ്തബ്ധനാകുകയും ഇസ്ലാമിക രീതിയിൽ സലാം പറയുകയും ചെയ്തു എന്ന കഥയെ ആസ്പദമാക്കിയാണ് ഈ പേര് പറയപ്പെടുന്നത്. അത്താഴപ്പൂജ കഴിഞ്ഞാൽ ഉപദേവതകൾക്കുള്ള പൂജകളാണ്. തുടർന്ന് എട്ടുമണിയോടെ ഇവർക്കുള്ള നിവേദ്യവും ദീപാരാധനയും. എട്ടേകാലിന് അത്താഴശീവേലി തുടങ്ങുന്നു. ഈയവസരത്തിൽ ദേവീവിഗ്രഹം സരസ്വതീമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവരുന്ന ചടങ്ങുമുണ്ട്. അതിപ്രധാനമാണ് ഈ ചടങ്ങ്. ഈ സമയത്ത് അവിലും നാളികേരവുമാണ് നിവേദ്യങ്ങളായി ദേവിയ്ക്ക് സമർപ്പിയ്ക്കുന്നത്. വിദ്യാഭിവൃദ്ധി ആഗ്രഹിയ്ക്കുന്നവർക്ക് ഈ ദർശനം അതിവിശേഷമായി കണക്കാക്കപ്പെടുന്നു. നിവേദ്യത്തിനുശേഷം വിശേഷാൽ പൂജയും മംഗളാരതിയും നടത്തുന്നു. ഈ സമയത്ത് എല്ലാ വാദ്യോപകരണങ്ങളും അകമ്പടിയായി വായിയ്ക്കുന്നു. ഇവയ്ക്കൊപ്പം ഭക്തരുടെ നാമജപവുമുണ്ടാകും. ഈ ചടങ്ങ് കഴിഞ്ഞാൽ ദേവിയെ ശ്രീകോവിലിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ്ക്കുന്നു. തുടർന്ന് ഒമ്പതുമണിയോടെ ദേവിയുടെ പ്രധാന നിവേദ്യമായ കഷായതീർത്ഥം നേദിയ്ക്കുന്നു. ഇതിനോടനുബന്ധിച്ചും ഒരു പൂജയുണ്ട്. അത് പൂർത്തിയാകുന്നതോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.
അഡിഗ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ബ്രാഹ്മണസമൂഹമാണ് ഈ ക്ഷേത്രത്തിലെ തന്ത്രി, മേൽശാന്തി സ്ഥാനങ്ങൾ അലങ്കരിയ്ക്കുന്നത്. ഇവർ സാധാരണയായി ദേവിയെ മാത്രം പൂജിയ്ക്കുന്നവരാണ്. ഭട്ട് എന്നറിയപ്പെടുന്ന മറ്റൊരു ബ്രാഹ്മണസമൂഹമാണ് ഇവിടെ കീഴ്ശാന്തിപ്പണി ചെയ്തുവരുന്നത്.

*ഉത്സവങ്ങൾ*

*കൊടിയേറ്റുത്സവം*

ഫാൽഗുനമാസത്തിലെ (മലയാളം കലണ്ടറിൽ മീനമാസം) ഉത്രം നാളിൽ കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് മൂലം നാളിൽ നടക്കുന്ന രഥോത്സവം വളരെ വിശേഷമാണ്. രഥോത്സവം ഒമ്പതാം നാൾ വരും വിധത്തിലാണ് ഉത്സവം നടത്തപ്പെടുന്നത്. കർണാടക മാതൃകയിൽ നടത്തപ്പെടുന്ന ഉത്സവമാണെങ്കിലും കേരളീയഭക്തരും ധാരാളമായി പങ്കെടുക്കുന്ന വിശേഷമാണ്. പത്തുദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. ഉച്ചയ്ക്കുള്ള ശതരുദ്രാഭിഷേകമാണ് പ്രധാന താന്ത്രികവിശേഷം. നൂറുതരം അഭിഷേകദ്രവ്യങ്ങൾ കൊണ്ട് സ്വയംഭൂലിംഗത്തിൽ നടത്തുന്ന അഭിഷേകത്തിനാണ് ശതരുദ്രാഭിഷേകം എന്ന പേരുവന്നത്. വൈകീട്ട് അഞ്ചരയ്ക്കും രാത്രി പത്തുമണിയ്ക്കും ദേവിയെ പുറത്തേയ്ക്കെഴുന്നള്ളിയ്ക്കുന്ന ചടങ്ങുണ്ടാകും. ഓരോ ദിവസവും ഓരോ വാഹനത്തിലിരുത്തിയാണ് എഴുന്നള്ളത്ത്.
എട്ടാം ദിവസമായ മൂലം നാളിലാണ് ക്ഷേത്രത്തിലെ മഹാരഥോത്സവം നടത്തപ്പെടുന്നത്. ദേവിയുടെ ജന്മനക്ഷത്രദിവസമാണ് ഫാൽഗുനമാസത്തിലെ മൂലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. ബ്രഹ്മരഥം എന്നറിയപ്പെടുന്ന ഏഴുനിലകളോടുകൂടിയ മഹാരഥം അന്നാണ് എഴുന്നള്ളിയ്ക്കുന്നത്. ഈ ദിവസം പതിവിലും രണ്ടുമണിക്കൂർ നേരത്തേ നടതുറക്കുന്നു. തുടർന്ന് ഗണപതിഹോമം. ഇവയ്ക്കുശേഷം രാവിലെ എട്ടുമണിയോടെ രഥോത്സവത്തിനുള്ള പൂജകൾ തുടങ്ങും. മുഹൂർത്തബലി, ക്ഷിപ്രബലി, രഥബലി തുടങ്ങിവയാണ് രഥോത്സവത്തിന് മുന്നോടിയായ പ്രധാന ചടങ്ങുകൾ. തുടർന്ന് രഥാരോഹണവും അതിനുശേഷം പ്രതീകാത്മക രഥചലനവും തുടങ്ങും. ക്ഷേത്രനടയിൽ നിന്ന് ഏതാനും ദൂരം വരെ രഥം എഴുന്നള്ളിയ്ക്കുന്നതാണ് ഈ ചടങ്ങ്. ദേവിയുടെ രണ്ട് വിഗ്രഹങ്ങൾ ഒരുമിച്ച് എഴുന്നള്ളിയ്ക്കുന്ന ഏക അവസരം ഇതാണ്.
എന്നാൽ, പ്രധാന എഴുന്നള്ളത്ത് നടക്കുന്നത് വൈകീട്ട് അഞ്ചുമണിയ്ക്കാണ്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് സൗപർണ്ണികാതീരത്തെ ഓലകമണ്ഡപം (ആറാട്ട് മണ്ഡപം) വരെയാണ് എഴുന്നള്ളത്ത്. രഥം വലിയ്ക്കാൻ ആയിരക്കണക്കിന് ഭക്തരാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് മൂകാംബികാസന്നിധിയിലേയ്ക്ക് വരുന്നത്. വാദ്യമേളങ്ങളുടെയും ദേവീമന്ത്രജപങ്ങളുടെയും അകമ്പടിയോടെ രഥം വലിച്ച് ഓലകമണ്ഡപത്തിലെത്തിയ്ക്കുകയും അവിടെ വിശേഷാൽ പൂജകൾ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ്ക്കുകയും ചെയ്യുന്നു. ക്ഷേത്രനടയിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂവെങ്കിലും എഴുന്നള്ളത്ത് അവിടെയെത്താൻ ഏകദേശം ഒരു മണിക്കൂറെടുക്കും. തിരിച്ചും അത്രയും സമയം തന്നെ.
പിറ്റേദിവസം വൈകീട്ടാണ് ആറാട്ട്. അന്ന് വിശേഷാൽ പൂജകൾക്കുശേഷം ദേവീവിഗ്രഹം പ്രദക്ഷിണമായി സൗപർണ്ണികാതീരത്തേയ്ക്ക് കൊണ്ടുപോകുകയും ഓലകമണ്ഡപത്തിൽ വയ്ക്കുകയും ചെയ്യുന്നു. ഏഴുമണിയോടെ ഓക്കുളി മഹോത്സവം തുടങ്ങുന്നു. ഉത്തരേന്ത്യൻ മഹോത്സവമായ ഹോളിയോട് സാദൃശ്യമുള്ള ഒരു ചടങ്ങാണിത്. ശാന്തിക്കാരും ഭക്തരും പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞും പീച്ചാംകുഴൽ വഴി നിറമടങ്ങിയ വെള്ളം തെറിപ്പിച്ചും ആഘോഷിയ്ക്കുന്ന ഈ ചടങ്ങ് കഴിഞ്ഞിട്ടാണ് ദേവിയുടെ ആറാട്ട്. ഇതിനുമുമ്പായി ദേവീവിഗ്രഹത്തിൽ അഭിഷേകവും പുഷ്പാർച്ചനയും നടത്തുന്നു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ വിഗ്രഹവുമായി സൗപർണ്ണികാനദിയിൽ മൂന്നുപ്രാവശ്യം മുങ്ങുന്നു. ദേവീസാന്നിദ്ധ്യം കൊണ്ട് പവിത്രമായ നദിയിൽ ഭക്തരും മുങ്ങുന്നു. പിന്നീടാണ് തെപ്പോത്സവം എന്നറിയപ്പെടുന്ന ചടങ്ങ്. ദേവീവിഗ്രഹം തോണിയിലിരുത്തി മൂന്നുവട്ടം പ്രദക്ഷിണം വയ്പിയ്ക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങുകൾക്കെല്ലാം ശേഷമാണ് ദേവിയുടെ പള്ളിവേട്ട. ആറാട്ടിനുശേഷം പള്ളിവേട്ട നടക്കുന്നത് കേരളീയാചാരത്തിന് വിരുദ്ധമാണെന്നത് ശ്രദ്ധേയമാണ്. നദീതീരത്തെ ഒരു പറമ്പിൽ പ്രത്യേകം തയ്യാറാക്കി വച്ച സ്ഥലത്ത് അമ്പെയ്യുന്നതാണ് ഈ ചടങ്ങ്. തുടർന്ന് ഓലകമണ്ഡപത്തിൽ വിശ്രമിയ്ക്കുന്ന ദേവിയെ പിറ്റേദിവസം രാവിലെയാണ് ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ്ക്കുന്നത്. തുടർന്ന് കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപ്തിയാകുന്നു.

*നവരാത്രി*

ആശ്വിനമാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ, അതായത് കന്നിമാസത്തിലെ വെളുത്ത പ്രഥമ (അമാവാസിയുടെ പിറ്റേദിവസം) മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന ഒമ്പതുദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആചരിച്ചുവരുന്നത്. രാജ്യമെമ്പാടും പല പേരുകളിലും പല ഭാവങ്ങളിലും ഈ മഹോത്സവം ആഘോഷിയ്ക്കപ്പെടുന്നു. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ഈ ഒമ്പതുദിവസങ്ങളും പ്രധാനമാണെങ്കിലും ഏറ്റവും പ്രധാനം ഒമ്പതാം ദിവസമായ മഹാനവമി ദിവസം നടത്തുന്ന രഥോത്സവവും വിജയദശമി നാളിലെ വിദ്യാരംഭവുമാണ്. ഈ ദിവസങ്ങളിൽ ധാരാളം കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും. കലകളുടെ അമ്മയായ മൂകാംബികയ്ക്കുമുന്നിൽ നടത്തുന്ന അരങ്ങേറ്റം പുണ്യകരമായി കണക്കാക്കപ്പെടുന്നു. നവരാത്രി ഉത്സവത്തിന് കൊടിയേറ്റമില്ല.
പ്രഥമദിവസം രാവിലെ നടക്കുന്ന കലശസ്ഥാപനത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത്. തുടർന്നുള്ള ഒമ്പതുദിവസങ്ങളിലും ദേവിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കുന്നു. മഹാനവമി നാളിൽ ക്ഷേത്രത്തിൽ രാവിലെ തന്ത്രി വക മഹാചണ്ഡികാഹോമവും വൈക്കീട്ട് രഥോത്സവവും നടക്കുന്നു. വിജയദശമിനാളിൽ രാവിലെ ആയിരക്കണക്കിന് കുരുന്നുകൾ മൂകാംബികാസന്നിധിയിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും മൂകാംബികാസന്നിധിയിലേയ്ക്ക് ഭക്തർ വരാറുണ്ട്. അന്ന് വൈകീട്ട് നടക്കുന്ന വിജയയാത്രയോടെ നവരാത്രിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു.

*സൗപർണിക നദി*

കുടജാദ്രി മലകളിൽ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപർണിക. സുപർണൻ എന്നു പേരായ ഗരുഡൻ തന്റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കൽപം. ഗരുഡൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപർണിക നദിയിലെ സ്നാനം സർവ്വരോഗനിവാരണമായി കരുതി വരുന്നു. എന്നാൽ, ഈയടുത്ത കാലത്ത് നദി വല്ലാതെ മലിനമായിട്ടുണ്ട്. തന്മൂലം 2014-ലെ ആറാട്ട് ക്ഷേത്രത്തിനുസമീപം പ്രത്യേകം തീർത്ത കുളത്തിലേയ്ക്ക് മാറ്റിയിരുന്നു. എങ്കിലും, ക്ഷേത്രക്കമ്മിറ്റി മാലിന്യനിർമ്മാർജ്ജനപ്രക്രിയ മികച്ചരീതിയിൽ നടത്തിപ്പോരുന്നുമുണ്ട്. കുടജാദ്രി മലകളിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി 100 കിലോമീറ്ററിൽ കൂടുതൽ ദൂരം ഒഴുകി കുന്താപുരയിൽ വച്ച് അറബിക്കടലിൽ പതിയ്ക്കുന്നു. സൗപർണികാനദിയും അറബിക്കടലും ചേരുന്ന സ്ഥലത്ത് മനോഹരമായ പ്രകൃതിക്കാഴ്ചയാണ്.

*കുടജാദ്രി*

മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യഭഗവതിയായ സരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ വിഷമിച്ച ആദിശങ്കരൻ ഈ മലനിരകളിൽ തപസ്സു ചെയ്യുകയും ഈ തപസ്സിൽ പ്രസാദിച്ചു പരാശക്തി സരസ്വതീഭാവത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ ഭഗവതി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിയ്ക്കുകയും ചെയ്തു. ഇത് സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ സരസ്വതീദേവി അവിടെയുണ്ടായിരുന്ന ആദിപരാശക്തിയുടെ സ്വയംഭൂവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പിറകിൽ ഭഗവതിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യർക്ക് നിർബന്ധമാണെങ്കിൽ കേരളത്തിൽ എറണാകുളം ജില്ലയിലുള്ള പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ രാവിലെ നിർമ്മാല്യസമയത്ത് താൻ കുടികൊള്ളാമെന്ന് ദേവി അറിയിച്ചുവെന്നും കഥയുണ്ട്. തന്മൂലം മൂകാംബികാക്ഷേത്രത്തിൽ രാവിലെ നടതുറക്കുന്നത് ചോറ്റാനിക്കരയിൽ നടതുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞാണ്.

പലതരം സസ്യലതാതികളാലും സൗപർണികാ നദിയുടെ ഉത്ഭവസ്ഥാനം എന്നതിലും കുടജാദ്രി വളരെ സവിശേഷതകൾ ഉള്ള ഒരു ഇടമാണു. ഇവിടെ ആദിശങ്കരൻ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ചിത്രമൂല ഗുഹയും ശങ്കരപീഠവും കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന ഇടത്തിൽ ഒരു ക്ഷേത്രവും കാണാം. വളരെയധികം സിദ്ധന്മാരുടേയും സന്യാസിമാരുടേയും വാസസ്ഥലമാണു കുടജാദ്രി.

*മൂകാംബികാക്ഷേത്രവുമായി ബന്ധമുള്ള കേരളീയക്ഷേത്രങ്ങൾ*


കൊല്ലൂർ മൂകാംബികാക്ഷേത്രത്തിനും മൂകാംബികാദേവിയ്ക്കും കേരളീയരോടുള്ള അടുപ്പത്തെക്കുറിച്ച് ധാരാളം കഥകളുണ്ട്. മൂകാംബികാസന്നിധിയിൽ നിത്യവും മലയാളികളുടെ ഒരു പ്രവാഹമാണ്. ഇവരിൽ പലരും കലാരംഗത്തുനിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ത്രിമധുരം തദ്ദേശീയരെക്കാൾ കൂടുതൽ മലയാളികൾക്ക് പ്രിയങ്കരമാണെന്നും ഇത് കഴിച്ച മലയാളികൾക്ക് അത്ഭുതസിദ്ധിയുണ്ടാകുമെന്നും വിശ്വസിയ്ക്കപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി തദ്ദേശീയരായ പൂജാരിമാർ പൂജ കഴിഞ്ഞാൽ കിണറ്റിലിട്ടുപോകുന്നത് പതിവായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധകൃതിയായ ഐതിഹ്യമാലയിൽ ഇത്തരത്തിൽ ത്രിമധുരം അകത്താക്കി അത്ഭുതസിദ്ധി നേടിയ രണ്ട് വ്യക്തികളുടെ കഥ പറയുന്നുണ്ട്. ഒരാൾ സരസകവിയായിരുന്ന മുട്ടസ്സ് നമ്പൂതിരിയും മറ്റേയാൾ വാദ്യപ്രതിഭയായിരുന്ന മുണ്ടേമ്പിള്ളി കൃഷ്ണമാരാരുമാണ്. പക്ഷേ ഇരുവരും ഇത് കള്ളത്തരത്തിലൂടെയാണ് സ്വന്തമാക്കിയത്. തന്മൂലം ഇവർക്ക് പ്രവൃത്തിയിൽ വികടതയുണ്ടാകുകയും ചെയ്തു. ഇതുപോലെ നിരവധി കഥകൾ കേരളീയരുമായി ബന്ധപ്പെട്ട് മൂകാംബികാക്ഷേത്രത്തിൽ പ്രചരിയ്ക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ തന്നെ മൂകാംബികാക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില ക്ഷേത്രങ്ങളുണ്ട്. അവയിൽ ചിലതിന് ദക്ഷിണമൂകാംബിക എന്ന അപരനാമവുമുണ്ട്. അത്തരത്തിൽ ചില ക്ഷേത്രങ്ങളാണ് താഴെ ചേർക്കുന്നത്.

*പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം*

കോട്ടയം ജില്ലയിൽ പനച്ചിക്കാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം. ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും മഹാസരസ്വതീക്ഷേത്രമായാണ് ഇതിനെ പരിഗണിച്ചുവരുന്നത്. ഐതിഹ്യമനുസരിച്ച് പനച്ചിക്കാട്ടെ കീഴുപുറം നമ്പൂതിരിയോടൊപ്പം ഓലക്കുടയിൽ കയറിവന്ന മൂകാംബികാദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഒരിയ്ക്കലും വറ്റാത്ത ഒരു കൊച്ചുകുളവും അതിനടുത്ത് ഒരു വള്ളിപ്പടർപ്പുമുണ്ട്. ആ വള്ളിപ്പടർപ്പിനകത്തെ ഒരു പ്രത്യേക ദ്വാരത്തിലാണ് ദേവീപ്രതിഷ്ഠ. എന്നാൽ, പൂജാവിധികൾ ഇതിന് അഭിമുഖമായ പൂജാവിഗ്രഹത്തിലാണ് നടത്തിപ്പോരുന്നത്. ഈ വള്ളിപ്പടർപ്പുകളിലൊന്ന് മറ്റൊരിടത്തും കാണാനാകാത്ത സരസ്വതീലതയാണെന്ന് വിശ്വസിച്ചുപോരുന്നു. അതിനാൽ, പ്രതിഷ്ഠയ്ക്ക് ദിവ്യത്വം കല്പിച്ചുപോരുന്നു. ദേവീവിഗ്രഹത്തിൽ നിന്നൊഴുകിവരുന്ന നീരുറവ അടുത്തുള്ള കൊടൂരാറ്റിലെത്തിച്ചേരുന്നു എന്നാണ് വിശ്വാസം. പ്രധാന ക്ഷേത്രത്തിലെ മഹാവിഷ്ണു കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്ക് പ്രതിഷ്ഠകളുണ്ട്. കീഴുപുറം, കരുനാട്ട്, കൈമുക്ക് എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ത്രിമധുരവും സാരസ്വതഘൃതവുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. നവരാത്രിയാണ് ഈ ക്ഷേത്രത്തിലെയും പ്രധാന ഉത്സവം.

*വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം*

എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ശ്രീ ദക്ഷിണമൂകാംബികാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ആദിശക്തി മാതാവായ ശ്രീ മൂകാംബികാദേവിയാണ്. ഒരു കൊച്ചു താമരക്കുളവും അതിന് നടുവിൽ കെട്ടിപ്പൊക്കിയ ഒരു കൊച്ചുശ്രീകോവിലുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങൾ. ഈ ശ്രീകോവിലിൽ വിദ്യാസ്വരൂപിണിയായ ശ്രീമൂകാംബികാദേവി സരസ്വതീഭാവത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഗണപതി, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, ഹനുമാൻ, നാഗദൈവങ്ങൾ, യക്ഷി എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപദേവതകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം കയ്യാളുന്നത്. മകരമാസത്തിലെ ഉത്രട്ടാതി ആറാട്ടായുള്ള പത്തുദിവസത്തെ ഉത്സവവും നവരാത്രിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. മഹാനവമിയൊഴികെ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്.

*ചോറ്റാനിക്കര ഭഗവതിക്ഷേത്രം*

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സാക്ഷാൽ ആദിപരാശക്തി പരമാത്മാവായ മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ദേവി മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിക്കപ്പെടുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. ഈ മൂന്നുഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കരയമ്മയെ രാജരാജേശ്വരീ സങ്കല്പത്തിലാണ് ആരാധിയ്ക്കുന്നത്. ഐതിഹ്യമനുസരിച്ച് വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയ്ക്ക് ഒരു ക്ഷേത്രം പോലുമില്ലാത്തതിൽ ദുഃഖിച്ച ശങ്കരാചാര്യർ, കുടജാദ്രിയിൽ പോയി ദേവിയെ തന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോരുന്ന വഴിയിൽ ഇടയ്ക്കുവച്ച് ദേവിയുടെ കാലൊച്ച നിലച്ചുപോയെന്നും തിരിഞ്ഞുനോക്കരുതെന്ന വ്യവസ്ഥ ലംഘിച്ച് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി പാറയായതായി അറിയുകയും തുടർന്ന് പ്രാർത്ഥിച്ച് പ്രത്യക്ഷപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ കൂടെ പോരാനാകില്ലെന്ന് ദേവി പറയുകയും എന്നാൽ അത്രയും നിർബന്ധമാണെങ്കിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ രാവിലെ കുടികൊള്ളാമെന്നും അതുകഴിഞ്ഞേ മൂകാംബികയിലെത്തൂ എന്നും ദേവി അറിയിയ്ക്കുകയും ചെയ്തു. ഇന്നും മൂകാംബികാ ക്ഷേത്രത്തിൽ നടതുറക്കുന്നത് രാവിലെ അഞ്ചുമണിയ്ക്കാണ്. ചോറ്റാനിക്കരയിൽ രാവിലെ നാലുമണിയ്ക്ക് നടതുറന്ന് നിർമ്മാല്യവും അഭിഷേകവും നിവേദ്യവും കഴിഞ്ഞാണിത്.
ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഉയരത്തിലുള്ള പ്രധാന ക്ഷേത്രം മേൽക്കാവ് എന്നും അവിടെ നിന്ന് താഴെക്കിടക്കുന്ന കൊച്ചു ക്ഷേത്രം കീഴ്ക്കാവ് എന്നും അറിയപ്പെടുന്നു. പ്രാചീന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ രണ്ടും ഉൾപ്പെടുന്നുണ്ട്. മേൽക്കാവിലെ പ്രതിഷ്ഠ സരസ്വതി, ലക്ഷ്മി, ദുർഗ്ഗ, കാളി, പാർവ്വതി തുടങ്ങി എല്ലാ ദേവീസങ്കല്പങ്ങളുടെയും സംഗമമായി കണക്കാക്കപ്പെടുന്നു. കീഴ്ക്കാവിലേത് അത്യുഗ്രഭാവത്തിലുള്ള ഭദ്രകാളിയാണ്. മേൽക്കാവിലെ പ്രതിഷ്ഠ വിശേഷാൽ ആകൃതിയൊന്നുമില്ലാത്ത സ്വയംഭൂവായ ഒരു ശിലയാണ്. ഇത് രുദ്രാക്ഷശിലയാണെന്ന് വിശ്വസിച്ചുവരുന്നു. നിർമ്മാല്യസമയത്തുമാത്രമേ ഇത് കാണാനാകൂ. അല്ലാത്തപ്പോഴെല്ലാം സ്വർണ്ണഗോളക ചാർത്തിയ രൂപമാണ് പുറത്ത് കാണാനുക. ശ്രീരത്നാങ്കിതപീഠത്തിൽ കാലുകൾ രണ്ടും താഴോട്ടിട്ടിരിയ്ക്കുന്ന ചതുർബാഹുവായ ദേവിയുടെ രൂപമാണിത്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവി, മുന്നിലെ ഇടതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുകയും വലതുകൈ കൊണ്ട് ഭക്തഹൃദയങ്ങൾ സ്വീകരിയ്ക്കുകയും ചെയ്യുന്നു. ദേവീവിഗ്രഹത്തിന്റെ വലതുവശത്ത് കൃഷ്ണശിലയിൽ മഹാവിഷ്ണുസാന്നിദ്ധ്യവുമുണ്ട്. ഇതുമൂലം അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ എന്നാണ് ഇവിടെ വരുന്ന ഭക്തർ ജപിയ്ക്കുന്നത്. കീഴ്ക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും സന്നിധികളുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവർക്ക് ചോറ്റാനിക്കര ഭജനം ഉത്തമമായി കണക്കാക്കപ്പെടുന്നു. അതിനാൽ നിരവധി മനോരോഗികൾ ക്ഷേത്രത്തിൽ നിത്യേന വരാറുണ്ട്. കീഴ്ക്കാവിൽ രാത്രി നടക്കുന്ന ഗുരുതി പൂജ വളരെ വിശേഷമാണ്. എല്ലാ മാനസികാസ്വസ്ഥ്യങ്ങളും ഗുരുതിയോടെ തീരും എന്നാണ് വിശ്വാസം. ബാധോപദ്രവമുള്ളവർ ഈ സമയത്ത് ഉറഞ്ഞുതുള്ളുന്നതും അങ്ങനെ ഒഴിഞ്ഞുപോകുന്ന ബാധകൾ അടുത്തുള്ള പാലമരത്തിൽ ആണിയടിച്ച് കയറ്റുന്നതും ശ്രദ്ധേയമാണ്. കൂടാതെ ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ, നെയ്പായസം, വെടിവഴിപാട് തുടങ്ങിയവയും ക്ഷേത്രത്തിൽ പ്രധാനമാണ്. കുംഭമാസത്തിൽ രോഹിണിനാളിൽ കൊടികയറി ഉത്രം നാളിൽ വലിയ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ പ്രധാനം. ഇതിനിടയിൽ വരുന്ന മകം തൊഴൽ ഏറ്റവും സവിശേഷമായ പ്രാധാന്യം അർഹിയ്ക്കുന്നു. ഈ ദിവസം നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. മംഗല്യസൗഭാഗ്യത്തിന് മകം തൊഴൽ വിശേഷമാണെന്ന് വിശ്വസിച്ചുവരുന്നു. കൂടാതെ വൃശ്ചികത്തിലെ തൃക്കാർത്തികയും നവരാത്രിയും വിശേഷങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡ് വകയാണ് ഈ മഹാക്ഷേത്രം.

*പള്ളിക്കുന്ന് മൂകാംബികാക്ഷേത്രം*

കണ്ണൂർ ജില്ലയിൽ കണ്ണൂർ നഗരത്തിന് വടക്കുഭാഗത്ത് കണ്ണൂർ കോർപ്പറേഷനിൽ തന്നെ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പള്ളിക്കുന്ന് മൂകാംബികാക്ഷേത്രം. പ്രധാനമൂർത്തി മൂകാംബിക. പടിഞ്ഞാട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട്. ഉപദേവതകൾ: ശിവൻ ,വടക്കേ ഭഗവതി (മഹിഷാസുരമർദ്ദിനി), ഗണപതി. ശങ്കരൻ പ്രതിഷ്ഠിച്ചു എന്നും പരശുരാമപ്രതിഷ്ഠ എന്നും ഐതിഹ്യമുണ്ട്. ഇവിടെ ആദ്യം മഹിഷാസുരമർദ്ദിനി ആയിരുന്നുവെന്നും ഉഗ്രമൂർത്തിയെ പള്ളിക്കുന്നിലെ പണ്ഡിത സമൂഹം ജ്ഞാനസ്വരൂപിണിയായ വാഗ്ദേവതയാക്കി മാറ്റിയെന്നും പഴമ. അലങ്കാരപൂജയാണ് പ്രധാനം. മീനത്തിലെ രോഹിണി കൊടികയറി പൂരം ആറാട്ട്. നവരാത്രി ആഘോഷമുണ്ട്. കാട്ടുമാടം മനവക ക്ഷേത്രമായിരുന്നു .ചെറുശ്ശേരി ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു എന്നൊരു പ്രബല വിശ്വാസമുണ്ട് .ചെഞ്ചേരി എന്ന ഇല്ലപ്പേരായിരുന്നു.

*മൂകാംബിക ക്ഷേത്രത്തിലേക്കുള്ള വഴി*

വിവിധ സ്ഥലങ്ങളിൽ നിന്നും മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ദൂരം കിലോമീറ്ററിൽ:

ബൈന്ദൂരു : 27 (തൊട്ടടുത്ത റെയിൽവെ സ്റ്റേഷൻ. മുംബൈ-ഗോവ-മംഗലാപുരം കൊങ്കൺ റെയിൽവേ റൂട്ട്)

കുന്ദാപുര : 42

ഭട്ക്കൽ : 45

(ട്രെയിൻ നമ്പർ :6346-നേത്രാവതി മേലെ കൊടുത്ത രണ്ട് സ്ഥലങ്ങളിൽ നിർത്തുന്നു)[3]

മംഗലാപുരം : 135

ഗുരുവായൂർ : 450

ബെംഗളൂരു (ഷിമോഗ വഴി) : 400

ബെംഗളൂരു (മംഗലാപുരം വഴി) : 485

തൊട്ടടുത്ത വിമാനത്താവളം: മംഗലാപുരം.
ഗുരുവായൂർ, ബെംഗളൂരു, കൊട്ടാരക്കര, കണ്ണൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കു ഇവിടെനിന്നു നേരിട്ടു ബസ് സർവീസ്‌ ഉണ്ട്‌.

കടപ്പാട്: സോഷ്യൽ മീഡിയ.

 *➖➖➖➖➖➖➖➖➖

_ആറ്റുകാൽ പൊങ്കാല.

*🌹_ആറ്റുകാൽ പൊങ്കാല._*
*_2021 ഫെബ്രുവരി 27 ശനിയാഴ്ച_🌹*

_*ചരിത്രത്തിലാദ്യമായി ആറ്റുകാൽ ക്ഷേത്രമുറ്റത്തും നഗര വീഥികളിലും പൊങ്കാലയിടാൻ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇത്തവണ ഭക്തർക്ക് കഴിയില്ല. ഇക്കുറി ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല. ഇതേ സമയം ഭക്തർക്ക് വിധി പ്രകാരം വ്രതമെടുത്ത് വീടുകളിൽ പൊങ്കാലയിടാം. ക്ഷേത്രത്തിൽ പൊങ്കാലയിടുന്ന അതേ ഫലം തന്നെയാണ് വീടുകളിലിടുന്ന പൊങ്കാലയ്ക്കുമെന്ന്  ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്.*_ 


_*ആറ്റുകാൽ പൊങ്കാലയ്ക്ക് വ്രതം എത്ര ദിവസം ?*_

_*കാപ്പുകെട്ടു മുതൽ വ്രതം തുടങ്ങുന്നത് നല്ലതാണ്. 9 ദിവസം വ്രതമെടുത്ത് പെങ്കാലയിട്ടാൽ സർവൈശ്വര്യവും ലഭിക്കും. 9 ദിവസം വ്രതമെടുക്കാൻ കഴിയാത്തവർ കുറഞ്ഞത് മൂന്നുദിവസം അല്ലെങ്കിൽ തലേ ദിവസമെങ്കിലും വ്രതമെടുക്കണം. ഒരിക്കലെടുത്ത് മത്സ്യ മാംസ ഭക്ഷണം, ലഹരി വസ്തുക്കൾ, ശാരീരിക ബന്ധം എന്നിവ ഒഴിവാക്കി ദേവീ സ്തുതികൾ ജപിച്ച് വേണം വ്രതം. ഈ ദിവസങ്ങളിൽ പുലർച്ചെ കുളിച്ച് പ്രാർത്ഥിക്കണം. പറ്റുമെങ്കിൽ ക്ഷേത്ര ദർശനം നടത്തണം. രണ്ടു നേരവും കുളിയും പ്രാർത്ഥനയും വേണം. കുംഭത്തിലെ പൗർണ്ണമിയും പൂരവും ഒത്തുവരുന്ന ദിവസമായ ഫെബ്രുവരി 27-ന് പൊങ്കാല തിളച്ച ശേഷം ആഹാരം കഴിക്കാം. ക്ഷേത്രത്തിൽ നിവേദ്യം നടക്കുമ്പോൾ മന്ത്രം ചൊല്ലി തീർത്ഥമാക്കിയ ജലം തളിച്ച് പൊങ്കാല പൂർത്തിയാക്കാം. പിറ്റേന്ന് വ്രതം അവസാനിപ്പിക്കാം.*_

 *_ആഴ്ച വിശേഷങ്ങൾ_*
  *_(2021 ഫെബ്രുവരി 21 - 27)_*

_*വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകവും ആറ്റുകാൽ പൊങ്കാലയുമാണ് 2021 ഫെബ്രുവരി 21 ന് ഇടവക്കൂറിൽ രോഹിണി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ.*_

 _*ഫെബ്രുവരി 23-ന് ഏകാദശിയാണ്. കേരളത്തിൽ തിരുനാവായ ഏകാദശി എന്ന് അറിയപ്പെടുന്ന കുംഭത്തിലെ വെളുത്തപക്ഷ ഏകാദശി ആചരണത്തിന് അതിവിശേഷമാണ്. ജയ ഏകാദശി എന്ന് രാജ്യമെമ്പാടും അറിയപ്പെടുന്ന ഈ ഏകാദശി നോറ്റാൽ വിഷ്ണു പ്രീതിയും പാപമോചനവും ഫലം. ഭൗമി ഏകാദശി, ഭീഷ്മ ഏകാദശി എന്നെല്ലാം ഇത് ഒരോരോ സ്ഥലങ്ങളിൽ അറിയപ്പെടുന്നു. ഈ ഏകാദശി വ്രതമെടുക്കുന്നവർ ഫെബ്രുവരി 22 ദശമി നാളിൽ വ്രതം തുടങ്ങണം. 23-ന് രാവിലെ 11:48 മുതൽ രാത്രി 12 മണി വരെയാണ് ഹരിവാസരം.*_

_*ഫെബ്രുവരി 24 ന് 10 ദിവസത്തെ ഗുരുവായൂർ ഉത്സവം ആരംഭിക്കും. അന്ന് തന്നെയാണ് പ്രദോഷവും . ശിവപാർവ്വതി പ്രീതികരമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. വൈകിട്ട് 6:23 ന് ശേഷം പ്രദോഷപൂജ നടക്കും.*_ 

_*26 നാണ് ചോറ്റാനിക്കര മകം. 27 ശനിയാഴ്ചയാണ് ആറ്റുകാൽ പൊങ്കാല. കുംഭത്തിലെ പൗർണ്ണമിയും പൂരം നക്ഷത്രവും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാല സമർപ്പണം. ഇത്തവണ മഹാമാരി കാരണം വീടുകളിലാണ് പൊങ്കാലയിടുന്നത്. ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല.*_


🙏🙏

വാസ്തുദോഷം

*വാസ്തുദോഷം* : *ചിലവിശ്വാസങ്ങൾ* 

ചില ഭവനങ്ങളിൽ താമസിക്കുന്നവർ എല്ലായ്പ്പോഴും പരസ്പരം കലഹിക്കുന്നതായും ഈ വീട്ടിൽ ഒരിക്കലും മനസ്സമാധാനം കിട്ടാറില്ല എന്ന്  പറയുന്നതും കേൾക്കാറില്ലേ?

ഇതിന്റെ കാരണമെന്താണെന്ന് ചോദിച്ചാൽ വീടിന്റെ  വാസ്തുദോഷം എന്ന് ചുരുക്കിപ്പറയേണ്ടി വരും. വിട്ടുകാർ എത്ര തന്നെ  പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കലഹങ്ങള്‍ ഉണ്ടാകുന്നത് കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതിനും മനസ്സമാധാനം നഷ്ടപ്പെടുന്നതിനും  കാരണമാകാറുമുണ്ട്.  ഇതിന് ഒരു പരിധിവരെ വാസ്തു വിദ്യയിൽ പരിഹാരം പറഞ്ഞിട്ടുണ്ട്.

ഭവനങ്ങളിൽ പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് നന്നായിരിക്കും.

മുതിര്‍ന്ന ആളുകള്‍ക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറി നല്‍കുന്നതാണ് ഉത്തമം. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിനെ അഭിമുഖീകരിച്ചു വേണം പഠന സമയത്ത് കുട്ടികള്‍ ഇരിക്കേണ്ടത്.
 
തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് വീടിന്റെ ഉയരം ക്രമമായി കുറഞ്ഞു വരണം. മതിലിന്റെ ഉയരവും തെക്ക് പടിഞ്ഞാറ് മൂലയില്‍ ഉയര്‍ന്നിരിക്കണം. വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ മധ്യഭാഗത്ത് ഒരിക്കലും കിണര്‍ കുഴിക്കരുത്.

തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
 
തെക്കു കിഴക്കു വരുന്ന രീതിയില്‍ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്‌തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്.

വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.

വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം.

താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.
 
വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടരുത്. ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്.

ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. സ്റ്റെയര്‍‌കെയ്സിനു താഴെ പൂജാമുറിയും ടോയ്‌ലറ്റും നിര്‍മ്മിക്കരുത്.

വീടുകളിലെ താമസം ശാന്തവും
സന്തോഷ പ്രദവുമാകുന്നതിന് ഈ പറഞ്ഞ രീതിയിൽ വാസ്തു ദോഷ പരിഹാരം ചെയ്യുന്നത് ഗുണകരമായിരിക്കും'
കടപ്പാട് '
  ⬛◼️▪️®️▪️◼️⬛

പുനർജന്മവുംചില* *ചിന്തകളും* ( *നരകം* )

*പുനർജന്മവുംചില* *ചിന്തകളും* ( *നരകം* )

പുനർജന്മം ഉണ്ട് എന്നതിന് ഭഗവദ് ഗീത സാക്ഷിയാണ് ഒരു ശരീരത്തിനകത്ത് ഉള്ള ആത്മാവ് ആ ശരീരം ഒഴിവാക്കി മറ്റൊരു ശരീരത്തിൽ പ്രവേശിച്ച് കർമ്മം തുടരുന്നതിനെയാണ് പുനർജന്മം എന്ന് പറയുന്നത് ബ്രഹ്മത്തിൽ ലയിക്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടിരിക്കും ‘നമ്മുടെ ചുറ്റുപാടുകൾ ശ്രദ്ധിച്ചാൽ ഇത് സത്യസന്ധമായ ഒരു ശാസ്ത്രം ആണെന്ന് കാണാൻ കഴിയും 1 കിലോ വിറക് നമ്മൾ കത്തിച്ചാൽ പിന്നെ ദൃശ്യമാകുന്നത് ചാരമാണ് അത് 700 ഗ്രാം ഉണ്ടെന്ന് കരുതുക അപ്പോൾ ബാക്കി 300 ഗ്രാം എവിടെ പോയി? എവിടേയും പോയിട്ടില്ല അത് ഊർജ്ജമായി മാറി ഇത് ആവി റകിന്റെ പരിണാമം ആണ് അതായത് മറ്റൊരു ജന്മം ആ ഉർജ്ജത്തിന് ഒരു ആസ്ഥാനവും ഉണ്ട് ആ ആസ്ഥാനത്തെ മറ്റൊരു ലോകമായി വേണമെങ്കിൽ ചിത്രീകരിക്കാം അതിൽ അപാകതയില്ല

എന്നാൽ മനുഷ്യനെ സംബന്ധിച്ച് മരിച്ചു കഴിഞ്ഞാൽ ആവേറിട്ട ചൈതന്യം എവിടെ പോയി? അതിന് മറ്റൊരു ആസ്ഥാനമുണ്ട് അതായത് മറ്റൊരു ലോകം. ഉണ്ടായതൊന്നും നഷ്ടപ്പെടുന്നില്ല ഈ നിയമം ആദ്ധ്യാത്മികവും ആണ് അത സമയം ശാസ്ത്രവും ആണ് അപ്പോൾ ആദ്ധ്യാത്മികത ശാസ്ത്രമാണ് എന്ന് സാരം – മരണമെന്ന് പറയുന്നത് മോക്ഷം വരെയുള്ള ജീവാത്മാവിന്റെ പ്രയാണത്തിലെ കർമ്മനിരതമായ ശരീരം താല്ക്കാലികമായി ഉപക്ഷിക്കലാണ് മറ്റൊന്ന് കിട്ടുന്നത് വരെയുള്ള അദൃശ്യഭാവം മുൻ ജന്മ കർമ്മഫലത്തിനനുസരിച്ച് മറ്റൊരു ശരീരം ലഭിച്ച് അതിലൂടെ വീണ്ടും ജീവാത്മാവ് യാത്ര തുടരുന്നു അതിനാൽ ശരീരത്തെ ജീവാത്മാവിന് സഞ്ചരിക്കാനുള്ള വാഹനമായി അഥവാ രഥമായി കഠോപനിഷത്ത് പറയുന്നു.

നരകം :
സത്യത്തിൽ നരകം ഉണ്ടോ?
മരിച്ച മനുഷ്യരും മറ്റു ജീവികളും ജീവിതത്തിൽ ചെയ്തിട്ടുള്ള ദുഷ്കർമങ്ങൾക്കു ശിക്ഷ അനുഭവിക്കാൻ മരണാനന്തരം ചെന്നെത്തുന്നതായി വിശ്വസിക്കപ്പെടുന്ന ലോകമാണ് നരകം അവിടെയെത്തുന്ന ജീവി, അഥവാ ജീവിയുടെ ആത്മാവോ ജീവനോ, പാപപുണ്യങ്ങളുടെ തോതനുസരിച്ച് പലതരം പീഡനങ്ങൾക്കു വിധേയരാകുന്നു.
ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌ . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്
ഹൈന്ദവവിശ്വാസമനുസരിച്ച് ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്.ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്. പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു.
തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. എന്നാൽ ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്.

"ഇരുപത്തെട്ട് നരകങ്ങൾ"

1.താമിസ്രം

2.അന്ധതാമിസ്രം

3.രൗരവം

4.മഹാരൗരവം

5.കുംഭീപാകം

6.കാലസൂത്രം

7.അസിഃപത്രം

8.സൂകരമുഖം

9.അന്ധകൂപം

10.കൃമിഭോജം സന്ദംശനവും

11.തപ്തമൂർത്തി

12.ശാല്‌മിനി

13.വജ്രകണ്ടകശാലി

14.വൈതരണി

15.പൂയോദകം

16.പ്രാണനിരോധകം

17.വിശസനം

18.ലാലഭക്ഷം

19.സാരമേയാശനം

20.അവീചി

21.അയഃപാനം

22.ക്ഷാരകർദ്ദമം

23.രക്ഷോഭക്ഷം

24.ശൂലപ്രോതം

25.ദന്ദശൂകം

26.വടാരോധം

27.പര്യാവർത്തനം

28.സൂചിമുഖം

താമിസ്രം:
പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

രൗരവം:
ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം:
പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ
ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം:
പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും

അസിഃപത്രം:
സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം.

ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും.

അന്ധകൂപം

കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.

സന്ദംശം

സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു

ശാല്‌മിനി

കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാൽ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു

പൂയോദകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

പ്രാണനിരോധകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാതനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

ലാലഭക്ഷം

ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം.യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

അവീചി

കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

അയഃപാനം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

ക്ഷാരകർദ്ദമം

സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

ശൂലപ്രോതം

വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും

ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌ . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്.

   ⬛◼️▪️®️▪️◼️⬛

Saturday, February 20, 2021

കണ്ടകശനി

*🌀 കണ്ടകശനി / ഏഴരശനി / ജന്മവ്യാഴം / കര്‍മ്മവ്യാഴം... 🌀*


 *കണ്ടകശനി* 

ജനിച്ച നക്ഷത്രത്തിന്റെ കൂറില്‍ നിന്ന് നാല്, ഏഴ്, പത്ത്, ഇതിലേതെങ്കിലും രാശിയില്‍ ശനി ചാരവശാല്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അവിടുന്ന് ആ ശനി കടന്നുപോകുന്നതുവരെ ആ ജാതകന് കണ്ടകശനിയായിരിക്കും.

നാലിലാണ് ശനിയെങ്കില്‍ കുടുംബച്ചിദ്രങ്ങളും ധനധാന്യനഷ്ടവും സകലകാര്യങ്ങളിലും തോല്‍വിയും മാനഹാനിയുമുണ്ടാകും.

എഴില്‍ ശനി നില്‍ക്കുന്ന കാലത്ത് ഭാര്യാവിരഹം, സജ്ജനവിരോധം, കടങ്ങള്‍ മുതലായ ദുരിതങ്ങളുണ്ടാകും

പത്തില്‍ ആണ് ശനി സഞ്ചരിക്കുന്നതെങ്കില്‍ സര്‍വ്വനാശവും മാനഹാനിയും ഫലം.

അഷ്ടമത്തില്‍ നില്‍ക്കുന്ന ശനിയും ദോഷത്തെയാണ് ചെയ്യുന്നത്. വളരെ ക്ലേശകരമായ സമയമായിരിക്കും.

 *ഏഴരശനി* 

ചാരവശാല്‍ ജനിച്ച കൂറിലും അതിന്റെ രണ്ടും പന്ത്രണ്ടും രാശികളിലും ശനി സഞ്ചരിക്കുന്ന ഏഴരവര്‍ഷം ഏഴരശനികാലമാകുന്നു. ഇതില്‍ ജനിച്ച കൂറില്‍ ശനി സഞ്ചരിക്കുമ്പോള്‍ ആ ജാതകന് ജന്മശനിയും കണ്ടകശനിയും ഒന്നായി ബാധിക്കും. ഈ കാലം സര്‍വ്വവിധ നഷ്ടങ്ങള്‍ക്കും ഇടയാകുന്നതാണ്.

ഏഴരശനിയുടെ കാലത്ത് സ്ഥാനഭ്രംശം, കുടുംബകലഹം, വസ്തുനാശം, ധനനാശം, ഇഷ്ടജനവിരോധം, കലഹം, ജയില്‍വാസം, വ്യവഹാരക്ലേശം എന്നീ ദുരിതങ്ങള്‍ അനുഭവിക്കുന്നതാണ്.   

ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷം നില്‍ക്കും.

 *ജന്മവ്യാഴം* 

ജനിച്ച നക്ഷത്രത്തിന്റെ കൂറില്‍ വ്യാഴം ചാരവശാല്‍ നില്‍ക്കുന്നത് ദോഷകരമാണ്. ആ സമയത്ത് അപവാദങ്ങളും, ദുരിതങ്ങളും ഉണ്ടാകും

 *കര്‍മ്മവ്യാഴം* 

ജനിച്ച നക്ഷത്രത്തിന്റെ കൂറിന്റെ പത്തില്‍ വ്യാഴം ചാരവശാല്‍ നില്‍ക്കുന്നത് കര്‍മ്മദോഷം ചെയ്യും, വിചാരിച്ചകാര്യങ്ങള്‍ ഒന്നും തന്നെ നടക്കുകയില്ല, ജോലിസ്ഥലത്ത് ക്ലേശങ്ങള്‍ അനുഭവപ്പെടും, സ്ഥാനഭ്രംശം ഉണ്ടാകും.

വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷം നില്‍ക്കും.

⬛◾▪️®️▪️◾⬛

Wednesday, February 17, 2021

ജാതകം എഴുതുന്നതിനും ഫലമറിയാനും വിളിക്കുക

Sunday, February 14, 2021

വിഷ്ണുസഹസ്രനാമ൦

🍂▪വിഷ്ണുസഹസ്രനാമം🍂

കാര്യസിദ്ധിക്കും വിജയത്തിനും ഉത്തമമായ മന്ത്രമാണ് വിഷ്ണു സഹസ്ര നാമം. ഇത് ശംഖു ചക്ര ഗദാ ധാരിയായ മഹാവിഷ്ണുവിന്‍റെ ആകെ രൂപത്തെ വർണ്ണിക്കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിഷ്ണുവിന്‍റെ ആയിരം പേരുകളാണ് സഹസ്രനാമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിഷ്ണു ഭഗവാന്‍റെ 1000 പേരുകൾ ഉച്ഛരിച്ചുകൊണ്ടുള്ള സ്തുതിസ്തോത്രം നിരന്തരം ജപിക്കുന്നത് കാര്യസിദ്ധിയ്ക്കും പരീക്ഷാ വിജയത്തിനും ഉത്തമമാണ്. മഹാഭാരതത്തിലെ അനുശാസന പര്‍വം എന്ന അധ്യായത്തില്‍ നിന്നുമാണ് 1000 നാമങ്ങൾ എടുത്തിരിക്കുന്നത്.

മഹാഭാരത യുദ്ധാനന്തരം ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ നിര്‍ദ്ദേശ പ്രകാരം യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും കാത്ത് കിടക്കുന്ന ഭീഷ്മാചാര്യരെ കണ്ടു വണങ്ങി അനുഗ്രഹം തേടി. ഈ അവസരത്തിൽ ഭീഷ്മരാണ് വിഷ്ണു സഹസ്രനാമം യുധിഷ്ടിര മഹാരാജാവിനു ഉപദേശിച്ചു നൽകിയത് എന്നാണ് വിശ്വാസം. അതിനാൽ തന്നെയാണ് ഇവിടെ വിഷ്ണുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നത്. വിഷ്ണു സഹസ്രനാമം ജപം കൊണ്ട് ലഭിക്കാവുന്ന ഫലസിദ്ധികളെ പറ്റിയും സ്തോത്രത്തിൽ പരാമർശിച്ചിരിക്കുന്നു.

പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ ഉണ്ടെങ്കിലും, മഹാഭാരതത്തിന്‍റെ ഭാഗമായ വിഷ്ണുസഹസ്രനാമമാണ് ഏറെ പ്രചാരത്തിലുള്ളത്. പുലർച്ചെ വൃത്തിയോടെയും ശുദ്ധിയോടെയും നിലവിളക്കിനു മുന്നിൽ കാര്യസിദ്ധിക്കും വിജയത്തിനുമായി സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമമാണ്. 

"ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ, സഹസ്രനാമതത്തുല്യം രാമനാമ വരാനനേ, ശ്രീരാമനാമ വരാനന ഓം നമ ഇതി". ഈ സ്ത്രോത്രവരികൾ ദിവസേന മൂന്ന് തവണ ചെല്ലുന്നതും വിഷ്ണുസഹസ്രനാമം പൂര്‍ണമായി ജപിക്കുന്നതിന് തുല്യമാണ്.
ബുദ്ധി ,ധൈര്യം, ജ്ഞാനം തുടങ്ങിയവ പ്രദാനം ചെയ്യുന്നതിനായി വിഷ്ണു സഹസ്രനാമ ജപം കൊണ്ട് കഴിയും.

🔲🔴🌿🍂🌿⚫🌿🍂🌿🔴🔲

പേരാൽ

*അരയാൽ, പേരാൽ മഹത്വം - 
🌳🌳🌳🌳🌳🌳🌳🌳
ഇനി നമുക്ക് പേരാലിനെ കുറിച്ചു അറിയാൻ ശ്രമിക്കാം പേരാലിന്റെ ഇലയിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ വിശ്രമിക്കുന്നത് എന്നും പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായും, ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ് ജ്ഞാനോപദേശം നൽകിയത് എന്നും വിശ്വസിക്കുന്നു.

പേരാലിന്റെ ചുവട്ടിൽ വച്ച് പിതൃശ്രാദ്ധം നടത്തുന്നത് നല്ലതാണ്. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ് ശ്രീരാമൻ പിതൃശ്രാദ്ധം നടത്തിയത് എന്നു വിശ്വസിക്കുന്നു.

പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ് പുംസവനത്തിന് ഉപയോഗിക്കുന്നത്, പശുതൊഴുത്തുള്ള സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച് പൂയം നക്ഷത്രത്തിൽ സേവിച്ചാൻ പുരുഷപ്രജയെ പ്രസവിക്കുമത്രേ. മൃത്യുഞ്ജയ ഹോമത്തിന് പേരാൽ വൃക്ഷത്തിന്റെ മൊട്ടാണ് ഉപയോഗിക്കുന്നത്.


     ⬛◼️▪️®️▪️◼️⬛

Monday, February 8, 2021

ഗുരുപവനപുരേശ :

*ഗുരുപവനപുരേശ മാഹാത്മ്യം* *ഭാഗം 1*

*ഗുരുവായൂരിലെ പാതാളാഞ്ജന ശിലയുടെ വൈഭവം*


നാരദപുരാണത്തിൽ പറഞ്ഞിരിക്കുന്ന കഥ ആണ് ഇത്. സർപ്പകോപം മൂലം കുഷ്ഠരോഗം പിടിപ്പെട്ട പാണ്ഡവ പൗത്രനായ ജനമേജയ രാജാവിനോട് ആത്രേയ മഹർഷി പറയുന്ന ഗുരുവായൂരപ്പൻ്റെ വിഗ്രഹമാഹാത്മ്യം.

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ ബ്രഹ്മാവ് സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിർമ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു. വംശവർദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവർഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവർ ഭജനം തുടർന്നു. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായ ഭഗവാൻ അവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു.

ഞാൻ തന്നെ നിങ്ങളുടെ പുത്രനായി നാലുജന്മങ്ങളിൽ അവതരിയ്ക്കാം. അപ്പോഴെല്ലാം നിങ്ങൾക്ക് ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകും.
അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ വാമനനായി അവതരിച്ചു. പിന്നീട് അവർ ദശരഥനും കൗസല്യയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തിൽ ഭഗവാൻ ശ്രീരാമനായി അവതരിച്ചു. പിന്നീട് അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ദ്വാപരയുഗത്തിലെ നാലാം ജന്മത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി അവതരിച്ചു.
ഈ ജന്മങ്ങളിലെല്ലാം അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാൻ അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു.

മാതാപിതാക്കൾ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണ ഭഗവാൻ ദ്വാരകയിലേയ്ക്ക്കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു.

ഒടുവിൽ ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ഇങ്ങനെ പറഞ്ഞു:

'ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം ദിവസം ദ്വാരക സമുദ്രത്തിനടിയിലാകും. അതിൽ ദ്വാരക മുഴുവൻ നശിച്ചുപോകും. എന്നാൽ, നാലുജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഗ്രഹം മാത്രം അതിൽ നിന്ന് രക്ഷപ്പെട്ട് തിരമാലകൾക്കുമുകളിൽ പൊന്തിക്കിടക്കും. ആ വിഗ്രഹം താങ്കൾ ദേവഗുരുവായ ബൃഹസ്പതിയെഏൽപ്പിയ്ക്കണം. തുടർന്ന്, ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കാനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുക.'"

ഭഗവാൻ പറഞ്ഞതുപോലെ ദ്വാരക ഏഴാം ദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവർ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂർണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ അപ്പോൾത്തന്നെ നാലുജന്മങ്ങളിൽ ഭഗവാന്റെ മാതാപിതാക്കൾ പൂജിച്ച ദിവ്യവിഗ്രഹം കടൽവെള്ളത്തിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും എന്നറിയാതെ കുഴഞ്ഞ ബൃഹസ്പതി ഉടനെത്തന്നെ ശിഷ്യനായ വായുദേവനെ വിളിച്ചു. വായുദേവൻ പ്രത്യക്ഷപ്പെട്ട് തിരമാലകളിലൂടെ വിഗ്രഹം കരയ്ക്കെത്തിച്ചു. തുടർന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ ഉചിതമായ സ്ഥാനം തേടി ആകാശമാർഗ്ഗേണ ഭാരതം മുഴുവൻ യാത്ര ചെയ്തു. ഒടുവിൽ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവർ കാണാനിടയായി. ചുറ്റും പക്ഷികളുടെ കളകൂജനം. ഹരിതാഭ നിറഞ്ഞ അന്തരീക്ഷം. അതിനിടയിൽ അവർ ആകാശത്തുനിന്ന് ആ അത്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാർവ്വതീപരമേശ്വരന്മാർ ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോൾതന്നെ അവർ താഴെയിറങ്ങി. ഇരുവരും പാർവ്വതീപരമേശ്വരന്മാരെ വന്ദിച്ചു. ശിവൻ മേൽപ്പറഞ്ഞ സ്ഥലത്തിന്റെ മാഹാത്മ്യം ബൃഹസ്പതിയ്ക്കും വായുദേവനും വിവരിച്ചുകൊടുത്തു:

" നമ്മൾ നിൽക്കുന്ന ഈ സ്ഥലം തന്നെയാണ് പരമപവിത്രമായ ഈ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കുന്നതിന് ഏറ്റവും ഉചിതമായ സ്ഥാനം. പണ്ട് ഇവിടെയാണ് പുണ്യവാന്മാരായ പ്രചേതസ്സുകൾ തപസ്സനുഷ്ഠിച്ചിരുന്നത്. അവർക്ക് ഞാൻ രുദ്രഗീതം ഉപദേശിച്ചതും ഇവിടെവച്ചാണ്. തുടർന്ന് പതിനായിരം വർഷം അവർ ഇവിടെ തപസ്സിരുന്നു. അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണു അവർക്ക് സർവ്വശ്രേയസ്സുകളും നൽകി. ബൃഹസ്പതേ, ദേവഗുരുവായ അങ്ങും അങ്ങയുടെ ശിഷ്യനായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തുന്ന ഈ സ്ഥലം ഇനി 'ഗുരുവായൂർ' എന്നറിയപ്പെടും. കലികാലത്ത് ഭക്തർക്ക് അഭയമായി ഈ സങ്കേതം മാറും. ഞാൻ പാർവ്വതീദേവിയോടൊപ്പം അടുത്തുതന്നെ സ്വയംഭൂവായി അവതരിയ്ക്കുകയും ചെയ്യും.'
ഇതു കേൾക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹർഷി സ്തുതിഗീതങ്ങൾ പാടി. ഈ മംഗളമുഹൂർത്തത്തിന് സാക്ഷിയാകാൻ നിന്ന പാർവ്വതീപരമേശ്വരന്മാർ അടുത്തുതന്നെയുള്ള മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവൻ ഗുരുവായൂരപ്പനായും മാറി. വൈകുണ്ഠത്തിലേതുപോലെ ഭഗവാൻ ഇവിടെയും സർവ്വചൈതന്യ സമ്പൂർണനായി വാഴുന്നതിനാൽ ഇവിടം ഭൂലോകവൈകുണ്ഠമാകുന്നു.

ഗുരുപവന പുരേ ഹന്ത ഭാഗ്യം ജനാനാം

ഭഗവാനെ ഭൂലോക വൈകുണ്ഠവാസ പാഹിമാം പാഹിമാം
🔷◼️▪️®️▪️◼️🔷

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...