Saturday, September 18, 2021
ഒരു കുഞ്ഞ് തന്റെ അമ്മയുടെ മടിയില്‍ ഇരുന്ന്കൊണ്ട്, അമ്മയുടെ ലാളന കിട്ടുമ്പോള്‍ അനുഭവിക്കുന്ന ആനന്ദമാണ്, പ്രാര്‍ത്ഥനാ സമയത്ത് ഒരു വ്യക്തി അനുഭവിക്കുന്നത്. വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കുക അസാധ്യം! ഹിതമായ കാര്യങ്ങൾക്ക് വേണ്ടി ആണ് പ്രാർഥിക്കുന്നതെങ്കിൽ ദൈവം തീർച്ചയായും ശ്രദ്ധിക്കും. ശരിക്കും പറഞ്ഞാൽ, ദൈവത്തിന്‍റെ അടുക്കലേക്ക് ചെല്ലാൻ ദൈവം നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രാർഥനയിലൂടെ ദൈവത്തിലേക്ക് തിരിയുന്നെങ്കിൽ “മനുഷ്യബുദ്ധിക്ക് അതീതമായ ശാന്തിയും സമാധാനവും കിട്ടും . നമ്മുടെ ക്ഷേത്രങ്ങളും പ്രാർത്ഥനകളും, ആചാരാനുഷ്ടാനങ്ങളുമെല്ലാം അവനെ/അവളെ അറിവില്ലായ്മയിൽ നിന്ന് തിരിച്ച് അറിവിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണു. നമ്മുടെ പുരാണോതിഹാസങ്ങളും, ഉപനിഷത്തുക്കളും, ഭഗവത്ഗീതയുമെല്ലാം അറിവില്ലായ്മയിൽ നിന്ന് നമ്മളെ അറിവിലേക്ക് നയിക്കുന്നു. നമ്മുടെ പ്രാർത്ഥനാരീതികളൊക്കെയും ദ്വൈതഭാവത്തിലാണു. നിരന്തരമായ പ്രാർത്ഥനകളുടേയും, ഭക്തിയുടേയും ഫലമായി ദ്വൈതഭാവത്തിൽ നിന്ന് പതുക്കെ പതുക്കെ അദ്വൈതഭാവത്തിലേക്ക് ഉയരുന്നു. ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോട് ഈ മന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ചുവന്ന പുഷ്പങ്ങളാൽ ദുർഗാ ദേവിക്ക് അർച്ചന ചെയ്യുവാനായി ഉപദേശിച്ചു. അർജുനന്റെ ആരാധനയിൽ സംപ്രീതയായ ദേവി പ്രത്യക്ഷയായി അർജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി .സ്തോത്രം🔥●●നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനികുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ (൧)ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവർണിനി (൨)കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ (൩)അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണിഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ (൪)മഹിഷാ സൃക്പ്രിയേ നിത്യം കൗശികി പീതവാസിനിഅട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ (൫)ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനിഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ (൬)വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസിജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ (൭)ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാംസ്കന്ദ മാതർ ഭഗവതി ദുർഗ്ഗേ കാന്താരവാസിനി (൮)സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതിസാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ (൯)സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ (൧൦)കാന്താര ഭയ ദുർഗേഷു ഭക്താനാമാലയേഷു ചനിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാൻ (൧൧)ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ചസന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ (൧൨)തുഷ്ടി:പുഷ്ടിർ ധൃതിർ ദീപ്തിശ്ചണ്ഡാദിത്യ വിവർധിനിഭൂതിർ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈ: (൧൩)ഫലശ്രുതി:ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാൽ ദുർഗാ ദേവിയെ അർച്ചന ചെയ്‌താൽ സർവൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാൽ അർച്ചന ചെയ്‌താൽ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.
Subscribe to:
Post Comments (Atom)
നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...
-
*നിങ്ങളുടെ #ജന്മനക്ഷത്ര #ഗോത്രം ഏതെന്നറിയമോ?* *എല്ലാവർക്കും അവർ ജനിച്ച ജന്മ നക്ഷത്രം കൃത്യമായി അറിയാമായിരിക്കും. എന്‍...
-
_ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളുടെ പ്രാധാന്യം_ *ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ട ദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാല...
No comments:
Post a Comment