സുത-മദന-നവാന്തേ പൂർണ-ദൃഷ്ടിം തമസ്യ യുഗള-ദശമ-ഗേഹേ ചാർദ്ധ-ദൃഷ്ടിം വദന്തി സഹജ-രിപു-വിപശ്യൻ പാദ-ദൃഷ്ടിം മുനീന്ദ്രാഃ നിജഭവനമുപേതോ ലോചനാന്ധഃ പ്രദിഷ്ടഃ (പരാശരഹോര, Rf.BPHS) രാഹുവിന് 5-7-9-12 ഭാവങ്ങളിലേക്ക് പൂർണദൃഷ്ടി.രാഹുവിനു താൻ നിൽക്കുന്ന രാശിയിൽ നിന്നും അഞ്ചു ഏഴു ഒൻപതു (അതായതു ഗുരുവിനെ പോലെ ) പൂർണ ദൃഷ്ടിയുണ്ട്
ഇതെല്ലാ ജ്യോതിഷികളും അംഗീകരിക്കുന്നതാണ്
എന്നാൽ രാഹു വിട്ട രാശിയിലേക്കും പൂർണദൃഷ്ടിയുണ്ട് എന്ന് ചെറിയ വിഭാഗം ജ്യോതിഷികൾ പറയുന്നു
എങ്ങനെയെന്നാൽ ഇപ്പോൾ ഗോചവശാൽ രാഹു ഇടവം രാശിയിലാണല്ലോ
രാഹു വിട്ട രാശി മിഥുനമാണ്
അപ്പോൾ മിഥുനത്തിലേക്കു പൂർണദൃഷ്ടിയുണ്ട്
ഇനി ഇതിൽ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ട്
No comments:
Post a Comment