" ഓം ഗം ഗണപതയേ നമഃ "🙏🙏
ഈ വർഷം ചിങ്ങമാസം ഇരുപത്തിയഞ്ചാം തീയതി (സെപ്റ്റംബർ 10 ന്.)ആണ് വിനായക ചതുർഥി. ഗണേശ ഭഗവാൻ്റെ ജന്മദിനമാണ് വിനായകചതുർഥിയായി ആഘോഷിക്കുന്നത്. കഴിഞ്ഞവർഷം ഭഗവാന്റെ ജന്മനക്ഷത്രവും തീയതിയും ഒന്നിച്ചു വന്നതിനാൽ ഏറെ പ്രാധാന്യം ഉള്ളതായിരുന്നുവെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ വേണ്ടത്ര പകിട്ടോടെ ആഘോഷിക്കാൻ കഴിഞ്ഞില്ല.ഈ വർഷവും നിയന്ത്രണങ്ങൾ പാലിച്ചു തന്നെ വേണം ആഘോഷം. കാരണം ഭഗവാൻ എപ്പോഴും നമ്മുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ആർഭാടങ്ങളെക്കാൾ പ്രാധാന്യം സുരക്ഷയ്ക്കാണ് എന്നു മനസ്സിലാക്കാത്തവർ ആണ് നിയമങ്ങൾ ലംഘിക്കുന്നത്.ഭഗവാൻ എപ്പോഴും നമ്മുടെ നന്മ മാത്രമാണ് ഇച്ഛിക്കുന്നത്.
കേരളത്തിൽ ക്ഷേത്രങ്ങളിൽ മാത്രമേ ചതുർഥി ആഘോഷിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ ചിലർ വീടുകളിലും ചെറിയ തോതിൽ പൂജ നടത്താറുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നും പല ആചാരങ്ങളും ആഘോഷങ്ങളും നമ്മുടെ നാട്ടിലും പ്രചരിച്ചു വരുന്നുഅഥവാ പ്രചരിപ്പിച്ചു വരുന്നു.നല്ലതു സ്വീകരിക്കുന്നതിൽ തെറ്റില്ല.
🌼🌼🌼
വിനായക ചതുർഥി ദിവസം ചന്ദ്രനെ കാണരുതെന്നു പറഞ്ഞു കേൾക്കുന്നുണ്ട്. സ്യമന്തകം മണി മോഷണം പോയപ്പോൾ ആ കുറ്റം ശ്രീകൃഷ്ണ ഭഗവാന്റെ മേൽ ചുമത്തപ്പെട്ടത് ചതുർഥി ദിവസം ഭഗവാൻ ചന്ദ്രനെ ദർശിച്ചിരുന്നതിനാലാണെന്ന് പൂർവികർ കണ്ടെത്തിയിരുന്നു. ചതുർഥി ദിവസം ചന്ദ്രനെ കണ്ടാൽ നാം അപവാദങ്ങൾ കേൾക്കേണ്ടിവരും എന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു.അങ്ങിനെ വിശ്വസിക്കാൻ കാരണം എന്തെന്ന് അറിയാമോ. ഒരിക്കൽ നമ്മുടെ ഗണപതിഭാഗവാൻ ചതുർഥി ദിവസം പിറന്നാൾ ഊണും കഴിഞ്ഞ് വലിയ കുടവയറും കുലുക്കി വളരെ വേഗത്തിൽ ആടിയുലഞ്ഞു നടന്നു പോകുന്നമ്പോൾ ചന്ദ്രൻ ആ നടപ്പു കണ്ട് പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു. അതുകണ്ടു ഭഗവാന് കോപം വരികയും ഇന്നു നിന്നെ ആരും നോക്കാതെയും ധ്യാനിക്കാതെയും പോകട്ടെയെന്നും നോക്കുന്നവർ അപവാദം കേൾക്കട്ടെയെന്നും ശപിച്ചു.അതിനാൽ അപവാദം ഭയന്ന് ആ ദിവസം ആരും ചന്ദ്രനെ ദർശിക്കുകയോ ധ്യാനിക്കുകയോ ചെയ്യില്ല.
ഭഗവാന്റെ മംഗളസ്തുതിയിൽ ഇതു സൂചിപ്പിക്കുന്നുണ്ട്.
" ലംബോധരായ ശാന്തായ
ചന്ദ്രഗാർവ്വാപഹാരിണേ
ഗജാനനായ പ്രഭാവേ
ശ്രീഗണേശായ മംഗളം "🙏🙏
🌼🌼🌼
നിത്യവും നാം ഗണപതിയെ ധ്യാനിക്കാറും പ്രാർത്ഥിക്കാറും ഉണ്ടെങ്കിലും ഈ വിശേഷദിവസം ചെറിയ തോതിൽ ഒരു പൂജ ചെയ്യുന്നത് നല്ലതാണ്. ചെയ്യാതിരുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകും എന്ന് ഭയപ്പെടേണ്ട കാര്യവും ഇല്ല. (നമ്മൾ നമ്മുടെ ഇഷ്ട്ടദേവതയെ മാത്രം ധ്യാനിക്കുകയും അതോടൊപ്പം നല്ല മാർഗ്ഗത്തിലൂടെ ജീവിക്കുകയും ചെയ്താൽ മാത്രം മതി നാം സുരക്ഷിതർ ആയിരിക്കും.നമുക്കു കിട്ടേണ്ടത് തക്കസമയത്തു കിട്ടുകയും ചെയ്യും. എപ്പോഴും ഞാൻ പറയുന്ന കാര്യവും അതാണ് )
വലിയ ചെലവുകളൊന്നും ഇല്ലാതെ ഭഗവാനെ പൂജിക്കാം. ശുദ്ധവും വൃത്തിയും ഉണ്ടാവണം. നല്ല മനസ്സും,വിശ്വാസവും, ഭക്തിയും, ഏകാഗ്രതയും, ആത്മാർത്ഥതയും, ആത്മസമർപ്പണവും ഉണ്ടാവണം. കാര്യസാധ്യത്തിനായി നാം ഒന്നും ചെയ്യരുത്. അങ്ങിനെ ചെയ്താൽ ഒരു ഫലവും ഉണ്ടാവില്ല. നാം ക്ഷേത്രങ്ങളിൽ അർച്ചനയും മറ്റു വഴിപാടുകളും നടത്തുമ്പോൾ പോലും "ഇത് ഒരു സന്തോഷത്തിനുവേണ്ടി ഭാഗവാന്ചെയ്യുന്നു" എന്ന മനസ്സേ പാടുള്ളു .എങ്കിലോ..... നമ്മുടെ കാര്യങ്ങൾ ഭഗവാൻ വേണ്ടതുപോലെ അറിഞ്ഞു ചെയ്യുകയും ചെയ്യും.🌹🌹
🌼🌼🌼
“ഓം ഗം ഗണപതയേ നമഃ''🙏🙏
" ഓം ഉമാമഹേശ്വരായ നമഃ "🙏🙏
"ഓം.. വക്രതുണ്ടായ നമഃ "🙏🙏
🌼🌼🌼🌼
"സർവ്വവിഘ്നഹരം ദേവം
സർവ്വവിഘ്നവിവർജിതം
സർവ്വസിദ്ധി പ്രദാതാരം
വന്ദേഹം ഗണനായകം "🙏🙏
എല്ലാ വിഘ്നങ്ങളും തീർത്തുതരുവാൻ ഗണപതിഭാഗവാനോട് മനസ്സതുറന്നു പ്രാർത്ഥിക്കാം.
"ഓം ധ്യായേന്നിത്യംഗണേശം പരമഗുണതം
ധ്യാനസംസ്ഥം തൃനേത്രം
ഏകം ദേവം ത്വനേകം പരമസുഖയുതം
ദേവദേവം പ്രസന്നം
ശുൺഡാദണ്ഡാഡ്യഗൺഡോദ്ഗളിത
ദജലോല്ലോലത്താളിമാലം
ശ്രീമന്തം വിഘ്നരാജം സകലസുഖകരം
ശ്രീ ഗണേശം നമാമി "🙏🙏
സർവ്വവിഘ്നനിവാരണത്തിനും സമസ്ത മംഗളലാഭത്തിനും ആരാധ്യനായ കല്യാണമൂർത്തിയാണ് ശ്രീ ഗണേശ ഭഗവാൻ.
ഭഗവാനോടുള്ള നിഷ്കളങ്കമായ ഭക്തി സർവ്വസൗഭാഗ്യത്തിനും സർവ്വമംഗളത്തിനും എന്നതുപോലെ നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ജോലിയിൽ നല്ല ഉയർച്ച ഉണ്ടാവുന്നതിനും നമ്മെ സഹായിക്കുന്നു.
വലിയ ഒരുക്കങ്ങൾ ഇല്ലാതെ കുറഞ്ഞ സമയം കൊണ്ട് ചെയ്യാവുന്ന ഒന്നു രണ്ടു പൂജകൾ പറയാം.( ഇത് ക്ഷേത്രങ്ങളിൽ ചെയ്യുന്നതോ, പന്തലു കെട്ടി ഭഗവാന്റെ മൂർത്തി വച്ച് ചെയ്യുന്ന പൂജാക്രമങ്ങളോ അല്ല. നമ്മുടെ വീട്ടിൽ ഭഗവാന്റെ ചിത്രത്തിന് മുന്നിലോ, നന്നേ ചെറിയ മൂർത്തിയ്ക്കു മുന്നിലോ ചെയ്യാവുന്ന പൂജ മാത്രം ആണ്.)
ഒന്നാമത്തത് ഭാഗവാനുള്ള അർച്ചനയാണ്. ഇത് ചെറിയ പൂക്കൾ കൊണ്ടോ പൂവിന്റെ ഇതളുകൾ കൊണ്ടോ ആവാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പൂവ് ഏതായാലും ശുദ്ധവൃത്തിയുള്ള സ്ഥലത്തുനിന്നും ആവണം. പുഴുക്കുത്തുള്ള പൂക്കൾ എടുക്കരുത്.കടയിൽ നിന്നും വാങ്ങുന്ന പൂക്കൾ ആണെങ്കിൽ ശുദ്ധജലത്തിൽ കഴുകിയോ, ശുദ്ധജലം തളിച്ചോ വേണം ഉപയോഗിക്കാൻ.
അർച്ചന (ഓരോ മന്ത്രവും ജപിച്ചുകൊണ്ട് പൂവ് അർപ്പിക്കുക.)
ഓം സുമുഖായ നമഃ🌹
ഓം ഏകദന്തായ നമഃ🌺
ഓം കപിലായ നമഃ🌹
ഓം ഗജകർണ്ണകായ നമഃ🌼
ഓം ലംബോദരായ നമഃ🌹
ഓം വികടായ നമഃ🌺
ഓം വിഘ്നരാജായ നമഃ🌹
ഓം വിനായകായ നമഃ🌺
ഓം ധൂമ കേതാവേ നമഃ🌼
ഓം ഗണാദ്ധ്യക്ഷായ നമഃ🌺
ഓം ഫലചന്ദ്രായ നമഃ🌺
ഓം ഗജാനനായ നമഃ🌹
ഓം വക്രതുൺഡായ നമഃ🌺
ഓം ശൂർപ്പകർണ്ണായ നമഃ🌼
ഓം ഹേരംബായ നമഃ🌺
ഓം സ്ക്ന്ദപൂർവ്വജായ നമഃ.🌹
( നമസ്കരിക്കുക. കർപ്പൂരം കത്തിച്ച് ഉഴിഞ്ഞും നമസ്കരിക്കാം.. നിർബദ്ധം ഇല്ല.)
🌼🌼🌼🌼🌼
അടുത്തത് കറുകപുല്ല് സമർപ്പിച്ചുള്ള പൂജയാണ്. കറുക നല്ല സ്ഥലത്തു വളരുന്നതായിരിക്കണം.ഈരണ്ട് കറുകപുല്ലുകൾ വീതം എടുത്ത് ഓരോ തവണയും ജപിച്ച് സമർപ്പിക്കണം. കറുക ഗണേശ് ഭഗവാന് ഏറെ പ്രിയം എന്ന് കരുതപ്പെടുന്നു. ഇത് ഇ രുപത്തിയൊന്നു തവണ സമർപ്പിക്കണം. അപ്പോൾ 42 പുൽതണ്ടുകൾ വേണം. ഓരോ തവണയും കറുക അർപ്പിക്കുമ്പോൾ "ദുർവ്വായുഗ്മം സമർപ്പായമി " എന്നുകൂടി പറഞ്ഞാൽ ഏറെ നന്ന്.
ഓം ഗണാധിപായ നമഃ .. ദുർവായുഗ്മം
സമർപ്പായമി..🤌
ഓം പാശാങ്കുശധരായ നമഃ........... 🤌
ഓം ആഖുവാഹനായ നമഃ............... 🤌
ഓം വിനായകായ നമഃ........................ 🤌
ഓം ഈശപുത്രായ നമഃ...................... 🤌
ഓം സർവ്വസിദ്ധിപ്രദായ നമഃ............... 🤌
ഓം ഏകദന്തായ നമഃ.......................... 🤌
ഓം ഇഭവക്ത്രായ നമഃ........................ 🤌
ഓം മൂഷകവാഹനായ നമഃ............... 🤌
ഓം കുമാരഗുരവേ നമഃ...................... 🤌
ഓം കപിലവർണ്ണായ നമഃ.................... 🤌
ഓം ബ്രഹ്മചാരിനേ നമഃ........................... 🤌
ഓം മോദകഹസ്തായ നമഃ..................... 🤌
ഓം സുരശ്രേഷ്ട്ടായ നമഃ....................... 🤌
ഓം ഗജനാസികായ നമഃ........................ 🤌
ഓം കപിഥഫലപ്രിയായ നമഃ.................. 🤌
ഓം ഗജമുഖയായ നമഃ............................ 🤌
ഓം സുപ്രസന്നായ നമഃ............................. 🤌
ഓം സുരാഗ്രജായ നമഃ.............................. 🤌
ഓം ഉമാപുത്രായ നമഃ................................ 🤌
ഓം സ്കന്ദ പ്രിയായ നമഃ... ദുർവായുഗ്മം
സമർപ്പായമി".... 🤌
ഇത്രയും ആണ് പൂജ.
(ഈ പൂജകൾക്ക് പ്രത്യേകിച്ച് ഒരു ചെലവും ഇല്ല, എന്നാൽ ഗുണം ഏറെയാണ്.)
പൂജ കഴിഞ്ഞാൽ ഈ പ്രാർത്ഥന ചൊല്ലുന്നതു നന്നാണ്.
"നമോ നമോ ഗണേശായ നമസ്തേ
ശിവസൂനവേ
നിർവ്വിഘ്നം കുരു ദേവേശ നമാമി
ത്വം ഗണാധിപ
വിഘ്നേശ്വര മഹാഭാഗ സർവ്വലോക
നമസ്കൃത
മയാആരാബ്ധമിദം കർമ്മ നിർവിഘ്നം
കുരു സർവ്വദാ."🙏🙏
🌼🌼🌼
"ഏകദന്തം ചതുർ ഹസ്തം പാശമങ്കുശദാരിണം അഭയം വരദം ഹസ്തൈ: ബിഭ്രാണം
മൂഷകദ്ധ്വജം
രക്തം ലംബോദരംശൂർപ്പകർണ്ണം രക്തവാസസം
രക്തഗന്ധാനുലിപ്താംഗം രക്തപുഷ്പൈ:
സുപൂജിതം
ഭക്താനുകംപിനം ദേവം ജഗത്കാരണമച്യുതം
ആവിർഭൂതം ച സൃഷ്ട്യാദൗ പ്രകൃതേ:
പുരുഷാത്പരം
ഏവം ദ്ധ്യായതി യോ നിത്യം സ യോഗി
യോഗിനാംവര :"🙏🙏
🌼🌼🌼🌼
"നമോ വ്രാതപതയേ
നമോ ഗണപതയേ നമ:
പ്രമഥപതയേ നമസ്തേ അസ്തു
ലംബോദരായെയ്കദന്തായ
വിഘനനാശിനേ, പാപനാശിനേ,
സങ്കടനശിനേ ശിവസുതായ
ശ്രീവരദമൂർത്തയേ നമഃ. "🙏🙏🙏
🌼🌼🌼🌼
" ഓം ശ്രീo ഹ്രീം ക്ളീo ഗ്ലൗo ഗം ഗണപതയേ
വര വരദ സർവ്വജനം മേ വശമാനയ സ്വാഹാ "
🙏🙏🙏🙏🙏
" ഓം ഏകദെന്തായ വിദ്മഹേ
വക്രതുണ്ടായ ധീമഹി
തന്നോ ദന്തി പ്രചോദയാത് "🙏🙏
സമയവും സൗകര്യവും ഉണ്ടെങ്കിൽ ഈ സ്തുതികൾ കൂടി ചൊല്ലുക.
" ഉമാസുതം നമസ്യാമി
ഗംഗാപുത്രായ തേ നമഃ
ഓംകാരായ വഷട്കാര-
സ്വാഹാകാരായ തേ നമഃ. 🙏🙏
🌼🌼🌼
വിനായക നമസ്തേ അസ്തു
നമസ്തേ ഭക്തവത്സല
ഭക്തപ്രിയായ ശാന്തായ
മഹാതേജസ്വിനേ നമഃ 🙏🙏
🌼🌼🌼
അഗ്നിതുല്ല്യായ ശാന്തായ
അപരാജ്യായ തേ നമഃ
ആഖുവാഹന ദേവേശ
ഏകദന്തായ തേ നമഃ 🙏🙏
🌼🌼🌼
ശൂർപ്പകർണ്ണായ ശൂരായ
ദീർഘദന്തായ തേ നമഃ
വിഘനം ഹരതു ദേവേശ:
ശിവപുത്രോ വിനായക:🙏🙏
🌼🌼🌼
ഒടുവിൽ കർപ്പൂരം കത്തിച്ചു മംഗളം പാടി ആരതി ഉഴിഞ്ഞു ഭഗവാന് നിവേദ്യം സമർപ്പിച്ച് പൂജ അവസാനിപ്പിക്കാം. നിവേദ്യത്തിന് ശുദ്ധ വൃത്തിയോടെ വീട്ടിൽ ശർക്കര ചോറ്, പായസം, മോദകം, കൊഴുക്കട്ട, ഉണ്ണിയപ്പം, അവൽപ്രസാദം, ഉഴുന്നുവട തുടങ്ങി ഇഷ്ടമുള്ളത് എല്ലാം ഉണ്ടാക്കി ഭഗവാന് സമർപ്പിക്കാം.
🌼🌼🌼
ശ്രീകണ്ഠപ്രേമപുത്രായ
ഗൗരീ വാമാങ്ക വാസിനേ
ദ്വാത്രീംശദ്രുപയുക്തായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
പഞ്ചഹസ്തായ വന്ദ്യായ
പാശാങ്കുശധരായ തേ
ശ്രീമതേ ഗജകർണ്ണായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
വിലംബിയജ്ഞസൂത്രായ
സർവ്വവിഘന നിവാരിണേ
ദുർവ്വാദള സുപൂജ്യായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
വിഘനകർത്രേ ദുർമ്മുഖായ
വിഘന ഹർത്രേ ശിവാത്മനേ
സുമുഖായ യേദന്തായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
ചതുർദ്ധീശായ മാന്യായ
സർവ്വവിദ്യാപ്രദായിനേ
വക്രതുണ്ടായ കുബ്ജായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
ശ്രീചാമുണ്ഡാതനയായ
പ്രസന്നവദനായ ച
ശ്രീരാജരാജസേവ്യായ
ശ്രീ ഗണേശായ മംഗളം 🙏🙏
🌺🌺🌺🌺🌺🌺🌺
ഗണപതിഭാഗവാന്റെ അനുഗ്രഹത്താൽ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കാം. ഈ മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെയും നമ്മുടെ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കാനും പ്രാർത്ഥിക്കാം. 🙏🙏🙏
. 🌺🌺🌺🌺🌺🌼🌼🌼
No comments:
Post a Comment