Friday, July 29, 2022

നൂറുംപാലും

🕉️ *സർപ്പങ്ങൾക്ക് മാത്രം എന്തുകൊണ്ടാണ് നുറും പാലും പ്രധാന വഴിപാടായി മാറിയത് ?*🕉️

കശ്യപ മഹർഷിയുടെ ഭാര്യമാർ ആയിരുന്നു ദക്ഷപുത്രികളായ കദ്രുവും (നാഗമാതാവ് ), വിനതയും ( ഗരുഡ മാതാവ് ).
ദേവേന്ദ്രന്റെ കുതിര ഉച്ചയ്ശ്രവസ്  എന്ന പാൽ നിറമുള്ള കുതിരയുടെ വാലിൽ കറുപ്പ് നിറമുണ്ടെന്ന് പന്തയം വെച്ചു  വിനത കദ്രുവിന്റെ ദാസി ആയി മാറി.

ഗരുഡൻ ജനിച്ചപ്പോൾ മാതാവിന്റെ ദാസ്യം മാറുവാൻ വേണ്ടി എന്ത് ചെയ്യണമെന്ന് കദ്രുവിനോട് ചോദിച്ചു.

ദേവലോകത്തു ചെന്ന് അമൃത് കൊണ്ട് വന്നാൽ വിനതയെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കാം എന്ന് കദ്രുപറഞ്ഞു.

മാതാവിന് വേണ്ടി ഗരുഡൻ ദേവലോകത്തു  ചെന്ന് അമൃത് എടുത്തു തിരികെ പറക്കുമ്പോൾ ദേവേന്ദ്രനുമായി യുദ്ധം ഉണ്ടായി.

യുദ്ധത്തിൽ തോറ്റ ദേവേന്ദ്രനോട് മാതാവിനെ ദാസ്യത്തിൽ നിന്ന് മോചിപ്പിച്ചു കഴിഞ്ഞാൽ അമൃത് തിരികെ കൊണ്ട് പൊക്കോളാൻ ഗരുഡൻ പറഞ്ഞു.

ഗരുഡനെ ദേവേന്ദ്രൻ പിന്തുടർന്നു.

അമൃതുമായി ഗരുഡൻ ആശ്രമത്തിൽ കദ്രുവിനു സമീപം എത്തി.. നാഗമാതാവിനു സന്തോഷമായി.

അഗ്നിസാക്ഷിയായി പന്തം കൊളുത്തി വെച്ചു.

അതിനു മുന്നിൽ ഇലയിട്ട് അതിൽ ദർഭപ്പുല്ലു വിരിച്ചു.. അതിലേക്ക് ഗരുഡൻ അമൃത് കലശം വെച്ചു.

അമൃത് കലശം ഒന്ന് തുളുമ്പി അതിൽ നിന്ന് അമൃത് ഒഴുകി ദർഭപ്പുല്ലിൽ വീണു.. അന്ന് മുതൽ ദർഭ പവിത്രം എന്ന പേരിൽ അറിയപ്പെട്ടു.

സന്തോഷവതിയായ നാഗമാതാവ് ഗരുഡ മാതാവായ വിനതയെ ദാസ്യത്തിൽ നിന്ന് മോഹിപ്പിച്ചു.

 കദ്രു മക്കളായ സർപ്പങ്ങളോട് അമൃത് കഴിക്കുവാൻ അരുവിയിൽ കുളിച്ചിട്ടു വരുവാൻ ആവശ്യപ്പെട്ടു.

സർപ്പങ്ങൾ കുളിക്കുവാൻ പുറപ്പെട്ടു.

പ്ലാവില കോട്ടി അതിൽ അമൃത് വിളമ്പി സർപ്പങ്ങൾക്ക് കൊടുക്കുവാൻ കദ്രു പോയ തക്കം നോക്കി ദേവേന്ദ്രൻ അമൃത് കലശം എടുത്തു ദേവലോകത്തേക്ക് പോയി.
പ്ലാവില എടുത്തു തിരികെ എത്തിയ കദ്രു  അമൃത് കലശം കാണാതെ ബ്രഹ്മാവിനെ വിളിച്ചു വിലപിച്ചു.

കുളിച്ച് ശുദ്ധമായി അമൃത് കഴിക്കാൻ എത്തുന്ന സർപ്പസന്തതികളെ ഓർത്തു നാഗമാതാവ് കരഞ്ഞു.

കദ്രുവിനു മുന്നിൽ കൈയിൽ ഓട്ടുരുളിയുമായി ദേവശില്പി വിശ്വകർമ്മാവ് പ്രത്യക്ഷമായി..

ഓട്ടുരുളിയിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുല എന്നീ അഞ്ചു ദ്രവ്യങ്ങൾ പാലിൽ കലക്കി  നുറും പാലും കൊടുത്തോളു, സർപ്പങ്ങൾ അത് അമൃത് പോലെ ഭക്ഷിച്ചു കൊള്ളുമെന്ന് വിശ്വകർമ്മാവ് അരുളിചയ്തു.

കത്തിച്ചു വെച്ച പന്തത്തിന് മുന്നിലുള്ള ഇലയിൽ പ്ലാവിന്റ ഇലയും, പച്ച പാളയും കോട്ടി നിരത്തി  വെച്ചു നാഗമാതാവ് ഓട്ടുരുളിയിൽ നുറും പാലും വിളമ്പി.

ഏറ്റവും ഇളയ സർപ്പകുഞ്ഞാണ് ആദ്യം എത്തിയത്.. ദർഭയിൽ അമൃത് ഒഴുകിയ പാട് കണ്ട് ദർഭയിൽ ഒന്ന് നക്കി നോക്കി.

അമൃത് ഒഴുകിയ ദർഭ കൊണ്ട് നാവ് രണ്ടായി പിളർന്നു .. പിളർന്ന നാവു കൊണ്ട് സർപ്പം നുറും പാലും അമൃതായി ഭക്ഷിച്ചു.

പിന്നാലെ എത്തിയ എല്ലാ സർപ്പങ്ങളും ദർഭയിൽ നക്കി പിളർന്ന നാവ് കൊണ്ട് നുറും പാലും ഭക്ഷിച്ചു.

സന്തോഷവതിയായ നാഗമാതാവ് ഒരു നാഗത്തെ എടുത്തു വിശ്വകർമ്മാവിന് പൂണൂൽ ചാർത്തി കൊടുത്തു.

അന്ന് മുതൽ വിശ്വകർമ്മാവ് നാഗോപവീതനായി മാറി.

അവസാനം സ്വർണ്ണ വർണ്ണത്തോടെ ആയിരം ഫണവും വിരിച്ചു അമൃത് കഴിക്കുവാൻ കദ്രുവിന്റെ പ്രഥമ പുത്രൻ അനന്തൻ എത്തി.. ത്രിലോകവും നിറഞ്ഞു അമൃത് കഴിക്കുവാൻ എത്തിയ അനന്തനെ കണ്ട് നാഗമാതാവിന്റെ കണ്ണ് നിറഞ്ഞൊഴുകി..

രണ്ട് തുള്ളി കണ്ണീർ മുന്നിൽ ഓട്ടുരുളിയിൽ കലക്കി വെച്ച നുറും പാലിൽ വീണ് അശുദ്ധി ആയി.

അശുദ്ധിയായ നുറും പാലും കഴിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ നാഗമാതാവ് ഉരുളി എടുത്തു അനന്തന്റെ മുന്നിൽ ഇലയിൽ കമഴ്ത്തി വെച്ചു  കണ്ണീർ തുടച്ചു വിങ്ങിപ്പൊട്ടി.

മാതാവ് ഉരുളി മുന്നിൽ കമഴ്ത്തിയത് കണ്ട് അനന്തൻ ചെറിയ മണി നാഗരൂപം ധരിച്ചു ഭൂമിക്ക് അടിയിലൂടെ ഉരുളിയുടെ ഉള്ളിൽ പ്രവേശിച്ചു.

ഉരുളിക്കുള്ളിൽ എത്തിയ അനന്തൻ നാവ് നീട്ടി ഉരുളിയിൽ നക്കി..
നാവ് തൊട്ടത് മാതാവിന്റെ കണ്ണുനീരിൽ ആയിരിന്നു.

മാതാവ് മുന്നിൽ ഉരുളി കമഴ്ത്തിയ കാരണം അനന്തന് മനസ്സിലായി..

സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി കരയുന്ന മാതാവിന്റെ ഉരുളിക്കടിയിൽ ഇരുന്നു കൊണ്ട് അനന്തൻ അനുഗ്രഹിച്ചു..

ഇനി മേലിൽ അരിപ്പൊടി, മഞ്ഞൾപൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുലയും പാലിൽ ചേർത്ത് സർപ്പങ്ങൾക്ക് നുറും പാലും നൽകിയാൽ  അത് ഞാൻ അമൃതായി ഭക്ഷിച്ചു കൊള്ളാമേ....  എന്ന് നാഗമാതാവിനെ അനുഗ്രഹിച്ചു🙏 .. മാതാവിനെ മകൻ അനുഗ്രഹിക്കുന്ന അപൂർവ്വ ദൃശ്യം കണ്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി 🙏

നാഗരാജാവിന് മുന്നിൽ ആദ്യം നുറും പാലും വെച്ച് ഉരുളി കമഴ്ത്തിയത്  കശ്യപ പത്നിയും, ദക്ഷപുത്രിയുമായ നാഗമാതാവ് കദ്രുവായിരുന്നു..

അങ്ങനെ സർപ്പങ്ങൾക്ക് മാത്രം ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം നുറും പാലും ആയി മാറി.. ഇതിനു പകരം വെക്കാൻ മറ്റൊരു വഴിപാടും സർപ്പത്തിനില്ല.

🐍🐍🐍🐍🐍🐍🐍🐍

Tuesday, July 12, 2022

ഗുരു പൂർണിമ

*ഇന്ന് ഗുരു പൂർണ്ണിമ* 🙏🙏🙏
13.07.2022
വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഉദിച്ചുയരുന്ന സൂര്യന്‍റെ പ്രകാശവും ചൂടും ഭൂമിയില്‍ നിറയുന്നതു പോലെ മനുഷ്യഹൃദയം ദൈവിക അനുഗ്രഹത്തിലും സമാധാനത്തിലും നിറയുമെന്നാണ് വിശ്വാസം.

പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.

പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.

ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍

ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വര,
ഗുരു സാക്ഷാത് പരബ്രഹ്മ, തസ്ത്മയി ശ്രീ ഗുരുവേ നമഃ
എന്ന ശ്ളോകം ഉരുവിടുന്നു.🙏
🌹🌹🥀🥀🥀

Thursday, June 30, 2022

Sandhya japam

*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ  എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു*
👇👇👇👇👇👇👇👇

       *സന്ധ്യാ നാമം :*

*നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, അമൃതായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.*

*സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത്        നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും*

*അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി*

*അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്*

*പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.*

*അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ*

*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :*

*ഭൂമി, ജലം, വായു, അഗ്നി, ആകാശം*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ*

*അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി*

*അത് കഴിഞ്ഞാൽ പിന്നെ സപ്തര്ഷികൾ*

*മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു*

*അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ*

*അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ*

*അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ*

*ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു*

*അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ*

*ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*

*അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം*

*മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'*

*നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം  പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും*

ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്റം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു.

Monday, June 6, 2022

*ശാപ ദോഷം‍*

/➗➗➗➗➗

*ശാപ ദോഷം‍*
👅👅👅👅👅👅

കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത് നമുക്ക് ബാധിക്കുകയും ചെയ്യും. അതാണ് ശാപം ഏൽക്കുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്.ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു. പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്.ഇതാണ് ജയിച്ച ആളിന്റെ മേൽ ശാപമായി പതിക്കുന്നത്.

മനുഷ്യജീവിതത്തെ ദുഃഖദുരിതങ്ങളിലാഴ്ത്തുന്ന ഒന്നാണ് ശാപങ്ങള്‍. പെണ്‍ശാപം, പ്രേതശാപം, ബ്രഹ്മശാപം, സര്‍പ്പശാപം, പിതൃശാപം, ഗോശാപം, ഭൂമിശാപം, ഗംഗാശാപം, വൃക്ഷശാപം, ദേവശാപം, ഋഷിശാപം, മുനിശാപം, കുലദൈവശാപം എന്നിങ്ങനെ ആകെ പതിമൂന്നു തരം ശാപങ്ങളുണ്ട്. ഇവ ഓരോന്നും ഒരോ ദോഷഫലങ്ങളേകുന്നു.
 
ഓരോന്നിന്‍റെയും ദോഷഫലങ്ങള്‍…
 
പെണ്‍ശാപങ്ങള്‍:
💢▀▀▀▀▀▀▀▀▀▀▀▀▀💢
സ്ത്രീകളെ വഞ്ചിക്കുക, സഹോദരിമാരെ സ്നേഹിക്കാതിരിക്കുക, അവരെ മനസ്സുകൊണ്ട് വിഷമിപ്പിക്കുക, ഭാര്യയെ സംരക്ഷിക്കാതെ ഉപേക്ഷിക്കുക എന്നീ കാരണങ്ങളാല്‍ പെണ്‍ശാപമുണ്ടാവുന്നു. ഈ ശാപം നിമിത്തം വംശനാശം ഫലം.
 
പ്രേതശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
 മരിച്ച മനുഷ്യന്‍റെ ശരീരത്തെ കിടത്തിക്കൊണ്ട് അയാളെ അവഹേളിച്ചും തരംതാഴ്ത്തി സംസാരിക്കുന്നതും മൃതശരീരം കവച്ചുവച്ച് നടക്കുന്നതും ശവസംസ്കാരം നടത്താന്‍ അനുവദിക്കാതെ തടയുന്നതും മരിച്ചവരെ കാണാന്‍ അവര്‍ക്കുവേണ്ടപ്പെട്ടവരെ അനുവദിക്കാതിരിക്കുന്നതും പ്രേതശാപത്തിന് കാരണമാവുന്നു. ഈ ശാപം മൂലം ആയുസ് കുറയുന്നു.
 
ബ്രഹ്മശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
നമുക്ക് വിദ്യ അഭ്യസിച്ചുതന്ന ഗുരുവിനെ മറക്കുക, പഠിച്ച വിദ്യ തെറ്റായ രീതിയില്‍ ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാതെ ഒരു വിദ്യയെ ഒളിപ്പിച്ചുവയ്ക്കുക ഇത്യാദി കാരണങ്ങളാല്‍ ബ്രഹ്മശാപമുണ്ടാവുന്നു. ബ്രഹ്മശാപത്താല്‍ വിദ്യാ നഷ്ടം അഥവാ വിദ്യ ലഭിക്കാതെ പോകുന്നു.

സര്‍പ്പശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പാമ്പുകളെ അനാവശ്യമായി കൊല്ലുക, അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുക എന്നീ കാരണങ്ങളാല്‍ സര്‍പ്പശാപമുണ്ടാവുന്നു. അതുകാരണം കാലസര്‍പ്പ ദോഷമുണ്ടായി വിവാഹം തടസ്സപ്പെടുന്നു.
 
പിതൃദോഷം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പിതൃക്കള്‍ക്ക് ചെയ്യേണ്ട തിഥികര്‍മ്മങ്ങള്‍, ധര്‍മ്മകാര്യങ്ങള്‍ ചെയ്യാന്‍ മറക്കുന്നതും മുത്തച്ഛന്‍, മുത്തശ്ശി എന്നിവരെ ഉദാസീനപ്പെടുത്തുന്നതും അവഗണിക്കുന്നതും പിതൃശാപമുണ്ടാക്കും. പിതൃശാപം ബാലാരിഷ്ടശാപം കൂടിയുണ്ടാക്കി വംശത്തില്‍ ആണ്‍ സന്താനങ്ങളില്ലാതെയാക്കും. കുട്ടികളുടെ അകാലമരണം എന്നിവ ഫലം.
 
ഗോശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
 പശുവിനെ കൊല്ലുക, കറവ വറ്റാത്ത പശുവിനെ വെട്ടാന്‍ കൊടുക്കുക, കന്നിനേയും പശുവിനേയും വേര്‍പിരിക്കുക, പശു ദാഹംകൊണ്ടു വിഷമിക്കുമ്പോള്‍ വെള്ളം കൊടുക്കാതിരിക്കുക എന്നീ കാരണങ്ങളാല്‍ ഗോശാപമുണ്ടാവുന്നു. അതുകാരണം കുടുംബത്തിലോ വംശത്തിലോ പുരോഗതിയില്ലാതാവുന്നു.
 
ഭൂമിശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
ദേഷ്യത്തോട് ഭൂമിയെ ചവിട്ടിമെതിച്ചുകൊണ്ട് നടക്കുന്നതും ഭൂമിയെ പാഴാക്കുന്നതും ഭൂമിയില്‍ അനാവശ്യമായി കുഴികളുണ്ടാക്കുന്നതും മറ്റുള്ളവരുടെ ഭൂമിയെ അപഹരിക്കുന്നത് ഭൂമിശാപത്തിന് കാരണമാകും. ഭൂമിശാപം നരകവേദനയേകുന്ന ഒന്നാണ്.
 
ഗംഗാശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പലര്‍ക്കും കുടിക്കാന്‍ ഉപകാരപ്പെടുന്ന വെള്ളം പാഴാക്കുക, ഒഴുകുന്ന നദി, കുളം, കിണറ്, എന്നിവ അശുദ്ധമാക്കുക എന്നീ കാരണങ്ങളാല്‍ ഗംഗാശാപമുണ്ടാവുന്നു. ഗാംഗാശാപം കാരണം എത്ര കുഴിച്ചാലും വെള്ളം കിട്ടുകയില്ല.

വൃക്ഷശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
പച്ചമരം വെട്ടുന്നതും കായ്ച്ചുനില്‍ക്കുന്ന മരം ഉണങ്ങാന്‍ കാരണമാവുന്നതും മരം കത്തിക്കുന്നതും മരങ്ങള്‍ ഇടതിങ്ങിനില്‍ക്കുന്ന സ്ഥലത്തെ മരങ്ങള്‍ വെട്ടിതെളിച്ച് വീടു പണിക്കുള്ള സ്ഥലമാക്കുന്നതും വൃക്ഷശാപമുണ്ടാക്കും. വൃക്ഷശാപത്താല്‍ കടവും രോഗവും ഫലം.
 
ദേവശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
ദൈവങ്ങളുടെ പൂജ പകുതിക്ക് വച്ച് നിര്‍ത്തുക, ദൈവങ്ങളെ നിന്ദിക്കുക എന്നീ കാരണങ്ങളാല്‍ ദേവശാപമുണ്ടാവുന്നു. ദേവശാപത്താല്‍ ബന്ധുക്കളുമായി അകല്‍ച്ചയാണ് ഫലം.
 
ഋഷിശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഈ കലിയുഗത്തില്‍ ആചാര്യപുരുഷന്മാരേയും യഥാര്‍ത്ഥഭക്തരേയും അവഹേളിക്കുന്നതുമൂലമുണ്ടാവുന്ന വംശനാശമാണ് ഫലം.
 
മുനിശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
കാവല്‍ ദൈവങ്ങള്‍, ഉപദേവതകള്‍ എന്നിവര്‍ക്കുനല്‍കേണ്ട ബഹുമാനവും പൂജകളും ചെയ്യാന്‍ മറക്കുന്നത് മുനിശാപത്തിന് കാരണമാവുന്നു. മുനി ശാപത്താല്‍ സ്വഗ്യഹം വിട്ട് വനത്തിൽ വാസം ഭാര്യാഗൃഹവാസം നാട് വിട്ട് അജ്ഞാതവാസം ഇവയ്ക്ക്  കാരണമാകുന്നു.
 
കുലദൈവശാപം:
💢▀▀▀▀▀▀▀▀▀▀▀▀▀💢
നമ്മുടെ പൂര്‍വ്വികര്‍/കാരണവന്മാര്‍ പൂജിച്ചുപോന്ന ദൈവത്തെ മറന്ന് അവര്‍ക്ക് പൂജാദികര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നത് കുലദൈവശാപത്തിന് കാരണമാവുന്നു. കുലദൈവശാപം കാരണം കുടുംബത്തില്‍ ഒരിക്കലും സന്തോഷമില്ലാതെ ഒരുതരം ദുഃഖം നിഴലിച്ചുകൊണ്ടിരിക്കും. മേല്‍പ്പറഞ്ഞ ശാപങ്ങള്‍ നല്ലവരെ നശിപ്പിക്കില്ല. എന്നാല്‍ ദുഷ്ടരെ നിഗ്രഹിക്കും. അതുകൊണ്ട് കഴിയുന്നതും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകില്‍ ഈ ശാപദോഷങ്ങളുടെ കാഠിന്യം കുറയും.

Sunday, June 5, 2022

നാഗ പ്രീതിക്ക്

#നാഗവഴിപാടുകളും #ഫലസിദ്ധികളും

1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്

2. പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും

3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍

4. മഞ്ഞള്‍ :- വിഷനാശത്തിന്

5. ചേന :- ത്വക്ക് രോഗശമനത്തിന്

6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

7. നെയ്‌  :- ദീര്‍ഘായുസ്സിന്

8.  സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ  :- സര്‍പ്പദോഷ പരിഹാരത്തിന്

9. പാല്, കദളിപ്പഴം, നെയ്പായസം  :- ഇഷ്ടകാര്യസിദ്ധി

10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍  :- സന്താനലാഭത്തിന്

11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി
ദോഷപരിഹാരത്തിന്.

ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഞായര്‍---അനന്തന്‍
തിങ്കള്‍ ---വാസുകി
ചൊവ്വ ---തക്ഷകന്‍
ബുധന്‍ --കാര്‍കോടകന്‍
വ്യാഴം ---പത്മന്‍
വെള്ളി --മഹാപത്മന്‍
ശനി---കാളിയന്‍ ,ശംഖപാലന്

ഓം നാഗരാജാവേ ശരണം

*ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം*

🕉️🕉️ 🕉️🕉️
1.അശ്വതി - ചൊവ്വ
2.ഭരണി - ചൊവ്വ, വെള്ളി
3.കാർത്തിക - ഞായർ
4.രോഹിണി - തിങ്കൾ
5.മകയിരം - ചൊവ്വ
6.തിരുവാതിര - വെള്ളി
7.പുണർതം - വ്യഴം
8.പൂയം - ശനി
9.ആയില്യം - ബുധൻ
10.മകം - വെള്ളി
11.പൂരം - വെള്ളി
12.ഉത്രം - ഞായർ
13.അത്തം - തിങ്കൾ
14.ചിത്തിര - ചൊവ്വ
15.ചോതി - വെള്ളി
16.വിശാഖം - വ്യഴം
17.അനിഴം - ശനി
18.തൃകേട്ട - ബുധൻ
19.മൂലം - വെള്ളി
20.പൂരാടം - വെള്ളി
21.ഉത്രടം - ഞായർ
22.തിരുവോണം - തിങ്കൾ
23.അവിട്ടം - ചൊവ്വ
24.ചതയം - വെള്ളി
25.പൂരുട്ടാതി - വ്യഴം
26.ഉതൃട്ടാതി - ശനി
27.രേവതി - ബുധൻ

*ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ*

🕉️🕉️  🕉️🕉️
1.അശ്വതി - 7 & 9
2.ഭരണി - 9
3.കാർത്തിക - 1
4.രോഹിണി - 2
5.മകയിരം - 9
6.തിരുവാതിര - 4
7.പുണർതം - 3
8.പൂയം - 8
9.ആയില്യം - 5
10.മകം - 7
11.പൂരം - 6
12.ഉത്രം - 1
13.അത്തം - 2
14.ചിത്തിര - 9
15.ചോതി - 4
16.വിശാഖം - 3
17.അനിഴം - 8
18.തൃകേട്ട - 5
19.മൂലം - 7
20.പൂരാടം - 6
21.ഉത്രാടം - 1
22.തിരുവോണം - 2
23.അവിട്ടം - 9
24.ചതയം - 4
25.പൂരുട്ടാതി - 3
26.ഉതൃട്ടാതി - 8
27.രേവതി - 5

🙏🙏  🙏🙏
*ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും*

🕉️🕉️  🕉️🕉️

1.അശ്വതി - ഗണപതി
2.ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി
3.കാര്‍ത്തിക -  ദുര്‍ഗാദേവി
4.രോഹിണി - വിഷ്ണു, ദുര്‍ഗാദേവി
5.മകയിരം - മഹാലക്ഷ്മി
6.തിരുവാതിര - നാഗദേവതകള്‍
7.പുണര്‍തം - ശ്രീരാമന്‍   
8.പൂയം -  മഹാവിഷ്ണു
9.ആയില്യം - ശ്രീകൃഷ്ണന്‍
10.മകം - ഗണപതി
11.പൂരം -  ശിവന്‍
12.ഉത്രം -  ശാസ്താവ്
13.അത്തം  -  ഗണപതി
14.ചിത്തിര  - സുബ്രഹ്മണ്യന്‍   
15.ചോതി  - ശ്രീഹനുമാന്‍
16.വിശാഖം - ബ്രഹ്മാവ്‌
17.അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി 
18.തൃക്കേട്ട - സുബ്രഹ്മണ്യന്‍
19.മൂലം - ഗണപതി
20.പൂരാടം - ലക്ഷ്മീനാരായണന്‍
21.ഉത്രാടം - ശങ്കരനാരായണന്‍
22.തിരുവോണം - മഹാവിഷ്ണു
23.അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി 
24.ചതയം - നാഗദേവതകള്‍
25.പൂരൂരുട്ടാതി - മഹാവിഷ്ണു
26.ഉതൃട്ടാതി - ശ്രീരാമന്‍
27.രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി

🕉️  🕉️
*27 നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ*
🕉️🕉️  🕉️🕉️

1.അശ്വതി-  വൈദ്യനാഥ ഷേത്രം
2. ഭരണി- കൊല്ലത്തെരക്കടവൂർ ക്ഷേത്രം
3. കാർത്തിക-  മുരുകൻ ക്ഷേത്രം
4. രോഹിണി-  അനന്ദപത്മനാഭ സ്വാമി ക്ഷേത്രം
5. മകീരം-  മുരുക ക്ഷേത്രം
6. തിരുവാതിര- നാഗരാജ ക്ഷേത്രം
7. പുണർതം-  ഹനുമാൻ ക്ഷേത്രം
8. പൂയം-  മുരുക ക്ഷേത്രം
9. ആയില്യം-  കൃഷ്ണ ക്ഷേത്രം
9. മകം -  ഗണപതി ക്ഷേത്രം
10. പൂരം-  ഭഗവതി ക്ഷേത്രം
12. ഉത്രം- ശിവക്ഷേത്രം
13. അത്തം-  മഹാവിഷ്ണു ക്ഷേത്രം
14. ചിത്തിര -  ദേവീക്ഷേത്രം
15.ചോതി-  നാഗരാജ ക്ഷേത്രം
16. വിശാഖം-  ശിവക്ഷേത്രം
17. അനിഴം- ശബരിമല ക്ഷേത്രം
18. തൃക്കേട്ട-  മുത്തപ്പൻ ക്ഷേത്രം
19. മൂലം-  മഹാഗണപതി ക്ഷേത്രം
20. പൂരാടം-  ഭഗവതി ക്ഷേത്രം
2l. ഉത്രാടം -  നരസിംഹ ക്ഷേത്രം
22. തിരുവോണം - കൃ ഷ്ണ ക്ഷേത്രം
23 .അവിട്ടം - ദേവീക്ഷേത്രം
24. ചതയം - ശിവക്ഷേത്രം
25.പൂരുരുട്ടാതി- കൃഷ്ണ ക്ഷേത്രം
26. ഉത്രട്ടാതി - ശിവ ക്ഷേത്രം
27. രേവതി - *അനന്തപത്മനാഭ സ്വാമിക്ഷേത്രം.*

Thursday, May 26, 2022

ഐതിഹ്യം കൊട്ടിയൂർ

*“പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം"* എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം.

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ  ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ  അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള  ഇക്കരെ കൊട്ടിയൂരിൽ  സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ  കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. 
അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത്  മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ, ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി. ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.
വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ  ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്. ഈ ആരാധനകളാണ് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്‌. ദീക്ഷ  വീരഭദ്രൻ കാറ്റിൽ പറത്തി.  ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും  പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ   തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
*ശംഭോ മഹാദേവ!!*

Wednesday, May 25, 2022

dashaavatharam

🪔🛕ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്🛕🪔
🎀●🎀


വെറും 6 കിലോമീറ്ററിനുള്ളിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാര പ്രതിഷ്ടയുള്ള 10 ക്ഷേത്രങ്ങൾ, അതും  കേരളത്തിൽ തന്നെ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ, പക്ഷെ ഇത് സത്യം തന്നെ. വായിക്കൂ.....

ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല,  എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത്  അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ്  ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായി മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും തദ്ദേശീയ നാട്ടുകാരുടേയും ഹൈന്ദവ ഭക്തരുടേയും അശ്രാന്തശ്രമഫലമായി ക്ഷേത്രപുനരുദ്ധാരണ പ്രവൃത്തികൾ നടത്തി വരികയാണ്.ഒരു ദേവസ്വം ബോർഡിന്റെയും സഹായഹസ്തങ്ങളില്ലാതെ തന്നെ.

1. മത്സ്യം :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയിൽ മത്സ്യാവതാര ക്ഷേത്രം. മത്സ്യാവതാര രൂപിയായ ഭഗവാന്റെ അവതാര പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവുമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. കേരളത്തിലെ ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച്  മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
തീർഥങ്കര വാമന ക്ഷേത്രം
  നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോടും ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായണ പാരായണവും നടത്തി വരുന്നു, കൂടാതെ നാട്ടുകാരുടെ ശ്രീരാമനവമി  ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലേക്കു മടങ്ങി വന്നു കഴിഞ്ഞു.നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- 
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു രണ്ടു പ്രതിഷ്ഠകളും.

10. കൽക്കി :-
💢▀▀▀▀▀▀▀▀▀▀▀▀▀💢
വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു. 

♟️                  🧘‍♀️ 🧘‍♂️                  ♟️

Wednesday, May 18, 2022

ഓടപ്പൂവ്

സതീദേവി ദക്ഷയാഗം നടന്ന യാഗാഗ്നിയിൽ ചാടി ദേഹം വെടിഞ്ഞ സ്ഥലമാണ് കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കൊട്ടിയൂർ. അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് കൊട്ടിയൂരുണ്ട്. അക്കരെയിലാണ് യാഗം നടന്നതും ശിവ ഭൂതഗണങ്ങൾ യാഗം മുടക്കുകയും വീരഭദ്രൻ ദക്ഷന്റെ തലയറുക്കുകയും ചെയ്തത്. ബ്രഹ്മാവിന്റെ മകനായ ദക്ഷന് പിന്നെ ആടിന്റെ തല വച്ചുകൊടുത്ത് ഭഗവാൻ ജീവന്‍ തിരിച്ചു നൽകിയതും ഐതീഹ്യം.

ഇക്കരെ കൊട്ടിയൂരിൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ നിത്യപൂജയും മറ്റും നടക്കുന്നു. പരശുരാമനാണ് ഈ ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തിയത്. ജഗദ്ഗുരു ശങ്കരാചാര്യനും ഇവിടം സന്ദർശിച്ചതായി പറയപ്പെടുന്നു.
ഇടവമാസത്തിലെ ചോതി മുതൽ മിഥുനമാസത്തിലെ ചിത്തിര വരെ അക്കരെ കൊട്ടിയൂരിൽ വൈശാഖമാസ ഉത്സവത്തിനാണ് പൂജാകർമ്മങ്ങൾ നടക്കുന്നതും ആളുകൾക്ക് പ്രവേശനമുള്ളതും. വാവാലി പുഴ കടന്ന് ചെല്ലുമ്പോൾ സ്വയംഭൂവായ വിഗ്രഹം തിരുവഞ്ചിറ എന്നറിയപ്പെടുന്ന വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തിന് നടുവിൽ ഉയർന്ന വട്ടത്തറയിലാണുള്ളത്. ഇവിടെ ക്ഷേത്രമില്ല.

നീരെഴുന്നള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരം എഴുന്നള്ളത്ത്, തിരുവോണം ആരാധന, ഇളനീർവെപ്പ്, അഷ്ടമി ആരാധന, ഇളനീരാട്ടം, രേവതി ആരാധന, രോഹിണി ആരാധന, തിരുവാതിര ചതുശ്ശതം, പുണർതം ചതുശ്ശതം, ആയില്യം ചതുശ്ശതം, മകം – കലം വരവ്, അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, തൃക്കലശാട്ട് എന്നിങ്ങനെയാണ് ഇവിടത്തെ ചടങ്ങുകൾ.

ഭണ്ഡാരമെഴുന്നള്ളിപ്പിന് മുൻപും മകം നാൾ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല. അക്കരെ കൊട്ടിയൂരിൽ ആയിരംകുടം അഭിഷേകം, തുമ്പമാല, കൂത്ത്, കൂവളമാല, തുളസിമാല, തിരുവപ്പം ആടിയ നെയ്യ്, കളഭം, ഇളനീരഭിഷേകം, വലിയ വട്ടളം പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
ആൾരൂപം സമർപ്പിച്ചാൽ സർവ്വരോഗങ്ങളും മാറും എന്നാണ് വിശ്വാസം. ഇവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന അഷ്ടബന്ധം നെറ്റിയിൽ തൊട്ടാൽ രോഗങ്ങൾ മാറും എന്നും ഭക്തന്മാർ കരുതുന്നു. ശത്രുനാശം, സർവ്വൈശ്വര്യം, അകാലമരണമോചനം, സന്താനലബ്ധി, ദീർഘായുസ്സ്, രാജകീയ പദവികൾ എന്നിവ കൊട്ടിയൂരിൽ വഴിപാടുകൾ നടത്തിയാൽ ഉണ്ടാകുമത്രേ.

തലശ്ശേരി വഴിയും മാനന്തവാടി വഴിയും കൊട്ടിയൂരിലെത്താം. ദക്ഷന്റെ താടി എന്ന സങ്കൽപ്പത്തിൽ ഇവിടെ നിന്നും ആളുകൾ ഓടപ്പൂവ് വാങ്ങി വീട്ടിലും വാഹനത്തിലും തൂക്കുന്നു. ഈറ്റയുടെ തണ്ട് ചതച്ചാണ് ഓടപ്പൂവ് ഉണ്ടാക്കുന്നത്.

Saturday, March 26, 2022

പേരിന്റെ തുടക്കത്തില്‍ 'ശ്രീ' ചേര്‍ക്കുന്നതിന്റെ മാഹാത്മ്യം

*പേരിന്റെ തുടക്കത്തില്‍ 'ശ്രീ' ചേര്‍ക്കുന്നതിന്റെ മാഹാത്മ്യം
         """""""""""""'''"""""
'ശ്രീ' എന്നത് ഐശ്വര്യത്തിന്റെ പ്രതിരൂപമാണ്. ഏതു പെരിനോടൊപ്പവും 'ശ്രീ' ചേര്‍ക്കാവുന്നതാണ്. അതിന് പുല്ലിംഗ - സ്ത്രീലിംഗ വ്യത്യാസം നോക്കേണ്ട കാര്യമില്ല. ഉദാഹരണത്തിന്, ശ്രീമഹാദേവന്‍, ശ്രീമഹാവിഷ്ണു, ശ്രീസുബ്രഹ്മണ്യസ്വാമി എന്നെല്ലാം 'ശ്രീ' ചേര്‍ത്ത് ദേവന്മാരെ സംബോധന ചെയ്യുന്നതുപോലെതന്നെ, ശ്രീപാര്‍വ്വതീദേവി, ശ്രീലക്ഷ്മീദേവി, ശ്രീസരസ്വതീദേവി എന്നൊക്കെ ദേവിമാരെയും സംബോധന ചെയ്യാറുണ്ട്. നമ്മുടെ നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ട്; സ്ത്രീകളാകുമ്പോള്‍ 'ശ്രീമതി' എന്ന് ചേര്‍ക്കണമെന്ന്. അതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഏവരെയും ഐശ്വര്യത്തിന്റെ പ്രതീകമായ 'ശ്രീ' ചേര്‍ത്ത് സംബോധന ചെയ്യാവുന്നതാണ്. 'ശ്രീ' എന്ന അക്ഷരം പേരിനു മുമ്പ് ചേര്‍ക്കുമ്പോള്‍ ആ പേരിനുതന്നെ ഒരു പ്രത്യേക ഐശ്വര്യവും ആകര്‍ഷണീയതയും കൈവരുന്നു. അതായത്, ഈശ്വര ശക്തിയെ പ്രതിനിധാനം ചെയ്യുന്ന ഒരു മഹത് വാക്കാണ്‌ 'ശ്രീ'.

'ശ് ', ' ര് ', ' ഈ ' എന്നീ മൂന്നക്ഷരങ്ങളുടെ കൂട്ടായ്മയില്‍നിന്ന് ജനിക്കുന്നതാണ് 'ശ്രീ' എന്ന വാക്ക്. ഇവയില്‍ ' ശ്  ' ആത്മാവിനെയും ' ര് ' പ്രകൃതിയെയും ' ഈ ' മായാശക്തിയെയും സൂചിപ്പിക്കുന്നു. വാക്കുകളില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനമാണ് 'ശ്രീ' എന്ന വാക്കിനുള്ളത്.

ഒരാളിന്റെ പേര് അയാളുടെ കേവലനാമം കൊണ്ട് പൂര്‍ണ്ണതയെ പ്രാപിക്കുന്നില്ല. ഒറ്റപ്പെട്ട് നില്‍ക്കുന്ന ആ നാമത്തിന് പ്രകൃതിയുടെ, അല്ലെങ്കില്‍ ഐശ്വര്യത്തിന്റെ പൂര്‍ണ്ണത കൈവരുന്നതിന് വേണ്ടിയാണ് വ്യക്തിയുടെ നാമത്തിനു മുമ്പില്‍ 'ശ്രീ' ചേര്‍ക്കുന്നത്. ഈശ്വര മാഹാത്മ്യമുള്ള, പ്രകൃതിയുടെ സകലവിധ ഗുണങ്ങളുമടങ്ങിയ വാക്കാണ്‌ 'ശ്രീ' എന്നത്. ഈശ്വരചൈതന്യത്തിനും സാക്ഷാത്കാരത്തിനും സര്‍വ്വപ്രധാനമായത് ദേവീകടാക്ഷമാണ്. അതുകൊണ്ടാണ്, പുല്ലിംഗമായ പുരുഷനാമത്തിനു മുമ്പിലും 'ശ്രീ' എന്ന സ്ത്രീലിംഗവാക്കു ചേര്‍ക്കുന്നത്. നാമത്തിനു മുന്നില്‍ 'ശ്രീ' എന്ന് ചേര്‍ക്കുമ്പോള്‍ ആ നാമത്തിന് ദേവീസ്വരൂപം കൈവരുന്നു. ഒരു നാമം ഐശ്വര്യ ദായകമാകുന്നതിനും പൂര്‍ണ്ണത കൈവരുന്നതിനും 'ശ്രീ' എന്ന വാക്ക് ചേര്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്

കടപ്പാട്...

Monday, March 14, 2022

2022 വിഷുഫലം

_*2022 വിഷു*
*നക്ഷത്രഫലം*_
*2022 നിങ്ങൾക്ക് ഗുണമാണോ?*

തയ്യാറാക്കിയത്
ജ്യോൽസ്യർ/
*സൂരജ് കല്ലുവളപ്പിൽ*
☎️9847366534
*++++++++++++++++++*

*🌹14-04-2022 മുതൽ 1 വർഷം വരെ ഉള്ള ഫലം🌹*

*=================*
_*പൊതുവായ രാശി ഫലം ആണ് ഇവിടെ കൊടുക്കുന്നത്*_

_____________📣📣📣📣📣
*മേടം* *(അശ്വതി, ഭരണി, കാർത്തിക ¼)*
*ധന വ്യയം, ബന്ധുസുഖം കുറയും പൊതുജന സ്നേഹവർദ്ധന,സാമ്പത്തിക നഷ്ടങ്ങൾ  ഉദ്യോഗസംബന്ധമായ ദൂരയാത്രകൾ വേണ്ടി വരും. സുഹൃത്തുക്കളിൽ നിന്നും തക്കസമയത്തു സഹായ സഹകരണങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. മാനസിക ഉന്മേഷനത്തിനായി പുണ്യസ്ഥലങ്ങൾ സന്ദശിക്കും.* *ജയിൽവാസം കേസുകൾ ഇവയ്ക്ക സാധ്യത ശ്രദ്ധിക്കണം*
*കണ്ഠക ശനിദോഷമകറ്റാൻ ശാസ്താവിന് നീരാഞ്ജനം വ്യാഴപ്രീതിക്കായി വിഷ്ണുവിന് പുഷ്പാഞ്ജലി പായസം മാസത്തിൽ നടത്തുക*
🕉️✡️🕉️✡️🕉️✡️🕉️✡️🕉️
*​ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½) -*
*അപ്രതീക്ഷിതമായി മേലധികാരിയിൽ നിന്നും ചില വിഷമതകള്‍ ഉണ്ടാകും.  സ്ഥാനഗുണം, അർത്ഥലാഭം ശത്രു നാശം, ആരോഗ്യ നാശം സ്വദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തിൽ വന്നുചേരും.* *അപവാദം മാനഹാനി ശ്രദ്ധിക്കുക സന്താന ലാഭം വാഹന ലാഭം ഇവയുണ്ടാവാൻ സാധ്യതയുണ്ട്* *ഭർത്താവിൻ്റെ ( ഭാര്യയുടെ) ആരോഗ്യം മോശമാകും* പരിഹാരം നാഗക്ഷേത്രങ്ങളിൽ നിരും പാലും സർപ്പബലിയും കൃഷ്ണ ക്ഷേത്രത്തിൽ വെണ്ണ പുഷ്പാഞ്ജലി പായസ വഴി പാട് നടത്തുക
🕉️✡️🕉️✡️🕉️✡️🕉️✡️🕉️
 *​മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾) -*
*വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളിൽ താത്പര്യം കുറയും. കർമ്മ വിഘ്നം അഭിമാനക്ഷതം ദ്രവ്യനാശം, ധനനഷ്ടം  സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. വിവാഹാദി മംഗളകര്‍മ്മങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. 2 വർഷം വരെ ചില കാര്യങ്ങൾ നീണ്ടുപോവാനിടയുണ്ട്* *ആസ്പത്രിവാസം ഉണ്ടാവാൻ ഇടയുണ്ട് അഷ്ടമശനി ശാന്തിക്കായി അയ്യപ്പന് നീരാഞ്ജനം നാഗങ്ങൾക്ക്  നീരും പാലും സർപ്പബലിയും നടത്തുക*
🕉️✡️🕉️✡️🕉️✡️🕉️✡️🕉️
*​കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം) -*
*ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. കാര്യവിഘ്നം , രോഗാരിഷ്ടതകൾ, തസ്ക്കര ശല്യം അധികാരികളുടെ പീഢനങ്ങൾ,ശാരിരിക ക്ലേശങ്ങൾ  ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ഭാര്യാ സുഖം/ ഭർത്യസുഖം കുറയും* *കണ്ടുകശനി ദോഷശാന്തിക്കായി എള്ള്  തിരി നീരാഞ്ജനം ഇവയും ഹനുമാന് വെത്തില മാല ചാർത്തലും നടത്തുക*
🕉️✡️🕉️✡️🕉️✡️🕉️✡️🕉️
*​ചിങ്ങം (മകം, പൂരം, ഉത്രം ¼) -*
*ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.* *സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, സ്ഥാനഗുണം ഇവയുണ്ടാകും*
*നഷ്ടപ്പെട്ടു എന്ന് കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടിയേക്കാം  സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് സാദ്ധ്യത ആരോഗ്യസ്ഥിതി മോശമാവാം വൈദ്യ നിർദ്ധേശത്തോടെ  ഔഷധസേവ നടത്തുക* *പൂർവ്വികരുടെ അനുഗ്രഹമുണ്ടാവും* *കുംടുംബ ശാക്തേയ ഗുരു പ്രീതിയും ഭഗവതീ പ്രീതിയും വരുത്തുക*
🕉️✡️🕉️✡️🕉️✡️🕉️✡️
*​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) -*
*കർമ്മ പുരോഗതി, ധന ഗുണം, അഭിഷ്ട സിദ്ധി കാര്യവിജയം സര്‍ക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കൂടുതൽ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിവാഹ കാര്യങ്ങൾ അനുകൂലമാവും സന്താന ക്ലേശ ഫലങ്ങൾ ഉണ്ടാവും പിതാവിന് ദോഷ സമയം* 
*കണ്ഠക വ്യാഴ പ്രീതിക്ക് ബ്രഹ്മരക്ഷസ്സിന് പാൽപായസം  സുബ്രമണ്യ പൂജ ഇവ നടത്തുക*
🕉️✡️🕉️✡️🕉️✡️🕉️✡️
*​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾) -*
*ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും*
*രോഗ ക്ലേശങ്ങൾ, ശത്രു വൃദ്ധി, കുടുംബ കലഹങൾ ധനനഷ്ടം ഇവ ഫലം എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ആരോഗ്യസ്ഥിതി മോശമാവാം വൈദ്യ നിർദ്ധേശത്തോടെ  ഔഷധസേവ നടത്തുക അന്യദേശ വാസത്തിന് അനുകൂല കാലമാണ് അന്യഭാഷാ പഠനം നടത്തും ഭാര്യക്ക്/ഭർത്താവിന് രോഗ ക്ലേശങ്ങൾ അനുഭവപ്പെടാം*
*ദോഷശമനത്തിനായി സുബ്രഹ്മണ്യ പൂജ കുടുംബക്ഷേത്രത്തിൽ ഗുരുപൂജ ഇവ ചെയ്യുക*
*മുത്തപ്പന് കരിംകലശം ഊട്ട് വെള്ളാട്ടം നടത്തി പ്രാർത്ഥിക്കുക*
🕉️✡️🕉️✡️🕉️✡️🕉️✡️
*​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട) -*
*സ്വജന കലഹം, കാര്യതടസ്സം ബന്ധു വിയോഗം ബന്ധനാവസ്ഥ, ധനനഷ്ടം ഇവ  ഫലം*
*സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തിൽ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളിൽ വിജയ സാദ്ധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.*
*ജാതി മാറിയുള്ള വിവാഹബന്ധങ്ങൾ നടക്കാം*
*ദോഷശാന്തിക്കായി പെരളശ്ശേരി സർപ്പബലി, കുടുംബ ദേവീ പ്രീതി ഇവ വരുത്തുക*
🕉️✡️🕉️✡️🕉️✡️🕉️✡️🕉️
*​ധനു (മൂലം, പൂരാടം, ഉത്രാടം ¼)*
*അധികാരികളുടെ ഉപദ്രവം, ധനനാശം, മാനഹാനി, ഉദര സംബന്ധമായ പ്രയാസങ്ങൾ, കാലിന് വ്യാധി ഭുമിലഭ്യത ശത്രുനാശം  ഇവ ഫലം*
*മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദമ്പതികള്‍തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം  സന്താന ദുഃഖം മാതൃപിതൃക്ലേശം ഇവ ഫലം*
*ദോഷശാന്തിക്ക് ശബരിമല യാത്ര പളനി യാത്ര ഇവ ചെയ്യുക*
*കുലദേവതാ പ്രീതിയും വരുത്തുക*
🕉️✡️🕉️✡️🕉️✡️🕉️✡️

*​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) -*
*ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കർഷകർക്ക് ആശ്വാസം മനസ്സന്തോഷം കാര്യവിജയം ഇവ കാണുന്നു ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം സഹായ ലബ്ദി കൈവരും .*
*ഏഴരശനി ദോഷശാന്തിക്കായി നീരാഞ്ജന പുജ നടത്തുക വ്യാഴ പ്രീതിക്കായി നിത്യപ്രാർത്ഥന ക്ഷേത്ര ദർശനം ഇവ മുടക്കാതെ ചെയ്യുക*
🕉️✡️🕉️✡️🕉️✡️🕉️✡️🕉️
*​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) -*
*പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതിൽ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം സ്ത്രികൾ മൂലം കലഹം , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ധനലഭ്യത ഉണ്ടാവും അലച്ചിലും ക്ലേശങ്ങളും വർദ്ധിക്കും ശനിയാഴ്ച നീരാഞ്ജനം അയ്യപ്പന് ചൊവ്വാഴ്ച ദേവീക്ഷേത്ര ദർശനം രക്തപുഷ്പാഞ്ജലി ഇവ ചെയ്യുക*
🕉️✡️🕉️✡️🕉️✡️🕉️✡️🕉️
*​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) -*
*വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും.' കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ക്രമാതീതമായി ചെലവുകള്‍ കൂടും.*
*ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷവുമുണ്ടാവുംക്ലേശങ്ങൾ കുറയാൻ ശിവങ്കൽ ജലധാര നെയ്യ് വിളക്ക്  മാല ചാർത്തൽ കൃഷ്ണന് വെണ്ണ പുഷ്പാജ്ഞലി ഇവ ചെയ്യുക*
🕉️🕉️🕉️🕉️🕉️🕉️
*ജ്യോത്സ്യർ /കല്ലുവളപ്പിൽ സൂരജ് തയ്യാറാക്കിയത്*
☮️☮️☮️☮️☮️☮️

Saturday, February 12, 2022

മരം മുറിക്കുമ്പോൾ ക്ഷമാപണം നടത്തണമോ ?*

മരം മുറിക്കുമ്പോൾ ക്ഷമാപണം നടത്തണമോ ?*

ആചാര്യന്മാർ നമുക്ക് വിധിച്ചിട്ടുളളത് സ്ത്രീയെ അമ്മയായും സുഹൃത്തിനെ സഹായിയായും പിതാവിനെയും ഗുരുവിനെയും ദൈവമായും  പെൺകുട്ടിയെ മകളായും കാണണം എന്നാണ്. 

 എപ്പോഴെങ്കിലും ഒരു വൃക്ഷം മുറിക്കേണ്ടി വന്നാൽ,  മരത്തോടു മാത്രമല്ല അതിൽ താമസിച്ചു വരുന്ന  പക്ഷികളുൾപ്പെടയുളള ജീവികളോടും മാറിത്താമസിക്കാൻ അപേക്ഷിച്ച് ക്ഷമ ചോദിക്കണം. 

' യാനീഹി ഭൂതാനി വസന്തിനാനി
ബലീം ഗൃഹീത്വാ വിധിവൽ പ്രയുക്തം
അന്യത്രവാസം പരികൽപ്പയാമി
ക്ഷമന്തു താനദ്യ നമോസ്തുതേഭ്യഃ '

ഇത് പഴമക്കാരുടെ ഉള്ളിൽ ലഭിച്ചിരുന്ന നന്മയുടെ പ്രതീകമാണ്.  നമ്മുടെ ആചാര്യന്മാർ വൃക്ഷത്തിന്റെ നിലനില്പ്പിലൂടെ മനുഷ്യരാശിയുടെ നിലനില്പ്പാണ് ഉദ്ദേശിച്ചത്.അതുകൊണ്ട് തന്നെ അവർ വൃക്ഷങ്ങളെയും ദൈവമായി കണ്ട് ആരാധിച്ചു.

 വൃക്ഷങ്ങൾ ഏതു വരെ നിലനില്ക്കുമോ അതുവരെ മാത്രമേ മനുഷ്യനും നിലനിൽക്കൂവെന്ന് ഋഗ്വേദം പറയുന്നു. 
ഋഷീശ്വരന്മാരെയും അവരുടെ വചനങ്ങളും തളളിക്കളഞ്ഞ് ആധുനികത നടിക്കുന്നവർ വൃക്ഷങ്ങളെ തള്ളി കളയുക വഴി വൻദുരന്തങ്ങൾക്ക് വഴി വയ്ക്കുന്നു. 

തണലിൽ വിശ്രമിക്കുന്ന മൃഗങ്ങൾക്കും ശിഖരങ്ങളിൽ ചേക്കേറിയിരിക്കുന്ന പക്ഷികൾക്കും പൊത്തുകളിൽ താമസമാക്കിയ പ്രാണികൾക്കും പൂക്കളിൽ നിന്നും തേൻ നുകരുന്ന വണ്ടുകൾക്കും ചിത്രശലഭങ്ങൾക്കും ഒക്കെ തന്റെ  സമസ്ത അവയവങ്ങൾ കൊണ്ടും സുഖം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങൾ എക്കാലത്തും പ്രശംസിക്കപ്പെടുമെന്ന് പഞ്ചതന്ത്രം പറയുന്നു. 

മനുഷ്യ രാശിക്ക് എന്നും ഗുണം മാത്രം പ്രദാനം ചെയ്യുന്ന വൃക്ഷങ്ങളെ, മരം സുരക്ഷിതമായിരുന്നാൽ നാമും സുരക്ഷിതരായിരിക്കും എന്ന് മനസ്സിലാക്കിയ പൂർവ്വികർ വിളക്ക് വച്ച് ആരാധിച്ചിരുന്നു.  ഒരു ആൽമരം വീണാൽ ചിത കൂട്ടി മനുഷ്യരെ ദഹിപ്പിക്കുന്നതു പോലെ ദഹിപ്പിക്കണമെന്ന് വിധിക്കുന്നു ഭാരതീയ സംസ്ക്കാരം.
 
മുന്നൂറ് സ്ക്വയർ മീറ്റർ വരെ വിസ്താരമുളള ഒരു ആൽമരം ഏകദേശം ആയിരത്തി അഞ്ഞൂറ് കിലോഗ്രാം പ്രണവായുവിനെ പുറത്തു വിടുന്നു എന്നും,  സാമാന്യം വലിയ ഒരു ആൽമരം ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം  അതിൻറെ വേരുകളിൽ ശേഖരിച്ചു നിർത്തുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു.

ഹിന്ദു സംസ്കാരത്തിലെ ഓരോ ചെറിയ വിശ്വാസങ്ങൾക് പിന്നിലും വലിയ ഒരു നേട്ടം ഉണ്ട് ഒരു ലക്ഷ്യം ഉണ്ട്...നമുക്കായി നമ്മുടെ പൂർവികർ സമർപ്പിച്ച ഇൗ  മഹത്തായ സംസ്കാരത്തെ നിലനിർത്തുക വരും തലമുറകൾക് ഇൗ  സംസ്കാരം പകർന്നു നൽകുക...

* പൈത്യകം*

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...