Wednesday, May 15, 2024

കാല സർപ്പയോഗം

കാളസർപ്പയോഗം
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
” അഗ്രേ രാഹുധരോ കേതു: സർവ്വ മദ്ധ്യഗതാ: ഗ്രഹാ: യോഗോയം കാളസർപ്പാഖ്യം ലോകേ ബഹു വിനാശ കൃത് “

എന്താണ് കാളസര്‍പ്പയോഗം

രാഹുകേതുക്കള്‍ സഞ്ചരിക്കുന്നത് പ്രതിലോമമായിട്ടാണ്. രാഹുവില്‍ നിന്ന് എപ്പോഴും കൃത്യം 180 ഡിഗ്രി അകലം പാലിച്ചാണ് കേതു സഞ്ചരിക്കുന്നത്. ഒരാളിന്റെ ജാതകത്തില്‍ രാഹുകേതുക്കള്‍ നില്‍ക്കുന്ന 180 ഡിഗ്രികളിലായി മറ്റ്‌ എല്ലാ ഗ്രഹങ്ങളും ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി _ എവിടെയെങ്കിലും നിന്നാല്‍ “കാളസര്‍പ്പയോഗം” എന്ന ഒരു യോഗം ഭവിക്കുന്നു.

12 ഭാവങ്ങളും 12 യോഗങ്ങളും
കാളസര്‍പ്പയോഗം 12 വിധത്തില്‍ ഉണ്ട്. 12 ഭാവങ്ങളിലായി 12 വിധത്തില്‍ ഈ യോഗം ഉണ്ടാകുന്നു. ഇതിലോരോന്നിനും ഓരോ പേരുകള്‍ കല്‍പ്പിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ യോഗവും നല്‍കുന്നത്.

1 അനന്ത കാളസർപ്പയോഗം

ലഗ്നത്തില്‍ ( ഒന്നാം ഭാവത്തില്‍ ) രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റു ഗ്രഹങ്ങള്‍ എവിടെയെങ്കിലും നില്‍ക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഈ യോഗത്തിനെ അനന്ത കാളസര്‍പ്പയോഗം എന്ന് പറയുന്നു.

ജീവിതത്തില്‍ സര്‍വ്വത്ര പരാജയം, വിവാഹ തടസ്സം, താമസിച്ചു വിവാഹം നടക്കുക, ദാമ്പത്യ സുഖമില്ലായ്മ എന്നിവയാണ് ഫലങ്ങള്‍, ആത്മീയമായ അറിവ് നേടുവാനും ഉന്നതിയിലെത്തുവാനും ഈ യോഗം സഹായിക്കുന്നു.

2 ഗുളിക കാളസര്‍പ്പയോഗം

ല്ഗ്നാല്‍ രണ്ടാം ഭാവത്തില്‍ രാഹുവും 8 ല്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഭവിക്കുന്നു.

ആരോഗ്യഹാനി, ഗുഹ്യരോഗങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഈ യോഗ ഫലങ്ങള്‍.

3 വാസുകി കാളസർപ്പയോഗം

മൂന്നാം ഭാവത്തില്‍ രാഹുവും 9 ല്‍ കേതുവും നില്‍ക്കുക, അതിനുള്ളിലായി എവിടെയെങ്കിലും മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.

ഔദ്യോഗിക രംഗത്ത് പരാജയം, സഹോദരനെ കൊണ്ട് ദു:ഖം, ഇവരെ കൊണ്ട് സഹോദരങ്ങള്‍ക്ക് പ്രയാസം, ഇവയൊക്കെയാണ് ഫലങ്ങള്‍. അപവാദം പ്രചരിപ്പിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടായിരിക്കും.

4 ശംഖ പാല കാളസർപ്പയോഗം

ലഗ്നാല്‍ 4 ല്‍ രാഹുവും 10 ല്‍ കേതുവും അതിനുള്ളിലായി മറ്റു ഗ്രഹങ്ങളും നില്‍ക്കുകയാണെങ്കില്‍ ഈ യോഗം ഉണ്ടാകുന്നു.

ഉത്കണ്ഠയും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ഇവരുടെ കര്‍മ്മരംഗം. കുടുംബ ദുരിതങ്ങളും ഉണ്ടാകും. സമ്മര്‍ദ്ദങ്ങളെയും ശത്രുക്കളെയും നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വളരെ ഉന്നതമായ നിലയില്‍ എത്തിചേരാന്‍ കഴിയുന്നത് ഈ യോഗ ജാതരുടെ അനുഭവമാണ്.

5 പത്മ കാളസർപ്പയോഗം

ല്ഗനം നില്‍ക്കുന്ന രാശിയുടെ 5 ആം ഭാവത്തില്‍ രാഹു നില്‍ക്കുക, 11 ല്‍ ശിഖി നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കിടയിലായി മറ്റ്‌ 7 ഗ്രഹങ്ങളും നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.

സന്താനങ്ങള്‍ ജനിക്കാതിരിക്കുകയോ അഥവാ സന്താനങ്ങള്‍ ഉണ്ടായാല്‍ അവരെകൊണ്ട് ദുഖം അനുഭവിക്കേണ്ടി വരികയോ ചെയ്യുക, ജീവിത നിയന്ത്രണം ഇല്ലാത്തവരാകുക, വിശ്വാസ വഞ്ചനയ്ക്ക് പാത്രമാവുക എന്നിവയൊക്കയാണ് ഈ യോഗ ജാതര്‍ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങള്‍.

6 മഹാപത്മ കാളസർപ്പയോഗം

രാഹു 6 ലും കേതു 12 ലും നില്‍ക്കുകയും അതിനുള്ളിലായി മറ്റു ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു.

ജീവിതത്തില്‍ മുഴുവനും ശത്രുക്കളെ കൊണ്ടും രോഗത്തെ കൊണ്ടും ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉന്നതാധികാരസ്ഥാനത്ത് എത്തിചേരുകയെന്നതാണ് ഈ യോഗത്തിന്റെ അനുഭവഫലം.

7 തക്ഷക കാളസർപ്പയോഗം

ലഗ്നത്തിന്റെ ഏഴാമത് ഭാവത്തില്‍ രാഹുവും ലഗ്നത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ എല്ലാം നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഉണ്ടാകുന്നു.

മദ്യം, ചൂതു കളി, സ്ത്രീ എന്നീ വിഷയങ്ങള്‍ക്ക് അടിമയാകുകയെന്നതും ഈ കാരണത്താല്‍ ജാതകന്റെ ധനവും സ്വത്തുക്കളും നശിച്ചു പോകുകയും ചെയ്യുകയെന്നതാണ് ഈ യോഗം നല്‍കുന്ന ഫലം.

8 കാർക്കോടക കാളസർപ്പയോഗം

ല്ഗനം നില്‍ക്കുന്ന രാശിയുടെ 8 ല്‍ രാഹുവും, 2 ല്‍ കേതുവും നില്‍ക്കുക, ഇതിനുള്ളിലായി സപ്ത ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.

ധാരാളം ശത്രുക്കള്‍ ഉണ്ടാകുക, സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുക, പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് ഈ യോഗഫലങ്ങള്‍.

9 ശംഖ ചൂഡ കാളസര്‍പ്പയോഗം

ലഗ്നാല്‍ 9 ല്‍ രാഹുവും 3 ല്‍ ശിഖിയും നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, എങ്കില്‍ ഈ യോഗം ഉണ്ടാകുന്നു.

കള്ളം പറയുന്ന സ്വഭാവം ഉണ്ടാകുക, ജീവിതത്തില്‍ കൂടെ കൂടെ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടുക, പെട്ടെന്ന് വികാരാധീനനാകുക, ഇവയെല്ലാമാണ് ഈ യോഗഫലങ്ങള്‍.

10 ഘാതക കാളസർപ്പയോഗം

രാഹു 10 ലും കേതു നാലിലും നില്‍ക്കുകയും ഇതിനുള്ളിലായി മറ്റു ഗ്രഹങ്ങളെല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഭവിക്കുന്നു.

കോടതി നടപടികള്‍ക്ക് വിധേയനാകുക, സർക്കാരില്‍ നിന്നും ശിക്ഷ അനുഭവിക്കേണ്ടിവരുക, എന്ന ദുരന്തനുഭവങ്ങളോടൊപ്പം രാഷ്ട്രീയ രംഗത്ത് വളരെ ഉയര്‍ന്ന അധികാര സ്ഥാനങ്ങളിലെത്തിചേരുവാനും കഴിയുന്നു. പ്രത്യേകിച്ച് ചിങ്ങം, കന്നി രാശികളിലേതെങ്കിലും ഒന്ന് ലഗ്നമായി ജനിക്കുന്നവര്‍ക്ക് ഈ യോഗ്മുണ്ടായാല്‍ രഷ്ട്രീയമായും ഭരണപരമായും വളരെ ഉയര്‍ന്ന പദവിയിലെത്തിച്ചെരുന്നതാണ്.

11 വിഷധര കാളസർപ്പയോഗം

ലഗ്നത്തിന്റെ 11 ആം ഭാവത്തില്‍ രാഹുവും 5 ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റു ഗ്രഹങ്ങളും നിന്നാല്‍ ഈ യോഗം ഭവിക്കുന്നു.

ജീവിതത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരിക, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുവാന്‍ ഇടവരാതിരിക്കുക, സന്താനങ്ങളില്‍ നിന്നും പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടാകുക എന്നിവയാണ് ഫലങ്ങള്‍. എന്നാല്‍ വാര്‍ദ്ധ്യകക്കാലം ഈ യോഗ ജാതര്‍ സമാധാനത്തോടും സൈര്യത യോടും കൂടി ജീവിക്കുന്നവരായിരിക്കും.

12 ശേഷ നാഗ കാളസർപ്പയോഗം

ലഗ്നാല്‍ 12 മത് ഭാവത്തില്‍ രാഹുവും 6 മത് ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റ്‌ ഗ്രഹങ്ങളും നിന്നാലുണ്ടാകുന്ന ഒരു യോഗമാണിത്.

ആരോഗ്യത്തിന്‍ ഹാനിയുണ്ടാകുക, ശത്രുക്കളുണ്ടാകുക. വ്യവഹാര നടപടികള്‍ക്ക് വിധേയനാകുക എന്നിവയാണ് യോഗഫലങ്ങള്‍.

ഏതു തരമായാലും കാളസർപ്പയോഗം ആയുസ്സിന്‍ ദോഷം ചെയ്യാറില്ല. മാനസികമായ സമ്മർദ്ദങ്ങള്‍, ആരോഗ്യഹാനി, മറ്റ്‌ ദുരനുഭവങ്ങള്‍ ഇവയെല്ലാം ഉണ്ടാകുമെങ്കിലും അസാധാരണമായ ബുദ്ധിവൈഭവവും പ്രവര്‍ത്തന നിരതയും കൊണ്ട് ജീവിത ഉന്നതി നേടുന്നവരാണ് ജാതകത്തില്‍ കാളസർപ്പയോഗമുള്ളവർ.

ദോഷ പരിഹാരങ്ങള്‍
കാളസർപ്പയോഗം, കാല സര്‍പ്പയോഗം, കാളസര്‍പ്പദോഷം, കാല സര്‍പ്പദോഷം, രാഹു കേതു സര്‍പ്പദോഷം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രത്യേക ദോഷത്തിന്‍ / യോഗത്തിന്‍ ശിവ ഭജനം മാത്രമാണ് ശരിയായ പരിഹാരം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുരാണ പ്രസിദ്ധവും ഐതിഹ്യ പ്രാധാന്യവുമുള്ളകാളഹസ്തീശ്വര ക്ഷേത്രത്തില്‍ ഈ ദോഷ പരിഹാരത്തിനായി പ്രത്യേക പൂജ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദോഷമുള്ളവര്‍ ജനിച്ച നക്ഷത്രത്തിലോ തിഥിയിലോ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് ദോഷപരിഹാരമാണ്.

കാളസർപ്പയോഗ ദോഷത്തിന്‍ പരിഹാരം ചെയ്യുകയും ശിവനെ നിത്യം ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ജാതകത്തിലെ ഗുണഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവയോഗ്യമാക്കുവാനും കഴിയും.

കൂടാതെ കാള സർപ്പ യോഗ ദോഷം മാറാൻ ഗരുഡ മന്ത്രങ്ങളും ജപിക്കുന്നത് നല്ലതാണ്
ആന്ധ്രാപ്രദേശിലെ ശ്രീകാലഹസ്തി ക്ഷേത്രത്തിൽ രാഹുകേതു ആശീർവാദപൂജയും തുടർന്ന് രുദ്രാഭിഷേകവും നടത്തി പ്രാർത്ഥിക്കുക. ഒരു രാത്രി ആ സ്‌ഥലത്ത് താമസിക്കുക. ഈ പ്രദേശത്ത് ചന്ദ്ര പുഷ്‌കരണി, സൂര്യപുഷ്‌കരണി എന്നീ തടാകങ്ങളിൽ രാഹു + കേതുക്കൾ വസിക്കുന്നു എന്നു വിശ്വസിച്ച് പോരുന്നു. ഈ ക്ഷേത്രത്തിൽ മേല്‌പറഞ്ഞ പൂജ നടത്തിയ ശേഷം ജീവിതത്തിൽ വിജയം നേടിയ ധാരാളം കാലസർപ്പദോഷക്കാർ ഉണ്ട്. ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങൾ കൈവരിച്ചവർ ധാരാളം. ഒരു തവണ മുതൽ മൂന്നു തവണ വരെ ഈ പൂജ നടത്താം. വർഷം തോറും പൂജ ചെയ്യുന്നവരും ഉണ്ട്

Wednesday, July 12, 2023

കർക്കടക വാവ്

കർക്കിടക 🌾 വാവുബലി

എന്താണ്  കർക്കിടകവാവുബലി .. ? 
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

പിതൃതർപ്പണത്തിനു കർക്കിടകമാസത്തിനു ഇത്ര പ്രാധാന്യം ഉള്ളത്‌ എന്തുകൊണ്ടാണു?

കാലഗണനയ്‌ക്ക് നിരവധി ഏകകങ്ങളുണ്ട്‌. അതില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ്‌ സൂര്യന്റെ അയനത്തെ അഥവാ സൂര്യന്റെ സഞ്ചാരത്തെ അടിസ്‌ഥാനമാക്കിയുള്ള രീതി. ഉത്തരായനവും ദക്ഷിണായനവും ഇപ്രകാരം ഉണ്ടായിട്ടുള്ളതാണ്‌. ആദിത്യന്‍ ഭൂമിയുടെ ഉത്തരാര്‍ദ്ധ ഭാഗത്തുകൂടി സഞ്ചരിക്കുന്ന കാലമാണ്‌ ഉത്തരായനമെന്ന ആറുമാസം. മകരം ഒന്നു മുതല്‍ മിഥുനം അവസാനം വരെയാണിത്‌. ഉത്തരായനം ദേവ ദിനമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകത്തില്‍ ദക്ഷിണായനം ആരംഭിക്കും. ഒപ്പം ദേവരാത്രിയും. പിതൃലോകം തുറക്കുന്നത്‌ അഥവാ പിതൃലോകദിനം ആരംഭിക്കുന്നത്‌ കര്‍ക്കിടകം മുതലാണത്രേ.

ജ്യോതിഷത്തിലെ രാശിചക്രങ്ങളില്‍ മേടം തുടങ്ങി നാലാമത്തെ രാശിയാണ്‌ കര്‍ക്കിടകം. നാലാമിടം മാതാവിന്റെയും കുടുംബത്തിന്റെയും സ്‌ഥാനമാണ്‌. കര്‍ക്കിടകരാശിയുടെ അധിപനായ ചന്ദ്രനാണ്‌ മാതൃകാരകത്ത്വവും. മാതൃകാരകനായ ചന്ദ്രന്റെ ക്ഷേത്രത്തില്‍ പിതൃകാരകനായ ആദിത്യന്‍ എത്തിച്ചേര്‍ന്ന്‌ അവര്‍ യോഗം ചെയ്യുമ്പോള്‍ അമാവാസിയായി. ഈ ദിനമാണ്‌ കര്‍ക്കിടകവാവ്‌.

ഭൂമിയില്‍ ജന്മമെടുക്കുവാന്‍ ഓരോരുത്തര്‍ക്കും തേജസ്സായും പിണ്ഡമായും സഹായിച്ച നമ്മുടെ മാതാപിതാക്കളെ സ്‌മരിക്കുവാനും അവര്‍ക്കും അവരുടെ പൂര്‍വ്വികര്‍ക്കും ബലി നല്‍കി തൃപ്‌തരാക്കുവാനും അപ്രകാരം സ്വന്തം കടമ നിര്‍വ്വഹിക്കുവാനും ഇതിനെക്കാള്‍ ചേര്‍ന്ന ദിവസമില്ല. പിതൃകര്‍മ്മത്തിന്‌ പറയുന്ന പേരുതന്നെ 'ബലി'യെന്നാണ്‌. ബലിയെന്നാല്‍ ആത്മസമര്‍പ്പണം. സര്‍വ്വം അഥവാ അവനവനെത്തന്നെ സമര്‍പ്പിക്കുന്നതാണ്‌ ആത്മസമര്‍പ്പണം. ഈശ്വരന്റെ സൃഷ്‌ടിയില്‍ ഏറ്റവും മഹത്തരമായ മനുഷ്യജന്മത്തില്‍ നമ്മള്‍ ചരിക്കുന്നത്‌ ധര്‍മ്മം, സത്യം, ദയ, നീതി എന്നീ പാതകളിലൂടെയാണെന്ന്‌ തിരിച്ചറിയാനുള്ള അവസരം കൂടിയാണ്‌ പിതൃബലി. ആധുനികശാസ്‌ത്രം കണ്ടെത്തിയ സത്യമനുസരിച്ച്‌ മനുഷ്യരില്‍ ഏകദേശം നാല്‌പതു തലമുറ മുമ്പുവരെയുള്ളവരുടെ ഗുണദോഷങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുമത്രേ. അങ്ങനെ വരുമ്പോള്‍ അത്രയും തലമുറകള്‍ക്കുവേണ്ടിയുള്ള ആരാധന കൂടിയാണ്‌ പിതൃബലിയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്‌.

സ്വപിതാവിനെ 'പുത്‌' എന്ന നരകത്തില്‍ പതിക്കാതെ ത്രാണനം ചെയ്യുന്നവനാണ്‌ പുത്രന്‍. ആണ്‍-പെണ്‍ സൃഷ്‌ടികള്‍ രണ്ടും ദൈവത്തിന്റെതായതുകൊണ്ട്‌ പുത്രനൊപ്പം പ്രാധാന്യം ഇക്കാര്യത്തില്‍ പുത്രിക്കും ഉണ്ട്‌. അതായത്‌ സ്വപിതാവിന്റെ (മാതാവിന്റെ) മോക്ഷത്തില്‍ പുത്രനുള്ളത്രയും തന്നെ ഉത്തരവാദിത്തം പുത്രിക്കുമുണ്ടെന്നുസാരം. പൗരാണിക കാലം മുതല്‍ യാഗകര്‍മ്മാദികളില്‍ നിലനിന്നിരുന്ന പുരുഷപ്രാധാന്യം പിതൃകര്‍മ്മാദികളില്‍ തുടര്‍ന്നുവന്നതാകാം പുത്രന്‌ ഇക്കാര്യത്തില്‍ മുന്‍കൈയെന്ന്‌ ചിന്തിക്കാം.

ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ഓരോ അമാവാസിനാളിലും മരണമടഞ്ഞവരുടെ ആത്മാക്കള്‍ അന്നപാനാദിക്കള്‍ക്കായി സന്തതികള്‍ക്കു മുന്നിലെത്തും. ഇവരെ പിണ്ഡമൂട്ടേണ്ട കടമ സന്തതികള്‍ക്കുണ്ട്‌. അപ്രകാരം ചെയ്യാത്ത സന്തതികളെ പിതൃക്കള്‍ ശപിക്കുമെന്ന്‌ ഗരുഡപുരാണത്തില്‍ പരാമര്‍ശമുണ്ട്‌. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന്‍ കഴിയാത്തവര്‍ കര്‍ക്കിടകത്തിലെ അമാവാസിക്കു ബലിയിട്ടാല്‍ പരിഹാരമാകും. ബലിയിടാന്‍ തയ്യാറെടുക്കുന്നവര്‍ തലേന്ന്‌ വ്രതമനുഷ്‌ഠിക്കണം. ഒരിക്കലൂണേ പാടുള്ളൂ. ഉള്ളി, ഉഴുന്ന്‌, മത്സ്യം, മാംസം, മദ്യം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവ വര്‍ജ്‌ജിക്കുക. ബ്രഹ്‌മചര്യം പാലിക്കണം. പകലറുക്കം വെടിയുക. ഏതെങ്കിലും തീര്‍ത്ഥഘട്ടങ്ങളിലോ, ബലി തര്‍പ്പണാദികള്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം.

അനവധി യജ്‌ഞങ്ങളുള്ളതില്‍ പിതൃക്കളുടെ സായൂജ്യ പ്രാപ്‌തിക്കായി അനുഷ്‌ഠിക്കുന്ന യജ്‌ഞത്തിനാണു പ്രാധാന്യമുള്ളത്‌. ''സര്‍വയജ്‌ഞ പ്രധാനം ച പിതൃയജ്‌ഞം സുചിന്തിതം'' എന്ന വചനമനുസരിച്ച്‌ ദേവാരാധനകള്‍ പോലെ സുപ്രധാനമാണ്‌ പൂര്‍വ പരമ്പരയ്‌ക്കുവേണ്ടി ചെയ്യുന്ന പിതൃയജ്‌ഞങ്ങളും. സര്‍വമതങ്ങളിലും വംശപരമ്പരയുടെ പ്രാധാന്യവും നിയോഗവും എടുത്തു പറയുന്നുണ്ട്‌. കഴിഞ്ഞുപോയ തലമുറയുടെ കര്‍മഫലങ്ങളും ചിന്താതരംഗങ്ങളും പിന്നീടുള്ള വംശപരമ്പരയെ സ്വാധീനിക്കുന്നതായി ശാസ്‌ത്രങ്ങള്‍ അനുശാസിക്കുന്നു. ജ്യോതിഷത്തില്‍ പൂര്‍വ കര്‍മഫലങ്ങള്‍ക്കു വളരെ പ്രാധാന്യം കല്‌പിക്കുന്നു. ''അനേക ജന്മാര്‍ജിതം കര്‍മം ശുഭം വായദിവാശുഭം തസ്വ പംക്‌തി ഗ്രഹാസ്സര്‍വേ സൂചയന്തി ഇഹ ജന്മനി'' അനവധി ജന്മജന്മാന്തരങ്ങളിലെ കര്‍മഫലങ്ങള്‍ ഈ ജന്മത്തിലെ അനുഭവങ്ങളെ സ്വാധീനിക്കുന്നു എന്നതാണ്‌ ആചാര്യന്മാര്‍ പറയുന്നത്‌. അതിനാല്‍ ഈ ജന്മത്തിലെ ദോഷകരമായ അനുഭവങ്ങള്‍ മാറുന്നതിന്‌ പൂര്‍വ കര്‍മശാന്തത ഉണ്ടാകണം. അതിനാണ്‌ കര്‍ക്കടവാവു തര്‍പണം പോലെയുള്ള സായൂജ്യ ക്രിയകള്‍ വിധിച്ചിരിക്കുന്നത്‌. കര്‍ക്കടക വാവുബലി നടത്താന്‍ പറ്റാതെ വരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. എന്നാല്‍ യാദൃശ്‌ചികമായി അസൗകര്യങ്ങളാല്‍ അതിനു കഴിയാതെ വന്നാല്‍, മറ്റു ദിവസങ്ങളില്‍ ചില പ്രത്യേക കര്‍മങ്ങള്‍ ചെയ്‌ത് ഇതിനു പ്രതിവിധി കാണാം. സത്യനാരായണബലി, പിതൃ തത്ത്വ ഹവനം തുടങ്ങിയവയാണ്‌ ആ ക്രിയകള്‍. എന്തായാലും ഏതെങ്കിലും വിധത്തില്‍ വാവുതര്‍പ്പണമോ മറ്റു ക്രിയകളോ ചെയ്‌ത് പൂര്‍വാചാര ശുദ്ധി വരുന്നതാണ്‌ ഉത്തമം.

പിതൃബലി നമ്മുടെ ധർമ്മമാണു.

നമുക്ക്‌ ഈ ജന്മം ലഭിച്ചതിനു കാരണഭൂതരായ നമ്മുടെ പൂർവ്വികർക്കും ഈ പ്രകൃതിയിലെ സർവ്വചരാരങ്ങൾക്കും  നന്ദി അർപ്പിച്ചുകൊണ്ട്‌ നൽകുന്ന പൂവും നീരും. നമ്മുടെ ധർമ്മം നാം വിസ്മരിച്ചുകൂട....

🌾🙏🌾🙏🌾🙏🌾🙏🌾

Thursday, March 2, 2023

പ്രദോഷം

*🪔🛕പ്രദോഷങ്ങൾ എത്ര തരം🛕🪔*
🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀


പ്രദോഷത്തെ...
• നിത്യപ്രദോഷം 
• പക്ഷപ്രദോഷം 
• മാസപ്രദോഷം 
• മഹാപ്രദോഷം 
• പ്രളയ പ്രദോഷം 
എന്നിങ്ങനെ 5 തിരിച്ചിരിക്കുന്നു.

1)നിത്യപ്രദോഷം
വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

2)പക്ഷപ്രദോഷം
ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ.

3)മാസപ്രദോഷം
ശുക്ലപക്ഷത്തിൽ വരുന്നത് മാസപ്രദോഷമാകുന്നു.

4)മഹാപ്രദോഷം
പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

5)പ്രളയപ്രദോഷം
ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് .
🙏🙏*
      
*⛓.𖤓.𖢻.𖤓.𖢻.𖤓⛓𖤓.𖢻.𖤓.𖢻.𖤓.⛓*

ദ്വാരപാലകർ

*ആരാണ് ദ്വാരപാലകർ ?*
 
*ഒരു  ക്ഷേത്രത്തിൽ അവർക്കുള്ള പ്രാധാന്യം എന്താണ്?*

ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ.  ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ . 

ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ  അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള
 മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. 

ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.

ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.

*_ശ്രീകൃഷ്ണൻ_*
ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ  10 ആണ്.യഥാക്രമം ഇവർ  ഇപ്രകാരമാണ്

ശ്രീ കോവിലിനു മുന്നിലിരുവശത്തും
1.വലതുവശത്ത് ചൻണ്ടൻ
2. ഇടതുവശത്ത് -പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും

പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ
3. വലതുവശത്ത് ശംഖോടനും
4. ഇടതുവശത്ത് ചക്രോടനും

അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും
5. ജയൻ ഇടതുവശത്തും
6. വിജയൻ വലതു വശത്തും

അവിടെനിന്നും അടുത്ത കവാടത്തിൽ
7. ഭദ്രയൻ ഇടതു വശത്തും
8. സുഭദ്രയൻ വലതു വശത്തും

പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
9. ഇടതു ദാത്രിയെന്നും
10. വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപാലകരാണ്

*_മഹാദേവൻ_*

ശ്രീ മഹാദേവനു ദ്വാരപാലകർ  2 പേരാണുള്ളത് അവർ  യഥാക്രമം 
1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

*_ദേവി_*

ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2 പേരാണുള്ളത്
1. ശംഖനിധി ഇടതു വശത്തും
2. പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു

*_വിഘ്നേശ്വരൻ_*

ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)
1. വികടൻ ഇടതു വശത്തും
2. ഭീമൻ വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്

*_സുബ്രമണ്യൻ_*

കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ  ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ  ഇടത്-വലത് വശത്തു ദ്വാരപാലകർ  ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരപാലകന്മാരുമാണ് നിലകൊള്ളുന്നത്.

*_അയ്യപ്പൻ_*

ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ  2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Thursday, February 9, 2023

മുജ്ജന്മ സുകൃതം

*കർമ്മഫലം* 

🟥🔲🟥🔲🟥🔲🟥🔲🟥

*ഒരിക്കല്‍ ഭീമസേനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു,*
 "ഒരാള്‍ ചെയ്ത കര്‍മ്മത്തിന്റെ് ഫലം മരിച്ചാലും പിന്തുടരുമെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. ഈ ഭൂമിയില്‍ ഒരു ദിവസം തന്നെ ലക്ഷോപലക്ഷം ജീവജാലങ്ങള്‍ മരിക്കുകയും പുതിയ ഉടല്‍ സ്വീകരിക്കുകയും ചെയ്യന്നു.അപ്പോള്‍ എങ്ങനെയാണ് പോയ ജന്മം ചെയ്ത കര്മ്മങ്ങള്‍ അടുത്ത ജന്മത്തില്‍ വിധിപ്രകാരം വന്നു ചേരുന്നത് ". 

ശ്രീകൃഷ്ണന്‍ ഉടനെ ദൂരെയുള്ള മൈതാനം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. "അതാ അവിടെ നൂറുകണക്കിന് കന്നുകാലികള്‍ മേഞ്ഞു നടക്കുന്നുണ്ട്. അവിടെ പോയി ഏതെങ്കിലും പശുക്കുട്ടിയെ എടുത്തു കൊണ്ടു വരുക" . ഉടനെ ഭീമന്‍ ഓടിച്ചെന്നു അമ്മപ്പശുവിന്റെ അകിടില്‍ പാല് കുടിച്ചു കൊണ്ടിരിക്കുന്ന ഒരു പശുക്കുട്ടിയെ കൃഷ്ണന്റെൂ അരുകില്‍ കൊണ്ടു വന്നു. കൃഷ്ണന്‍ ആ പശുക്കുട്ടിയെ വിടാന്‍ ഭീമനോട് ആവശ്യപ്പെട്ടു. വിട്ട ഉടനെതന്നെ പശുക്കുട്ടി ഓടിച്ചെന്നു അമ്മപ്പശുവിന്റെ പാലു കുടിക്കാന്‍ തുടങ്ങി.

ശ്രീകൃഷ്ണന്‍ തുടർന്നു "നോക്കൂ നൂറു കണക്കിനു പശുവിന്‍ കൂട്ടം വളരെ ദൂരത്ത്‌ മേഞ്ഞു നടക്കുന്നു. എന്നിട്ടും അവയില്‍ പശുക്കുട്ടി തന്‍റെ അമ്മയെ മാത്രം കണ്ടെത്തി അതിന്‍റെ മാത്രം പാലു കുടിക്കുന്നു. അത് പോലെ തന്നെയാണ് വിധിപ്രകാരമുള്ള കര്മ്മ ഫലവും. വിധാതാവിനു മുജ്ജന്മത്തില്‍ ചെയ്ത കര്മ്മ ത്തിന്റെ സ്രഷ്ടാവിനെ നന്നായറിയാം.ഇതു ഏതു ദേശത്തു ഏതു ഉടല്‍ ആ ജീവന്‍ സ്വീകരിച്ചാലും അവനവന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അവനവനില്‍ ചെന്നു ചേരുക തന്നെ ചെയ്യും"

നമ്മൾ മനുഷ്യർക്ക് ഒരുപാട് പരിമിതികൾ ഉണ്ട്, ആരും എല്ലാം തികഞ്ഞവർ അല്ല...എല്ലാം തികഞ്ഞതും പരിമിതികൾ ഇല്ലാത്തതും ഈശ്വരന് മാത്രമാണ്....ഇപ്പോൾ നാം അനുഭവിക്കുന്ന എല്ലാ സുഖ ദുഃഖങ്ങളും മുൻ ജന്മത്തിലെ പുണ്യ പാപ കർമ്മങ്ങളുടെ ഫലമാണ്...എത്രയൊക്കെ പാപങ്ങൾ ചെയ്തവർ ആണെങ്കിലും ഇപ്പോൾ കിട്ടിയ ജന്മത്തിൽ ചെയ്യുന്ന സൽ കർമ്മങ്ങളിലൂടെ ആ പാപങ്ങൾ എല്ലാം ക്രമേണ ഇല്ലാതായി തീരുകയും ഈശ്വര കൃപയാൽ മോക്ഷ പ്രാപ്തി കൈവരിക്കുവാനും സാധിക്കുന്നു........ഒരുവന്റെ നാവിൽ നിന്നും അറിയാതെ വരുന്ന ഭഗവത്‌ നാമം പോലും ഭഗവാന്റെ മനസ്സിൽ ഇടം നേടുന്നു...ഒരുവനിൽ ഈശ്വര വിശ്വാസം ഉണ്ടായി അവൻ ഈശ്വരനെ ഭജിച്ചു തുടങ്ങുമ്പോൾ തന്നെ പാപ ചിന്തകൾ അവനെ വിട്ടകന്നു പോവുന്നു....അങ്ങിനെ ഉള്ളവൻ സംസാര ദുഃഖത്തിൽ പിന്നീട് അകപ്പെട്ടു പോയാലും അവനെ ഭഗവാൻ ഉദ്ധരിച്ച് വീണ്ടും ഭഗവനിലേക്ക് അടുപ്പിക്കുന്നു....ഭഗവാന്  അത്രമേൽ  പ്രിയപ്പെട്ടതാണ് തന്റെ ഭക്തൻ. നാം ഭഗവാനിലേക്ക് ഒരു ചുവട് വെക്കുമ്പോൾ നമ്മിലേക്ക് നൂറ് ചുവട് വെക്കുന്ന ഭഗവാനെ സദാ സ്മരിച്ചു കൊണ്ട് ഭഗവൽ നാമ ജപത്തിലൂടെ ഈ കലിയുഗത്തിൽ നമുക്ക് മോക്ഷം നേടാൻ ആവും....



🟥🔲🟥🔲🟥🔲🟥🔲🟥

കൊടിമര സങ്കല്പം

ഇതാണ് ക്ഷേത്ര കൊടിമരത്തിന്റെ സങ്കല്പം.. ക്ഷേത്രത്തിൻറെ ജീവനാഡിയാണ്.. ദേവ ചൈതന്യം മുഴുവൻ ഉൾക്കൊള്ളുന്നു.. ഭക്തന്മാരിലും, ക്ഷേത്രത്തിലും ഭഗവത് ചൈതന്യം വ്യാപിപ്പിക്കുന്നു.. അതുകൊണ്ട് കൂടിയാണ് കൊടിമരം കണ്ടു തൊഴുതാൽ ദേവപ്രീതി ലഭിക്കുമെന്ന വിശ്വാസം. ദേവൻ കൊടിമരത്തിൽ വ്യാപിച്ചിരിക്കുന്നത് മൂലം.. സാക്ഷാൽ ശ്രീ കോവിലിൽ വാണരുളുന്ന ദേവനെ പോലെ തന്നെ അത്രയ്ക്ക് ചൈതന്യമുള്ളതാണ് ക്ഷേത്ര കൊടിമരവും..🙏🙏🙏

Wednesday, November 30, 2022

ഓച്ചിറ പരബ്രഹ്മം

ഓച്ചിറ; പന്ത്രണ്ട് വിളക്ക് 
                                  മഹോത്സവത്തിന്റെ നിറവിൽ 

ചരിത്ര പ്രസിദ്ധമായ ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിന് നാളെ സമാപനം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും വൃശ്ചികം ഒന്നുമുതലെ ഉത്സവങ്ങൾക്ക് തുടക്കമായി. ശ്രീകോവിൽ,പ്രതിഷ്ഠ് എന്നിവ ഇല്ലാതെ ക്ഷേത്രം എന്നത്  മറ്റു ക്ഷേത്രങ്ങളിൽ നിന്ന്  ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ വേറിട്ട്നിർത്തുന്നു. വൃശ്ചികം ഒന്നുമുതൽ 12 ദിവസമാണ് വിളക്ക് നീണ്ടു നിൽക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളും ക്ഷേത്രത്തിൽ എത്തുകയും കുടിലുകൾ കെട്ടി ഭജനമിരിക്കുന്നതും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനെ 'ഭജനം പാർക്കുക' എന്നാണ് പറയുന്നത്. മിഥുനമാസത്തിലെ ഓച്ചിറകളിയും പ്രാധാന്യം അർഹിക്കുന്നു. മണ്ണ് പ്രസാദമായി നൽകുന്നതാണ് മറ്റൊരു സവിശേഷത. നവംബർ 28ആം തീയതി ഉത്‌സവം സമാപിക്കുന്നത്.  

🌺ഓച്ചിറ പരബ്രഹ്മ ക്ഷേത്രം...🍁
🥀🥀🍂🍂🌺🌺🌻🌻🌼🌼🍀🍀
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ കേരളത്തിലെ മറ്റ്‌ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായം കുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌.കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തി രണ്ടേക്കർ സ്ഥലത്ത്‌ ശൈവ വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ "ഈശ്വരൻ" എന്ന് പറയപ്പെടുന്ന "പരമാത്മാവ്" അഥവാ അരൂപിയായ "നിർഗുണ പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, സാത്വിക ഗുണമുള്ള മഹാവിഷ്ണുവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്‌ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം.ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു . 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരൻമാർ ഊഹിക്കുന്നത് . ഓച്ചിറ പരബ്രഹ്മത്തെ (ശിവൻ) ആരാധിച്ചാൽ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഐതിഹ്യം 

ഓച്ചിറ പരബ്രഹ്മക്ഷേത്ര മൈതാനം
വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.

അകവൂർ ചാത്തൻ 

പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

ബുദ്ധമതം 

ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും ആൽമരത്തിന്‌ പ്രസക്‌തിയുണ്ടായി. ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. ക്ഷേത്രത്തിന്റെ ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌.

ഹൈന്ദവം 

പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം" ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്റെ ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ ആദിപരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..

ഓച്ചിറക്കളി 

രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും അംബലപ്പുഴ രാജാവും തമ്മിൽ യുദ്ധം നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം എന്നാണ് ശബ്ദതാരവലിയിലും നാഗം അയ്യയുടെ തിരുവിതാംകൂർ ചരിത്രത്തിലും കാണുന്നത് . യുദ്ധത്തിന്റെ അവസാനം പരബ്രഹ്മം പ്രത്യക്ഷപ്പെട്ടു യുദ്ധം അവസാനിപ്പിച്ചത്രേ . ചരിത്രപ്രസിദ്ധമായ ഈ യുദ്ധ്ത്തിന്റെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. കാന്റെർ വിഷർ എന്ന പാശ്ചാത്യൻ എ ഡി 1700 ന്റെ തുടക്കത്തിൽ ഓച്ചിറയിൽ വന്നപ്പോൾ അന്നും ഓച്ചിറക്കളി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് . യോദ്ധാക്കൾ രണ്ട് ചേരിയിലായി നിന്ന് യുദ്ധം ചെയ്യുകയാണ് പതിവ് . യുദ്ധം തുടങ്ങുന്നതിന് മുൻപായി ഒരു നമ്പ്യാതിരിയുടെ അനുഗ്രഹം വാങ്ങുമായിരുന്നു എന്നും ചരിത്രത്തിൽ കാണുന്നു .

ചരിത്രം 

വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.

ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.

ഓച്ചിറ അന്നദാന മന്ദിരം

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

കരകൂടൽ 

പന്ത്രണ്ടുനാൾ നീളുന്ന വൃശ്ചിക മഹോത്സവം കരകൂടൽ ഘോഷയാത്രകളോടെയാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കിൽനിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തിൽനിന്നുമാണ് ആരംഭിക്കുന്നത്. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്ക്ക് പകിട്ടേകും. നൂറനാട്ട് നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്മരണ ഉണർത്തുന്നതാണ് കരകൂടൽ. യുദ്ധം നീണ്ടുപോയപ്പോൾ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാർ പാഴൂർ മനയിലെത്തി തമ്പുരാനെ മധ്യസ്ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട് അവസാനിപ്പിച്ചതായാണ് ചരിത്രം. പാഴൂർ തമ്പുരാന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും വൃശ്ചികച്ചിറപ്പിന് കേരളത്തിന് കിഴക്കുവശത്തായി കുടിൽ സ്ഥാപിച്ച് അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച് കെടാവിളക്ക് വെയ്ക്കുന്നു. യുദ്ധത്തിന്റെ ചരിത്രപരമായ അവശേഷിപ്പാണ് ക്ഷേത്രത്തിന് വടക്കുവശത്തുള്ള ചിറ. പാഴൂർ തമ്പുരാന്റെ പിൻതലമുറക്കാരൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് വാളും പീഠവും സമർപ്പിച്ചത്.

എട്ടുകണ്ടം ഉരുളിച്ച 

ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.

കടപ്പാട്

Monday, August 15, 2022

ഗ്രന്ഥം വെപ്പ്

ഗ്രന്ഥം വെപ്പ് 2022 ഒക്ടോബർ 3 തിങ്കളാഴ്ച തന്നെ

1198 കന്നിമാസം 15  ഞായർ വെളുത്ത സപ്തമി 6-46pm വരെ .
16 തിങ്കൾ വെളുത്ത അഷ്ടമി 
4-37 pm വരെ ഞായറാഴ്ച സന്ധ്യാസമയം മുതൽ അഷ്ടമി ആരംഭിക്കും അഷ്മി നവമി സ്പർശം തിങ്കളാഴ്ച സന്ധ്യക്ക് 
17 ചൊവ്വ നവമി 2 - 21 pm വരെ .
18 ബുധൻ വെളുത്ത ദശമി 12 - 1pm വരെ .തിഥിപ്രധാനമായ ആചാരങ്ങൾ പലതുണ്ട്. അതിലൊന്ന് ശ്രാദ്ധം  ആണ്. മറ്റൊന്ന് ജയന്തികളാണ് / ആഘോഷങ്ങളാണ്. വിനായക ചതുർഥി ആഘോഷിക്കുന്നത് / ആചരിക്കുന്നത് ഉദയത്തിന് ശേഷം 6 നാഴിക തിഥി ഉള്ള ദിവസമാണ് (ഇതിന് പുറന്നാൾ കണക്കിന് ) എന്നാൽ ചതുർഥി ശ്രാദ്ധം അസ്തമയവുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നു. ശ്രീകൃഷ്ണ ജൻമദിനമായ അഷ്ടമി രാത്രി - അർധ സമയത്തു വരുന്നുണ്ടോ എന്നതിനെ കണക്കിലെടുത്താണ്. 

ശുക്ല നവമീ മധ്യാഹ്നഗാ യദ്ദിനേ എന്ന വചനമനുസരിച്ച് മഹാനവമി ആചരിക്കുന്നു. എന്നാൽ ശ്രീരാമനവമി, നവമി പുറന്നാൾ കണക്കിന് വരുന്നദിവസം ആചരിക്കുന്നു. വിജയദശമി എന്നത് ദശമി ഉദയ ശേഷം ആറുനാഴികയോ അതിൽ കൂടുതലോ ദശമി വരുന്ന ദിവസം ( പുറന്നാൾ കണക്ക് തന്നെ) ആചരിക്കുന്നു.
നവമിയുടെ തലേ ദിവസമാണ് അഷ്ടമി ആചരിക്കേണ്ടത് അതിന് അഷ്ടമിക്ക് നവമി സ്പർശം വേണം. മഹാനവമി ആണ് ആദ്യം നിശ്ചയിച്ചുറപ്പിക്കുന്നത്. ഇത്രയും വായിച്ചതിൽ നിന്ന് മനസ്സിലാവുന്നത്  ദുർഗാഷ്ടമി , അഷ്ടമി മധ്യാഹ്നത്തിലുള്ള ദിവസം ആചരിക്കണം എന്നാണ്. അപ്പോൾ ഈ വർഷം 2022 ഒക്ടോബർ 3 ന് ദുർഗാഷ്ടമി ആകുന്നു. അഷ്ടമി ആയ ദിവസം കേരളത്തിൽ സായംസന്ധ്യയ്ക്ക് ഗ്രന്ഥപൂജയും നടത്തുന്നു


ഇക്കൊല്ലത്തെ വിജയദശമി കന്നി 18 ന് ബുധനാഴ്ച .
മഹാനവമി 17 ന് ചെവ്വാഴ്ച (ഒക്ടോബർ 4 )
അഷ്ടമി ആചരിക്കേണ്ടത് ഒക്ടോബർ 3 ന് കന്നി 16ന് .
ഗ്രന്ഥം വെപ്പ് 3ന് ഉച്ച കഴിഞ്ഞ്.

Tuesday, August 9, 2022

മഖാനി

കണ്ണൂർ, തളാപ്പിലെ " മഖാനി " , യെപ്പററി കേട്ടിട്ടുണ്ടോ ? 
    💥💥💥💥💥💥💥💥💥💥
     കണ്ണൂർ, മഖാനിയെ കുറിച്ചു അറിയായോ? മഖാനി എന്നത് , കണ്ണൂർ, തളാപ്പിനടുത്തുള്ള ഒരു പ്രധാന ബസ് സ്റ്റോപ്പാണ്. (എ കെ ജി ഹോസ്പ്പിറ്റലിനടുത്ത്). എന്തുകൊണ്ടാണ് , ഈ സ്റ്റോപ്പിന് , " മഖാനി " , എന്ന പേരുവന്നത്. ഞാൻ വർഷങ്ങൾക്ക് മുമ്പേ, മനസ്സിൽ കരുതി വെച്ചിരുന്ന ഒരു ചോദ്യമായിരുന്നു അത്. ഞാൻ , അതിന്റെ ഉത്തരത്തിന്, ചോദിച്ചവരാരും , ശരിയായ മറുപടി , നൽകിയിരുന്നില്ല. പയ്യന്നൂർ കണ്ണൂർ റൂട്ടിൽ തളാപ്പിനടുത്ത് , റോഡരികിൽ സ്ഥിതി ചെയ്യുന്ന, (പ്രശസ്തമായ J J S ആശുപ്പത്രിയുടെ , എതൃ വശത്ത് സ്ഥിതിചെയ്യന്ന )ബസ് സ്റ്റോപ്പാണ് "മഖാനി". ആ സ്റ്റോപ്പിന് മുട്ടി റോഡരികിൽ , ഒരു കബറിസ്ഥാൻ കാണാം. ഒരു പ്രധാന കബറിന്റെ ചുറ്റും ചുമർ ഡിസൈൻ കെട്ടി തിരിച്ച്, അത് മുഴുവൻ പച്ച വർണ്ണമുള്ള പെയിന്റടിച്ച് അതി മനോഹരമാക്കിയത് കാണാം. എല്ലാ ബസുകളും നിർത്തുന്ന ആ സ്റ്റോപ്പ്, കുഞ്ഞും നാളിലേ ഞാൻ കേട്ടുതുടങ്ങിയിരുന്നു , അത് "മഖാനി " സ്റ്റോപ്പാണെന്ന് . ആ സ്റ്റോപ്പിൽ റോഡരികിൽ , പച്ച വർണ്ണം കൊണ്ടു് അലംകൃതമാക്കിയ , ആ ഖബറിസ്താൻ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. കഴിഞ്ഞ ഞായറാഴ്ച്ച, 07/08/2022 ന് രാവിലെ, മഖാനിയെപ്പറ്റി അറിവു ശേഖരിക്കാൻ , സുഹൃത്ത്, സത്യൻ ചാലാടിനേയും ഒന്നിച്ചു കൂട്ടി , ആ സ്ഥലത്ത് എത്തി ചേർന്നു ,ആ കബർ,അനേകം വർഷങ്ങൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് (മെക്ക - മദീന)വന്നിരുന്ന ഒരു മുസ്ലീം വര്യന്റെതാണെന്ന, അറിവ്, ശേഖരിക്കാൻ സാധിച്ചു.. ആ മുസ്ലീം വര്യന്റെ , നാമം "സഹദ് ഷാ " എന്നായിരുന്നു. അതേ അവസരം, മറെറാരു , സൂഫി വര്യൻ അദ്ദേഹത്തിന്റെ ഒന്നിച്ച്, അറേബ്യയിൽ നിന്ന് അവിടെ എത്തി ചേർന്നിരുന്നുവെന്നുo, അദ്ദേഹത്തിന്റെ നാമം സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ എന്നതായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. ആദ്യം സൂചിപ്പിച്ച , സൂഫി വര്യന്റെ (സഹദ് ഷാ ) ഖബറാണ് , റോഡരികിൽ , ചുറ്റും ഡിസൈൻ ഗെഡങ്ങു കെട്ടി കൊണ്ട് നിർമ്മിച്ചു ,പച്ച വർണ്ണം പൂശി , സംരക്ഷിപോരുന്നത് ( ചിത്രത്തിൽ A എന്നെഴുതി താഴോട്ട് ). സഹദ് ഷായുടെ ആഗ്രഹമായിരുന്നു , അദ്ദേഹത്തിന്റെ ഖബർ, തുറന്ന സ്ഥലത്ത് മഴയും വെയിലും കൊള്ളുന്ന വിധത്തിൽ, നിർമ്മിച്ചു വെക്കണമെന്നു. സഹദ് ഷാ യുടെ ഖബറിസ്ഥാനിൽ ,ഒരുപാട്  വിശ്വാസികൾ , പ്രാർത്ഥന നടത്താൻ വരാറുണ്ട്. അവിടെ വിശ്വാസികൾ , നേർച്ച നേരുന്ന സമ്പ്രദായമുണ്ട്. മനസ്സിൽ വല്ലതും പ്രാർത്ഥിച്ചാൽ, അതു ഫലിച്ചാൽ , ആ ഖബറിസ്ഥാനിൽ ചെറുമൺ വിളക്കിൽ (ചിരാഗ് ) എണ്ണ ഒഴിച്ച് തിരി കത്തിച്ച്, ആ ഖബറിന്റെ തലഭാഗത്ത് വെക്കാറുണ്ട്. അത് ഇന്നും തുടരുന്നു.🌹🌹🌹എന്നാൽ സഹദ് ഷായുടെ ഒന്നിച്ച്, അവിടെ എത്തി ചേർന്ന , രണ്ടാമത് പറഞ്ഞ സൂഫി വര്യനായ സഹദുള്ള ഷ ഹജ്ജുൽ ഹറമൈന്റെ , കബർ, ആദ്യം സൂചിപ്പിച്ച ഖബറിസ്ഥാന്റെ പിറകിലൂടെ പോകുന്ന റോഡ് വഴി ഏകദേശം 25 മീറ്റർ അകലത്ത് കിടക്കുന്ന സ്ഥലത്താണ് കിടക്കുന്നത്. ആ ഖബർ ഒരു മക്ബരക്കുള്ളിലാണ് കെട്ടിയിട്ടുള്ളത് (ചിത്രത്തിൽ B എന്നെഴുതി  താഴോട്ട് ) ആ മക്ബര വളരെ കമനീയമായ പച്ച വർണ്ണാലംകൃതമായി, ചുറ്റും വനവൃക്ഷാദികളാൽ ചുററപ്പെട്ട വിധത്തിലാണ്. ആ മഖ്ബരയുടെ ഇറയത്ത് എത്തുമ്പോൾ തന്നെ, നമ്മുടെ മനസ്സ് ശാന്തമാകും , ഏർ കണ്ടീഷൻ ചെയ്ത മുറിയിൽ എത്തിയതുപോലെ പ്രകൃതിയിൽ നിന്ന് തണുപ്പനുഭവപ്പെടും. അതിനുള്ളിൽ സഹദുള്ള ഷാ ഹജ്ജുൽ ഹറമൈൻ,എന്ന സൂഫി വര്യന്റെ ഖബർ കാണാം. ആ ഖബറിന്റെ തല ഭാഗത്ത് ഓട്ട് തൂക്ക് വിളക്കിൽ, എരിയുന്ന ദീപം കാണാം , ആ ദീപത്തിന്റെ സമീപം, പല നേർച്ചക്കാരും , നേർച്ച നേർന്ന്, അർപ്പിച്ച , നല്ലെണ്ണയും വെളിച്ചെണ്ണയും നിറച്ച ബോട്ടിലുകൾ അടുക്കി വെച്ചതായി കാണാം. വിശ്വാസികൾ , തങ്ങളുടെ മനോവിഷമ ഘട്ടത്തിൽ, മഖാനി സൂഫി വര്യന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തങ്ങളുടെ വിഷമം ദൂരീകരിക്കണമെന്ന് പ്രാർത്ഥിച്ച്, അനുകൂല ഫലം കാണുന്ന മുറക്ക് , അവിടേക്ക് എള്ളെണ്ണയോ വെളിച്ചെണ്ണയോ പശുവിൻ നെയ്യോ (പ്രാർത്ഥന അനുസരിച്ച് ) മഖ്ബരയിലെ വിളക്ക് കത്തിക്കാൻ എത്തിക്കുന്നു. ചിലർ പണമായും നേർച്ചപ്പെട്ടിയിൽ ഇടാറുണ്ട്. ആ മഖ്ബരയിൽ, രണ്ട് മുസ്ലീം പുരോഹിതർ, ഇടവിട്ട് ഇടവിട്ട് , കാര്യനിർവ്വഹണങ്ങൾ നടത്താനായിട്ടുണ്ട്. പണ്ട് , ഈ രണ്ടു സൂഫി വര്യന്മാർക്കും ചിറക്കൽ തമ്പുരാൻ, ഈ പറഞ്ഞ സ്ഥലങ്ങളക്കം അനേകം ഏക്കർ സ്ഥലം പതിച്ചു നൽകിയിരുന്നുവെന്നു , അതിൽ പെടുന്ന സ്ഥലത്താണ് മഖ്ബരയും ഖബറിസ്താനും പണി കഴിപ്പിച്ചതെന്നും മനസ്സിലാക്കാൻ പറ്റി🌸🌸🌸 ഇവിടെ മഖാമുള്ളതിനാലാണ് , മഖാനി എന്ന പേരിലറിയപ്പെടുന്നത് എന്നു മനസ്സിലാക്കുന്നു. ഹിന്ദുക്കളും, കൃസ്ത്യാനികളും , മുസൽമാൻമാരും ഈ രണ്ടു സ്ഥലത്തും കാര്യസാദ്ധ്യത്തിന് നേർച്ച നേരാറുണ്ട്.🌻🌻🌻  എനിക്ക് കൊച്ചുന്നാൾ മുതൽ മഖാനിയെ പറ്റി അറിവുണ്ടായിരുന്നു. പണ്ടൊക്കെ നമ്മുടെ തറവാട്ടിൽ . ഒട്ടുറുമ്മ (ഒരു തരം വണ്ട് ) തീരാശല്ല്യമുണ്ടാക്കാറുണ്ടായിരുന്നു , ആദ്യം ഒരു ഓട്ടുറുമ്മയെ കാണാം , പിന്നെ മിനുട്ടുകൾക്കകം, അനേകം ഓട്ടുറുമ്മകൾ അവിടെ പ്രത്യക്ഷപ്പെടുമായിരുന്നു , വല്ലാത്ത ശല്യം ചെയ്തു കൊണ്ട്. ചിലപ്പോൾ ഒരു മുറം ഉപയോഗിച്ച് കോരി കടത്തേണ്ടുന്നത്ര ഓട്ടുറുമകളെ കാണാം, അതിനെ ഒരു സ്ഥലത്ത് കൂട്ടിയിട്ട് ചുട്ടെരിച്ചാലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു ശല്യം തുടരുമായിരുന്നു. പണ്ട് ആ സമയത്ത് , എന്റെ അമ്മമ്മ (അമ്മയുടെ അമ്മ) മഖാനിയെ വിളിച്ച് നേർച്ച വിളിക്കാറുണ്ടായിരുന്നു , ഈ ഓട്ടുറുമശല്യം പോയാൽ ഞാൻ ഒരു കൂപ്പി പശുവിൻ നെയ്യുമായി  മക്കാനിയിലെത്തും (ആ വിളിയിൽ ഫലം കണ്ട ഉടനെ , എന്റെ അമ്മമ്മ നെയ് കൊടുത്തയക്കുന്നത് ഞാൻ പണ്ട് അമ്മ പറഞ്ഞിരുന്നത് കേട്ടറിഞ്ഞിട്ടുണ്ട് ) 
ഇന്നും എന്റെ സുഹൃത്തുക്കളായ പലരും ചില കാര്യങ്ങൾക്കു മഖാനിയിൽ നേർച്ച നേരുന്നതും എണ്ണ കൊടുത്തയക്കുന്നതും എനിക്ക് നേരിട്ടുള്ള അറിവാണ്.🌹🌹🌹 ഈ വിശ്വാസങ്ങൾ, മറ്റു ചില നിരീശ്വരവാദികൾക്കും , ശാസ്ത്രീയമായി മാത്രം ജീവിക്കുന്നവർക്കും അന്ധവിശ്വാസമായിരിക്കാം.

Friday, July 29, 2022

നൂറുംപാലും

🕉️ *സർപ്പങ്ങൾക്ക് മാത്രം എന്തുകൊണ്ടാണ് നുറും പാലും പ്രധാന വഴിപാടായി മാറിയത് ?*🕉️

കശ്യപ മഹർഷിയുടെ ഭാര്യമാർ ആയിരുന്നു ദക്ഷപുത്രികളായ കദ്രുവും (നാഗമാതാവ് ), വിനതയും ( ഗരുഡ മാതാവ് ).
ദേവേന്ദ്രന്റെ കുതിര ഉച്ചയ്ശ്രവസ്  എന്ന പാൽ നിറമുള്ള കുതിരയുടെ വാലിൽ കറുപ്പ് നിറമുണ്ടെന്ന് പന്തയം വെച്ചു  വിനത കദ്രുവിന്റെ ദാസി ആയി മാറി.

ഗരുഡൻ ജനിച്ചപ്പോൾ മാതാവിന്റെ ദാസ്യം മാറുവാൻ വേണ്ടി എന്ത് ചെയ്യണമെന്ന് കദ്രുവിനോട് ചോദിച്ചു.

ദേവലോകത്തു ചെന്ന് അമൃത് കൊണ്ട് വന്നാൽ വിനതയെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കാം എന്ന് കദ്രുപറഞ്ഞു.

മാതാവിന് വേണ്ടി ഗരുഡൻ ദേവലോകത്തു  ചെന്ന് അമൃത് എടുത്തു തിരികെ പറക്കുമ്പോൾ ദേവേന്ദ്രനുമായി യുദ്ധം ഉണ്ടായി.

യുദ്ധത്തിൽ തോറ്റ ദേവേന്ദ്രനോട് മാതാവിനെ ദാസ്യത്തിൽ നിന്ന് മോചിപ്പിച്ചു കഴിഞ്ഞാൽ അമൃത് തിരികെ കൊണ്ട് പൊക്കോളാൻ ഗരുഡൻ പറഞ്ഞു.

ഗരുഡനെ ദേവേന്ദ്രൻ പിന്തുടർന്നു.

അമൃതുമായി ഗരുഡൻ ആശ്രമത്തിൽ കദ്രുവിനു സമീപം എത്തി.. നാഗമാതാവിനു സന്തോഷമായി.

അഗ്നിസാക്ഷിയായി പന്തം കൊളുത്തി വെച്ചു.

അതിനു മുന്നിൽ ഇലയിട്ട് അതിൽ ദർഭപ്പുല്ലു വിരിച്ചു.. അതിലേക്ക് ഗരുഡൻ അമൃത് കലശം വെച്ചു.

അമൃത് കലശം ഒന്ന് തുളുമ്പി അതിൽ നിന്ന് അമൃത് ഒഴുകി ദർഭപ്പുല്ലിൽ വീണു.. അന്ന് മുതൽ ദർഭ പവിത്രം എന്ന പേരിൽ അറിയപ്പെട്ടു.

സന്തോഷവതിയായ നാഗമാതാവ് ഗരുഡ മാതാവായ വിനതയെ ദാസ്യത്തിൽ നിന്ന് മോഹിപ്പിച്ചു.

 കദ്രു മക്കളായ സർപ്പങ്ങളോട് അമൃത് കഴിക്കുവാൻ അരുവിയിൽ കുളിച്ചിട്ടു വരുവാൻ ആവശ്യപ്പെട്ടു.

സർപ്പങ്ങൾ കുളിക്കുവാൻ പുറപ്പെട്ടു.

പ്ലാവില കോട്ടി അതിൽ അമൃത് വിളമ്പി സർപ്പങ്ങൾക്ക് കൊടുക്കുവാൻ കദ്രു പോയ തക്കം നോക്കി ദേവേന്ദ്രൻ അമൃത് കലശം എടുത്തു ദേവലോകത്തേക്ക് പോയി.
പ്ലാവില എടുത്തു തിരികെ എത്തിയ കദ്രു  അമൃത് കലശം കാണാതെ ബ്രഹ്മാവിനെ വിളിച്ചു വിലപിച്ചു.

കുളിച്ച് ശുദ്ധമായി അമൃത് കഴിക്കാൻ എത്തുന്ന സർപ്പസന്തതികളെ ഓർത്തു നാഗമാതാവ് കരഞ്ഞു.

കദ്രുവിനു മുന്നിൽ കൈയിൽ ഓട്ടുരുളിയുമായി ദേവശില്പി വിശ്വകർമ്മാവ് പ്രത്യക്ഷമായി..

ഓട്ടുരുളിയിൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുല എന്നീ അഞ്ചു ദ്രവ്യങ്ങൾ പാലിൽ കലക്കി  നുറും പാലും കൊടുത്തോളു, സർപ്പങ്ങൾ അത് അമൃത് പോലെ ഭക്ഷിച്ചു കൊള്ളുമെന്ന് വിശ്വകർമ്മാവ് അരുളിചയ്തു.

കത്തിച്ചു വെച്ച പന്തത്തിന് മുന്നിലുള്ള ഇലയിൽ പ്ലാവിന്റ ഇലയും, പച്ച പാളയും കോട്ടി നിരത്തി  വെച്ചു നാഗമാതാവ് ഓട്ടുരുളിയിൽ നുറും പാലും വിളമ്പി.

ഏറ്റവും ഇളയ സർപ്പകുഞ്ഞാണ് ആദ്യം എത്തിയത്.. ദർഭയിൽ അമൃത് ഒഴുകിയ പാട് കണ്ട് ദർഭയിൽ ഒന്ന് നക്കി നോക്കി.

അമൃത് ഒഴുകിയ ദർഭ കൊണ്ട് നാവ് രണ്ടായി പിളർന്നു .. പിളർന്ന നാവു കൊണ്ട് സർപ്പം നുറും പാലും അമൃതായി ഭക്ഷിച്ചു.

പിന്നാലെ എത്തിയ എല്ലാ സർപ്പങ്ങളും ദർഭയിൽ നക്കി പിളർന്ന നാവ് കൊണ്ട് നുറും പാലും ഭക്ഷിച്ചു.

സന്തോഷവതിയായ നാഗമാതാവ് ഒരു നാഗത്തെ എടുത്തു വിശ്വകർമ്മാവിന് പൂണൂൽ ചാർത്തി കൊടുത്തു.

അന്ന് മുതൽ വിശ്വകർമ്മാവ് നാഗോപവീതനായി മാറി.

അവസാനം സ്വർണ്ണ വർണ്ണത്തോടെ ആയിരം ഫണവും വിരിച്ചു അമൃത് കഴിക്കുവാൻ കദ്രുവിന്റെ പ്രഥമ പുത്രൻ അനന്തൻ എത്തി.. ത്രിലോകവും നിറഞ്ഞു അമൃത് കഴിക്കുവാൻ എത്തിയ അനന്തനെ കണ്ട് നാഗമാതാവിന്റെ കണ്ണ് നിറഞ്ഞൊഴുകി..

രണ്ട് തുള്ളി കണ്ണീർ മുന്നിൽ ഓട്ടുരുളിയിൽ കലക്കി വെച്ച നുറും പാലിൽ വീണ് അശുദ്ധി ആയി.

അശുദ്ധിയായ നുറും പാലും കഴിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ നാഗമാതാവ് ഉരുളി എടുത്തു അനന്തന്റെ മുന്നിൽ ഇലയിൽ കമഴ്ത്തി വെച്ചു  കണ്ണീർ തുടച്ചു വിങ്ങിപ്പൊട്ടി.

മാതാവ് ഉരുളി മുന്നിൽ കമഴ്ത്തിയത് കണ്ട് അനന്തൻ ചെറിയ മണി നാഗരൂപം ധരിച്ചു ഭൂമിക്ക് അടിയിലൂടെ ഉരുളിയുടെ ഉള്ളിൽ പ്രവേശിച്ചു.

ഉരുളിക്കുള്ളിൽ എത്തിയ അനന്തൻ നാവ് നീട്ടി ഉരുളിയിൽ നക്കി..
നാവ് തൊട്ടത് മാതാവിന്റെ കണ്ണുനീരിൽ ആയിരിന്നു.

മാതാവ് മുന്നിൽ ഉരുളി കമഴ്ത്തിയ കാരണം അനന്തന് മനസ്സിലായി..

സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി കരയുന്ന മാതാവിന്റെ ഉരുളിക്കടിയിൽ ഇരുന്നു കൊണ്ട് അനന്തൻ അനുഗ്രഹിച്ചു..

ഇനി മേലിൽ അരിപ്പൊടി, മഞ്ഞൾപൊടി, ഇളനീർ, കദളിപ്പഴം, കവുങ്ങിൻ പൂക്കുലയും പാലിൽ ചേർത്ത് സർപ്പങ്ങൾക്ക് നുറും പാലും നൽകിയാൽ  അത് ഞാൻ അമൃതായി ഭക്ഷിച്ചു കൊള്ളാമേ....  എന്ന് നാഗമാതാവിനെ അനുഗ്രഹിച്ചു🙏 .. മാതാവിനെ മകൻ അനുഗ്രഹിക്കുന്ന അപൂർവ്വ ദൃശ്യം കണ്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി 🙏

നാഗരാജാവിന് മുന്നിൽ ആദ്യം നുറും പാലും വെച്ച് ഉരുളി കമഴ്ത്തിയത്  കശ്യപ പത്നിയും, ദക്ഷപുത്രിയുമായ നാഗമാതാവ് കദ്രുവായിരുന്നു..

അങ്ങനെ സർപ്പങ്ങൾക്ക് മാത്രം ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം നുറും പാലും ആയി മാറി.. ഇതിനു പകരം വെക്കാൻ മറ്റൊരു വഴിപാടും സർപ്പത്തിനില്ല.

🐍🐍🐍🐍🐍🐍🐍🐍

Tuesday, July 12, 2022

ഗുരു പൂർണിമ

*ഇന്ന് ഗുരു പൂർണ്ണിമ* 🙏🙏🙏
13.07.2022
വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഉദിച്ചുയരുന്ന സൂര്യന്‍റെ പ്രകാശവും ചൂടും ഭൂമിയില്‍ നിറയുന്നതു പോലെ മനുഷ്യഹൃദയം ദൈവിക അനുഗ്രഹത്തിലും സമാധാനത്തിലും നിറയുമെന്നാണ് വിശ്വാസം.

പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്.

പുരാണ ഇതിഹാസ കര്‍ത്താവായ വേദവ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.

ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍

ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വര,
ഗുരു സാക്ഷാത് പരബ്രഹ്മ, തസ്ത്മയി ശ്രീ ഗുരുവേ നമഃ
എന്ന ശ്ളോകം ഉരുവിടുന്നു.🙏
🌹🌹🥀🥀🥀

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...