Saturday, September 18, 2021

എൻ്റെ മുത്തപ്പൻ


പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
     കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു.മുത്തപ്പൻ കെട്ടിയാടുന്നതിന്ന് മുന്നേ മലയിറക്കൽ എന്നൊരു ചടങ്ങുണ്ട്. സാധാരണയായി എല്ലായിടങ്ങളിലും മുത്തപ്പനെ മലയിറക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്. എന്നാൽ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന കുന്നത്തൂർ പാടിയിൽ   പുരളി മലയിൽ നിന്നുമാണ് മലയിറക്കുന്നത്. മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.

ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം.പക്ഷെ തെയ്യം ആരൂഢ സ്ഥാനങ്ങളിലും മടപ്പുരകളിലും പൊടിക്കളങ്ങളിലും മാത്രം കെട്ടിയാടിക്കും. ഇതു കെട്ടാനുള്ള അവകാശം പെരുവണ്ണാൻ സമുദായക്കാർക്ക് മാത്രം. എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത്  അഞ്ഞൂറ്റാൻ എന്ന സമുദായക്കാരാണ്. മുത്തപ്പൻ ഈ കോലത്തെ നായനാർ എന്നാണ് സംബോധന ചെയ്യുക. തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പന് നടന്നു വാഴ്ചയുമാണ് പഥ്യം.

മുത്തപ്പന്റെ ക്ഷേത്രങ്ങൾ മടപ്പുര എന്നാണ് അറിയപ്പെടുന്നത്.  മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തിൽ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം. പറശ്ശിനിക്കടവ് മടപ്പുരയുടെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു.

ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലാതാണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തർക്ക്‌ അനുഗ്രഹം നൽകുന്നതിനു വേണ്ടി ശിവ-വിഷ്‌ണു സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരകളിൽ കുടികൊള്ളുന്നത്.

ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക്‌ പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അന്തർജ്ജനം എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോൾ മുത്തപ്പൻ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളിൽ നിന്ന് ഉള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട്‌ ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു . മുത്തപ്പ ഭഗവാൻ്റെ മടപ്പുരകളിൽ വെച്ച് ആദ്യത്തെമടപ്പുരയാണ് പുരളി മല രണ്ടാമത് കണ്ണപുരം ശ്രീ മുത്തപ്പൻ മടപ്പുര.
അയ്യങ്കര ഇല്ലം വിട്ട മുത്തപ്പൻ മുഴക്കവളളി മലയിലെ കോട്ടയിൽ നിന്ന് പടിഞ്ഞാറ് ദിക്ക് നോക്കിയപ്പോൾ കടല് കാണുകയും,
അങ്ങനെ കടൽ കണ്ട് ആസ്വദിക്കുവാൻ കണ്ണപുരത്തേക്ക് വന്നു എന്നാണ് ഐതിഹ്യം.    മുത്തപ്പൻ സ്ഥലത്ത് ആദ്യമായി വന്ന് സാന്നിദ്ധ്യം കൊണ്ട് കടല് കണ്ട് ആസ്വദിച്ച പാറയും മടയും മറ്റും ഇന്നും മടപ്പുരയുടെ സങ്കേതത്തിലുണ്ട്. പിന്നീട് കുന്നത്തൂർ പാടിയിലേക്കും അവിടെ നിന്ന് പറശ്ശിനിയിലേക്കും മറ്റ് മടപ്പുരകളിലേക്കും സാന്നിദ്ധ്യം കുടികൊണ്ടു എന്നാണ് ഐതിഹ്യം.
മറ്റ് മടപ്പുരകളിൽ നിന്ന് വ്യത്യസ്തമായി ഭഗവാൻ മുത്തപ്പൻ ബാല ഭാവത്തിലാണ് കണ്ണപുരത്ത് കുടികൊള്ളുന്നത്. ആയതിനാൽ ഭക്തന്മാർ സന്താനങ്ങളുടെ ക്ഷേമത്തിനായും ആയുരാരോഗ്യ സൗഖ്യത്തിനായും ,സന്താന ലബ്ധിക്കായും മറ്റും പയങ്കുറ്റി, വെള്ളാട്ടം. രോഗശാന്തിക്കും സന്താന തടസ്ഥം പരിഹരിക്കുവാനും ഇളനീർ നിവേദ്യം മുതലായ വിശേഷ വഴിപാടുകൾ നടത്തി വരുന്നു.
ഒരു പേരില്‍ രണ്ടുമൂര്‍ത്തികള്‍. അതാണ് മുത്തപ്പന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സ്യാവതാര രൂപമണിഞ്ഞ വൈഷ്ണവാംശമൂര്‍ത്തിയായ തിരുവപ്പനെന്ന മുത്തപ്പനും ശിരസ്സില്‍ ചന്ദ്രക്കലചൂടിയ ശ്രീ മഹാദേവന്‍ വെള്ളാട്ടമുത്തപ്പനെന്ന മുത്തപ്പനും. രണ്ടു മൂര്‍ത്തികളെയും ഒരുമിച്ചു പറയുന്ന പേരാണ് മുത്തപ്പന്‍.🙏

രാഹുദൃഷ്ടി

സുത-മദന-നവാന്തേ പൂർണ-ദൃഷ്ടിം തമസ്യ യുഗള-ദശമ-ഗേഹേ ചാർദ്ധ-ദൃഷ്ടിം വദന്തി സഹജ-രിപു-വിപശ്യൻ പാദ-ദൃഷ്ടിം മുനീന്ദ്രാഃ നിജഭവനമുപേതോ ലോചനാന്ധഃ പ്രദിഷ്ടഃ (പരാശരഹോര, Rf.BPHS) രാഹുവിന് 5-7-9-12 ഭാവങ്ങളിലേക്ക് പൂർണദൃഷ്ടി.രാഹുവിനു താൻ നിൽക്കുന്ന രാശിയിൽ നിന്നും അഞ്ചു ഏഴു ഒൻപതു (അതായതു ഗുരുവിനെ പോലെ ) പൂർണ ദൃഷ്ടിയുണ്ട് 
ഇതെല്ലാ ജ്യോതിഷികളും അംഗീകരിക്കുന്നതാണ് 
എന്നാൽ  രാഹു വിട്ട രാശിയിലേക്കും പൂർണദൃഷ്ടിയുണ്ട് എന്ന് ചെറിയ വിഭാഗം ജ്യോതിഷികൾ പറയുന്നു 
എങ്ങനെയെന്നാൽ ഇപ്പോൾ ഗോചവശാൽ രാഹു ഇടവം രാശിയിലാണല്ലോ 
രാഹു വിട്ട രാശി മിഥുനമാണ് 
അപ്പോൾ മിഥുനത്തിലേക്കു പൂർണദൃഷ്ടിയുണ്ട് 
ഇനി ഇതിൽ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ട് 
രാഹു വിട്ട രാശിയിൽ ചന്ദ്രനുണ്ടെങ്കിൽ ആ  ചന്ദ്രനെ മാത്രമേ ഈ പന്ത്രണ്ടാം ദൃഷ്ടി ബാധിക്കു എന്ന് ചിലർ അഭിപ്രായപ്പെടുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഒരു കുഞ്ഞ് തന്റെ അമ്മയുടെ മടിയില്‍ ഇരുന്ന്കൊണ്ട്, അമ്മയുടെ  ലാളന കിട്ടുമ്പോള്‍ അനുഭവിക്കുന്ന ആനന്ദമാണ്, പ്രാര്‍ത്ഥനാ സമയത്ത് ഒരു വ്യക്തി അനുഭവിക്കുന്നത്. വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കുക അസാധ്യം!  ഹിതമായ കാര്യങ്ങൾക്ക് വേണ്ടി ആണ്‌ പ്രാർഥിക്കുന്നതെങ്കിൽ ദൈവം തീർച്ചയായും ശ്രദ്ധിക്കും. ശരിക്കും പറഞ്ഞാൽ, ദൈവത്തിന്‍റെ അടുക്കലേക്ക് ചെല്ലാൻ ദൈവം നമ്മളെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.  പ്രാർഥനയിലൂടെ  ദൈവത്തിലേക്ക് തിരിയുന്നെങ്കിൽ “മനുഷ്യബുദ്ധിക്ക് അതീതമായ ശാന്തിയും സമാധാനവും കിട്ടും . നമ്മുടെ ക്ഷേത്രങ്ങളും പ്രാർത്ഥനകളും, ആചാരാനുഷ്ടാനങ്ങളുമെല്ലാം അവനെ/അവളെ അറിവില്ലായ്മയിൽ നിന്ന് തിരിച്ച്‌ അറിവിലേക്ക്‌ കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണു. നമ്മുടെ പുരാണോതിഹാസങ്ങളും, ഉപനിഷത്തുക്കളും, ഭഗവത്ഗീതയുമെല്ലാം അറിവില്ലായ്മയിൽ നിന്ന് നമ്മളെ അറിവിലേക്ക്‌ നയിക്കുന്നു. നമ്മുടെ പ്രാർത്ഥനാരീതികളൊക്കെയും ദ്വൈതഭാവത്തിലാണു. നിരന്തരമായ പ്രാർത്ഥനകളുടേയും, ഭക്തിയുടേയും ഫലമായി ദ്വൈതഭാവത്തിൽ നിന്ന് പതുക്കെ പതുക്കെ അദ്വൈതഭാവത്തിലേക്ക്‌ ഉയരുന്നു.  ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാൻ ശ്രീ കൃഷ്ണൻ അർജുനനോട് ഈ മന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ചുവന്ന പുഷ്പങ്ങളാൽ ദുർഗാ ദേവിക്ക് അർച്ചന ചെയ്യുവാനായി ഉപദേശിച്ചു. അർജുനന്റെ ആരാധനയിൽ സംപ്രീതയായ ദേവി പ്രത്യക്ഷയായി അർജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി  .സ്തോത്രം🔥●●നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനികുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ        (൧)ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവർണിനി       (൨)കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ       (൩)അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണിഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ       (൪)മഹിഷാ സൃക്പ്രിയേ നിത്യം കൗശികി പീതവാസിനിഅട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ       (൫)ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനിഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ       (൬)വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസിജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ       (൭)ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാംസ്കന്ദ മാതർ ഭഗവതി ദുർഗ്ഗേ കാന്താരവാസിനി       (൮)സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതിസാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ       (൯)സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ       (൧൦)കാന്താര ഭയ ദുർഗേഷു ഭക്താനാമാലയേഷു ചനിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാൻ       (൧൧)ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ചസന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ       (൧൨)തുഷ്ടി:പുഷ്ടിർ ധൃതിർ ദീപ്തിശ്ചണ്ഡാദിത്യ വിവർധിനിഭൂതിർ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈ:       (൧൩)ഫലശ്രുതി:ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാൽ ദുർഗാ ദേവിയെ അർച്ചന ചെയ്‌താൽ സർവൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാൽ അർച്ചന ചെയ്‌താൽ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.

ചതുർത്ഥി ഇന്ന്

" ഓം ഗം ഗണപതയേ നമഃ "🙏🙏
       ഈ വർഷം ചിങ്ങമാസം ഇരുപത്തിയഞ്ചാം തീയതി (സെപ്റ്റംബർ 10 ന്.)ആണ് വിനായക ചതുർഥി. ഗണേശ ഭഗവാൻ്റെ ജന്മദിനമാണ് വിനായകചതുർഥിയായി ആഘോഷിക്കുന്നത്. കഴിഞ്ഞവർഷം ഭഗവാന്റെ ജന്മനക്ഷത്രവും തീയതിയും ഒന്നിച്ചു വന്നതിനാൽ ഏറെ പ്രാധാന്യം ഉള്ളതായിരുന്നുവെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ വേണ്ടത്ര പകിട്ടോടെ ആഘോഷിക്കാൻ കഴിഞ്ഞില്ല.ഈ വർഷവും നിയന്ത്രണങ്ങൾ പാലിച്ചു തന്നെ വേണം ആഘോഷം. കാരണം ഭഗവാൻ എപ്പോഴും നമ്മുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ആർഭാടങ്ങളെക്കാൾ പ്രാധാന്യം സുരക്ഷയ്ക്കാണ് എന്നു     മനസ്സിലാക്കാത്തവർ ആണ് നിയമങ്ങൾ ലംഘിക്കുന്നത്.ഭഗവാൻ എപ്പോഴും നമ്മുടെ നന്മ മാത്രമാണ് ഇച്ഛിക്കുന്നത്.
           കേരളത്തിൽ  ക്ഷേത്രങ്ങളിൽ മാത്രമേ ചതുർഥി ആഘോഷിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ ചിലർ വീടുകളിലും ചെറിയ തോതിൽ പൂജ നടത്താറുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നും പല ആചാരങ്ങളും ആഘോഷങ്ങളും നമ്മുടെ നാട്ടിലും പ്രചരിച്ചു വരുന്നുഅഥവാ പ്രചരിപ്പിച്ചു വരുന്നു.നല്ലതു സ്വീകരിക്കുന്നതിൽ തെറ്റില്ല.
🌼🌼🌼
വിനായക ചതുർഥി ദിവസം ചന്ദ്രനെ കാണരുതെന്നു പറഞ്ഞു കേൾക്കുന്നുണ്ട്.            സ്യമന്തകം മണി മോഷണം പോയപ്പോൾ ആ കുറ്റം ശ്രീകൃഷ്ണ ഭഗവാന്റെ മേൽ ചുമത്തപ്പെട്ടത് ചതുർഥി ദിവസം ഭഗവാൻ ചന്ദ്രനെ ദർശിച്ചിരുന്നതിനാലാണെന്ന് പൂർവികർ കണ്ടെത്തിയിരുന്നു. ചതുർഥി ദിവസം ചന്ദ്രനെ കണ്ടാൽ നാം അപവാദങ്ങൾ കേൾക്കേണ്ടിവരും എന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു.അങ്ങിനെ വിശ്വസിക്കാൻ  കാരണം എന്തെന്ന് അറിയാമോ. ഒരിക്കൽ നമ്മുടെ ഗണപതിഭാഗവാൻ ചതുർഥി  ദിവസം പിറന്നാൾ ഊണും കഴിഞ്ഞ്   വലിയ കുടവയറും കുലുക്കി വളരെ വേഗത്തിൽ ആടിയുലഞ്ഞു നടന്നു പോകുന്നമ്പോൾ ചന്ദ്രൻ ആ നടപ്പു കണ്ട്  പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു. അതുകണ്ടു ഭഗവാന് കോപം വരികയും ഇന്നു നിന്നെ ആരും നോക്കാതെയും ധ്യാനിക്കാതെയും പോകട്ടെയെന്നും നോക്കുന്നവർ അപവാദം കേൾക്കട്ടെയെന്നും  ശപിച്ചു.അതിനാൽ അപവാദം ഭയന്ന് ആ ദിവസം ആരും ചന്ദ്രനെ ദർശിക്കുകയോ ധ്യാനിക്കുകയോ ചെയ്യില്ല.
ഭഗവാന്റെ മംഗളസ്തുതിയിൽ ഇതു സൂചിപ്പിക്കുന്നുണ്ട്.
" ലംബോധരായ  ശാന്തായ
   ചന്ദ്രഗാർവ്വാപഹാരിണേ
   ഗജാനനായ പ്രഭാവേ
   ശ്രീഗണേശായ മംഗളം "🙏🙏
🌼🌼🌼
നിത്യവും നാം ഗണപതിയെ ധ്യാനിക്കാറും പ്രാർത്ഥിക്കാറും ഉണ്ടെങ്കിലും ഈ വിശേഷദിവസം ചെറിയ തോതിൽ ഒരു പൂജ ചെയ്യുന്നത് നല്ലതാണ്. ചെയ്യാതിരുന്നതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകും എന്ന് ഭയപ്പെടേണ്ട കാര്യവും ഇല്ല. (നമ്മൾ നമ്മുടെ ഇഷ്ട്ടദേവതയെ മാത്രം ധ്യാനിക്കുകയും അതോടൊപ്പം നല്ല മാർഗ്ഗത്തിലൂടെ ജീവിക്കുകയും ചെയ്താൽ മാത്രം മതി നാം സുരക്ഷിതർ ആയിരിക്കും.നമുക്കു കിട്ടേണ്ടത് തക്കസമയത്തു കിട്ടുകയും ചെയ്യും. എപ്പോഴും ഞാൻ പറയുന്ന കാര്യവും അതാണ് )
 വലിയ  ചെലവുകളൊന്നും ഇല്ലാതെ ഭഗവാനെ പൂജിക്കാം. ശുദ്ധവും വൃത്തിയും ഉണ്ടാവണം. നല്ല മനസ്സും,വിശ്വാസവും, ഭക്തിയും, ഏകാഗ്രതയും, ആത്മാർത്ഥതയും, ആത്മസമർപ്പണവും ഉണ്ടാവണം. കാര്യസാധ്യത്തിനായി നാം ഒന്നും ചെയ്യരുത്. അങ്ങിനെ ചെയ്താൽ ഒരു ഫലവും ഉണ്ടാവില്ല. നാം ക്ഷേത്രങ്ങളിൽ അർച്ചനയും മറ്റു വഴിപാടുകളും നടത്തുമ്പോൾ പോലും "ഇത് ഒരു സന്തോഷത്തിനുവേണ്ടി ഭാഗവാന്ചെയ്യുന്നു"  എന്ന മനസ്സേ പാടുള്ളു .എങ്കിലോ..... നമ്മുടെ കാര്യങ്ങൾ ഭഗവാൻ വേണ്ടതുപോലെ അറിഞ്ഞു ചെയ്യുകയും ചെയ്യും.🌹🌹
🌼🌼🌼
“ഓം ഗം ഗണപതയേ നമഃ''🙏🙏
" ഓം ഉമാമഹേശ്വരായ നമഃ "🙏🙏
"ഓം.. വക്രതുണ്ടായ നമഃ "🙏🙏
🌼🌼🌼🌼
"സർവ്വവിഘ്നഹരം ദേവം
 സർവ്വവിഘ്നവിവർജിതം
 സർവ്വസിദ്ധി പ്രദാതാരം
 വന്ദേഹം ഗണനായകം "🙏🙏

എല്ലാ വിഘ്നങ്ങളും തീർത്തുതരുവാൻ ഗണപതിഭാഗവാനോട് മനസ്സതുറന്നു പ്രാർത്ഥിക്കാം.
"ഓം ധ്യായേന്നിത്യംഗണേശം പരമഗുണതം 
                               ധ്യാനസംസ്ഥം തൃനേത്രം
 ഏകം ദേവം ത്വനേകം പരമസുഖയുതം
                                 ദേവദേവം പ്രസന്നം
 ശുൺഡാദണ്ഡാഡ്യഗൺഡോദ്ഗളിത
                            ദജലോല്ലോലത്താളിമാലം
 ശ്രീമന്തം വിഘ്നരാജം സകലസുഖകരം
                               ശ്രീ ഗണേശം നമാമി "🙏🙏
                        സർവ്വവിഘ്നനിവാരണത്തിനും സമസ്ത മംഗളലാഭത്തിനും ആരാധ്യനായ കല്യാണമൂർത്തിയാണ് ശ്രീ ഗണേശ ഭഗവാൻ.
ഭഗവാനോടുള്ള നിഷ്കളങ്കമായ ഭക്തി  സർവ്വസൗഭാഗ്യത്തിനും സർവ്വമംഗളത്തിനും എന്നതുപോലെ നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ജോലിയിൽ നല്ല ഉയർച്ച ഉണ്ടാവുന്നതിനും നമ്മെ സഹായിക്കുന്നു.
വലിയ ഒരുക്കങ്ങൾ ഇല്ലാതെ കുറഞ്ഞ സമയം കൊണ്ട് ചെയ്യാവുന്ന ഒന്നു രണ്ടു പൂജകൾ പറയാം.( ഇത് ക്ഷേത്രങ്ങളിൽ ചെയ്യുന്നതോ, പന്തലു കെട്ടി ഭഗവാന്റെ മൂർത്തി വച്ച് ചെയ്യുന്ന പൂജാക്രമങ്ങളോ അല്ല. നമ്മുടെ വീട്ടിൽ ഭഗവാന്റെ ചിത്രത്തിന് മുന്നിലോ, നന്നേ ചെറിയ മൂർത്തിയ്ക്കു മുന്നിലോ ചെയ്യാവുന്ന പൂജ മാത്രം ആണ്.)
ഒന്നാമത്തത് ഭാഗവാനുള്ള അർച്ചനയാണ്. ഇത് ചെറിയ പൂക്കൾ കൊണ്ടോ പൂവിന്റെ ഇതളുകൾ കൊണ്ടോ ആവാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം പൂവ് ഏതായാലും ശുദ്ധവൃത്തിയുള്ള സ്ഥലത്തുനിന്നും ആവണം. പുഴുക്കുത്തുള്ള പൂക്കൾ എടുക്കരുത്.കടയിൽ നിന്നും വാങ്ങുന്ന പൂക്കൾ ആണെങ്കിൽ ശുദ്ധജലത്തിൽ കഴുകിയോ, ശുദ്ധജലം തളിച്ചോ വേണം ഉപയോഗിക്കാൻ.
അർച്ചന  (ഓരോ മന്ത്രവും ജപിച്ചുകൊണ്ട്                        പൂവ് അർപ്പിക്കുക.)
ഓം സുമുഖായ നമഃ🌹
ഓം ഏകദന്തായ നമഃ🌺
ഓം കപിലായ നമഃ🌹
ഓം ഗജകർണ്ണകായ നമഃ🌼
ഓം ലംബോദരായ നമഃ🌹
ഓം വികടായ നമഃ🌺
ഓം വിഘ്നരാജായ നമഃ🌹
ഓം വിനായകായ  നമഃ🌺

ഓം ധൂമ കേതാവേ നമഃ🌼
ഓം ഗണാദ്ധ്യക്ഷായ  നമഃ🌺
ഓം ഫലചന്ദ്രായ  നമഃ🌺
ഓം ഗജാനനായ നമഃ🌹
ഓം വക്രതുൺഡായ നമഃ🌺
ഓം ശൂർപ്പകർണ്ണായ  നമഃ🌼
ഓം ഹേരംബായ  നമഃ🌺
ഓം സ്ക്ന്ദപൂർവ്വജായ നമഃ.🌹
                                 ( നമസ്കരിക്കുക. കർപ്പൂരം കത്തിച്ച് ഉഴിഞ്ഞും നമസ്കരിക്കാം.. നിർബദ്ധം ഇല്ല.)
🌼🌼🌼🌼🌼
അടുത്തത് കറുകപുല്ല് സമർപ്പിച്ചുള്ള പൂജയാണ്. കറുക നല്ല സ്ഥലത്തു വളരുന്നതായിരിക്കണം.ഈരണ്ട് കറുകപുല്ലുകൾ വീതം എടുത്ത് ഓരോ തവണയും ജപിച്ച് സമർപ്പിക്കണം. കറുക ഗണേശ് ഭഗവാന് ഏറെ പ്രിയം എന്ന് കരുതപ്പെടുന്നു. ഇത്   ഇ രുപത്തിയൊന്നു തവണ സമർപ്പിക്കണം. അപ്പോൾ 42 പുൽതണ്ടുകൾ വേണം. ഓരോ തവണയും കറുക അർപ്പിക്കുമ്പോൾ "ദുർവ്വായുഗ്മം സമർപ്പായമി " എന്നുകൂടി പറഞ്ഞാൽ ഏറെ നന്ന്. 
ഓം ഗണാധിപായ നമഃ .. ദുർവായുഗ്മം  
                                                    സമർപ്പായമി..🤌
ഓം പാശാങ്കുശധരായ നമഃ........... 🤌
ഓം ആഖുവാഹനായ  നമഃ............... 🤌
ഓം വിനായകായ  നമഃ........................ 🤌
ഓം ഈശപുത്രായ  നമഃ...................... 🤌
ഓം സർവ്വസിദ്ധിപ്രദായ  നമഃ............... 🤌
ഓം ഏകദന്തായ   നമഃ.......................... 🤌
ഓം ഇഭവക്ത്രായ  നമഃ........................ 🤌
ഓം മൂഷകവാഹനായ നമഃ............... 🤌
ഓം കുമാരഗുരവേ നമഃ...................... 🤌
ഓം കപിലവർണ്ണായ നമഃ.................... 🤌
ഓം ബ്രഹ്മചാരിനേ നമഃ........................... 🤌
ഓം മോദകഹസ്തായ നമഃ..................... 🤌
ഓം സുരശ്രേഷ്ട്ടായ  നമഃ....................... 🤌
ഓം ഗജനാസികായ നമഃ........................ 🤌
ഓം കപിഥഫലപ്രിയായ നമഃ.................. 🤌
ഓം ഗജമുഖയായ നമഃ............................ 🤌
ഓം സുപ്രസന്നായ നമഃ............................. 🤌
ഓം സുരാഗ്രജായ നമഃ.............................. 🤌
ഓം ഉമാപുത്രായ  നമഃ................................ 🤌
ഓം സ്കന്ദ പ്രിയായ നമഃ... ദുർവായുഗ്മം 
                                                  സമർപ്പായമി".... 🤌
ഇത്രയും ആണ് പൂജ.
(ഈ പൂജകൾക്ക് പ്രത്യേകിച്ച് ഒരു ചെലവും ഇല്ല, എന്നാൽ ഗുണം ഏറെയാണ്.)
പൂജ കഴിഞ്ഞാൽ ഈ പ്രാർത്ഥന ചൊല്ലുന്നതു നന്നാണ്.
"നമോ നമോ ഗണേശായ നമസ്തേ
                                           ശിവസൂനവേ
 നിർവ്വിഘ്നം കുരു ദേവേശ നമാമി
                                     ത്വം ഗണാധിപ
 വിഘ്നേശ്വര മഹാഭാഗ  സർവ്വലോക
                                               നമസ്കൃത
മയാആരാബ്ധമിദം കർമ്മ നിർവിഘ്നം
                                         കുരു സർവ്വദാ."🙏🙏
🌼🌼🌼
"ഏകദന്തം ചതുർ ഹസ്തം പാശമങ്കുശദാരിണം  അഭയം വരദം ഹസ്തൈ: ബിഭ്രാണം 
                                                                മൂഷകദ്ധ്വജം 
രക്തം ലംബോദരംശൂർപ്പകർണ്ണം രക്തവാസസം
രക്തഗന്ധാനുലിപ്താംഗം രക്തപുഷ്പൈ:
                                                                        സുപൂജിതം
ഭക്താനുകംപിനം ദേവം ജഗത്കാരണമച്യുതം 
ആവിർഭൂതം ച സൃഷ്ട്യാദൗ പ്രകൃതേ:
                                                              പുരുഷാത്പരം 
ഏവം ദ്ധ്യായതി യോ നിത്യം സ യോഗി
                                                            യോഗിനാംവര :"🙏🙏
🌼🌼🌼🌼
"നമോ വ്രാതപതയേ
 നമോ    ഗണപതയേ നമ:
പ്രമഥപതയേ നമസ്തേ അസ്തു
ലംബോദരായെയ്കദന്തായ
വിഘനനാശിനേ, പാപനാശിനേ,
സങ്കടനശിനേ ശിവസുതായ
ശ്രീവരദമൂർത്തയേ നമഃ. "🙏🙏🙏
🌼🌼🌼🌼
" ഓം ശ്രീo ഹ്രീം ക്ളീo ഗ്ലൗo ഗം ഗണപതയേ
  വര വരദ സർവ്വജനം മേ വശമാനയ സ്വാഹാ "
                    🙏🙏🙏🙏🙏
" ഓം ഏകദെന്തായ വിദ്മഹേ
    വക്രതുണ്ടായ ധീമഹി
    തന്നോ ദന്തി പ്രചോദയാത് "🙏🙏
സമയവും സൗകര്യവും ഉണ്ടെങ്കിൽ ഈ സ്തുതികൾ കൂടി ചൊല്ലുക.
" ഉമാസുതം നമസ്യാമി
   ഗംഗാപുത്രായ തേ നമഃ
   ഓംകാരായ വഷട്കാര-
   സ്വാഹാകാരായ തേ നമഃ. 🙏🙏
🌼🌼🌼
   വിനായക നമസ്തേ അസ്തു
   നമസ്തേ ഭക്തവത്സല
   ഭക്തപ്രിയായ ശാന്തായ
    മഹാതേജസ്വിനേ നമഃ  🙏🙏
🌼🌼🌼
   അഗ്നിതുല്ല്യായ ശാന്തായ
   അപരാജ്യായ തേ നമഃ
    ആഖുവാഹന ദേവേശ
    ഏകദന്തായ തേ നമഃ   🙏🙏
🌼🌼🌼
   ശൂർപ്പകർണ്ണായ ശൂരായ
   ദീർഘദന്തായ തേ നമഃ
    വിഘനം ഹരതു ദേവേശ:
    ശിവപുത്രോ വിനായക:🙏🙏
🌼🌼🌼
ഒടുവിൽ  കർപ്പൂരം കത്തിച്ചു മംഗളം പാടി ആരതി  ഉഴിഞ്ഞു ഭഗവാന് നിവേദ്യം   സമർപ്പിച്ച്  പൂജ അവസാനിപ്പിക്കാം. നിവേദ്യത്തിന് ശുദ്ധ വൃത്തിയോടെ വീട്ടിൽ ശർക്കര ചോറ്, പായസം, മോദകം, കൊഴുക്കട്ട, ഉണ്ണിയപ്പം, അവൽപ്രസാദം, ഉഴുന്നുവട തുടങ്ങി ഇഷ്ടമുള്ളത് എല്ലാം ഉണ്ടാക്കി ഭഗവാന് സമർപ്പിക്കാം.
🌼🌼🌼
ശ്രീകണ്ഠപ്രേമപുത്രായ
ഗൗരീ വാമാങ്ക വാസിനേ
ദ്വാത്രീംശദ്രുപയുക്തായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
പഞ്ചഹസ്തായ വന്ദ്യായ
പാശാങ്കുശധരായ തേ
ശ്രീമതേ ഗജകർണ്ണായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
വിലംബിയജ്ഞസൂത്രായ
സർവ്വവിഘന നിവാരിണേ
ദുർവ്വാദള സുപൂജ്യായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
വിഘനകർത്രേ ദുർമ്മുഖായ
വിഘന ഹർത്രേ ശിവാത്മനേ
സുമുഖായ യേദന്തായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
ചതുർദ്ധീശായ മാന്യായ
സർവ്വവിദ്യാപ്രദായിനേ
വക്രതുണ്ടായ കുബ്ജായ
ശ്രീഗണേശായ മംഗളം 🙏🙏
🌺🌺🌺🌺
ശ്രീചാമുണ്ഡാതനയായ
പ്രസന്നവദനായ ച
ശ്രീരാജരാജസേവ്യായ
ശ്രീ ഗണേശായ മംഗളം 🙏🙏
           🌺🌺🌺🌺🌺🌺🌺

ഗണപതിഭാഗവാന്റെ അനുഗ്രഹത്താൽ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കാം.  ഈ മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെയും നമ്മുടെ കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കാനും  പ്രാർത്ഥിക്കാം. 🙏🙏🙏
       .    🌺🌺🌺🌺🌺🌼🌼🌼

ഭൂമിദേവി

*ഭൂമിദേവി*

 
🌍🌎🌏🌎🌍🌎

ഒരിയ്ക്കൽ ഹിരണ്യാക്ഷൻ  സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു.
 ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു .
മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. 

മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂമിയെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

‘കഷ്ടം! കഷ്ടം! ഭഗവാനേ! ഞാൻ  മുമ്പേതന്നെ പ്രളയജലത്തെ മുഴുവനും പാനംചെയ്തിട്ടും ഇപ്പോൾ ഭൂമി വെള്ളത്തിൽ മുങ്ങി. ഞാൻ ഇനി എന്തുചെയ്യും ?” എന്നിങ്ങിനെ ശരണംപ്രാപിച്ച ബ്രഹ്മാവിന്റെ നാസാരന്ധ്രത്തിൽ നിന്ന് നിന്തിരുവടി ബാലസൂകരൂപം ധരിച്ചവതരിച്ചു.
ആദ്യം പെരുവിരലോളം വലിപ്പമായിരുന്നു. 
പിന്നെ ആനയ്ക്കുതുല്യം വളർന്നു. ബ്രഹ്മാവ് ആലോചിച്ചു നില്‍ക്കെ പൊടുന്നനവെ മലയോളം വലിപ്പമുള്ളവനായിത്തീർന്ന് അതിഭയങ്കരമാവണ്ണം ഗർജ്ജിച്ചു.

അതു കേട്ട് ജനർലോകം, തപോലോകം ഇവയിൽ  സ്ഥിതിചെയ്യുന്നവരും സത്യലോകത്തിൽ  സ്ഥിതിചെയ്യുന്നവരുമായ മഹർഷികൾ നിന്തിരുവടിയെ വാഴ്ത്തിസ്തുതിച്ചു. സന്തുഷ്ടനായി, ഭീമശരീരനായ നിന്തിരുവടി വീണ്ടും സിംഹനാദം ചെയ്ത് സമുദ്രത്തിൽ പ്രവേശിച്ചു.

ഉയർന്നു നില്ക്കുന്ന,കറുപ്പും ചുവപ്പും കൂടിക്കലർന്ന നിറത്തോടുകൂടിയ രോമങ്ങളോടുകൂടിയവനും മേലേക്കുയർത്തിയ വാലോടുകൂടിയവനും കീഴോട്ടു തൂങ്ങുന്ന ഭയങ്കരമായ നാസികയോടുകൂടിയവനും മേഘങ്ങളെ ക്ഷണത്തിൽ  പിളർന്നവനുമായ നിന്തിരുവടി ജലത്തിലേയ്ക്കിറങ്ങി.

അനന്തരം ഇളകിക്കൂടിയ മുതലക്കൂട്ടങ്ങളുള്ള, അങ്ങിങ്ങു പായുന്ന തിമിംഗലങ്ങളോടുകുടിയ, ഇളകിക്കലങ്ങിയ തിരമാലകളുള്ള ജലാന്തർ ഭാഗത്ത് കടന്ന് ഗർജ്ജനംകൊണ്ട് പാതാളവാസികളെ വിറകൊള്ളിച്ച് ഭൂദേവിയെ അന്വേഷിച്ചു.

 അസുരാധമനായ ഹിരണ്യാക്ഷനാൽ  പാതാളത്തിന്നടിയിൽ  കൊണ്ടുവയ്ക്കപ്പെട്ടിരുന്ന ഭൂമിയെ കണ്ട്, തേറ്റയുടെ അഗ്രംകൊണ്ട് പൊക്കിയെടുത്തു.

ദംഷ്ട്രയുടെ അറ്റത്ത് ഭൂമിയെ ഉയർത്തിപിടിച്ചുകൊണ്ട്, കലക്കിമറിക്കപ്പെട്ട ഭയങ്കരമായ ജലത്തോടുകൂടിയ സമുദ്രത്തിൽ നിന്നു പൊങ്ങിവന്നു .

ഭാരതം അനാദി കാലം മുതൽ  ഭൂമിയെ അമ്മയായി കണ്ട് ആരാധിക്കുന്നു. അഥർവ്വവേദത്തിലെ പൃഥ്വി സുക്തത്തിൽ "മാതാ ഭൂമി പുത്രോഹം പൃഥ്വിവ്യാം " എന്ന് പറഞ്ഞിരിക്കുന്നു  .
ഭൂമിദേവിയെ വിഷ്ണുവിന്റെ പത്‌നിയായി കണക്കാക്കുന്നു. നിത്യകര്‍മ്മാനുഷ്ഠാന പദ്ധതിയിൽ  നാം പ്രഭാതത്തിൽ ഉറക്കം ഉണർന്നാൽ കരദർശനത്തിന് ശേഷം "സമുദ്ര വസനേ ദേവി പര്‍വ്വതസ്തന മണ്ഡലേ, വിഷ്ണു പത്‌നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ ..."  എന്ന് ചൊല്ലി ഭൂമിയെ തൊട്ട് വന്ദിക്കുന്നു. 
ഭൂമി മാതാവാണ് എന്ന സങ്കല്പം മനസ്സിലുറച്ചാൽ ഭൂമിയെ മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളിൽ  നിന്ന് നാം സ്വയം പിന്‍വാങ്ങും.


🍀🔥🍀🔥🍀🔥🍀🔥🍀

Wednesday, September 1, 2021

വസു പഞ്ചകം ദോഷം

 മീനം രാശികളില്‍ വരുന്ന നക്ഷത്രങ്ങള്‍ക്കാണ് വസുപഞ്ചക ദോഷമുള്ളത്. അവിട്ടത്തിന്‍റെ അന്ത്യപകുതി, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി നാളുകളില്‍ മരണം നടന്നാല്‍ ആ കുടുംബത്തില്‍ ഒരു വര്‍ഷത്തിനകം അഞ്ച് മരണങ്ങള്‍കൂടി ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോ നക്ഷത്രത്തോടൊപ്പം മറ്റു ചില ഘടകങ്ങളും ഒത്തുവരണമെന്നും ജ്യോതിഷഗ്രന്ഥങ്ങളില്‍ കാണുന്നു. അവിട്ടം നക്ഷത്രത്തോട് ചൊവ്വാഴ്ചയും ഏകാദശിയും വൃശ്ചികലഗ്നവും ചേര്‍ന്ന് വരണം. ചതയത്തിനോട് ബുധനാഴ്ചയും ദ്വാദശിയും ധനുലഗ്നവും ചേര്‍ന്ന് വരണം. പൂരോരുട്ടാതിയോട് വ്യാഴാഴ്ചയും ത്രയോദശിയും മകരലഗ്നവും ചേര്‍ന്ന് വരണം. ഉത്രട്ടാതിയോടു വെള്ളിയാഴ്ചയും ചതുര്‍ദ്ദശിയും കുംഭലഗ്നവും ചേര്‍ന്ന് വരണം. രേവതിയോട് ശനിയാഴ്ചയും വാവും മീനലഗ്നവും ചേര്‍ന്ന് വരണം. മേല്‍പറഞ്ഞ സമയങ്ങളില്‍ മരണം സംഭവിച്ചാല്‍ സാധാരണ രീതിയിലുള്ള ശവദാഹം പാടില്ല.

പഞ്ചകദോഷ സമയത്ത് മരിച്ച വ്യക്തിയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം നിശ്ചിതദിവസത്തെ പുല കഴിഞ്ഞ് ഭവനം ശുദ്ധമാക്കുക. അതിനുശേഷം അവിടെ മൃത്യുഞ്ജയ ഹോമവും യമരാജഹോമവും നടത്തുന്നത് ദോഷശാന്തിയ്ക്ക് ഫലപ്രദമാണ്. പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച വ്യക്തിയുടെ ജന്മനക്ഷത്രം തോറും ശിവക്ഷേത്രങ്ങളില്‍ മൃത്യുഞ്ജയ മന്ത്രാര്‍ച്ചന, രുദ്രാഭിഷേകം തുടങ്ങിയവയും നടത്തേണ്ടതാണ്. ഇത് ഒരു വര്‍ഷക്കാലം തുടരുകയും വേണം.

ഭദ്രാതിഥികളായ ദ്വിതീയ, സപ്തമി, ദ്വാദശി എന്നീ തിഥികള്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള്‍, കാര്‍ത്തിക, പുണര്‍തം, ഉത്രം, വിശാഖം, ഉത്രാടം, പുരോരുട്ടാതി എന്നീ ത്രിപാദ നക്ഷത്രങ്ങള്‍ എന്നിവയില്‍ മരിക്കുക, ഈ ദിവസങ്ങളില്‍ ദഹനം നടത്തുക എന്നിവയും ദോഷപ്രദമാണ്. പ്രഥമ, ഷഷ്ഠി, ഏകാദശി, ചതുര്‍ദ്ദശി, വെള്ളിയാഴ്ച എന്നിവയിലും പ്രേതകാര്യങ്ങള്‍ ഒന്നും ചെയ്യരുതെന്നും അങ്ങനെ ചെയ്‌താല്‍ കുലനാശമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു
🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...