Saturday, January 23, 2021

അഷ്ടനാഗങ്ങൾ

💥അഷ്ടനാഗങ്ങൾ💥
ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു.1.ശേഷ നാഗം,  2.വാസുകി, 3.തക്ഷകൻ, 4.കാർക്കോടകൻ, 5.ശംഘപാലകൻ, 6.ഗുളികൻ, 7.പത്മൻ, 8.മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ.
വൈഷ്ണവ സമ്പ്രദായത്തില്‍ അനന്തനെയും ശൈവ സമ്പ്രദായത്തില്‍ വാസുകി യേയുമാണ് സാധാരണ ക്ഷേത്രങ്ങളില്‍ ആരാധിച്ചു വരുന്നത് .

💥ശേഷ നാഗം
ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളിൽ പരാമർശിക്ക പ്പെടുന്ന പരാമൃഷ്ടനായ സർപ്പ ശ്രേഷ്ഠൻ ആണ് അനന്തൻ. നവനാഗങ്ങളിൽ അത്യുത്തമനായ അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. 
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോൾ അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തിൽ നിന്നൊഴിഞ്ഞ് അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളിൽ പോയി തപസ്സു ചെയ്തു. ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിൻമേൽ താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. 

💥വാസുകി 
ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു.

പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.

നാഗങ്ങളുടെ രാജാവാണ് വാസുകി.
ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി.

വാസുകി കശ്വപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്.

വാസുകി ശിവന്റെ ഹാരവുമായിട്ടാണ് കഴിയുന്നത്.

💥തക്ഷകൻ
കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച സന്തതികളെല്ലാം സർപ്പങ്ങളായിരുന്നു എന്നും ഇതിൽപ്പെട്ട തക്ഷകൻ നാഗപ്രമാണികളിൽ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപർവത്തിലെ 38 മത്തെ അധ്യായത്തിൽപ്പെട്ട അഞ്ചാം പദ്യത്തിൽ വിവരിച്ചിരിക്കുന്നു.

മാതാവിന്റെ ശാപം കാരണം തക്ഷകൻ ബാല്യത്തിൽത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കൽ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മിൽ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാൽരോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തർക്കമുണ്ടായി. വാൽരോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആൾ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്തരോമങ്ങൾ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാൻ ആജ്ഞാപിച്ചു. ധർമജ്ഞരായ ഏതാനും സർപ്പങ്ങൾ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിർത്തു. നിങ്ങൾ ജനമേജയ രാജാവിന്റെ സർപ്പസത്രത്തിൽ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിർത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകൻ അവരുടെ നേതാവായി.
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപ മഹർഷിയായിരുന്നു അന്നത്തെ മന്ത്ര വാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ദ്രവ്യാഗ്രഹിയായ ആ മുനി, ഇതു ധനസമ്പാദനത്തി നുപറ്റിയ അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് തക്കവും തരവും നോക്കി അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപ ശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണനേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണ വാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണ വേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു. രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അത്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.

ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചു നിലം പതിച്ചു.

ഏഴു ദിവസത്തിനുള്ളിൽ തക്ഷക ദംശനത്താൽ രാജാവു മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസംകൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി. അതിൻപ്രകാരം ശ്രീ ശുകബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ് ഭാഗവതപുരാണമായി അറിയപ്പെടുന്നത്.

തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാ വിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരു ദക്ഷിണയായി വാങ്ങിക്കൊണ്ടു വരുവാൻ ഗുരുപത്നി നിർദേ ശിച്ചു. ഉത്തങ്കൻ അതനുസരിച്ച് കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മറ്റനേകം പ്രതിബന്ധങ്ങൾ മാർഗ്ഗമധ്യത്തിൽ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച ഒരു നിത്യസ്നേഹബ ന്ധമായി വളർന്നു വരികയും തക്ഷകൻ ഇന്ദ്രന്റെ ഉത്തമസഖി യായിത്തീരുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവലോകത്തെത്തി ദേവേന്ദ്രന്റെ കാൽക്കൽ വീണു. അഭയം നല്കിയ ദേവേന്ദ്രവൻ തന്റെ അർധസിംഹാസനം കൂടി തക്ഷകന് ഒഴിഞ്ഞുകൊടുത്തു. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നു പറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തേയും എല്ലാം ഒന്നായി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന ബ്രാഹ്മണകുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്. അങ്ങനെ തക്ഷകൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു.

ഇന്ദ്രൻ തക്ഷകനെ കുടിപാർപ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കൽ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോൾ ഖാണ്ഡവവനത്തിൽ ദേവവൈരികളായി നിരവധി ജീവികൾ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാൽ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തിൽ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാൻ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രൻ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാൻ കഴിഞ്ഞില്ല.

💥കാർക്കോടകൻ
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഹിന്ദു ഐതിഹ്യ പ്രകാരം കദ്രുവും കാശ്യപനുമാണ് കാർക്കോടകന്റെ മാതാപിതാക്കൾ.
നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്. നാരദമുനിയുടെ ശാപത്താൽ കാർക്കോടകന്റെ ചലനശേഷി നഷ്ടമാകുന്നു. ഇതു മൂലം താൻ അകപ്പെട്ട കാട്ടുതീയിൽ നിന്നും രക്ഷപ്പെടാനാകാതെ നിന്ന കാർക്കോടകനെ നളമഹാരാജാവ് രക്ഷിക്കുന്നു. എന്നാൽ നളനെ കാർക്കോടകൻ ദംശിക്കുന്നു. ദംശനം മൂലം ലഭിച്ച രൂപവൈരൂപ്യം ബാഹുകനെന്ന പേരിൽ വേഷപ്രച്ഛന്നനായി ജീവിക്കുവാൻ നളനെ പ്രാപ്തനാക്കുന്നു.

💥ഗുളികൻ
ഒരിക്കൽ ഗുളികൻ പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു. ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വനു. നാഗവംശത്തിൽ പെട്ട രൂപമാണ് ഗുളികന് പാമ്പിന്റെ പത്തിയുമായി മുഖത്തിനും മുടിയ്ക്കും ബന്ധമുണ്ട്. നാഗപടത്തിന്റെ രൂപസാദൃശ്യം മുടിയിൽ കാണാം. ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണ സമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലൻ, അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു. അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു

ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു. 

💥പത്മൻ
ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ.

💥മഹാപത്മൻ
മഹാപത്മനെയാണ് ശിവനും ഗണപതിയും ശരീരത്തിൽ  കുണ്ഡലങ്ങൾ അയി അണിയുന്നത്💥💥💥

Monday, January 11, 2021

മകരസംക്രാന്തി ജനുവരി

🌸🌸മകരസംക്രാന്തി ജനുവരി -14 🌸🌸

🙏ഹൈന്ദവ ദര്‍ശന പ്രകാരം ഇതൊരു പുണ്യദിനമാണ്. ഭാരതത്തിലെങ്ങും മകരസംക്രമ നാള്‍ പല പേരുകളില്‍ ആഘോഷിക്കുകയും ചിലയിടങ്ങളില്‍ ഉത്സവമായി കൊണ്ടാടുകയും ചെയ്യുന്നു.

സൂര്യന്‍ ദക്ഷിണയാനം - തെക്കോട്ടുള്ള യാത്ര - പൂര്‍ത്തിയാക്കി ഉത്തരായനം - വടക്കോട്ടുള്ള യാത്ര തുടങ്ങുന്ന ദിവസമാണ് മകരസംക്രമ ദിനം. ഇതു നടക്കുന്നത് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ കടക്കുമ്പോഴാണ്.

സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യ രേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും ഊര്‍ജ്ജം കൂടുതലുള്ളതു കൊണ്ടാണ് ഇത് പുണ്യകാലമായി കരുതുന്നത്. ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത്.
ശുഭകാര്യങ്ങള്‍ക്കു ഉത്തമമായ കാലമാണ് ഉത്തരായനം. ഈ ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക് നടക്കുന്നത്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. 

മഹിഷീ നിഗ്രഹത്തിനുശേഷം ശ്രീ അയ്യപ്പന്‍ ശബരിമലയിലെ വിഗ്രഹത്തില്‍ ലയിച്ചത് മകരസംക്രാന്തി ദിവസം ആണെന്നും  മഹിഷീ വധത്തിന്റെ ആഹ്‌ളാദസൂചകമായാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് മറ്റൊരു ഐതിഹ്യം 

ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. മകരസംക്രാന്തി ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഭാഗ്യവും സമൃദ്ധിയും കൈവരിക്കുന്നതിനായി ഈ ദിനം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം.

ശുഭദിനമായ മകരസംക്രാന്തി ദിനത്തില്‍ നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കരുത്. ജീവിതത്തില്‍ വിജയം നേടാന്‍ ഇത് ആവശ്യമാണ്. ആരോടും ദേഷ്യപ്പെട്ടു സംസാരിക്കുകയുമരുത്. മകര സംക്രാന്തി നാളില്‍ കുളിക്കാതെ ഭക്ഷണം കഴിക്കാന്‍ പാടില്ല. പുലര്‍ച്ചെ കുളികഴിഞ്ഞ് സൂര്യഭഗവാനെ പ്രാര്‍ഥിക്കുക. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. സൂര്യോദയത്തിലും അസ്തമയസമയത്തും പ്രാര്‍ഥനകള്‍ നടത്തുന്നത് ഉത്തമമാണ്.
ഈ ദിനത്തിൽ ദാനധര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ദരിദ്രര്‍ക്ക് നല്‍കുന്നതും പശുവിനെ പരിപാലിച്ച് ഭക്ഷണം നല്‍കുന്നതും ഉത്തമമാണ്. ഈ ദിനം കറുത്ത എള്ള് ദാനം ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു. ലഹരി പദാര്‍ഥകള്‍ ഈ ദിനം ഒഴിവാക്കണം.

സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതു കൊണ്ടാണ്  ഇത് പുണ്യകാലമായി കരുതുന്നത്. ഉത്തരായന കാലം സദ്‌കര്‍മ്മങ്ങള്‍ക്ക് ഉചിതമായ കാലം ആണ് .സൂര്യന്റെ നേര്‍രശ്മികള്‍ ഭാരതത്തില്‍ പതിക്കുന്നത് ഉത്തരായനകാലഘട്ടത്തില്‍ ആണ്.

ഭാരതത്തെ സംബന്ധിച്ചുള്ള ആപേക്ഷികമായ ദര്‍ശനമാണിത് .
തീര്‍ത്ഥസ്നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം.
വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു.

🙏മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.

ഉത്തര ഭാരതത്തില്‍ പ്രചാരമുള്ള ഒരു കഥ ഗുരു ഗോരഖ്നാഥാണ് മകരസംക്രമ ആഘോഷം തുടങ്ങി വച്ചത് എന്നതാണ്. ഉത്തര്‍പ്രദേശിലുള്ള ഗോരഖ്പൂരിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ മകര സംക്രാന്തിക്ക് കിച്ചടി മേള നടക്കുന്നുണ്ട്  ഇന്നും.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം.
മഹാഭാരതത്തില്‍ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു - ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 56 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

മകരസംക്രമത്തോടെ ജ്യോതിഷത്തിലെ ഉത്തരായണം തുടങ്ങും. ഒന്നാം തീയതി മകരവിളക്ക്. 

മകരത്തിന്റെ അധിപൻ ശനിയാണ്. രാശി സ്വരൂപം പകുതി മുതലയും മുകളിൽ മാനും ആണ്. വായുകാരകനാണ് ശനി. വാതരോഗം, ദുരിതങ്ങൾ മരണം ഒക്കെ ശനി ഉണ്ടാക്കും. ഏഴരശനി, കണ്ടകശനി തുടങ്ങിയ കാലം ശനിയുടെ ചാരവശാൽ വരുന്നതാണ്.
ശനിദോഷ പരിഹാരമായി ശബരിമല തീർഥാടനം ചെയ്തു ദുരിതങ്ങൾ ഒഴിവാക്കാൻ കഴിയും. വനവാസം, സന്യാസം ഒക്കെ ശനി നൽകുന്നു. അറിഞ്ഞോ അറിയാതെയോ കറുപ്പ് വസ്ത്രം ധരിച്ച് മാലയിട്ട് വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടും കെട്ടി മലകയറുന്നതിലൂടെ പല ദുരിതങ്ങളും താനേതീർന്നുപോകുന്നു.

ധനുമാസത്തിലെ അവസാന ദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനമാണ് അയ്യപ്പന്റെ ജനനം എന്നാണ് വിശ്വാസം. 
അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്ണപക്ഷ പഞ്ചമിയും അയ്യപ്പ ആരാധനയ്ക്ക് ഏറ്റവുംഉത്തമദിനങ്ങളായി കരുതപ്പെടുന്നത്. പന്തളമഹാരാജാവായ ശ്രീ രാജശേഖരന്‍ ശബരിമലക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍ കൃഷ്ണപക്ഷ പഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്ന് ഭൂതനാഥോപാഖ്യാനത്തിലും കാണാം. മകരവിളക്കാണു ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം...

മകരസംക്രമദിവസത്തിനു രണ്ടുദിവസം മുന്‍പ് മുതല്‍ വിശേഷാല്‍ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിക്കുന്നു. ...
പ്രാസാദശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ബിംബശുദ്ധിക്രിയകള്‍(ചതുഃശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം)എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു. പന്തളംവലിയകോയിക്കല്‍ ക്ഷേത്രത്തില്‍സൂക്ഷിച്ചിരിക്കുന്ന ശ്രീ അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ മകരസംക്രമ ദിനത്തില്‍ ശബരിമലയില്‍എത്തിക്കുന്നു. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണു മകരസംക്രമദിനത്തിലെ ദീപാരാധന. മകരസംക്രമപൂജയില്‍ അയ്യപ്പനു അഭിഷേകംചെയ്യാനുള്ള നെയ്യ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യുകൊണ്ടാണ് ശ്രീ അയ്യപ്പനു അഭിഷേകം നടത്തുന്നത്. തിരുവാഭരണങ്ങള്‍ ഭഗവാന് ചാർത്തി 
ദീപാരാധന നടത്തുന്നതോടെ കിഴക്കന്‍ ചക്രവാളത്തില്‍ മല നിരകൾക്ക് മുകളിലായി ദിവ്യ -ജ്യോതി തെളിയും. 
ആകാശത്ത് മകര നക്ഷത്രവും കാണാം. മകരവിളക്കിന് വീട്ടിൽ നിലവിളക്ക് തെളിച്ച് ശരണഘോഷം മുഴുക്കുന്നത് ഉത്തമം.
🌾🌾🌾🌾🌾🙏🌾🌾🌾🌾🌾🙏🌾🌾🌾🌾🌾🙏

Tuesday, December 22, 2020

വ്യാളിമുഖം / കിം- പുരുഷൻ

*ക്ഷേത്രങ്ങളുടെ* *മുകളില്‍*
*എന്തിനാണ് വ്യാളിമുഖ പ്രതിഷ്ഠ ?

നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടോ !
അഥവാ ശ്രദ്ധിച്ചാൽ തന്നെ ചിന്തിച്ചിട്ടുണ്ടോ !
ഭാരതത്തിലെ വിളക്കുവച്ചു ആരാധിക്കുന്ന ദേവി/ദേവന്മാരുടെയെല്ലാം ക്ഷേത്രങ്ങളിലും മൂലബിംബപ്രതിഷ്ഠക്കു മുകളിലോ അല്ലെങ്കില്‍ ഗോപുരത്തിന് മുകളിലോ വ്യാളിമുഖം സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിയും. നമ്മളില്‍ പലരും ഇതിനെ പലതരത്തില്‍ തെറ്റായി അര്‍ത്ഥം കണ്ടെത്തുന്നു. 

ക്ഷേത്രത്തിന്‍റെ അല്ലെങ്കില്‍ വിഗ്രഹത്തിന്‍റെ ദൃഷ്ടിദോഷം മാറുവാന്‍ ആണ് വ്യാളിമുഖ പ്രതിഷ്ഠ എന്നൊക്കെ. അല്ലെങ്കില്‍ പിന്നെ എന്തിനാണ് വ്യാളിമുഖ പ്രതിഷ്ഠ ?!

എന്തായാലും സംഗതികളിലേയ്ക്ക് നമുക്കൊന്നു നോക്കാം.

ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന ഒരു രൂപമാണ് വ്യാളിമുഖം.

സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. “തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി ”, ദേവി ആവശ്യപ്പെട്ടു. ''ഒരു സത്പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ”, ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്കു സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്നു‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു. ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌.

വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം ‘കിം’ എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ ‘അതിശയം’ എന്ന നാമം അര്‍ത്ഥമാക്കുന്ന ‘കിം’ ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ ‘കിം പുരുഷന്‍’ എന്നറിയപ്പെടുന്നത്‌. സത്പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു. ദേവിയുടെ ശാപമേല്ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു. “ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക് ‌എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്‍റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. ‘കിംപുരുഷ’ നെ (വ്യാളിമുഖത്തെ) വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ. അങ്ങിനെ ക്ഷേത്രങ്ങളില്‍ എല്ലായിടത്തും എല്ലാത്തിന്‍റെയും മുകളില്‍ അധിപനായി ശിവപുത്രന്‍ "കിം- പുരുഷന്‍" (വ്യാളിമുഖന്‍) വിരാജിക്കുന്നു.

ശിവഭഗവാന്‍ തന്‍റെ കിരീടവും കിം പുരുഷന്‌ നല്കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളിമുഖം / ‘കിംപുരുഷ രൂപം’ സ്ഥാപിക്കപ്പെട്ടു കാണുന്നു. ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ് കിം പുരുഷന്‍. ‘ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്‍റെ അധീനതയിലാണ്‌’ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌. അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്‍റെ വികൃതരൂപമോര്‍ത്തു ‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌ എന്നു‌ കരുതുന്നു..

പ്രകൃതിക്ഷോഭങ്ങൾ എന്നും ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനിൽക്കുകയാണ്‌. കിംപുരുഷന്‍റെ (വ്യാളിമുഖത്തിന്റെ) ഉത്ഭവകഥ വെറും ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കു അധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം / കിം-പുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവപുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌. 🙏

Tuesday, December 8, 2020

നവഗ്രഹ ചക്ര

. ആദിത്യാങ്‌ ഗാരകശ് ശുക്ര :
സോമോ ബുധ ബൃഹ്‌സ്പതി
ശനൈശ്ചര : രാഹുകേതു
ഗ്രഹാണാം ക്രമമുച്യതേ

മദ്ധ്യേ ദക്ഷിണത:പൂർവേ ചാഗ്നാ വീശാന ഉത്തരേ
പശ്ചിമേ നിരൃതൌ വായ വ്
ഗ്രഹാ ണാം ക്രമശോ ദിശാ :
വൃത്തം ത്രികോണം പഞ്ചശ്രം ചതുരശo ഇഷും തഥാ
സദീർഘചതുരശ്രം ച
ധനു ശ്ശൂർപ്പദ്ധ്വജാൻക്രമാൽ
ആദിത്യാങ്ഗാരകൗ  രക്തൗ
സിതൗശുക്രനിശാകരൌ
പീതൌബുധഗു രൌ ജ്ഞേയൌ
കൃഷ്ണാ : മന്ദാഹി കേതവ :

അർക്കശ്ച (എരുക്ക് ) ഖദിര ( കരിങ്ങാലി ) ശ്ചൈവ
ഉദുംബര (അത്തി ) പലാശ ( പ്ലാശും ചമത)കൗ
അപാമാർഗ്ഗം ( കടലാടി ) തഥാശ്വത്ഥം (അരയാൽ)
ശമീ ( വഹ്‌നിച്ചമത, ദൂർവ്വാ (കറുക ) കുശാ: (കുശപ്പുല്ല് )ക്രമാൽ

ഗ്രഹശാന്തി ഹോമ പൂജകൾക്ക്

Sunday, October 25, 2020

നവരാത്രി_ഒൻപതാം_ദിവസം

#നവരാത്രി_ഒൻപതാം_ദിവസം 
#സിദ്ധിദാത്രി 
നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും  സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.
മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം..

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി 
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക്  സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.
നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം
.നവരാത്രിയുടെ ഒൻപതാം നാൾ ദേവിയെ സിദ്ധിദാത്രി ഭാവത്തിലാണ് ആരാധിക്കേണ്ടത്. "സിദ്ധി ദാനംചെയ്യുന്നവൾ" എന്നാണ്  സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്. ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി.താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ  ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട് . 

ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ  അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ  ദേവി ദാനപ്രിയയും  അഷ്ടൈശ്വര്യപ്രദായനിയുമാണ് . നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.
ഒൻപതാം ദിനം (ഇളം നീല )

നവമി അഥവാ ഒൻപതാം ദിനത്തിൽ ദേവി 'സിദ്ധിധാത്രി 'എന്ന രൂപത്തിലാണ് വരുന്നത്.അന്ന് ഇളം നീലനിറത്തിലുള്ള വസ്ത്രം ദേവി ധരിക്കുന്നു.ഈ രൂപത്തിൽ ദേവിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് കരുതുന്നു.പ്രകൃതി സൗന്ദര്യത്തോടുള്ള ആദരവാണു ഇളം നീലനിറം സൂചിപ്പിക്കുന്നത്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Friday, October 23, 2020

നവരാത്രി - എട്ടാം ദിനം

നവരാത്രി - എട്ടാം ദിനം (ദുർഗ്ഗാഷ്ടമി )
മഹാഗൗരി

വെള്ളി ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നവളും, വെളുത്ത പൂമാലകൾ അണിഞ്ഞവളും, തൻറ നാല് കൈകളില്‍ അഭയമുദ്ര, ത്രിശൂലം, വരദമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമായ ഈ ദേവിയെ  നവരാത്രികളിൽ എട്ടാം ദിവസമായ ദുർഗ്ഗാഷ്ടമി നാളില്‍ ആരാധിക്കുന്നു.  ഈ ദേവതാ സങ്കൽപ്പത്തെ സ്തുതിച്ചു കൊണ്ട് നാട്ടക്കുറുഞ്ചി രാഗത്തിൽ മിശ്ര ചാപ്പ് താളത്തിലുള്ള പൂർണ്ണത്രയീ ജയപ്രകാശ കൃതിയായ "മഹാഗൗരി മഹേശ്വരി ഗൗര വർണ്ണിനി മാമയി മമ സഖി യോഗീന്ദ്രേർ വർണ്ണിനീ ദേവീ" എന്ന പല്ലവിയിൽ ആരംഭിക്കുന്ന നവരാത്രി കൃതി ഇതിന് ഉദാഹരണമാണ്. 

ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ ദുർഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന എട്ടാം ദിവസം.   രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്.  മഹാഗൗരിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു. ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു.  നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്.  ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

 ഗൗരി എന്നാൽ അത്യന്തം വെളുത്തവള്‍; അതിശുദ്ധയായവള്‍ എന്നർത്ഥം. അഷ്ടമി തിഥിയിൽ  ജന്മംകൊണ്ട് കാലാതിവർത്തിയായി എന്നും ''വയസ്സെട്ടായ'' ബാലികാഭാവം.. . കാലകേയ വധത്തിനായി അവതരിച്ച ദേവീഭാവം. 
ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാം നാള്‍. എന്നും എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൌരീ ദേവിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു.
കാലത്തെ നിലയ്ക്ക് നിര്‍ത്താന്‍ കെല്‍പ്പുള്ള കാലകേയനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മ്മശക്തികൂടും. മഹാഗൌരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം വച്ചതിനു ശേഷമാണ് യുദ്ധത്തിനായി തിരിച്ചത്‌. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങള്‍ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധ പുസ്തക പൂജയായി മാറുന്നത്. കളങ്കമറിയാത്തൊരു സൃഷ്ടിയാൽ വധിക്കപ്പെടണമെന്ന അസാധാരണമായ വരം നേടിയ കാലത്തെ തന്റെ അധീനതയിലാക്കാൻ  വൈഭവമുള്ള അസുരൻ കാലകേയൻ. മറ്റൊരു അസുരനുമില്ലാത്ത വൈഭവം!  നിഷ്കളങ്കയായ ബാലികാ ജന്മമെടുത്ത്‌ അസുരനിഗ്രഹം നടത്തിയവൾ മഹാഗൗരി. ആ ദുർഗ്ഗമനെ വധിച്ചതുമൂലം ''ദുർഗ്ഗ''യെന്ന നാമത്താലും  പ്രകീർത്തിത. 

''യാ ദേവീ സർവ്വഭൂതേഷു 
ഛായാരൂപേണ സംസ്ഥിതാ 
നമസ്തസ്യൈ നമസ്തസ്യൈ 
നമസ്തസ്യൈ നമോ നമ:

Thursday, October 22, 2020

നവരാത്രി_ഏഴാം_ദിവസം

#നവരാത്രി_ഏഴാം_ദിവസം
#ദേവി_കാളരാത്രി

നവരാത്രി ദിനങ്ങളില്‍ സപ്തമി പൂജയ്ക്ക് വണങ്ങുന്ന ദേവിയാണ് ദേവി കാളരാത്രി.

ദുര്‍ഗ്ഗാപരമേശ്വരിയുടെ ഏറ്റവും ഭീഭത്സമായ അവതാരമാണ് കാളരാത്രി ദേവി.

നവദുര്‍ഗ്ഗകളിലെ ഏറ്റവും കുപിതയും.

വലിയ ചുവന്ന മൂന്ന് കണ്ണുകള്‍, നീളത്തില്‍ നീണ്ടുകിടക്കുന്ന ചുവന്ന നാക്ക് ദുഷ്ടനിഗ്രഹത്തിനായി കൈയ്യില്‍ വാളുമേന്തി ഘോരരൂപത്തോടു കൂടിയാണ് ദേവിയുടെ രൂപം.

കാളിയമ്മ എന്നാണ് ദേവിയുടെ മറ്റൊരു നാമം.

വിദ്യുച്ഛക്തി പ്രവാഹം ഒഴുകിയെത്തുന്നതു പോലെ ശക്തിയുടെ പ്രതിബിംബമായി ഒരു മാല പോലെയാണ് ദേവിയുടെ ആഭരണം.

കഴുതവാഹിനിയായ ദേവിയുടെ കൈകളില്‍ ആയുധങ്ങള്‍ക്കൊപ്പം അഭയമുദ്രയും, വരമുദ്രയും ദൃശ്യമേകുന്നു.

ദേവിഭക്തരുടെ മനസ്സില്‍ നിന്നും ഭയവും ഭീതിയും അകറ്റുന്ന ശക്തിയാണ് കാളിയമ്മ.

ദീര്‍ഘായുസ്സും ദേവിസംരക്ഷണവുമാണ് ഫലം. രക്തഭീജന്റെ യാതനകളാല്‍ ഉഴലുകളായിരുന്നു ലോകജനത. ശരീരത്തില്‍ നിന്നും ഒരു തുള്ളി രക്തം ഭൂമിയില്‍ പതിച്ചാല്‍ അനേകായിരം രക്തഭീജന്മാര്‍ പിറവിയെടുക്കുമെന്ന വരം സ്വായക്തമാക്കിയ രക്തഭീജന്റെ സാണ്ഡവം അതിരുകടന്നു. അങ്ങനെ ഭഗവതി കാളരാത്രിയുടെ അവതാരം എടുത്തു. രക്തഭീജന്റെ രക്തം നിലം പതിക്കാതിരിക്കാന്‍ പാത്രത്തില്‍ രക്തം പിടിച്ചെടുത്ത്
അത് കുടിച്ച് തീര്‍ത്ത ദേവിയുടെ ഘോരരൂപം തിന്മശക്തികളെ ഭീതിയിലാഴ്ത്തി. പക്ഷെ ഭക്തരുടെ സ്നേഹത്തിനു മുന്നില്‍ കാരുണ്യവതിയായ ദേവി അവരുടെ പ്രാര്‍ത്ഥനകള്‍ സഫലീകരിക്കുന്നു. തന്ത്ര-മന്ത്ര പ്രിയയാണ് കാളിയമ്മ.
ദേവി ഉപാസനക്കായി ഉപയോഗിക്കേണ്ട മന്ത്രം..

"ഏകവേണി ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ |
ലംബോഷ്ഠി കര്‍ണികാകര്‍ണി തൈലാഭ്യക്തശരീരിണീ ||
വാമപാദോലസല്ലോഹലതാകണ്ഡകഭൂഷണാ |
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി ||"#നവരാത്രി, ഏഴാം ദിവസം 
#കാളരാത്രി ദേവി* :-

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.
കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.
ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.
കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.
ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാലാണിത്.
യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കെപ്പെടും.
നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക്‌ നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

*🚩🕉️നവരാത്രി ആറാം ദിവസം കാത്യായനി

*🚩🕉️നവരാത്രി ആറാം ദിവസം  കാത്യായനി🚩*

*നവരാത്രിയുടെ ആറാംദിവസമായ ഇന്ന്, ക്രിയാശക്തിയുടെ അവസാനദിനവുംകൂടിയാണ്. ഈ ദിവസത്തെ ആരാധ്യദേവീനാമം കാത്യായനിയെന്നാണു്! ശ്രദ്ധിക്കുക,* *കാത്യായനിയെന്നാണു് നാമം;* *കാർത്ത്യായനിയല്ലാ!*

*അതിവിശിഷ്ടമായ മറ്റൊരാഖ്യാനത്തിലേക്കാണ് നാമിന്നു പ്രയാണം ചെയ്യുന്നത്; കുലത്തിന്റെ പുത്രിയായി അറിയപ്പെടാനാഗ്രഹിച്ച ദേവീചൈതന്യത്തിന്റെ കഥ!*
*കാത്യവംശത്തിലെ അവസാനകണ്ണിയായ മഹർഷി കാത്യായനനും പത്നി ഹൈമവതിയും അനപത്യതാദു:ഖത്തിൽ നീറുന്ന കാലം..* *ബാലാദേവിയുടെ അകമഴിഞ്ഞ ഭക്തരായിരുന്ന ആ ദമ്പതികൾ, തങ്ങളുടെ ദുഃഖം പക്ഷേ ഭക്തിയോടു കാണിച്ചില്ലാ. അതനുദിനം ജ്വലിച്ചുകൊണ്ടേയിരുന്നു! വേദാദ്ധ്യയനം ദാനമായി ചെയ്തായിരുന്നു അവർ ആ പർണ്ണശാലയിൽ വസിച്ചിരുന്നത്.* *കാലംചെല്ലേ വയസ്സും അവശതയുമെല്ലാം അനുഭവപ്പെടാൻതുടങ്ങിയപ്പോൾ അവർ അവരുടെ ശിഷ്ടകാലം ഹിമാലയസാനുക്കളിൽ ചെലവഴിക്കാൻനിശ്ചയിച്ചു. തദനന്തരം തങ്ങളുടെ വസ്തുവകകളെല്ലാം ദാനംചെയ്ത് പോകാൻതുനിയുമ്പോഴതാ ഹൈമവതി തന്റെ ഉദരത്തിലെ ആ തുടിപ്പറിയുന്നു!!*
*കാലനിർണ്ണയം ആരാനും അറിഞ്ഞതുണ്ടോ, ആരാനും തഴഞ്ഞതുണ്ടോ!*
*പിന്നീടവർക്ക് ആനന്ദത്തിന്റെ നാളുകളായിരുന്നു! അങ്ങനെ കോടിസൂര്യപ്രഭയോടെ അവർക്കൊരു മകളവതരിച്ചു; ലാവണ്യത്തിടമ്പായ ആ പൊന്നുമോൾക്ക് കാത്യായനി എന്നു നാമകരണം നിർദ്ദേശിച്ചത് ഹൈമവതിയാണ്. കാത്യായനി ഏവരുടെയും അരുമയായി അവളങ്ങനെ വളർന്നുവരുകയാണ്. സകലചരാചരങ്ങളോടും രമ്യതയോടെയാണു് അവളുടെ നീക്കം.*

*ഇതേ അവസരത്തിലാണ് ദനുപുത്രനായ കാലകേയന്റെ ദുർവാഴ്ച അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയത്! മൂന്നുലോകങ്ങളും ശ്വസിക്കാൻപോലും അനുവാദം ആരായേണ്ട ഗതികേടിൽ!*
*ഒരിക്കൽ ആ ദാനവൻ ഇവിടെയുമെത്തി! വേദാദ്ധ്യയനം നടത്തുന്ന മുനിമാരെ, രക്തച്ചൊരിച്ചിലിലേർപ്പെടാതെ തന്റെ മന്ത്രശക്തിയുടെ അധീനതയിലാക്കുകയായിരുന്നു അയാൾ ചെയ്തത്! അതിൽ കാത്യായനർഷിയും പെട്ടുപോയി! പിന്നീടെല്ലാം കീഴ്മേൽമറിഞ്ഞു. മുനിമാരും നികൃഷ്ടരായിമാറി! തന്റെ പിതാവിന്റെ ആ മാറ്റം കാത്യായനിക്ക് സഹിക്കാനാവുമായിരുന്നില്ലാ! അവളിലെ ദൈവികത്വം ഉണർന്നു. ചന്ദ്രഹാസം കൈയിലേന്തി അവൾ അസുരന്മാരെ നേരിട്ടു. അവളെ സഹായിക്കാൻ സമാനകളായ അനവധി പെൺകുട്ടികളും ഒന്നുചേർന്നു. ആ ദൈവികത്വത്തിൽ കാലകേയന്റെ നീചശക്തികൾ പരാജയം സമ്മതിക്കാതെതരമില്ലല്ലോ! പ്രജ്ഞയിലേക്കു തിരിച്ചുവന്ന മഹർഷിമാർ തങ്ങൾക്കു സംഭവിച്ച ഭാവമാറ്റമോർത്ത് വിഹ്വലരായ്!*

*കാലകേയൻ അറ്റകൈക്ക് മാറാവ്യാധിദായകനായ ജ്വരാസുരനെ അവതരിപ്പിച്ചു; വസൂരിഎന്ന ഭീകരവ്യാധിയുടെ അധിപൻ!!* *അന്നുമുതലാണത്രേ വസൂരിയുടെ അണുക്കൾ തങ്ങളുടെ ആസുരികശക്തികളുമായി ജൈത്രയാത്ര തുടങ്ങിയത്! പക്ഷേ ദേവി വിടുമോ.. ഉടനേ പ്രതിവിധിയും കണ്ടെത്തി.*
 *തന്റേതന്നെ മറ്റൊരു അംശത്തെ സൃഷ്ടിച്ചായിരുന്നു പ്രതിവിധി; ശീതളാദേവി!* 
*ശീതളാദേവിയാണ് വസൂരിനിർമ്മാർജ്ജനത്തിനായവതരിക്കുന്നത്.* *അതിന്റെ സിദ്ധൌഷധമായ ആര്യവേപ്പെന്ന വൃക്ഷത്തിന്റെ പിറവിയും ഈ സമയത്തുതന്നെ!* *കഴുതവാഹനയാണ് ശീതളാദേവി.* *അദ്ധ്വാനത്തിന്റെ പ്രതീകമാണ് കഴുത. മാത്രവുമല്ല രോഗപ്രതിരോധശേഷി ഏറ്റവും കൂടുതലുള്ള മൃഗവും കഴുതതന്നെ.* 
*പിന്നെ കാലകേയനെ നിഗ്രഹിക്കുന്നത്, ഈ വസൂരിവ്യാധി അയാൾക്കുതന്നെ തിരിച്ചുകൊടുത്താണ്!!* *'വാളെടുത്തവൻ വാളാൽ' എന്നത് ഇവിടെ അന്വർത്ഥമായിബ്ഭവിച്ചു!*

*കാര്യങ്ങളിങ്ങനെ മംഗളമായിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ കാത്യായനർഷി ആകെ തകർന്നുപോയിരുന്നു!!* *ഒരു മുനിയായിരുന്നിട്ടും താൻ അധമനായ ഒരു ദാനവന്റെ മായാജാലത്തിൽ അകപ്പെട്ടുപോയത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്! കാത്യായനർഷിയെ ഉദ്ധരിക്കുന്ന കർമ്മം പിന്നെ ആ മകളേറ്റെടുത്തു!*
*അന്നേരം അദ്ദേഹം തന്റെ മകളെ അറിയുകയായിരുന്നു..* *ആ ചൈതന്യത്തെ സ്വാംശീകരിക്കുകയായിരുന്നു..*
*ജ്ഞാനത്തിന്റെ പാരമ്യത്തിൽ തൊണ്ടയിടറിക്കൊണ്ട് വിറയാർന്ന ഹൃത്തോടെ അദ്ദേഹം മകളിലെ ആ ചൈതന്യത്തെ സ്തുതിച്ചു.. അദ്ദേഹവും പത്നിയും അങ്ങനെ മോക്ഷഗതിപ്രാപിക്കുന്നനേരം, അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി താൻ ആ കുലപ്പേരിൽത്തന്നെ ജഗത്തിൽ പൂജിതയാകുമെന്ന് ദേവി അരുളിച്ചെയ്തു! ആ കൌമാരാവസ്ഥയിൽത്തന്നെ ദേവി അന്തർധാനംചെയ്‌തുവത്രേ!*

*ഇങ്ങനെയാണ് കാത്യായനീദേവിയുടെ ധ്യാനശ്ലോകം:*
*ചന്ദ്രഹാസോജ്ജ്വലകരാ ശാർദ്ദൂലവരവാഹനാ।*
*കാത്യായനീ ശുഭം ദദ്യാദ് ദേവീ ദാനവഘാതിനീ॥*

*അർത്ഥം:- ഉജ്ജ്വലമായ ചന്ദ്രഹാസം കൈയിലേന്തിയ, ദാനവന്മാരെ ഹനിച്ച സിംഹവാഹനയായ കാത്യായനിദേവി ശുഭമരുളട്ടേ!*   

*ഈ ദേവിയെ പിന്നെ കാണുന്നത് വിന്ധ്യാചലത്തിലാണ്;* *മഹിഷവാഴ്ച അതിന്റെ ഉച്ചകോടിയിലെത്തിയസമയം, ചിതറിമാറിപ്പോയ ദേവകളുടെ ഒന്നുചേർന്ന പ്രാർത്ഥനയാലും സാധനയാലും കാത്യായനി വിന്ധ്യാചലത്തിൽ ബ്രഹ്മവിഷ്ണുരുദ്രാദി ദേവചൈതന്യത്തിൽ നിന്നുരുവപ്പെട്ട് പൂർണ്ണദർശനയാകുന്നു! അനന്തരം മഹിഷാസുരവധത്തിനായി പുറപ്പെടുന്ന ദേവിക്ക് സമസ്തദേവകളും ചേർന്നാണ് ആയുധങ്ങളും വാഹനവും സമ്മാനിക്കുന്നത്.*
*അത്യധികം സാധനയാലും തപ:ശക്തിയാലും രംഭാസുരന് ജനിച്ച പുത്രനാണ് മഹിഷൻ. ശക്തിമാനായിരുന്നിട്ടും ആ മഹിഷൻ തപസ്സിനുപോയി;* *എന്തിനെന്നോ? മരണമില്ലാത്ത അവസ്ഥ നേടാൻ! പക്ഷേ ജനിച്ചാൽ മരിക്കണമെന്ന തത്ത്വമുദ്ഘോഷിച്ച് വിധാതാവ്‌ അവനെ കൈയൊഴിഞ്ഞു.*
*അവൻ നിരാശനായില്ലാ, ഉടനേതന്നെ ബുദ്ധിപൂർവ്വം(അതോ ബുദ്ധിശൂന്യതയോ?) മറ്റൊന്നു വരമായാവശ്യപ്പെട്ടു. അതെന്താണെന്നോ..'യുദ്ധത്തിലാവണം അന്ത്യമെന്നും, ആണായിപ്പിറന്നൊരു വർഗ്ഗവും തന്നെ കൊല്ലുവാൻപ്രാപ്തരാവരുതുമെന്നായിരുന്നു ആ വരം!' അന്നു സ്ത്രീകള്‍ ആയുധമെടുത്ത ചരിത്രമില്ലല്ലോ.. സസന്തോഷം വിധാതാവ്‌ അതു നല്കുകയുംചെയ്തു.*

*ദേവീമഹിഷസംവാദം അത്യന്തം രസകരമാണ്;* 
*തന്റെ സൈന്യങ്ങളെല്ലാം നാമാവശേഷമായിട്ടും ദേവിയെ കണ്ടപ്പോൾ, ആ സൗന്ദര്യത്തിൽ മറ്റെല്ലാം മറന്നുപോകുന്ന വിടനായ മഹിഷനെക്കാണാം!* *കർമ്മങ്ങൾ മറന്ന ആ മഹിഷം പിന്നീട് തന്റെ മഹേന്ദ്രജാലത്തിലൂടെ ദേവിയോട് പൊരുതാൻ ബാദ്ധ്യസ്ഥനാകുകയും ചെയ്യുന്നു!* 
*അപ്പോഴും "അബലേ..അബലേ.."* *എന്നുവിളിച്ച് അപഹസിക്കുന്നു..*

*അപ്പോഴാണ് മധുപാനം മധുരമായി നടത്തി ദേവി മൊഴിയുന്നത്*
*"മൂഢാ.. സ്ത്രീകളെ നിസ്സാരകളായി കാണാൻമാത്രം നീയിത്ര വിഡ്ഢിയോ! ആ നിനക്കൊന്നും ജീവിക്കാനേ അർഹതയില്ലാ!" പറയലും പ്രവൃത്തിയും ഒരുമിച്ചുകഴിഞ്ഞു!!* 
*തന്റെ കപടമായാവേഷത്തിൽനിന്ന് പൂർവ്വസ്ഥിതിയിലാവാൻപോലും ആ പോത്തിനു കഴിഞ്ഞില്ലാ, അപ്പോഴേക്കും അറുക്കപ്പെട്ടു ആ തല!!*

*ഇതിന്റെയെല്ലാം സത്തകൾ അനിർവ്വചനീയമാണ്; എല്ലാം ഓരോരോ ഗുപ്തതത്ത്വങ്ങള്‍! വിസ്താരഭയത്താൽ ഓരോന്നും എടുത്തെടുത്തു പ്രസ്താവിക്കുന്നില്ലാ. എന്നിരുന്നാലും സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി ഈ കഥകളെ കാണാം!*

*കാത്യായനി:- കാത്യ എന്നാൽ ശുദ്ധമെന്നർത്ഥം. ശുദ്ധതയിലേക്കുള്ള പ്രയാണത്തിൽ കാത്യായനീദേവിയും അനുഗ്രഹദായിനി! കന്യകമാരുടെ സ്വയംവരദേവതകൂടിയാണ് കാത്യായനി. വൃശ്ചികമാസത്തിലെ കാത്യായനീവ്രതം പ്രസിദ്ധമാണല്ലോ!*

*ക്രിയാശക്തിയുടെ ഈയവസാനദിനത്തിൽ അനവധി ചിന്തകൾ സരണികളായി ഒഴുകുന്നുണ്ട്..*
*'താൻ കുഴിച്ച കുഴിയിൽ താൻതന്നെ' എന്ന ബോധം, അറിവില്ലായ്‌മയുടെമേല്‍ തിരിച്ചറിവുകള്‍ നേടുന്ന വിജയം. മൂഢതയാകുന്ന മഹിഷത്തിനുമേല്‍ ജ്‌ഞാനമാകുന്ന സിംഹത്തിന്റെ വിജയം; സ്വാര്‍ത്ഥതയെന്ന തിന്മയുടെ മീതെ നിസ്വാര്‍ത്ഥതയെന്ന നന്മയുടെ ഉയർച്ച; ചിതറിമാറപ്പെട്ടവയിൽനിന്ന് ഒരുമിച്ചുനിന്നവയുടെ മഹത്ത്വം..* *അങ്ങനെയങ്ങനെ പോകുന്നു.*
*ഇതിൽനിന്നെല്ലാം ചിതറിത്തെറിച്ച ദേവകളെല്ലാം* *ദേവീസൃഷ്ടിക്കായി ഒന്നുചേർന്ന ചിന്തയാണ്* *ഞാൻ സ്വാംശീകരിക്കുന്നത്!*
*യാ ദേവീ സർവ്വഭൂതേഷു* *വിഷ്ണുമായേതി ശബ്‌ദിതാ*
*നമസ്തസ്യൈ നമസ്തസ്യൈ* *നമസ്തസ്യൈ നമോ നമ:*

*ഒരുമയുടെ മൂല്യമറിയുന്നതിലാവട്ടെ ഈ ദിവസത്തിന്റെ മേന്മ!*
*ഔത്സുക്യപൂർവ്വം.*
🙏🙏🙏🙏🙏🙏🙏🙏🙏🙏

Tuesday, October 20, 2020

വ്യാഴത്തിൻറെ രാശി മാറ്റ ഫലം*🎀🎀🎀🎀🎀🎀🎀

🌍🌍🌍🌍🌍🌍

*വ്യാഴത്തിൻറെ രാശി മാറ്റ ഫലം*
🎀🎀🎀🎀🎀🎀🎀
*ഈ വരുന്ന 2020 നവംബർ മാസം 20 ന് (കൊല്ലവർഷം 1196 വൃശ്ചികം 5ന് ) വെള്ളിയാഴ്ച , ഉച്ചയ്ക്ക് 1.20ന് വ്യാഴം ധനു രാശിയിൽ  നിന്നും തൻ്റെ നീചരാശിയായ മകരത്തിലേക്ക് രാശി  മാറുന്നു.*

*വ്യാഴം ഒരു വർഷമാണ് ഒരു രാശിയിൽ നിൽക്കുന്നത് . അതായത് നവംബർ 20 മുതൽ അടുത്ത ഒരു വർഷക്കാലം വ്യാഴം മകരം രാശിയിലായിരിക്കും*

*കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ 2021 നവംബർ 20 ന് രാത്രി 11.27 വരെയാണ് വ്യാഴം മകരം രാശിയിൽ നിൽക്കുക  ഇടയ്ക്ക് 2021 ഏപ്രിൽ 6 ന് കാലത്ത് 12.21 ന് കുംഭ രാശിയിൽ അതിവേഗ വക്രത്തിൽ കടന്ന് 202 l സെപ്തംമ്പർ 14 ന് തിരികെ മകരത്തിലെത്തും*

*വ്യാഴത്തിൻറെ  ഈ രാശിമാറ്റം വിവിധ നക്ഷത്രക്കാർക്ക് എന്തൊക്കെ ഗുണങ്ങളും, എന്തൊക്കെ ദോഷങ്ങളുമാണ് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം.*

*ഇതിൽ ഏറ്റവും കൂടുതൽ ദോഷം മിഥുനക്കൂറുകാരായ മകീര്യം 3, 4 പാദങ്ങളിലും, തിരുവാതിര , പുണർതം ഒന്ന് ,രണ്ട്, മൂന്ന് ,പാദങ്ങളിലും ദോഷഫലങ്ങൾ കൂടും*

*മകരക്കൂറിൽ ഉൾപ്പെടുന്ന ഉത്രാടം  2,3,4 പാദങ്ങൾ , തിരുവോണം , അവിട്ടം ഒന്ന് രണ്ട് പാദക്കാർക്കും ഫലം നല്ലതല്ല*

*കുംഭക്കൂറിൽ ജനിച്ച അവിട്ടം മൂന്ന് ,നാല് പദങ്ങൾ , ചതയം, പൂരുരുട്ടാതി  1,2,3 പാദങ്ങളിൽ ജനിച്ച നക്ഷത്രക്കാർക്കുമാണ് കൂടുതൽ ദോഷം*
*കാരണം  ഇവർക്കൊക്കെ വ്യാഴം അനിഷ്ട സ്ഥാനത്ത് വന്നതിനു പുറമേ നിലവിൽ ശനിയും  ദു:സ്ഥാനത്താണ് അതായത് ഇടിവെട്ടേറ്റവൻ്റെ  തലയിൽ പാമ്പ് കടിച്ച അവസ്ഥ*

*അതേസമയം ഇടവക്കൂറുകാർക്കു൦, ധനുക്കൂറുകാർക്കും ആശ്വസിക്കാം.*

*മേടം*

(അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക)

വ്യാഴം പത്താം ഭാവത്തിലേക്കാണ് വരുന്നത്. ചാരവശാൽ മേടക്കൂറ്കാർക്ക് വ്യാഴം പത്തിൽ വരുന്നത് കർമ്മ മേഖലയ്ക്ക് വലിയ ഗുണം ചെയ്യില്ല .ഇതിന് പ്രധാനപ്പെട്ട കാരണം ഭാഗ്യാധിപൻ കൂടിയായ വ്യാഴം പത്താം ഭാവത്തിൽ നീചനായി വരുന്നു എന്നതുകൊണ്ടു
തന്നെ. മാത്രമല്ല നിലവിൽ കണ്ടകശ്ശനി കൂടിയുണ്ട് .അതുകൊണ്ടുതന്നെ തൊഴിൽ രംഗത്ത് വലിയ പുഷ്ടി കാണുകയില്ല. പ്രവർത്തികൾ വേണ്ടത്ര ഫലം കാണുകയില്ല .
നിലവിലുള്ള ജോലിയിൽ തന്നെ തുടരുക .

*എടവം*

(കാർത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി)

വ്യാഴത്തിൻറെ  ഈ രാശി മാറ്റം ഇടവക്കൂറുകാർക്ക് ആശ്വാസമാണ് .കാരണം അഷ്ടമത്തിൽ ആയിരുന്ന വ്യാഴം ഇപ്പോൾ ഭാഗ്യസ്ഥാനത്ത് വരാനിരിക്കുന്നു. അത് തൻറെ നീചരാശിയാണെങ്കിൽ കൂടിയും സ്ഥാനബലമുണ്ട് ധനലാഭം, സാമ്പത്തിക ലാഭം ദാമ്പത്യസുഖം, പുത്രലാഭം , കാര്യസാധ്യം , കർമ്മ പുരോഗതി എന്നിവയൊക്കെ പ്രതീക്ഷിക്കാവുന്നതാണ്

*മിഥുനം*

(മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യത്തെ 45 നാഴിക)

നിലവിൽ അഷ്ടമശ്ശനി കൊണ്ടുള്ള ദുരിതങ്ങൾ അനുഭവിക്കുന്നതിനിടയിലാണ് വ്യാഴം കൂടി അഷ്ടമത്തിലേക്ക് വരുന്നത് .ഈ ഒരു വർഷം ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരിക്കും .പ്രത്യേകിച്ച് തൊഴിൽ നഷ്ടപ്പെടാം. അതേസമയം മറ്റൊരു ഒരു ജോലി കിട്ടുകയുമില്ല . തൊഴിൽ സ്വയം വിടാതിരിക്കുക .ധനനഷ്ടം , ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ദുരിതങ്ങളും ഉണ്ടാകും . മിഥുനക്കൂറുകാർക്ക് ഏഴാം ഭാവാധിപനായ വ്യാഴം ചാരവശാൽ അഷ്ടമത്തിൽ വരുന്നത് വിവാഹ തടസ്സം ഉണ്ടാകും .മാത്രമല്ല ദമ്പതിമാർക്കിടയിൽ കലഹങ്ങൾ ഉടലെടുക്കും .ബിസിനസ് മേഖലയിൽ സ്തംഭനാവസ്ഥയായിരിക്കും ഭാര്യക്കോ ഭർത്താവിനോ രോഗദുരിതങ്ങൾ ഉണ്ടായേക്കാം .

*കർക്കടകം*

(പുണർതത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയ്യം, ആയില്യം) 

നിലവിൽ കണ്ടകശ്ശനി നടക്കുന്ന സമയമാണ് . കഴിഞ്ഞ ഒരു  വർഷമായി വ്യാഴം ആറിൽ ആയിരുന്നുവെങ്കിൽ ഈ രാശി മാറ്റം അല്പം ആശ്വാസം ആയിരിക്കും .കാരണം വ്യാഴം ആറിൽ നിന്ന് ഏഴിലേക്ക് മാറി . ഇത് പ്രധാനമായും ഗുണം ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കാണ് . പ്രത്യേകിച്ച് രോഗശാന്തി ലഭിക്കും . ചികിത്സകൾ ഫലം കാണും . ഏഴര ശ്ശനി ദോഷം കൊണ്ടുള്ള ദുരിതങ്ങൾക്ക് വ്യാഴത്തിൻറെ  അനുകൂലസ്ഥിതി ഗുണകരമായിരിക്കും .പൊതുവെ ബുദ്ധിസാമർത്ഥ്യം വർദ്ധിക്കും  വാക്സാമർത്ഥ്യം , ക്രയവിക്രയ ലാഭം ,തൊഴിൽ ഗുണം ,ധനലാഭം എന്നിവ പ്രതീക്ഷിക്കാം  വിവാഹം നോക്കുന്നവർക്ക് വിവാഹം നടക്കും . സാമ്പത്തിക ലാഭവും ദാമ്പത്യസുഖവും പ്രതീക്ഷിക്കാവുന്നതാണ് 

*ചിങ്ങം*

(മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)

വ്യാഴം ആറിലേക്ക് വന്ന സമയമാണ് .
പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടെങ്കിലും അവസാനം ദുഃഖവും ഉണ്ടാവും . ആരോഗ്യം ശ്രദ്ധിക്കുക .തൊഴിൽരംഗത്ത് സമ്മിശ്രമായ ഫലം ആയിരിക്കും .നിലവിൽ ജോലി ഉള്ളവ൪ പെട്ടെന്ന് എടുത്തുചാടി ഉപേക്ഷിക്കാൻ നിൽക്കരുത് . 

*കന്നി*

(ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക. അത്തം ചിത്രയുടെ പകുതി)

ചാരവശാൽ നല്ല സമയമാണ് .വ്യാഴം അഞ്ചിലേക്ക് വരാനിരിക്കുന്നു . വാഹനലാഭം , സന്താനലാഭം , മക്കളെ കൊണ്ട് മന:സന്തോഷം , കാര്യലാഭം , തൊഴിൽ പുരോഗതി , ഈശ്വരഭക്തി , ധനലാഭം, ബുദ്ധി വർദ്ധനവ് തുടങ്ങിയ എല്ലാ ഗുണങ്ങളും ഉണ്ടാവും .

*തുലാം*

(ചിത്രയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ ആദ്യത്തെ 15 നാഴിക)

നിലവിൽ കണ്ടകശ്ശനി നടക്കുന്ന സമയമാണ് . വ്യാഴം അനുകൂല ഭാവത്തിലേക്ക് വരുന്നത് കണ്ടകശ്ശനിയുടെ ദോഷത്തെ കുറയ്ക്കും . പൊതുവേ നല്ല സമയമാണ് .പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നും പറയാനില്ല .അതേസമയം ഗുണാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും 
 

*വൃശ്ചികം*

(വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)

വ്യാഴം ചാരവശാൽ മൂന്നിലേക്ക് വരുന്നത് ശുഭകരമല്ല .എന്നാൽ വലിയ ദോഷവും ഉണ്ടാവില്ല .കാര്യങ്ങൾ നടക്കാൻ വൈകും . അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും മരണം സംഭവിച്ചേക്കാം .'മൂന്നിലെ വ്യാഴം മുറവിളി കൂട്ടും' എന്നാണ് ചൊല്ല് . ഏതൊരു കാര്യവും തൊട്ടു തൊട്ടില്ല എന്ന അവസ്ഥ വരെ എത്തി അത് കയ്യിൽ നിന്ന് പോകും . ഭാഗ്യപരീക്ഷണത്തിന് മുതിരരുത്.

*ധനു*

(മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)

നിലവിൽ 
ഏഴരശ്ശനിയാണെങ്കിൽ കൂടിയും ഏഴരശ്ശനിയുടെ  അവസാനകാലമായതുകൊണ്ട് കാഠിന്യം കുറഞ്ഞ സമയമാണ് .കഴിഞ്ഞ രണ്ടു വർഷമായി വ്യാഴം പിഴച്ചകാലമായിരുന്നു .അതിന് ഒരു ആശ്വാസം ലഭിക്കുകയാണ് . കാരണം വ്യാഴം പന്ത്രണ്ടിലും ജന്മത്തിലും ആയിരുന്നത് ഇപ്പോൾ രണ്ടിലേക്ക് വന്നിരിക്കുന്നു .ധനലാഭം ശത്രുക്ഷയം, വിദ്യാഗുണം , വാക്ക് ഗുണം , കർമ്മഗുണം  തുടങ്ങി എല്ലാ ഭാഗ്യ അനുഭവങ്ങളും ഉണ്ടാവും .

*മകരം*

(ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)

ഏഴരശനികാലത്തെ കാഠിന്യമായ സമയം -ജന്മശനിയും, മാത്രമല്ല വ്യാഴം 12 ലായിരുന്നത്  ഇപ്പോൾ ജന്മത്തിലേക്കുമായി . ഒരു വർഷം പൊതുവേ ദുരിതങ്ങളുടെ പെരുമഴയായിരിക്കും. സർവ്വത്രനാശം.  പേരുദോഷം , കാര്യ പരാജയം , ധനനാശം , കടം പെരുകുക, വിദ്യക്ക് തടസ്സം , കുടുംബ ക്ലേശം , സ്വസ്ഥത കുറയുക , ബുദ്ധിഹീനമായി പ്രവർത്തിച്ച് പല അബദ്ധങ്ങളിലു൦ ചെന്നുചാടുക, ആരോഗ്യത്തിന് പ്രശ്നങ്ങൾ ,സാമ്പത്തിക ക്ലേശം , ഭാഗ്യഹാനി തുടങ്ങിയ എല്ലാ ദുരനുഭവങ്ങളും ഉണ്ടാകാം . ഇതിനെല്ലാം പുറമേ തൊഴിൽനഷ്ടം , സ്ഥാനചലനം ഇവയും ഉണ്ടാവും . വിദേശത്ത് ജോലി ഉള്ളവർ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരും . മത്സര പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കില്ല.

*കുംഭം*

(അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക)

ഏഴരശനി തുടങ്ങിയ സമയം പക്ഷേ വ്യാഴം അനുകൂലത്തിലായിരുന്നുവെങ്കിൽ ഇപ്പോൾ 12ലേക്ക് വന്നതോടെ വ്യാഴംപിഴച്ചകാലവും തുടങ്ങുകയായി . മകരക്കൂറുകാർക്കെന്നപോലെ സമാനമായ അനുഭവം തന്നെയായിരിക്കും . കാര്യ പരാജയം , ധനനാശം , കടം പെരുകുക, വിദ്യക്ക് തടസ്സം , കുടുംബ ക്ലേശം , സ്വസ്ഥത കുറയുക , ബുദ്ധിഹീനമായി പ്രവർത്തിച്ച് പല അബദ്ധങ്ങളിലു൦ ചെന്നുചാടുക, ആരോഗ്യത്തിന് പ്രശ്നങ്ങൾ ,സാമ്പത്തിക ക്ലേശം , ഭാഗ്യഹാനി തുടങ്ങിയ എല്ലാ ദുരനുഭവങ്ങളും ഉണ്ടാകാം . ഇതിനെല്ലാം പുറമേ തൊഴിൽനഷ്ടം , സ്ഥാനചലനം ഇവയും ഉണ്ടാവും . വിദേശത്ത് ജോലി ഉള്ളവർ തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിച്ചു വരേണ്ടി വരും . മത്സര പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കില്ല. എങ്കിലുo  പരിശ്രമിച്ച് വിജയമുണ്ടാക്കാം'

*മീനം*

(പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)

നല്ല സമയമാണ് . കാരണം വ്യാഴവും ശനിയുമെല്ലാം അനുകൂല ഭാവത്തിലാണ് . ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും സാധിക്കും . ധനലാഭം , സാമ്പത്തികഭദ്രത , തൊഴിൽലാഭം , കുടുംബസുഖം, മന:സുഖം, സന്താനലാഭം , ദാമ്പത്യ ഐക്യം , വിവാഹം , പുതിയ വീട് , വാഹനങ്ങൾ തുടങ്ങി എല്ലാം കൊണ്ടും നല്ല സമയമാണ് 
🎀🎀🎀🎀🎀🎀🎀
*ദൈവജ്ഞൻ:* 
*കല്ലുവളപ്പിൽ സൂരജ്*
__________________
 *Note:*
-------------------
 *ഇത്‌ പൊതുഫലമാണ്  ഓരോരുത്തരുടേയും ജാതകപ്രകാരമുള്ള ഇപ്പോഴത്തെ ദശാപഹാരങ്ങളുടെ അനുകൂല-*
*പ്രതികൂലാവസ്ഥ, അവരവരുടെ ജാതകത്തിൽ വ്യാഴത്തിനുള്ള  ബലം, മകരത്തിൽ വ്യാഴത്തിന് ലഭിച്ചിട്ടുള്ള അക്ഷസംഖ്യ എന്നിവയനുസരിച്ചായിരിക്കും* 
*അനുഭവം വ്യാഴപ്രീതിക്കായി ഗുരുപൂജ വിഷ്ണു പൂജ ഇവ മാസത്തിൽ നടത്തി ദോഷങ്ങൾ കുറയ്ക്കാം*

നവരാത്രി #അഞ്ചാം #ദിവസം

#നവരാത്രി #അഞ്ചാം #ദിവസം 

#സ്കന്ദമാതാ

 " ദുഃഖമൊക്കെയകറ്റീടാന്‍
സിംഹവാഹിനിയാം ദേവീ
സ്കന്ദമാതാവിനു വന്ദനം "

ഒരു മാതാവിന്റെ പൂർണ്ണഭാവം. എന്നും പുത്രന് തുണയായി അവന്‍റെ പേരില്‍ അറിയപ്പെടാൻ ആഗ്രഹിക്കുന്ന മാതൃഭാവം.
സ്കന്ദമാതാ - സ്കന്ദന്‍റെ അമ്മ ---സുബ്രഹ്മണ്യന്‍റെ അമ്മ.
ബാലസുബ്രഹ്മണ്യനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി. സ്കന്ദൻ അഥവാ സുബ്രഹ്മണ്യന്‍റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുര്ഭുജയും തൃനേത്രയുമാണ്‌ ഈ ദേവി. രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ  പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു. 
.
ശിവശക്തിക്ക് യോഗശക്തിയാല്‍ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സ്കന്ദന്‍ ഊർജ്ജരൂപത്തിലവതരിച്ച സമയം ശിവശക്തി പ്രഭാവമറിയാതെ താരകാസുരനില്‍നിന്നു രക്ഷിക്കാനായി അഗ്നി ആ ഊർജ്ജത്തെ ആവാഹിച്ചു; പക്ഷേ താപം താങ്ങാനാവാതെ ആ ഊർജ്ജത്തെ ഗംഗയില്‍ നിക്ഷേപിച്ചു. ഗംഗയ്ക്കും ആ താപം ഉൾകൊള്ളാൻ സാധിച്ചില്ല. ഗംഗ അത് ശരവണ പൊയ്കയിലൊഴുക്കി. അവിടെ നിന്നാണ് ആറ് താമര പൂക്കളിൽ ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും. 

ഈ സമയം ധ്യാനത്തിലായിരുന്ന പാർവ്വതി ധ്യാനസമാപ്തിയില്‍ തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ആ ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. അതിനുശേഷമത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം ചാരവുമായി ഭവിക്കാന്‍ തുടങ്ങിയത്. പിന്നീട് ദേവീ ദർശനത്താല്‍ ആ ആറു കുമാരന്മാരും ഒന്നായി സ്കന്ദനായി തീർന്നു. ആറ് താമരപ്പൂക്കളിലെ ശക്തികൾ ഒരേ ക്ഷണത്തിൽ ഒന്നായതു കൊണ്ട് സ്കന്ദ നാമം.
 
ഒരമ്മവാത്സല്യത്തിനു തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ സാധിക്കുന്നത്ര മറ്റൊരു വാത്സല്യത്തിനും സംരക്ഷിക്കാൻ സാധിക്കുകയില്ലെന്നും അതുപോലെ അമ്മ നല്കുന്ന പ്രാഥമിക ശിക്ഷണമാണു മറ്റേതു ശിക്ഷണത്തിന്റെയും അടിത്തറയെന്ന പരമമായ സത്യം ഈ അവസരത്തിലാണ് പാർവ്വതീദേവി അഗ്നിയേയും മറ്റു ദേവകളേയും ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്.
ശേഷം തന്റെ പുത്രനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ തയ്യാറാക്കുന്നിടത്ത് സ്കന്ദജനനീ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്താസനസ്ഥയായാണ്‌ സ്കന്ദമാതാരാധന. ഈ ആറു മുഖങ്ങള്‍ ആറു ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആറു ഗുണങ്ങള്‍.  കുഞ്ഞുങ്ങള്‍ക്കു സമ്മാനിക്കുന്ന മാതാവു പരാശക്തി തന്നെ.

ദേവിയെ സ്കന്ദമാതാ  ഭാവത്തിൽ പ്രാർത്ഥിക്കുവാനുള്ള മന്ത്രം

“സിംഹാസനഗതാ നിത്യം 
പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ 
സ്കന്ദമാതാ യശസ്വിനീ “

ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ക്ക് ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹം ലഭിക്കും. ജീവിതത്തിലെ ദുഃഖങ്ങളും യാതനകളും ഉപേക്ഷിച്ച് പരമമുക്തി പ്രാപിക്കുവാനായി സ്കന്ദമാതയെ ഭജിക്കാം. മോക്ഷപ്രദയാനിയായ ശക്തിസ്വരുപിണി നിർവൃതിയും സമാധാനവും പ്രധാനം ചെയ്യുന്നു...
.
"യാ ദേവി സർവ്വ ഭൂതേഷു 
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ 
നമസ്തസ്യൈ നമോ നമഃ"

നവരാത്രി_വ്രതം_നാലാം_ദിവസം

#നവരാത്രി_വ്രതം_നാലാം_ദിവസം                  
#മാതാ കൂഷ്മാണ്ഡ 
🙏🙏🙏🙏🙏🙏🙏🙏
  നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു.പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ ദേവി.
കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് ദേവിയുടെ നാമം ഉദ്ഭവിച്ചിരിക്കുന്നത്.
 കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയുമാണ് സൂചിപ്പിക്കുന്നത്. മൂന്നാമത്തെ പദം ജഗദ്വിഷയകമായ അണ്ഡത്തെ സൂചിപ്പിക്കുന്നു. നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്.
പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും പ്രവേശിച്ച് ശോഭിച്ച് തിളങ്ങി . മഹാ തേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.
ഇന്ന് ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം:-
“സുരാസമ്പൂര്‍ണ കലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”
നവരാത്രി നാലാം ദിവസമായ ഇന്ന് കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം…
രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം…
“അണിമാദി ഗുണാധാരാ
മ:കാരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”
🙏🙏🙏🙏🙏🙏🙏🙏🙏🙏

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ? നവമീ തിഥി പര്യന്തം തപഃ പൂജാ, ജപാദികം ഏകാഹാരം വ്രതീ കുര്യാത്‌, സത്യാദി നിയമൈര്‍യുതഃ കേരളത്തില്...